'ധൻ' എന്നാൽ സമ്പത്ത് എന്നും 'തേരസ്' എന്നാൽ ചന്ദ്രചക്രത്തിന്റെ പതിമൂന്നാം തിഥി (ത്രയോദശി) എന്നുമാണ് അർത്ഥം.
സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവി, ധനത്തിന്റെ കാവൽക്കാരനായ കുബേരൻ, വിഘ്നങ്ങൾ മാറ്റുന്ന ഗണപതി, ആരോഗ്യത്തിൻ്റ ദേവൻ ധന്വന്തരി, ആയുസ്സും സംരക്ഷണവും നൽകുന്ന യമനേയും അന്നത്തെ ദിവസം പൂജിക്കുന്നത്.
അന്നത്തെ ദിവസം മല്ലിയും പിച്ചള പാത്രവും വീട്ടിൽ സമൃദ്ധിയും വളർച്ചയും ഉണ്ടാവാൻ മേടിക്കുന്ന ആചാരത്തിൽ നിന്ന് സ്വർണവും വണ്ടിയും ഒക്കെ വാങ്ങുന്ന രീതിയിലേക്ക് എങ്ങിനെ സ്വർണ്ണകച്ചവടക്കാരും വണ്ടി വിൽപ്പനക്കാരും ആചാരത്തെ മാറ്റി എന്നത് ശ്രദ്ധേയമാണ്. ആചാരത്തിൽ കച്ചവട തന്ത്രങ്ങൾ കയറ്റി അത്രയേ ഉള്ളൂ.
വൈകുന്നേരങ്ങളിൽ വീടിന് മുന്നിലും തുളസിത്തറയിലും മൺവിളക്കുകൾ (ദിയ) തെളിക്കുന്നു. യമധർമ്മന് വേണ്ടിയുള്ള പ്രത്യേക വിളക്കും (യമ ദീപം) ഈ ദിവസം തെളിക്കാറുണ്ട്. അകാലമരണത്തിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കണമെന്ന പ്രാർത്ഥനയോടെ തെക്കുദിശയിലേക്ക് യമദീപം കത്തിച്ച് വയ്ക്കുന്നു.
ധൻതേരസ് ലക്ഷ്മി-കുബേര പൂജയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം പ്രദോഷ കാലമാണ്. കേരളത്തിൽ വൈകുന്നേരം 05:59 PM മുതൽ 08:23 PM വരെ (2 മണിക്കൂർ 24 മിനിറ്റ്). ഡൽഹിയിൽ 06:02 PM മുതൽ 07:57 PM വരെ (1 മണിക്കൂർ 56 മിനിറ്റ്).
വീടിന്റെ പ്രധാന പ്രവേശന കവാടത്തിന് വെളിയിൽ, തെക്ക് ദിശയിലേക്ക് ദീപത്തിന്റെ നാളം അഭിമുഖമായി വരുന്ന രീതിയിലാണ് യമദീപം വെക്കേണ്ടത്.
അനുയോജ്യമായ സമയം - ഡൽഹി : വൈകുന്നേരം 05:33 PM മുതൽ 06:51 PM വരെ, കേരളം : വൈകുന്നേരം 05:55 PM മുതൽ 07:10 PM വരെ.
ധന്വന്തരി മന്ത്രം -
ഓം നമോ ഭഗവതേ മഹാസുദർശനായ വാസുദേവായ ധന്വന്തരായേ: അമൃതകലശ ഹസ്തായ സർവഭയവിനാശായ സർവ രോഗനിവാരണായ ത്രിലോകപഥായ ത്രിലോകനാഥായ ശ്രീ മഹാവിഷ്ണുസ്വരൂപ ശ്രീ ധന്വന്തരി സ്വരൂപ ശ്രീ ശ്രീ ശ്രീ ഔഷധചക്ര നാരായണായ നമഃ.
കുബേര മന്ത്രം -
ഓം യക്ഷായ കുബേരായ വൈശ്രവണായ ധനധാന്യാധിപതയേ ധനധാന്യസമൃദ്ധിം മേ ദേഹി ദാപയ സ്വാഹാ
ധനലക്ഷ്മി മന്ത്രം -
ഓം ശ്രീം ഹ്രീം ശ്രീം കമലേ കമലാലയേ പ്രസീദ പ്രസീദ ശ്രീം ഹ്രീം ശ്രീം ഓം മഹാലക്ഷ്മ്യൈ നമഃ.
യമ മന്ത്രം -
മൃത്യുനാ പാശദണ്ഡാഭ്യാം കാലേന ശ്യാമയാ സഹ |
ത്രയോദശ്യാം ദീപദാനാത് സൂര്യജഃ പ്രീയതാം മമ ||
Or
ഓം യമായ നമ:, ദീപം യമായ സമർപ്പയാമി II
No comments:
Post a Comment