ജോളി ഗ്രാൻ്റ് എയർപോർട്ടിലേക്ക് പോകുന്ന വഴി ഋഷികേഷിൽ നിന്ന് എടുത്ത ഫോട്ടോയിൽ കാണുന്നത് ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന നരേന്ദ്രനഗർ രാജ്യത്തിൻ്റെ തലസ്ഥാനം ആണ്. മുഗളൻമാർക്കും ഇംഗ്ലീഷുകാർക്കും സ്വാധീനം ഇല്ലാതിരുന്ന ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഒന്ന്. നേപ്പാളികൾ ആണ് അവിടെ ഭരിച്ചിരുന്നത്. ഇപ്പോഴും അവിടുത്തെ രാജാവ് നേപ്പാളി വംശജർ തന്നെ.ഈ ഭാഗത്തെ എംപിയും അവിടുത്തെ രാജ്ഞി ആണ്.
ഇംഗ്ലീഷുകാരുടെ ശല്യം സഹിക്കാൻ വയ്യാതെ വന്നപ്പോൾ സിക്കുകാർ അവരുടെ അധീനതയിൽ അല്ലാത്ത ഈ രാജ്യത്ത് വരികയും അവർക്ക് ഡേറ ഇടാൻ ഡൂൺ (മലയുടെ അടിവാരത്തിൽ) സ്ഥലം കൊടുക്കുകയും ചെയ്തു. പിന്നീട് നാക്ക് വടികാത്ത ഇംഗ്ലീഷുകാർ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലെ പേരുകളിലും വരുത്തിയ പോലെ മാറ്റം ഡെറാഡൂൺ എന്നതിന് പകരം ഡെഹറാഡുൺ എന്ന് ആക്കി.
No comments:
Post a Comment