ബ്രഹ്മചര്യം (celibacy)എന്ന് പറയുന്നത് സന്ന്യാസത്തിന്റെ ആദ്യത്തെ ഘട്ടമാണ്. സനാതനധർമത്തിൽ ബാഹ്യമായും ആന്തരികമായും ആത്മീയ ശുദ്ധിയും നിയന്ത്രണവും സംരക്ഷണവും ആവശ്യമാണ്. 'ബ്രഹ്മ' എന്ന വാക്ക് സകലശക്തിയായ പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു, 'ചര്യം' എന്നത് ജീവിതശൈലിയെ സൂചിപ്പിക്കുന്നു. അതിനാൽ ബ്രഹ്മചര്യം കൊണ്ട് ഭൗതിക ഇച്ഛകളിൽ നിന്ന് വിട്ടുനിൽക്കൽ, ആത്മീയ ആത്മാവിന്റെ വളർച്ച, ധ്യാനം, യോഗം എന്നിവ ഉൾപ്പെടുന്നു. നിങ്ങള്‍ സഞ്ചരിക്കുന്നത് ഈശ്വരന്‍റെ പാതയിലൂടെയാണൊ - എങ്കില്‍ നിങ്ങള്‍ ബ്രഹ്മചാരിയാണ്.
ഒരു ബ്രഹ്മചാരിയുടെ ജീവിതശൈലി സ്വീകരിക്കുവാന്‍ എല്ലാവര്‍ക്കും സാധിച്ചുവെന്നുവരില്ല, എന്നാല്‍ മനസ്സുകൊണ്ട് ആര്‍ക്കും ബ്രഹ്മചര്യം അനുഷ്ഠിക്കാവുന്നതാണ്. ഈശ്വരേച്ഛയ്ക്ക് പൂര്‍ണമായും വിധേയമായികൊണ്ട് ജീവിതം നയിക്കുക. പലരുടേയും വിചാരം, ലൈംഗിക ബന്ധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുക എന്നതാണ് ബ്രഹ്മചര്യം എന്നാണ്. അത് തികച്ചും ശരിയല്ല. അത് ബ്രഹ്മചര്യനിഷ്ഠകളില്‍ ഒന്നു മാത്രമാണ്.
വീര്യം (ശുക്ലം) സംരക്ഷിക്കുന്നത് ബ്രഹ്മചര്യം, സന്ന്യാസം പുരോഹിത്യം പ്രാചീന താന്ത്രിക, യോഗ ആചാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശുക്ലം പാഴാക്കാതെ സൂക്ഷിക്കുക അല്ല, ശുക്ലം ശരീരത്തിനുള്ളിൽ വെച്ച് തന്നെ ദഹിപ്പിക്കുന്നത്/ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ആണ് അറിയേണ്ടത്. ശുക്ലം പാഴാക്കാതെ ശരീരത്തിൽ സൂക്ഷിക്കുക ആണ് ബ്രഹ്മചര്യം എന്നും, അതിലൂടെ ആധ്യാത്മിക ശക്തി കൂടുമെന്നും എന്നുള്ള വിശ്വാസം എല്ലാ മതങ്ങളിലും ഉണ്ട്, പക്ഷേ ശുക്ലം ശരീരത്തിൽ വച്ച് തന്നെ ആധ്യാത്മിക ശക്തിക്കായി എങ്ങനെ പരിവർത്തനം ചെയ്യാം എന്ന് പഠിച്ചാൽ മാത്രമേ ബ്രഹ്മചര്യം എന്ന ത്യാഗത്തിന്റെ ഗുണം കിട്ടൂ.
താന്ത്രിക, യോഗ ആചാരങ്ങളിൽ, ശരീരത്തിൽ ശുക്ലം സംരക്ഷിക്കുന്നത് ആത്മശക്തി വർധിപ്പിക്കുമെന്ന് കരുതുന്നു. ഇത് കുണ്ഡലിനി ശക്തി എന്നറിയപ്പെടുന്നു, ഇത് മൂലധാർ ചക്രത്തിൽ നിലകൊള്ളുന്നു.
ഭൈരവ സാധനയും മറ്റു താന്ത്രിക വിദ്യകളും ശുക്ലത്തെ ആത്മ ശക്തിയിലേക്കു പരിവർത്തനം ചെയ്യാനുള്ള പ്രക്രിയയിൽ സഹായകരമാകുന്നു.
പ്രാണായാമം, ധ്യാനം മുതലായവയുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വീര്യം (ശുക്ലം) കുണ്ഡലിനി ശക്തിയിലേക്ക് പരിവർത്തനം ചെയ്യാം.
അശ്വിനി മുദ്ര, മൂല ബന്ധം തുടങ്ങിയ യോഗീക ബന്ധങ്ങൾ ശുക്ലത്തിനെ മുകളിലേക്ക് ഉയർത്താൻ സഹായകമാണ്.
ഈ വിദ്യകളിൽ നിപുണത ഇല്ലാത്തവർക്കു ബ്രഹ്മചര്യം പാലിക്കുന്നത് ശാരീരികവും മാനസികവുമായ സ്ഥിരതക്ക് സഹായകമാണ്. പക്ഷേ ബ്രഹ്മചര്യം മാത്രം പോര മാനസികവും ആത്മീയവുമായ നിയന്ത്രണവും വേണം. അല്ലെങ്കിൽ ബ്രഹ്മചര്യം എന്ന പേരിൽ അനുഭവിക്കാതെ പോകുന്നത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ രതി എന്ന ക്രിയ ആണ്.
No comments:
Post a Comment