ഭാരതത്തിൻ്റെ മർമ്മം എന്തെന്ന് അവർ മനസ്സിലാക്കുകയും അതിനെ ആദ്യം തകർക്കുകയും ചെയ്തത് കൊണ്ടാണ് ഈ രാജ്യത്തെ അവർക്ക് കയ്യിൽ ഒതുക്കാൻ കഴിഞ്ഞത് തന്നെ. ആ മർമ്മം ഈ രാജ്യത്തിലെ മറ്റെങ്ങും ഇല്ലാത്ത വിധം പുരോഗതി പ്രാപിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായവും കൃഷി നൈപുണ്യവും ആയിരുന്നു.
ഇവിടെ ഉണ്ടായിരുന്ന ലോകത്തിലെ ആദ്യത്തെ വിശ്വസർവ്വകലാശാലകൾ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് പഠിക്കാൻ വിദ്യാർത്ഥികൾ എത്തിയിരുന്നു. നളന്ദ വിശ്വസർവ്വകലാശാലയിലെ ലൈബ്രറി, ശതുക്കൽ കത്തിച്ചപ്പോൾ അവ 3 മാസം കൊണ്ടാണ് കത്തി തീർന്നത്. അങ്ങനത്തെ എത്രയോ പുസ്തകങ്ങൾ ഉള്ളത് നശിച്ചിരുന്നില്ലെങ്കിൽ ഭാരതം വിദ്യാഭ്യാസത്തിലും, സാഹിത്യത്തിലും, ശാസ്ത്രത്തിലും, അധ്യാത്മിക കാര്യങ്ങളിലും ഏറ്റവും മുമ്പിൽ നിൽക്കേണ്ടിരുന്നതാണ്. 600 വർഷങ്ങൾക്ക് മുമ്പ് ഉന്നത വിദ്യാഭ്യാസത്തിന് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇങ്ങോട്ട് വന്നോണ്ടിരുന്ന സ്ഥാനത്ത് ഇന്ന് ഇവിടുന്ന് ഉന്നത വിദ്യാഭ്യാസത്തിന് പുറം രാജ്യങ്ങളിൽ പോകുന്നു.
സമ്പത്ത് കൊള്ളയടിക്കാൻ വേണ്ടി മാത്രമായിരുന്നില്ല ഇവയെല്ലാം നശിപ്പിച്ചത് അവരവരുടെ മത പ്രചാരത്തിൻ്റെ ഭാഗവും കൂടെ ആയിരുന്നു ഇതെല്ലാം. ഭാരത ജനതയുടെ ആധ്യാത്മിക ജ്ഞാനം ഇല്ലാതാക്കിയാൽ മാത്രമേ അവർക്ക് ഇവിടെ പിടിച്ച് നിൽക്കാൻ സാധിക്കൂ എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു.
ആ അറിവുകൾ എത്ര മാത്രം ഗുണം ചെയ്തിരുന്നേനെ എന്നറിയാൻ ഒരു ഉദാഹരണം ആയി പറഞ്ഞാൽ ഇവിടെ പഠിക്കാൻ തിബത്തിൽ നിന്ന് വന്നിരുന്ന വിദ്യാർത്ഥികൾ നളന്ദയിൽ
നിന്ന് കൊണ്ടുപോയ പുസ്തകങ്ങൾ ഇപ്പോഴും അവർ ഉപയോഗിക്കുന്നത് കൊണ്ട് തന്ത്ര വിദ്യിലെ അഗ്രഗന്യർ ഇന്ന് തിബറ്റിയൻസ് ആണ്. രഹസ്യങ്ങളുടെ നിലവറ ആയ അവർ പുറം ലോകത്തിന് പറഞ്ഞ് കൊടുക്കുകയുമില്ല, അങ്ങോട്ട് അന്യർക്ക് പ്രവേശനവും ഇല്ല. ഭാരതീയരെ പോലെ ബ്രോഡ് മൈൻഡ് അന്യ ദേശങ്ങളിലെ ജനതക്ക് ഇല്ല എന്നത് കൊണ്ടാണല്ലോ പല വിധത്തിൽ ഉള്ള യുദ്ധങ്ങളിൽ അവരെല്ലാം ഇപ്പോഴും കുടുങ്ങി കിടക്കുന്നത്.
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ കഴിയില്ലാത്തത് പോലെ ആണ് ഭാരതത്തിൻ്റെ കാര്യം. എത്ര ഒക്കെ നശിപ്പിച്ചാലും പിന്നേയും വീണ്ടും അതേ ശക്തിയും, സമ്പത്തും, അറിവും, അധ്യാത്മിക ശക്തിയും നേടാൻ ഒരു പ്രത്യേക കഴിവ് ഭാരതത്തിനും ഇവിടുത്തെ ജനതക്കും ഉണ്ട്.
Happy Republic Day to all 💙
No comments:
Post a Comment