മാഘ ഗുപ്ത നവരാത്രി – (ജനുവരി–ഫെബ്രുവരി), ചൈത്ര നവരാത്രി – (മാർച്ച്–ഏപ്രിൽ), അഷാഢ ഗുപ്ത നവരാത്രി – (ജൂൺ–ജൂലൈ)
ആശ്വയുജ (ശരദ്) നവരാത്രി – (സെപ്റ്റംബർ–ഒക്ടോബർ).
മാഘ, അഷാഢ എന്നിവ ഗുപ്ത നവരാത്രികൾ ആണ്. ഗുപ്ത് എന്നാൽ രഹസ്യം എന്നർത്ഥം. താന്ത്രികർ തന്ത്ര ശക്തി കൂട്ടാൻ രഹസ്യ പൂജകൾ ആസാമിലെ കാമാഖ്യ ക്ഷേത്രം പോലുള്ള ശക്തിപീഠങ്ങളിൽ പോയി ചെയ്യുന്നു.
ചൈത്ര നവരാത്രി (വസന്തകാല നവരാത്രി) ആഘോഷങ്ങൾ ഉത്തരേന്ത്യയിൽ രാമനവമി – രാമന്റെ ജന്മദിനം ആയും ആഘോഷിക്കുന്നു.
ശരദ് നവരാത്രികൾ പൊതു ജനങ്ങൾ വൻ ഉത്സവങ്ങൾ ആയി ആഘോഷിക്കുന്നു. ബംഗാളിൽ കാളി പൂജയായും, നോർത്ത് ഇന്ത്യയിൽ ദസറ ആയും, കേരളം പോലുള്ള സ്ഥലങ്ങളിൽ നവരാത്രിയുടെ അവസാന ദിവസങ്ങളിൽ പൂജവപ്പും വിദ്യാരംഭം ഒക്കെ ആയും, ഗുജറാത്തിൽ ഗർഭ ആയും ഒക്കെ ആഘോഷിക്കുന്നു.
ശരദ് നവരാത്രി (ശരത്കാല നവരാത്രി) ആഘോഷങ്ങൾ ബംഗാൾ, അസം, ഒഡീഷ, ത്രിപുരയിൽ ദുർഗ്ഗാപൂജ – കാളിപൂജ ഭംഗിയാർന്ന പണ്ഡലുകളിൽ വലിയ ദുർഗ്ഗാ പ്രതിമകളും വാദ്യാഘോഷങ്ങളും നൃത്തവും പരസ്പരം നിറങ്ങൾ തേച്ചും മധുര പലഹാരങ്ങൾ കൈമാറിയും ഒക്കെ ആഘോഷിക്കുന്നു.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര രാജസ്ഥാനിൽ നവരാത്രി (ദുർഗ്ഗാദേവിയുടെ 9 ദിവസത്തെ പൂജ) രാമലീല, ദസറ – രാമ-രാവണ യുദ്ധാവിഷ്കാരം, അവസാന ദിവസം രാവണൻ്റെ രൂപം കത്തിക്കൽ എന്നിവയോട് കൂടി അയുധപൂജയും വിജയദശമിയും ആഘോഷിക്കുന്നു.
ഗുജറാത്തിൽ ഗർബ, ഡാൻഡിയ – മുഴുവൻ 9 രാത്രിയും ജനങ്ങൾ കൂട്ടംകൂടി നൃത്തവും സംഗീതവും ആയി ആഘോഷിക്കുന്നു.
ദക്ഷിണേന്ത്യ (കർണാടക, തമിഴ്നാട്, ആന്ധ്ര) ഗൊളു – കളിപ്പാട്ടങ്ങളും ദേവിമൂർത്തികളും അലങ്കരിച്ച് വെച്ച് ആരാധിക്കുന്നു അയുധപൂജ – ഉപകരണങ്ങൾ, വാഹനങ്ങൾ, പുസ്തകങ്ങൾ, ഉപജീവനോപാധികൾ പൂജിക്കുന്നു.
കേരളത്തിൽ സരസ്വതി പൂജ (പൂജവപ്പ്) – പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ, തൊഴിൽോപകരണങ്ങൾ വെച്ച് പൂജിക്കുന്നു. വിദ്യാരംഭം (എഴുത്തിനിറുത്തൽ) – വിജയദശമി ദിവസം കുട്ടികൾക്ക് എഴുത്തുപഠനം ആരംഭിക്കുന്നു. സരസ്വതി പൂജക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് കേരളത്തിൽ ആണ്, അതിൻ്റെ അനുഗ്രഹം കേരളത്തിന് പ്രത്യേകമായി ഉണ്ട് താനും. വിദ്യാഭ്യാസത്തിൽ ഇന്നും കേരളം തന്നെ ആണ് ഇന്ത്യയിൽ മുന്നിൽ.
ശരദ് നവരാത്രിയിൽ ദുർഗ്ഗാദേവിയുടെ നവരൂപങ്ങൾ (നവദുർഗ്ഗകൾ) ആരാധിക്കപ്പെടുന്നു:
1. ശൈലപുത്രി
2. ബ്രഹ്മചാരിണി
3. ചന്ദ്രഘണ്ട
4. കുഷ്മാണ്ഡ
5. സ്കന്ദമാത
6. കാത്യായനി
7. കാലരാത്രി
8. മഹാഗൗരി
9. സിദ്ധിദാത്രി
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിധാത്രിതി പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
നവരാത്രിയുടെ ഒമ്പത് ദിവസം നാളെ ആരംഭിക്കുന്നു.
ആദ്യ ദിവസം, ഗുഡി പഡ്വവ ശൈലപുത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ഹ്രീം നമ: 108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം. ഫലം: പാപ ശാന്തി
രണ്ടാം ദിവസം, സർവ്വ സിദ്ധി യോഗ, ബ്രഹ്മചാരിനി ദേവിയുടെ ആരാധന
മന്ത്രം -
ഓം വേദാത്മികായെ നമ. 336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: മനശാന്തി.
മൂന്നാം ദിവസം, സർവ്വ സിദ്ധി യോഗ, ചന്ദ്രഘണ്ഡാ ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രി ശക്ത്യെ നമ. 108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം. ഫലം: ശാപ ദോഷ നിവാരണം.
നാലാം ദിവസം ദേവി കൂഷ്മാണ്ഡ ദേവിയുടെ ആരാധന
മന്ത്രം -
ഓം സ്വസ്ഥായെ നമ. 241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം. ഫലം: കുടുംബ സമാധാനം, ശാന്തി.
അഞ്ചാം ദിവസം, രവി യോഗ, സ്കന്ദമാത ദേവിയുടെ ആരാധന
മന്ത്രം -
ഓം ഭുവനെശ്വര്യെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: ഇഷ്ടകാര്യ സിദ്ധി.
ആറാം ദിവസം കാർത്യായനി ദേവിയുടെ ആരാധന
മന്ത്രം -
ഓം മഹായോഗിനൈ്യ നമ. 241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം. ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍, ദൈവാനുഗ്രഹം ഉണ്ടാകാന്‍.
ഏഴാം ദിവസം കാലരാത്രി (ദേവി ശുഭംകരി) ദേവിയുടെ ആരാധന
മന്ത്രം -
ഓം സാമപ്രിയായെ നമ. 336 വീതം, രണ്ടു നേരം. ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം. ഫലം: ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.
അഷ്ടമി, മഹാഗൗരി ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രികോണസ്ഥായെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.
നവമി ദിവസം, അമ്മ സിദ്ധിധാത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ത്രിപുരാത്മികായെ നമ. 244 വീതം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.
പൊതുവായി വീടുകളിൽ ചെയ്യുന്ന പൂജാവിധി -
1. ശുദ്ധി – വീടും പൂജാമുറിയും വൃത്തിയാക്കുക.
2. ഘടസ്ഥാപന/കലശസ്ഥാപന – വെള്ളം, മാങ്ങയില, തേങ്ങ, കുമ്പളം/കലശം സ്ഥാപിച്ച് ദേവിയെ ആഹ്വാനം ചെയ്യുക.
3. ദീപം തെളിയിക്കൽ – അഷ്ടദീപം/നവദീപം തെളിയിക്കുന്ന പതിവ്.
4. ദേവി സ്തുതി – ദേവിയുടെ 108 പേരുകൾ (അഷ്ടോത്രം) അല്ലെങ്കിൽ സഹസ്രനാമം ചൊല്ലുക. ഓം എയിം ഹ്രീം ക്ലീം ചാമുണ്ടായൈ വിച്ചേ ദിവസവും പമാവധി ജപിക്കുക. ദുർഗ്ഗ സപ്തശതി (മാർകണ്ഡേയപുരാണത്തിലെ ദേവീ മഹാത്മ്യം) പാരായണം നടത്തുന്നു.
5. നൈവേദ്യം – വേവിച്ച അരി, പലഹാരം, പഴം, ചക്കരപൊങ്കൽ, തേൻ, പാലു തുടങ്ങിയവ സമർപ്പിക്കുക.
6. ദീപാരാധന നടത്തുക.
ദുർഗ്ഗാദേവി ധ്യാനമന്ത്രം
ॐ सर्वमंगल मांगल्ये शिवे सर्वार्थ साधिके । शरण्ये त्र्यम्बके गौरि नारायणि नमोऽस्तुते ॥
ദുർഗ്ഗാ ഗായത്രി മന്ത്രം
ॐ कात्यायन्यै च विद्महे कन्यकुमार्यै धीमहि । तन्नो दुर्गि: प्रचोदयात् ॥
ദുർഗ്ഗാസ്തുതി ശ്ലോകം ചൊല്ലുക
या देवी सर्वभूतेषु शक्तिरूपेण संस्थिता । नमस्तस्यै नमस्तस्यै नमस्तस्यै नमो नमः ॥
ദുർഗ്ഗാ മന്ത്രം -
ॐ ऐं ह्रीं क्लीं चामुण्डायै विच्चे ॥
No comments:
Post a Comment