ചില ബന്ധങ്ങൾ ശ്വാസം പോലെയാണ് എന്നൊക്കെ തോന്നും. അവരില്ലാതെ നാം ജീവിക്കില്ലെന്ന തോന്നലിൽ നിന്ന് അവർ ഓർമ്മയിൽ പോലും ഉണ്ടാകാത്ത അത്ര മാറിപോകാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്നു. ഒരു പരിധിക്കപ്പുറം, ആരെയും പിടിച്ചു നിർത്താൻ കഴിയില്ല. ബന്ധങ്ങളുടെ മാധുര്യം ഒരു സമയ പരിധി കഴിയുമ്പോൾ മങ്ങും എന്നത് സത്യമാണ്. ആത് സൗഹൃദമാകട്ടെ, പ്രണയമാകട്ടെ,
അല്ലെങ്കിൽ രക്തബന്ധം ആകട്ടെ.
കാലം നമ്മെ പഠിപ്പിക്കുന്നു —
ഒരു പരിധിക്കപ്പുറം, ആരെയും പിടിച്ചു നിർത്താൻ കഴിയില്ല.
ഏത് ബന്ധവും, ഒരു നിശ്ചിത ഘട്ടം വരെയേ നമുക്കൊപ്പം ഉണ്ടാകൂ.
ഇന്നലെ സോഷ്യൽ മീഡിയ മുഴുവൻ
"Happy Friendship Day" എന്ന് മുഴങ്ങുകയായിരുന്നു.
ഒരു പ്രളയം പോലെ പോസ്റ്റുകളും ഹൃദയവും നിറഞ്ഞു.
പക്ഷേ…
അടുത്ത ഫ്രണ്ട്‌ഷിപ്പ് ഡേ വരെ
ഇവയിൽ എത്രമാത്രം നിലനിൽക്കും?
ചില മുഖങ്ങൾ കാണാതാവും,
പുതിയ ചില പേരുകൾ നമ്മുടെയൊപ്പമാകും.
ഇതാണ് ഈ പ്രപഞ്ചത്തിന്റെ നിയമം —
മാറ്റം മാത്രമാണ് ശാശ്വതം.
ബന്ധങ്ങൾ ഒഴുക്കാണ്.
അവയെ പിടിച്ച് നിർത്താൻ നോക്കിയാൽ,
അവ കൈവഴിയാകും.
പക്ഷേ ഹൃദയം കൊണ്ട് ചേർന്നവർ,
ദൂരം ആകുമ്പോഴും വിട്ടു പോകില്ല.
അതിനാൽ…
ഇന്നുള്ളവർക്ക് സ്നേഹത്തിന്റെ മുഴുവൻ മാധുരിയോടെ ജീവിക്കൂ.
നാളെ ആരുണ്ടാകും എന്ന്
കാലവും വിധിയും പറഞ്ഞു തരില്ല.
No comments:
Post a Comment