വിജയദശമിയും ദസറയും ഒന്നാണെന്ന് ആണ് പലരും കരുതിയിരിക്കുന്നത്. വിജയദശമി ദുർഗ്ഗയുടേയും ദസറ രാമൻ്റെയും ആണ്. രാമ രാവണ യുദ്ധം ജയിച്ച് ഇരുപതാം ദിവസം രാമൻ സീതയുമായി വനവാസം കഴിഞ്ഞ് അയോധ്യയിൽ രാത്രി എത്തുമ്പോൾ ദീപം കത്തിച്ച് സ്വീകരിച്ചത് ആണ് ദീപാവലി ആയി ആഘോഷിക്കുന്നത്.
വിജയദശമി എന്നത് ദുർഗ്ഗാദേവി മഹിഷാസുരനെ പത്ത് പകലുകളും 9 രാത്രികളിലും നടന്ന യുദ്ധത്തിൽ പത്താം ദിവസം പരാജയപ്പെടുത്തിയ ദിനം ആണ്. പത്താം ദിവസം പകൽ ദുർഗ്ഗയുടെ മൂർത്തി ജലാശയത്തിൽ ഒഴുക്കി വിടുന്നു.
ദസറ എന്നത് രാമൻ രാവണനെ തോൽപ്പിച്ച ദിവസം ആണ്. 10 ദിവസം രാമായണം ബാലേ രൂപത്തിൽ സ്റ്റേജുകളിൽ നടത്തിയ ശേഷം ഇന്ന് രാവണ വധം നടത്തി, രാവണൻ്റെയും മേഘനാഥൻ്റെയും കുംഭകർണൻ്റെയും രൂപങ്ങൾ മുളകൾ ചേർത്ത് ഉണ്ടാക്കിയ കോലങ്ങളിൽ നിറയെ പടകങ്ങൾ നിറച്ച് പുറത്ത് പേപ്പറുകൾ ഒട്ടിച്ച് കോലം ഉണ്ടാക്കിയത് രാത്രിയിൽ കത്തിക്കുന്നു.
No comments:
Post a Comment