രാമായണം വായിക്കാൻ സമയമില്ലാത്തവർക്ക് ഈ പറയുന്ന ശ്ലോകം മൂന്ന് തവണ വായിച്ചാലും മതി -
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ ।
സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ ॥
അതുപോലെ മുഴുവൻ രാമായണം ഈ നാല് വരി ശ്ലോകത്തിൽ ഉണ്ട് -
ആദൗ രാമതപോവനാദിഗമനം ഹത്വാ മൃഗം കാഞ്ചനം।
വൈദേഹീഹരണം ജടായുമരണം സുഗ്രീവസംഭാഷണം॥
ബാലിനിർഗ്രഹണം സമുദ്രതരണം ലങ്കാപുരീദാഹനം।
പശ്ചാദ്രാവണകുംഭകർണഹനനം ഏതദ്ദ്ഹി രാമായണം॥
ഇതി ഏകശ്ലോകി രാമായണം സമ്പൂർണ്ണം॥
അതുപോലെ രാമായണം വയിക്കുന്നതിന് മുമ്പ് ഇങ്ങനെ ധ്യാനിക്കേണ്ടതും ഉണ്ട് -
ധ്യായേദ് ആജാനുബാഹും ധൃതശരധനുഷം ബദ്ധപദ്മാസനസ്ഥം
പീതം വാസോവസാനം നവകമലദലസ്പർധിനേത്രം പ്രസന്നം।
വാമാങ്കാരൂഢസീതം രഘുവരമുനിനം രാഘവം പുണ്യകീര്ത്തിം
നാസാഗ്രേ നവമൗക്തികം കരതലധൃതശ്രീചപം പൂരണചന്ദ്രം॥
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ । സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ ॥
ഈ ശ്ലോകം ഓരോ രാമായണ പാരായണത്തിനുമുമ്പായി ഉച്ചരിക്കുന്നത് അനുയോജ്യമാണ്. മനസ്സ് ശാന്തമാക്കിയശേഷം, 3 തവണ ഈ ധ്യാനശ്ലോകം ഉച്ചരിച്ചാൽ ധ്യാനക്ഷമതയും ഭക്തിഭാവവും വർദ്ധിക്കും.
നേരത്തേയും ഒരു തവണ ഞാൻ എഴുതിയിരുന്നു, രാമായണം ആയാലും മഹാഭാരതം ആയാലും എല്ലാം സംഭവിച്ച ശേഷം എഴുതപ്പെട്ടവ അല്ല. മഹാഋഷികൾ ആദ്യം എഴുതുന്നവ പിന്നീട് സംഭവിക്കുന്നത് ആണ്. അതായത് അവർ ആദ്യം സ്ക്രിപ്റ്റ് എഴുതുന്നു, പിന്നീട് അവ സംഭവിക്കുന്നു. നമ്മുടേയും നമ്മുടെ മുൻതലമുറയുടേയും വരാൻ പോകുന്ന കാര്യങ്ങളും നമ്മുടെ പിന്തുടർച്ചകാരുടെയും കാര്യങ്ങൽ നാഡി ശാസ്ത്രത്തിൽ അഗസ്ത്യ മുനി എഴുതി വച്ചിരിക്കുന്നതും അങ്ങനെ ആണ്. ലോകം, മഹാഋഷികൾ എഴുതി വക്കപ്പെട്ട ഒരു സ്ക്രിപ്പ്റ്റിലൂടെ ആണ് പോകുന്നത് എന്ന് മുമ്പും സൂചിപ്പിച്ചിരുന്നു. അപ്പോൽ ദൈവത്തിൻ്റെ റോൾ എന്താണെന്ന് ചോദ്യം വരാം, അവർക്ക് സൃഷ്ടി, സ്ഥിതി, സംഹാരം ആണ് മുഖ്യം. സൃഷ്ടിക്കപ്പെട്ടവരുടെ റോൾ ഈ ലോകത്ത് എന്താണ് എന്നത് മഹാഋഷികൾ എഴുതി വച്ചിരിക്കുന്നത് പോലേയും ആണ് നടക്കുന്നത്.
No comments:
Post a Comment