ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി ഇന്ത്യയിലും പ്രാവർത്തികമായി കാണുമ്പോൾ വളരെ സന്തോഷം തോനുന്നു. പല കാരണങ്ങളാൽ തുടർന്ന് പഠിക്കാൻ കഴിയാതെ പോയവർക്കും മികച്ച വിദ്യാഭ്യാസം കുട്ടികൾക്ക് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിലും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്തില്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചവർക്കും ഒക്കെ തുടർന്ന് പഠിക്കാനും പഠിപ്പിക്കാനും ഒക്കെ ഇനി വിഷമിക്കേണ്ടതില്ല. ധാരാളം ആളുകൾ ജോലിയിൽ കഴിവ് കാണിച്ചെങ്കിലും വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന കാരണത്താൽ പ്രോമോഷൻ കിട്ടാതിരുന്നവർക്ക് ജോലിയുടെ കൂടെ തുടർന്ന് പഠിച്ച് പ്രോമോഷൻ നേടാം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് താരതമ്യേന ചിലവും കുറവുമാണ്, എല്ലാവര്‍ക്കും വളരെ പെട്ടെന്നു തന്നെ ലഭ്യവുമാകും. എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന മാര്‍ഗങ്ങളിലൂടെയായിരിക്കും പഠനം. വ്യക്തിത്വത്തിനനുസരിച്ചായിരിക്കും പഠനം, ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാം. ആരും നിര്‍ബന്ധിക്കില്ല, അഭിനിവേശവും ഉള്‍ക്കൊണ്ടതായിരിക്കും. സമയം സ്വന്തം ഇഷ്ടപ്രകാരം തെരെഞ്ഞെടുക്കാം. ഉപകാരപ്രദമായ സിലബസ്സ് ആയിരിക്കും.
പഴയ വിദ്യാഭ്യാസ രീതികൾ മാറ്റി ആധുനിക ടെക്നോളജിയെ സംയോജിപ്പിച്ച് പുതിയ പാഠ്യപദ്ധതി സർക്കാർ തയ്യാറാക്കിക്കൊണ്ടിരുന്നപ്പോൾ ആണ് കോവിഡ് 19 കാരണം ഉണ്ടായ പ്രത്യേക സാഹചര്യം ഉണ്ടായതും, ഇ-ലേർണിങ് സമ്പ്രദായത്തിലേക്ക് ഭാരതം കൂടുതൽ ശ്രദ്ധകൊടുക്കുന്നതും. സ്‌കൂളുകളും കോളജുകളും വിദ്യാര്‍ഥികളുടെ തലയില്‍ കുറെ എന്തൊക്കെയോ അറിവുകള്‍ കുത്തിനിറയ്ക്കുന്ന സ്ഥലമായിരുന്നു ഇത് വരെ. ഭൂരിഭാഗം കുട്ടികള്‍ക്കും തങ്ങള്‍ എന്താണ് പഠിക്കുന്നതെന്നതിനെക്കുറിച്ച് ധാരണയില്ല. അതിനാല്‍ തന്നെ അവര്‍ക്ക് പഠനത്തിലും താല്‍പര്യമില്ല. കാരണം ഈ പഠനം അവരുടെ ജീവിതത്തില്‍ ഒരു അര്‍ഥവും പ്രസക്തിയുമില്ലാത്തതാണ്.
പുതിയ വിദ്യാഭ്യാസ വ്യവസ്ഥയിൽ വളരെ പെട്ടെന്നു ഗ്രഹിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലാകും വിദ്യാഭ്യാസം, വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസ രീതികളെ പിന്തുണയ്ക്കും, ജനങ്ങള്‍ക്ക് സ്വയം അവരുടേതായ രീതിയില്‍ പഠിക്കുന്നതിനും കഴിവുകള്‍ പുറത്തുകൊണ്ടുവരുന്നതിനും സാധിക്കും. ടെക്‌നോളജിയുടെ വരവോടെ പലര്‍ക്കും പഠനം എളുപ്പമുള്ളതായി മാറി. ഭൂമിശാസ്ത്രപരമായും ഭാഷാപരവുമായും
ശാരീരികപരമായുള്ള അതിര്‍വരമ്പുകള്‍ മാറ്റി എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകും.
നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള വിഷയം പഠിക്കുക, എന്നാല്‍ അത് നിര്‍ത്താതെ വീണ്ടും പഠിക്കുക. ഇതു വിജയം നേടിത്തരും. ഇവക്ക് പുറമെ പണ ലാഭം, സമയ ലാഭം, കൂടുതൽ സൗകര്യപ്രദം, ജോലിക്കൊപ്പം പഠിക്കാം, ടെക്നിക്കൽ സ്കിൽ കൂടും. എല്ലാത്തിലും ഊന്നല്‍ നല്‍കാതെ ആവശ്യമായവയില്‍ മാത്രം ഊന്നല്‍ നല്‍കുന്ന ഭാവിയിലെ വിദ്യാഭ്യാസം നിയന്തിക്കുന്നത് സ്കൂളുകളും, കോളേജുകളും ആയിരിക്കില്ല, ഇടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആയിരിക്കും. ഇന്ത്യയിലെ ഇ ലേണിങ് കോടികൾ ഉണ്ടാക്കുന്ന ഇൻഡസ്ട്രി ആയി വളരാൻ തയ്യാറാവുകയാണ്.