മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിധാത്രിതി പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
നവരാത്രിയുടെ ഒമ്പത് ദിവസം ഇന്ന് ആരംഭിച്ചു.
ആദ്യ ദിവസം, ഗുഡി പഡ്വവ ശൈലപുത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ഹ്രീം നമ: 108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം. ഫലം: പാപ ശാന്തി
രണ്ടാം ദിവസം, സർവ്വ സിദ്ധി യോഗ, ബ്രഹ്മചാരിനി ദേവിയുടെ ആരാധന
മന്ത്രം -
ഓം വേദാത്മികായെ നമ. 336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: മനശാന്തി.
മൂന്നാം ദിവസം, സർവ്വ സിദ്ധി യോഗ, ചന്ദ്രഘണ്ഡാ ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രി ശക്ത്യെ നമ. 108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം. ഫലം: ശാപ ദോഷ നിവാരണം.
നാലാം ദിവസം ദേവി കൂഷ്മാണ്ഡ ദേവിയുടെ ആരാധന
മന്ത്രം -
ഓം സ്വസ്ഥായെ നമ. 241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം. ഫലം: കുടുംബ സമാധാനം, ശാന്തി.
അഞ്ചാം ദിവസം, രവി യോഗ, സ്കന്ദമാത ദേവിയുടെ ആരാധന
മന്ത്രം -
ഓം ഭുവനെശ്വര്യെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: ഇഷ്ടകാര്യ സിദ്ധി.
ആറാം ദിവസം കാർത്യായനി ദേവിയുടെ ആരാധന
മന്ത്രം -
ഓം മഹായോഗിനൈ്യ നമ. 241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം. ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍, ദൈവാനുഗ്രഹം ഉണ്ടാകാന്‍.
ഏഴാം ദിവസം കാലരാത്രി (ദേവി ശുഭംകരി) ദേവിയുടെ ആരാധന
മന്ത്രം -
ഓം സാമപ്രിയായെ നമ. 336 വീതം, രണ്ടു നേരം. ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം. ഫലം: ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.
അഷ്ടമി, മഹാഗൗരി ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രികോണസ്ഥായെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.
നവമി ദിവസം, അമ്മ സിദ്ധിധാത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ത്രിപുരാത്മികായെ നമ. 244 വീതം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.
നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:
കുമാരി
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ
തൃമൂര്‍ത്തി
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം
കല്യാണി
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം
രോഹിണി
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം
കാളിക
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം
ചണ്ഡികാ
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം
ശാംഭവി
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം
ദുര്‍ഗ്ഗ
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം
സുഭദ്ര
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.
അഷ്ടമിക്കും, നവമിക്കും വ്രതം അവസാനിപ്പിക്കുന്ന ദിനത്തിൽ കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.
നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന, ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത് ദിനങ്ങൾ ആണ്.
No comments:
Post a Comment