അമൃതമഥനവുമായി ബന്ധപ്പെട്ട കഥയാണ് കണ്‍വര്‍ യാത്രയുടെ. കാലകുടം വിഷം പുറത്തുവന്ന് ലോകം അതിന്റെ ചൂടില്‍ നിന്ന് കത്താന്‍ തുടങ്ങിയപ്പോള്‍, ശിവന്‍ വിഷം കഴിക്കുകയും അതിൻ്റെ നെഗറ്റീവ് എനർജിയെ ശാന്തമാക്കാൻ ശിവന്റെ ഭക്തനായ പരശുരാമന്‍ കണ്‍വര്‍ ഉപയോഗിച്ച് ഗംഗാജലം കൊണ്ടുവന്ന് പുരമഹാദേവിലെ ശിവക്ഷേത്രത്തില്‍ ഒഴിച്ചു. അങ്ങനെ വിഷത്തിന്റെ നെഗറ്റീവ് എനര്‍ജിയില്‍ നിന്ന് ശിവനെ മോചിപ്പിച്ചു. ആ വിശ്വാസവുമായി ബന്ധപ്പെട്ട ആചാരമാണ് കൺവർ അഥവാ കാവഡ് യാത്ര.
കാവാഡ് യാത്ര തുടങ്ങുമ്പോൾ ഏതാണ്ട് 15 ദിവസത്തോളം ഗതാഗത നിയന്ത്രണങ്ങൾ ഉള്ളത് കൊണ്ട് ആ സമയങ്ങളിൽ മറ്റുള്ളവരുടെ യാത്രയും മറ്റും നിർത്തി വക്കാറുണ്ട്. കാരണം റോഡുകളിൽ എല്ലായിടത്തും ബാരിക്കേഡുകൾ ഉണ്ടാകും. വണ്ടികൾ തിരിച്ച് വിടുന്നത് കൊണ്ട് കഴിവതും മറ്റുള്ളവർ യാത്രകൾ വേണ്ടെന്ന് വക്കും.
ഹരിദ്വാറിലെ കാവാഡ് യാത്ര എന്നത് ശിവഭക്തർ ഗംഗാ നദിയിൽ നിന്ന് വെള്ളമെടുത്ത് ശിവക്ഷേത്രങ്ങളിൽ അഭിഷേകം ചെയ്യുന്ന വാർഷിക തീർത്ഥാടനമാണ്. ഇത് ശ്രാവണ മാസത്തിലാണ് നടക്കുന്നത്. ഈ വർഷം, 2025 ജൂലൈ 11 മുതൽ 23 വരെയാണ് കാവാഡ് യാത്ര നടക്കുന്നത്. കഴിഞ്ഞ വർഷം 24 മണിക്കൂർ ഫ്രീ ആയി ആഹാരം യാത്രക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിൽ ഞാനും ഉണ്ടായിരുന്നു. വഴികളിൽ എല്ലാം വലിയ തെൻറ് കെട്ടി അതിൽ 24 മണിക്കൂറും ആഹാരം ഉണ്ടാക്കുകയും യാത്രക്കാർ കഴിക്കുകയും വിശ്രമിക്കുകയും ഡാൻസ് കളിക്കുകയും ഒക്കെ ചെയ്യുന്നു. ഭണ്ഡാര നടത്തിപ്പ് എന്നാണ് അതിന് പറയുന്നത്.
കാവഡ് യാത്രയുടെ പ്രധാന ഭാഗം, ഭക്തർ കുടത്തിൽ ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിച്ച് ശിവക്ഷേത്രങ്ങളിലേക്ക് ചില പ്രധാന ശിവ ക്ഷേത്രത്തിൽ കൊണ്ട് പോയി ശിവലിംഗത്തിൽ അർപ്പിക്കുന്നത് ആണ്. ചെറുപ്പിടാതെ വീട്ടിൽ നിന്നും ആദ്യം ഹരിദ്വാറിൽ വരികയും അവിടുന്ന് കുടങ്ങൾ നിറയെ ഗംഗാ ജലം നിറച്ച് തോളിൽ വടിയുടെ രണ്ട് അറ്റങ്ങളിൽ ഉറ ഉണ്ടാക്കി കുടങ്ങൽ കൊണ്ടുപോകുന്നു. ഡൽഹിയിൽ നിന്നും ഹരിദ്വാർ ഏകദേശം 200 km ഉണ്ട്. അവിടുന്ന് നടന്ന് വരുമ്പോൾ തന്നെ കാലുകൾ പൊട്ടി ചോര വാറുന്നത്തിൽ ബാൻഡേജ് ഒക്കെ കെട്ടി ആണ് വരുന്നത്. അത് ഒക്കെ വഴി വക്കിൽ ചെയ്ത് കൊടുക്കാൻ വാലണ്ടിയേഴ് ഉണ്ടാകും. കാവഡ് യാത്രയിൽ പങ്കെടുക്കുന്ന ആളുകളെ കാവാഡിയകൾ എന്ന് വിളിക്കുന്നു.
ഇപ്പോൽ ഇത് പല നോർത്ത് ഇന്ത്യൻ സ്റ്റേറ്റുകളിൽ അവിടുത്തെ ഗംഗാ തീർത്ഥം ശേഖരിച്ച് അവിടുത്തെ പ്രധാന ക്ഷേത്ത്രത്തിൽ, മിക്കവാറും 12 ജ്യോതിർ ലിംഗത്തിൽ ഏതെങ്കിലും, ഒന്നിൽ അർപ്പിക്കുന്നു.
No comments:
Post a Comment