അകന്നിരിക്കുമ്പോൾ ദൂഷിതവും അടുക്കുമ്പോൾ ശുദ്ധതയും കൈവരിക്കുന്ന ഒരു അപൂർവ്വ കൂട്ടാണ് ആണും പെണ്ണും തമ്മിലുള്ള കെമിസ്ട്രി. അതുകൊണ്ടാണ് ഈ വിഷയം കൂടുതൽ ഇൻ്ററസ്റ്റിങ് ആകുന്നത്. പലരും പറയുന്നത് കേട്ടിട്ടുണ്ട് എനിക്ക് ഒപ്പോസിറ്റ് ജെൻഡറിനോട് ഇൻ്ററസ്റ്റ് ഇല്ല എന്ന്. അങ്ങനെ പറയണമെങ്കിൽ അവരുടെ മനസ്സ് എത്ര മുരടിച്ചിരിക്കണ്ണം. ഏതൊരു മനുഷ്യനും പരസ്പര ആകർഷണവും അട്ടൻഷനും വേണം. ആരോഗ്യമുള്ള ശരീരം ഉണ്ടോ, എങ്കിൽ അത് അങ്ങനെ ആയിരിക്കും.
പ്രണയത്തിന്റെ ആദ്യ വിത്ത് ഒരിക്കലും കാഴ്ച മാത്രമല്ല. കാരണം പ്രണയം പലപ്പോഴും ആലോചിക്കുമ്പോഴാണ് കൂടുതൽ രസമുള്ളത് ആകുന്നത്. പലപ്പോഴും നമ്മൾ ഒരാളെ മിസ്സ് ചെയ്യുന്നത് ആ വ്യക്തിയെ ആയിരിക്കില്ല, അവരുടെ കൂടെ ഉണ്ടായിരുന്ന സന്തോഷം നൽകിയ ആ അനുഭവങ്ങളെ ആണ് മിസ് ചെയ്യുന്നത്. പലപ്പോഴും ആ അനുഭവങ്ങളുടെ ഓർമ്മ ആണ് മുരടിച്ച് പോയ പല ബന്ധങ്ങളും തുടർന്ന് പോകാൻ അല്ലെങ്കിൽ ആ ബന്ധത്തിൽ ജിവിത കാലം മുഴുവൻ കടിച്ച് തൂങ്ങി കഴിയാൻ കാരണമാകുന്നത്. അറ്റാച്ച്മെൻ്റ് ഇല്ലെങ്കിലും ആ നല്ല ഓർമ്മകളുടെ പിൻബലത്തിൽ ബാക്കി കാലം കഴിയുന്നവരെ അറിയാം. ഇമോഷണൽ അറ്റാച്ച്മെൻ്റ്. അവിടെ ഫിസിക്കൽ അറ്റാച്ച്മെൻ്റ്/പരസ്പര ആകർഷണവും മാനസിക ബന്ധവും ഇല്ലാതെ ആയിട്ട് കാലങ്ങളായിട്ടും കുട്ടികളെ മാത്രം ഓർത്ത് ഒരേ കൂരക്ക് കീഴിൽ ജീവിക്കുന്നവർ ആണ് മിക്കവരും.
അങ്ങനെ ഉള്ളവർക്ക് അകലെ കിടക്കുന്ന ഒരാളുടെ vibe മാച്ച് ആകുമ്പോൾ ആ ശബ്ദത്തിൻ്റെ/ സംസാരത്തിൻ്റെ സപ്പോർട്ടിലും വീഡിയോ കോളിലൂടെയും ഒക്കെ മനസ്സിനെ സ്വാന്തനിപ്പിച്ച്, ഇത്ര ഒക്കെയെ ഇനി സാധിക്കൂ എന്ന് ആശ്വസിക്കുന്നവരും ഉണ്ട്.
പക്ഷേ പല ഡിസ്ഥൻസ് റിലേഷൻഷിപ്പും നേരിൽ കണ്ടാൽ അത് ഉറപ്പിക്കുന്നോ, അകലിപ്പിക്കുന്നോ എന്ന കൺഫ്യൂഷൻ ഉണ്ടാകുന്ന വിധം വൈരുദ്ധ്യം ഉണ്ടാക്കുന്നതും കണ്ടിട്ടുണ്ട്.
പ്രണയം തോന്നാൻ ശബ്ദത്തിൻ്റെ വശ്യതക്കും കഴിയും. പക്ഷേ എത്ര നാൾ ആ വശ്യത നിലനിൽക്കും എന്നത് കണ്ട് അറിയേണ്ടത് ആണ്. ചിലരുടെ ശബ്ദത്തിന് വശ്യത ഉണ്ടെങ്കിലും സംസാരത്തിൽ ആരംഭത്തിൽ ഉണ്ടായിരുന്ന പക്വതയൊ വകതിരിവോ പിന്നീട് കാണാറില്ല എന്നതും പ്രശ്നം ആണ്.
നമ്മുക്ക് ഒക്കെ തന്നെ നമ്മളുടെ റൊമാൻ്റിക് പാർട്ണർ എങ്ങനെ ആയിരിക്കണം എന്നതിനെ പറ്റി ഒരു ധാരണ ഉള്ളതും ആയി മാച്ച് ചെയ്യുന്നതല്ലെങ്കിൽ ശബ്ദം കൊണ്ട് മാത്രം ബന്ധം നീണ്ട് പോകില്ല. ഉദാഹരണത്തിന് നല്ല പോലെ പാടാൻ കഴിവുള്ളവരോട് പെട്ടെന്ന് പ്രണയം തോന്നുമെങ്കിലും കുറച്ച് അടുത്ത് ഇടപെഴുകി കഴിയുമ്പോൾ ആ ആകർഷണം കുറഞ്ഞു കുറഞ്ഞ് വരുന്നതായി കണ്ടിട്ടുണ്ട്.
പറഞ്ഞ് വന്നത് ദിവസവും അടുത്ത് കാണാനും തൊട്ട് സംസാരിക്കാനും കഴിയുന്ന ബന്ധങ്ങൾ ആണ് കൂടുതൽ നാളുകൾ നിലനിൽക്കുന്നത്.
പ്രണയം മനുഷ്യന്റെ ഏറ്റവും സങ്കീർണ്ണവും മനോഹരവുമായ ഒരു വികാരമാണ്,ഇതിന് ഒരേ വിധത്തിലുള്ള നിർവചനമോ രൂപമോ ഇല്ല.ഒരാളുടെ അനുഭവങ്ങൾ,പരിസ്ഥിതി, സംസ്കാരം എന്നിവയെ ആശ്രയിച്ചാണ് ഓരോ വ്യക്തിയും പ്രണയത്തെ അനുഭവപ്പെടുന്നത്.
പലതരം വികാരങ്ങളുടെ സമന്വയമാണ് പ്രണയം, അതിൽ ഏറ്റവും പ്രധാനം സ്നേഹമാണ്.സ്നേഹമില്ലാതെ പ്രണയം നിലനിൽക്കില്ല.പ്രണയത്തിൽ കുറെ മാറ്റങ്ങൾ വരുത്തുന്ന ഘടകങ്ങളും ഉണ്ട്, അതിൽ കാമം ഒരു പ്രധാന ഘടകമാണ്.
കാമവും പ്രണയവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്,എന്നാൽ അവ തമ്മിൽ അവിഭാജ്യമായി ഇഴചേർന്നിരിക്കും.
പ്രണയത്തിൽ, കാമം ശരീരിക ആകർഷണത്തിന്റെ ഭാഗമായാണ് കാണുന്നത്. പക്ഷേ കാമം ഇല്ലാതെ പ്രണയം നിലനിൽക്കുന്നതും കാണാം, പ്രത്യേകിച്ച് ആത്മബന്ധം ആധാരമാക്കിയ ചില ബന്ധങ്ങളിൽ.
ആത്മാർത്ഥ പ്രണയം സ്നേഹവും കരുതലും, സഹകരണവും, ആത്മീയ ബന്ധവുമാണ്. സ്വന്തം ആഗ്രഹങ്ങളേക്കാൾ പങ്കാളിയുടെ ആഗ്രഹങ്ങളെ മുൻനിർത്തി, പരസ്പരം ആദരവോടെ ഇരുവരും ജീവിക്കുന്നതാണിതിന്റെ ലക്ഷണം.
പ്രണയം കാലത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറിമാറി വരും. പ്രണയത്തിന്റെ രൂപം പ്രായത്തിന്റെ അടിസ്ഥാനത്തിൽ, സമൂഹത്തിന്റെ അടിസ്ഥാനത്തിൽ,
പശ്ചിമ രാജ്യങ്ങളിൽ 50-60% പേർ വിവാഹ ജീവിതത്തിൽ സംതൃപ്തരാണ്.ഇന്ത്യയിൽ 60-70% ആളുകൾ സന്തുഷ്ടരാണ്
30-40% ആളുകൾ സ്വന്തം കുട്ടികളെ ഓർത്തും,സമൂഹം എന്തോർക്കും എന്ന ചിന്ത കാരണവും,സ്വന്തം കാലിൽ നിന്ന് ബാക്കി ജിവിതം ജീവിക്കാൻ ആകുമോ എന്ന ഭയം കാരണവും,വേറൊരു കല്യാണം കഴിച്ചാലും അവിടേയും ഇതൊക്കെ ആയിരിക്കുമെന്ന് ഉളള ശങ്കയും ഒക്കെ കാരണം ജിവിതം ഇങ്ങനെ അങ്ങ് പൊട്ടെ എന്ന് അശ്വസിക്കുന്നവർ ആണ്
ദാമ്പത്യ ജീവിതത്തിൽ മാനസ്സികാരോഗ്യവും, സാമ്പത്തിക ഭദ്രതയും,കുടുംബ പിന്തുണയും,സംസ്കാരിക മൂല്യങ്ങളും വലിയ പങ്ക് വഹിക്കുന്നു.
No comments:
Post a Comment