പണ്ട് രാജഭരണകാലത്ത്, രാജാവിനെ വാനോളം പുകഴ്ത്തി കഞ്ഞിക്ക് വക ഉണ്ടാക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. വേറെ പണി ഒന്നും അറിയാത്തത്കൊണ്ട് കൂടിയായിരുന്നു അത്. ഇന്നത്തെ കാലത്ത് ധാരാളം ട്രെയിനിങ് സെന്ററുകൾ ഉണ്ട്, ഇഷ്ടമുള്ള മേഖല തിരെഞ്ഞെട്ടു പഠിച്ചു കഞ്ഞിക്കുവക ഉണ്ടാക്കാൻ.
കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും ജനപ്രതിനിധികളെ നമ്മൾ ഭരിക്കാൻ തെരെഞ്ഞെടുത്ത് അയച്ചിരിക്കുന്നത് നല്ല പോലെ ഭരിക്കാൻ തന്നെ ആണ്. അവർ നല്ല പോലെ ഭരിച്ചാൽ, നമ്മൾ വിശ്വസിച്ചയച്ചവർ നമ്മളോട് നീതി പുലർത്തി എന്നു കരുതാം. അതിന് അവരെ അഭിനന്ദിക്കാം. പക്ഷെ രാജവാഴ്ച്ച കാലത്തെ പോലെ കാല് നക്കി തുടക്കേണ്ട കാര്യം ഇല്ല. അവരും മനുഷ്യരാണ്, അർഹിക്കുന്നതിൽ കൂടുതൽ പുകഴ്ത്തൽ കിട്ടുമ്പോൾ നമ്മളെ പോലെ തന്നെ, അവരിലും അഹങ്കാരവും അമിത അത്മവിശ്വാസവും കൂടും, അവരുടെ താളവും തെറ്റും. അവരുടെ കടമകളും ലക്ഷ്യങ്ങളും മറന്നു തുടങ്ങും.
വളരെ ബുദ്ധിമുട്ടിത്തന്നെ ആണ് നമ്മുടെ പൂർവികർ രാജവാഴ്ച്ചയിൽ നിന്നും അടിമത്ത്വത്തിൽ നിന്നും സ്വാതന്ത്ര്യം മേടിച്ചു തന്നത്. ചിലരുടെ രക്തത്തിൽ ഇപ്പോഴും അമിത പുകഴ്ത്തൽ എന്ന രോഗാണു ഉള്ളത് ജനാധിപത്യം എന്ന ആരോഗ്യമുള്ള ശരീരത്തിൽ അസുഖമുളവാക്കുകയും പിന്നെയും പഴയ പോലെ രാജഭരണ പ്രതീതി ഉണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ വിധേയത്വം കാണിക്കുന്ന കുറെ അനുയായികൾ കാരണം ഭരിക്കുന്നവർ അഹങ്കാരികളാകും, ജനത ആശ്രിതരും. പിന്നെ പിന്നെ അവർ തരുന്നത് എല്ലാം നമ്മൾ എരന്ന് മേടിക്കുന്നത് പോലെ ആകും. ജനാധിപത്യം എന്ന ഭരണ ഘടന മനസിലാക്കി അതിന് ഉതകുന്ന പാകത്തിൽ ഭരണക്കർത്താക്കളും ജനതയും പെരുമാറാൻ പഠിക്കേണ്ടിരിക്കുന്നു അല്ലെങ്കിൽ ചില കാലേനക്കികൾ കാരണം നമ്മളും അവരുടെ പാത പിന്തുടുർന്നാലെ ഈ നാട്ടിൽ ജീവിക്കാൻ പറ്റു എന്ന അവസ്ഥ വന്നു ഭവിക്കും.
ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്. നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ “നമ്മള്‍ ജനങ്ങള്‍ക്കു” വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വം കാണിക്കണം. ഒരിക്കല്‍ വോട്ടെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള അഞ്ച് വര്‍ഷം പാര്‍ലമെന്റിലും നിയമസഭയിലും ഇരിക്കുകയല്ലാതെ ജനങ്ങളിലേക്കിറങ്ങുവാനോ തങ്ങള്‍ പ്രതിനിധീകരിച്ചിട്ടുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുവാനോ ഇവര്‍ തയ്യാറാകുന്നില്ല. ജനാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനതത്വം പോലും അതിലംഘിക്കപ്പെട്ടിരിക്കുന്നു. “ജനങ്ങളില്‍ നിന്നും ജനങ്ങളാല്‍” എന്നത് നിലനില്‍ക്കുന്നുണ്ടെങ്കിലും “ജനങ്ങള്‍ക്കു വേണ്ടി” എന്നത് എവിടേയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇതാണ് നമ്മള്‍ മാറ്റിയെടുക്കേണ്ടത്.
നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ “നമ്മള്‍ ജനങ്ങള്‍ക്കു” വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഉത്തരവാദിത്വം കാണിക്കണം. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനനായകർ
ജനങ്ങളുടെ മേൽ, അവരുടെ അവകാശങ്ങൾക്കു മേൽ
'ആധിപത്യം' ഉറപ്പിക്കുന്നതാകരുത് ജനാധിപത്യം. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നത് മറക്കാതെ അവശ്യമുള്ളവ നിർദേശിച്ചു മേടിച്ചെടുക്കാൻ ശ്രമിക്കുക. നമ്മൾ തെരെഞ്ഞെടുത്തയച്ചവരുടെ കാലിൽ വീണ് ഭിക്ഷ മേടിക്കുകയല്ലാ മറിച്ച് അവകാശങ്ങൾ അധികാരത്തോടെ അധികാരികളെ തന്നെ ബോധിപ്പിച്ച് നേടി എടുക്കുമ്പോഴെ ജനാധിപത്യം ശരിയായ രീതിയിൽ പ്രാവർത്തികമാകു.
Of the People, By the People, For the People
ആർ എ മേനോൻ
No comments:
Post a Comment