Friday, 31 January 2025

ഉത്തരാഖണ്ഡിലെ നരേന്ദ്രനഗർ

ജോളി ഗ്രാൻ്റ് എയർപോർട്ടിലേക്ക് പോകുന്ന വഴി ഋഷികേഷിൽ നിന്ന് എടുത്ത ഫോട്ടോയിൽ കാണുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന നരേന്ദ്രനഗർ രാജ്യത്തിൻ്റെ തലസ്ഥാനം ആണ്. മുഗളൻമാർക്കും ഇംഗ്ലീഷുകാർക്കും സ്വാധീനം ഇല്ലാതിരുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഒന്ന്. നേപ്പാളികൾ ആണ് അവിടെ ഭരിച്ചിരുന്നത്. ഇപ്പോഴും അവിടുത്തെ രാജാവ് നേപ്പാളി വംശജർ തന്നെ.ഈ ഭാഗത്തെ എംപിയും അവിടുത്തെ രാജ്ഞി ആണ്.

ഇംഗ്ലീഷുകാരുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ സിക്കുകാർ അവരുടെ അധീനതയിൽ അല്ലാത്ത ഈ രാജ്യത്ത് വരികയും അവർക്ക് ഡേറ ഇടാൻ ഡൂൺ (മലയുടെ അടിവാരത്തിൽ) സ്ഥലം കൊടുക്കുകയും ചെയ്തു. പിന്നീട് നാക്ക് വടികാത്ത ഇംഗ്ലീഷുകാർ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലെ പേരുകളിലും വരുത്തിയ പോലെ മാറ്റം  ഡെറാഡൂൺ എന്നതിന് പകരം ഡെഹറാഡുൺ എന്ന് ആക്കി.

Tuesday, 28 January 2025

പ്രണയത്തിൻ്റെ നിറം



❤️ പ്രണയത്തിന്റെ വ്യത്യസ്ത നിറങ്ങളും അതിന്റെ അർത്ഥവും 

Red ❤️
തീവ്രതയും ആവേശവും. ഇതു വിചാരവും ആഗ്രഹവും നിറഞ്ഞ പ്രണയത്തിന്റെ പ്രതീകമാണ്. 85% ആണുങ്ങളും റെഡ് റോസാ പൂവ് ആണ് സ്നേഹിക്കുന്ന പെണ്ണിന് കൊടുക്കുന്നത്.


Pink ♥️
മൃദുവായ പിങ്ക് നിറങ്ങൾ മാതൃ സ്നേഹം, പോഷണം, കരുതൽ, അനുകമ്പ എന്നിവയുടെ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീശക്തിയെ പ്രതിനിധീകരിക്കുന്നു. പിങ്ക് റോസാപ്പൂക്കൾ നൽകുന്ന പുരുഷന്മാർ അവരുടെ മൃദുവായ, ആർദ്രമായ വശം കാണിക്കുന്നു.
സ്നേഹം, കരുണ, സൗമ്യത. ഹൃദയത്തിന്റെ മൃദുത്വവും നിർഭയസ്നേഹത്തിന്റെ മിഴിവും നിറഞ്ഞ പ്രണയം.


Green 💚
ഭൗതികവും ആത്മീയവുമായ പ്രണയം


Blue 💙
വിശ്വാസവും അനുഭവങ്ങളുടെ ആഴവും. ഉറച്ച ബന്ധം, ആത്മാർത്ഥതയുള്ള പ്രണയം 


Yellow 💛
സന്തോഷവും സൗഹൃദവുമാണ് ഇതിന്റെ അടയാളം. സന്തോഷകരമായ, സന്തുലിതമായ സ്നേഹബന്ധം.


Violet 💜
ആത്മീയതയും ദിവ്യതയും. സമുജ്ജ്വലമായ പ്രണയം, ഒരു സർഗാത്മകവും ദൈവികവുമായ ബന്ധം.


White 💟
ശുദ്ധിയും നിരുപരാധിത്വവും. ബോധപൂർവമായ പ്രണയം, യാതൊരു പ്രതീക്ഷകളില്ലാതെ നൽകുന്ന സ്നേഹം.


Orange 🧡
ആവേശവും ചെറുത്തുനിൽപ്പും. ബന്ധത്തിൽ കരുത്തും ജിവന്തതയും നിറക്കുന്ന പ്രണയം.



നിങ്ങൾക്ക് എന്തുപോലെയുള്ള പ്രണയം അനുഭവപ്പെടുന്നുവെന്ന് മനസ്സിലാക്കുമ്പോൾ, അതിന്റെ നിറം കൂടെ തെളിഞ്ഞു വരും! നിങ്ങളുടെ പ്രണയത്തിന്റെയോ ആശയത്തിന്റെയോ നിറം എങ്ങനെയാണെന്ന് ചിന്തിച്ചാലോ?

Sunday, 26 January 2025

റിപ്പബ്ളിക് ഇന്ത്യ

സോനെ ക ചിഡിയ എന്നറിയപ്പെട്ടിരുന്ന ഭാരതത്തെ പല രാജ്യങ്ങൾ പല തവണകളായി കൊള്ളയടിച്ച്, പ്രതാപത്തിൽ നിന്ന് കൊടിയ ദാരിദ്ര്യത്തിൽ തള്ളി വിടുക മാത്രമല്ല ചെയ്തത്, സംസ്ക്കാരവും, അറിവും, ചരിത്രവും വരെ നശിപ്പിക്കുകയും, വളച്ച് ഒടിക്കുകയും ചെയ്തത് വളരെ ബുദ്ധിപരമായിരുന്നു.

ഭാരതത്തിൻ്റെ മർമ്മം എന്തെന്ന് അവർ മനസ്സിലാക്കുകയും അതിനെ ആദ്യം തകർക്കുകയും ചെയ്തത് കൊണ്ടാണ് ഈ രാജ്യത്തെ അവർക്ക് കയ്യിൽ ഒതുക്കാൻ കഴിഞ്ഞത് തന്നെ. ആ മർമ്മം ഈ രാജ്യത്തിലെ മറ്റെങ്ങും ഇല്ലാത്ത വിധം പുരോഗതി പ്രാപിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായവും കൃഷി നൈപുണ്യവും ആയിരുന്നു.

ഇവിടെ ഉണ്ടായിരുന്ന ലോകത്തിലെ ആദ്യത്തെ വിശ്വസർവ്വകലാശാലകൾ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് പഠിക്കാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു. നളന്ദ വിശ്വസർവ്വകലാശാലയിലെ ലൈബ്രറി, ശതുക്കൽ കത്തിച്ചപ്പോൾ അവ 3 മാസം കൊണ്ടാണ് കത്തി തീർന്നത്. അങ്ങനത്തെ എത്രയോ പുസ്തകങ്ങൾ ഉള്ളത് നശിച്ചിരുന്നില്ലെങ്കിൽ ഭാരതം വിദ്യാഭ്യാസത്തിലും, സാഹിത്യത്തിലും, ശാസ്ത്രത്തിലും, അധ്യാത്മിക കാര്യങ്ങളിലും ഏറ്റവും മുമ്പിൽ  നിൽക്കേണ്ടിരുന്നതാണ്. 600 വർഷങ്ങൾക്ക് മുമ്പ് ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ട് വന്നോണ്ടിരുന്ന സ്ഥാനത്ത് ഇന്ന് ഇവിടുന്ന് ഉന്നത വിദ്യാഭ്യാസത്തിന് പുറം രാജ്യങ്ങളിൽ പോകുന്നു.

സമ്പത്ത് കൊള്ളയടിക്കാൻ വേണ്ടി മാത്രമായിരുന്നില്ല ഇവയെല്ലാം നശിപ്പിച്ചത് അവരവരുടെ മത പ്രചാരത്തിൻ്റെ ഭാഗവും കൂടെ ആയിരുന്നു ഇതെല്ലാം. ഭാരത ജനതയുടെ ആധ്യാത്മിക ജ്ഞാനം ഇല്ലാതാക്കിയാൽ മാത്രമേ അവർക്ക് ഇവിടെ പിടിച്ച് നിൽക്കാൻ സാധിക്കൂ എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു.

ആ അറിവുകൾ എത്ര മാത്രം ഗുണം ചെയ്തിരുന്നേനെ എന്നറിയാൻ ഒരു ഉദാഹരണം ആയി പറഞ്ഞാൽ ഇവിടെ പഠിക്കാൻ തിബത്തിൽ നിന്ന് വന്നിരുന്ന വിദ്യാർത്ഥികൾ നളന്ദയിൽ 
നിന്ന് കൊണ്ടുപോയ പുസ്തകങ്ങൾ ഇപ്പോഴും അവർ ഉപയോഗിക്കുന്നത് കൊണ്ട് തന്ത്ര വിദ്യിലെ അഗ്രഗന്യർ ഇന്ന് തിബറ്റിയൻസ് ആണ്. രഹസ്യങ്ങളുടെ നിലവറ ആയ അവർ പുറം ലോകത്തിന് പറഞ്ഞ് കൊടുക്കുകയുമില്ല, അങ്ങോട്ട് അന്യർക്ക് പ്രവേശനവും ഇല്ല. ഭാരതീയരെ പോലെ ബ്രോഡ് മൈൻഡ് അന്യ ദേശങ്ങളിലെ ജനതക്ക് ഇല്ല എന്നത് കൊണ്ടാണല്ലോ പല വിധത്തിൽ ഉള്ള യുദ്ധങ്ങളിൽ അവരെല്ലാം ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.

ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ കഴിയില്ലാത്തത് പോലെ ആണ് ഭാരതത്തിൻ്റെ കാര്യം. എത്ര ഒക്കെ നശിപ്പിച്ചാലും പിന്നേയും വീണ്ടും അതേ ശക്തിയും, സമ്പത്തും, അറിവും, അധ്യാത്മിക ശക്തിയും നേടാൻ ഒരു പ്രത്യേക കഴിവ് ഭാരതത്തിനും ഇവിടുത്തെ ജനതക്കും ഉണ്ട്.

Happy Republic Day to all 💙