രണ്ട് നേരം കുളിക്കുന്ന വൃത്തി രാക്ഷസന്മാരായ മല്ലൂസ്,....
കുളിക്കാത്ത പാണ്ടികൾ എന്ന് നിങ്ങൾ കളിയാക്കുന്ന തമിഴർ...
കേരളത്തിനേക്കാൾ 7 ഇരട്ടി വിദേശയാത്രികർ വരുന്ന, 10 കോടിയോളം ജനങ്ങളുള്ള അവരുടെ സംസ്ഥാനത്തിൽ കോവിഡിനെതിരെയുള്ള പ്രവർത്തനം വളരെ വളരെ കുറ്റമറ്റ രീതിയിലാണ് നടത്തുന്നത്. കണ്ടുപിടിക്കപ്പെട്ട 2 കൊറോണ കേസുകളും ഭേദപ്പെടുത്തി, ഡിസ്ചാർജ്ജും ആയി.
സ്വച്ഛ് ഭാരത് റാങ്കിംഗിൽ രാജ്യത്തെ വൃത്തിയുള്ള പട്ടണങ്ങളുടെ ലിസ്റ്റിൽ ആദ്യ നൂറ്റമ്പതിൽ പോലും രണ്ട് നേരം കുളിക്കുന്ന നമ്മുടെ കേരളത്തിലെ ഒരു സ്ഥലവും ഇല്ല എന്ന സത്യം നിലനില്ക്കുമ്പോൾ തമിഴ്നാട്ടിലെ നാല് പട്ടണങ്ങൾ ഈ ലിസ്റ്റിലെ ആദ്യ അമ്പതിനുള്ളിൽ ഉണ്ട് എന്നതും മനസ്സിലാക്കേണ്ട കാര്യമാണ്....
പൊറോട്ടയും, ബീഫും, മദ്യവും വലിച്ച് കയറ്റുന്നതിനിടയിൽ ലോകത്തിലെ എല്ലാ അസുഖങ്ങളുടെയും കലവറ എന്തു കൊണ്ട് കേരളം ആയി തീരുന്നു എന്ന് അല്പസ്വല്പം ആത്മപരിശോധനയൊക്കെയാവാം...
കൂടെ, കുട്ടികൾക്ക് 12 വയസ്സാകുമ്പോഴേ മദ്യവും, പുകവലിയും, പുകയില ഉപയോഗവും പരീക്ഷിച്ചു നോക്കണം എന്ന് അവരെ തോന്നിപ്പിക്കുന്നതിന് പിന്നിൽ ഉള്ള ചേതോവികാരം എന്തെന്നും കണ്ടുപിടിക്കുക. മനസ്സിലാക്കാനൊന്നും ഇല്ല, ചുറ്റു വട്ടത്ത് നടക്കുന്നത് അവരും പകർത്തുന്നു അത്ര തന്നെ.
കിണറ്റിലെ തവളകളെ പോലെ ഞങ്ങൾ മാസ്സ് ആണ് എന്ന് പറഞ്ഞോണ്ടിരിക്കാതെ ചുട്ടു വട്ടത്തുള്ള സംസ്ഥാനങ്ങൾ എത്ര സ്വയം
പര്യാപ്തർ ആയി എന്നും കൂടെ നോക്കു. അന്യ സംസ്ഥാനത്തിൽ നിന്ന് ഒരു ദിവസം പച്ചക്കറിയോ, പാലോ, പലചരക്കോ വന്നിലേൽ ജീവിതം നിലച്ചു പോകുന്ന ഒരു സംസ്ഥാനം. വിദേശത്തിൽ നിന്ന് പണം വരുന്നത് നിന്നാൽ പ്രതിസന്ധിയിലാകുന്ന സാമ്പത്തികം. അന്യ സംസ്ഥാന തൊഴിലാളികൾ അവധിയിൽ പോകുമ്പോൾ നിന്ന് പോകുന്ന ചെറുകിട വ്യവസായങ്ങൾ. കണ്ടങ്ങളും പുഴകളും നിരത്തി വീട് വച്ചത് മൂലം വർഷാവർഷം ഉണ്ടാകുന്ന വെള്ളപോക്ക കെടുതി പുറമെ. എത്ര സബ്‌സിഡി കിട്ടി, എത്ര റേഷൻ കിട്ടി, എത്ര പേർക്ക് അൻഎംപ്ലോയ്മെന്റ് പെൻഷൻ കിട്ടി, എത്ര ഫ്രീ വീട് കിട്ടി, എത്ര പേർ ഫ്രീ എഡ്യൂക്കേഷൻ നേടുന്നു, എത്ര പേർ ഫ്രീ ചികത്സ നേടുന്നു എന്നതൊക്കെ നേട്ടങ്ങൾ അല്ല, കോട്ടങ്ങളുടെ ഭാഗം ആണ് എന്ന് മനസിലാക്കുന്നുവോ അന്ന് പുരോഗമനം ആരംഭിക്കു, അത് കേരളത്തിൽ മാത്രമല്ല, എല്ലായിടത്തും ബാധകമാണ്. ഫ്രീ സർവീസുകളും, സബ്സിഡികളും, റിസർവേഷനുകളും ദാരിദ്ര്യത്തിന്റെയും കഴിവില്ലായ്മയുടെയും ഭാഗമാണ് അല്ലാതെ നേട്ടങ്ങളുടെയോ സ്വയം പര്യാപ്ത തയുടെയോ ഭാഗമല്ല. സ്വയം പര്യാപ്തർ നമ്മൾ എപ്പോൾ ആകുന്നുവോ അപ്പോൾ നമ്മൾക്ക് അഭിമാനിക്കാം.
No comments:
Post a Comment