Wednesday, 1 January 2025

താക്കോൽ

@shilpa.sivanandhan ഈ തക്കോളുകൾ ആണ് എൻ്റെ ഈ വർഷത്തെ ഏറ്റവും സന്തോഷം തോന്നുന്നതിന് കാരണമായത്.

അതിന് കാരണം ഇവിടെ ഷെയര് ചെയ്യണമോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഇന്നലെ തൊട്ട്. എന്നെ ഇടക്ക് കുറെ ആൾക്കാർ താഴ്‌ത്തികെട്ടാൻ വേണ്ടി പോസ്റ്റ് ഇട്ടിരുന്നത് കണ്ടപ്പോൾ മുതൽ ഇവിടെ അധികം ആക്ടീവ് ആകണ്ട എന്ന് തീരുമാനിച്ചിരുന്നു എങ്കിലും പെട്ടെന്ന് മനസ്സിൽ വരുന്നത് എഴുതുവാൻ ഇതിൽ നല്ല വേറൊരു പ്ലാറ്റ്ഫോം കിട്ടുന്നുമില്ല. സന്തോഷം ഷെയർ ചെയ്യാതെ അധികം നാളുകൾ പിടിച്ച് വക്കാൻ ഉളള വിഷമം കൊണ്ട് എഴുതി പോകുന്നു.

ആദ്യം തന്നെ പറയട്ടെ ഇത് വരെ ആശ്രമത്തിൻ്റെയോ മറ്റ് infrastructure ഡെവലപ്മെൻ്റിടെയോ പേരിൽ ഞാൻ ഇന്ന് വരെ ആരോടും ഒരു സഹായം പോലും മേടിച്ചിട്ടില്ല. മുമ്പോട്ടും ഇവിടുന്ന് സഹായത്തിൻ്റെ ആവശ്യവുമില്ല.

കഴിഞ്ഞ 18 വർഷങ്ങൾ ആയി എനിക്ക് ശനി ദശ ആയിരുന്നു. ഏത് കാര്യത്തിലും പൈസ മുടക്കിയാൽ ധന നഷ്ടവും, മാന നഷ്ടവും മാത്രമാണ് ഉണ്ടായിരിക്കുന്നത്. കോടതി വരെ കയറി ഇറങ്ങുന്നുണ്ട്.

ഇന്നലെ രാവിലെ, മുകളിൽ കാണിച്ചിരിക്കുന്ന താക്കോലുകൾ തന്നു കൊണ്ട് ആശ്രമത്തിൻ്റെ അധികാരി ഇനി മുതൽ ജീവിതകാലം മുഴുവൻ ഈ താക്കോലുകൾ നിങ്ങളുടേതായിരിക്കും എന്ന് പറഞ്ഞതിൻ്റെ സന്തോഷത്തിൽ ആയിരുന്നു. 5 ഏക്കർ സ്ഥലം, 50 പശുക്കൾക്കുള്ള ഗോശാല ഇനി നിങ്ങളുടേയും കൂടെ എന്ന് പറഞ്ഞത്, ഇനി മുഖ്യമന്ത്രിയെ വിളിച്ച് ഉത്ഘാടനം മുതൽ മുമ്പോട്ടുള്ള എല്ലാ കാര്യവും നിങ്ങൽ നോക്കണം എന്ന് പറഞ്ഞത്, അനാഥാലയം, വൃഥാശ്രമം, ആശുപത്രി, കോളേജ് എല്ലാം ഇതിൽ പണിയണം, വർഷം തോറും പാവപ്പെട്ട പെണ്ണുങ്ങൾക്ക് വേണ്ടി സാമൂഹ്യ വിവാഹം നടത്തണം. ഇതൊക്കെ ഇനി എങ്ങനെ ചെയ്യണം എന്നത് നിങ്ങളുടേയും ഉത്തരവാദിത്വം ആണ് എന്ന് പറഞ്ഞത് 32 വർഷത്തെ എൻ്റെ പ്ലാനിങ്ങുകൾ നടക്കാൻ പോകുന്നതിൻ്റെ രണ്ടാമത്തെ ചുവട് വപ്പ് ആണെന്ന് ഉളള സന്തോഷത്തിന് അതിരുകൾ ഇല്ല. ഇത് എൻ്റെ രണ്ടാമത്തെ ആശ്രമം ആണ് 2 വർഷത്തിനുള്ളിൽ. ഒരെണ്ണം കുമാവ് ഏരിയയിൽ ഉള്ളതിൽ പണം ഞാൻ മുടക്കി എങ്കിലും കാണാൻ പോലും പോയില്ല. ഡിപ്രഷൻ കാരണം പാർട്ണർ അതിനടുത്തുള്ള ഒരു ഗുഹയിൽ തന്നത്താൻ തലയിൽ വെടി വച്ച് മരിച്ചത് കൊണ്ട് അങ്ങോട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല. ജീവിതത്തിലെ ഒന്നിന് പുറകെ ഒന്നായി വരുന്ന സംഘർഷങ്ങൾ കുറയുമ്പോൾ പോകണം.

വിൽ പവറിലൂടെ കാര്യങ്ങൽ എങ്ങനെ നേടാം എന്നതിന് എൻ്റെ സ്വന്തം ജിവിതം ഉദാഹരണമാകുന്നതായി ആണ് തോന്നിയത്. 20 ആശ്രമം എനിക്ക് ഉണ്ടാക്കാൻ പറ്റിയാൽ 200 എന്ന എൻ്റെ ലക്ഷ്യം നേടാൻ പിന്നെ അധികം സമയം വേണ്ടി വരില്ല. ഒരു തുടക്കം എപ്പോഴും തടസ്സങ്ങളും, സംഘർഷങ്ങളും, ചീത്ത പേരുകളും നിറഞ്ഞതായിരിക്കും. തളർന്നാൽ തകർന്ന് പോകും, ശ്രമിച്ചോണ്ടിരുന്നാൽ ലക്ഷ്യം നേടും. തളർത്താനും ചെളി വാരി തേക്കാനും, എല്ലാത്തിനെയും സംശയത്തോടെ മാത്രം നോക്കാനും ആയി കുറെ പാഴ് ജന്മങ്ങൾ ഉണ്ട്. അവരുടെ പ്രവർത്തികളെ കാര്യമായി എടുത്താൽ പട്ടി പുല്ല് തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ല എന്ന മനോഭവക്കാരുടെ ഇടയിൽ ഇനിയും സംഘർഷങ്ങൾ ചെയ്യേണ്ടി വരുമെന്ന് അറിയാം. ഓൺലൈനിൽ ഇനിയും പോസ്റ്റുകളും, വീഡിയോകളും ഒക്കെ ഇട്ട് നാറ്റിച്ച് നാറ്റിച്ച് ഒന്നും കൂടെ എൻ്റെ തൊലികട്ടിയും മനകട്ടിയും കൂട്ടാൻ മലയാളികളെക്കാൽ നല്ല തോണിക് വേറെ എവിടെ കിട്ടും.

No comments:

Post a Comment