Monday, 26 August 2024

ഭക്തിയോഗം


ഭക്തി എന്നത് ഓരോ വ്യക്തിക്കും അവരവരുടെ ഇഷ്ടപെട്ട രീതികളിലൂടെ അനുപമമായ ദൈവാനുഭവത്തിനും ആത്മീയ വളർച്ചയ്ക്കും ഉള്ള മാർഗ്ഗങ്ങൾ ആണ്.

ദൈവഭക്തിയിൽ പ്രധാനം സ്നേഹമാണ് എന്ന് ഹിന്ദു തത്വശാസ്ത്രങ്ങൾ വ്യക്തമാക്കുന്നു. നിങ്ങളുടെ ഭക്തി, കാര്യസാധ്യങ്ങൾക്കും സാഹചര്യങ്ങൾ കൊണ്ടും, ഭയം കൊണ്ടും ഉള്ളതാണെങ്കിൽ ദൈവാനുഗ്രഹം അത്ര എളുപ്പമല്ല. പല രീതിയിൽ ഉള്ള പരീക്ഷണങ്ങളും, വിഷമങ്ങളും നിറഞ്ഞ വഴിയിലൂടെ മാത്രമേ ദൈവാനുഗ്രഹം കിട്ടൂ. നിങ്ങൾക്ക് ദൈവത്തോട് നിഷ്കപടമായ സ്നേഹമാണ് ഉള്ളതെങ്കിൽ ദൈവത്തെ അറിയുവാനും അനുഭവിക്കുവാനും വളരെ വേഗത്തിൽ സാധിക്കുന്നു.

ജ്ഞാനയോഗം, രാജയോഗം, കർമ്മയോഗം, ഭക്തിയോഗം എന്നിവ ഭഗവദ്ഗീതയിൽ പറഞ്ഞിരിക്കുന്ന ചതുര്‍വ്വിധ യോഗങ്ങൾ ആണ്. ഓരോ യോഗവും ഒരു പ്രത്യേക ആത്മീയ മാർഗ്ഗം അല്ലെങ്കിൽ പരിശീലന രീതിയെ പ്രതിനിധീകരിക്കുന്നു.

1. ജ്ഞാനയോഗം - തത്ത്വചിന്തയിലൂടെയും, ഗ്രഹണത്തിലൂടെയും, ബുദ്ധിപരമായ അന്വേഷണം കൊണ്ടും സത്യത്തെ അറിയാൻ ശ്രമിക്കുന്ന മാർഗ്ഗമാണ്. ആത്മസാക്ഷാത്കാരം, സ്വതന്ത്ര ആത്മാവിന്റെ തിരിച്ചറിവ്, മോക്ഷം എന്നിവയാണ് ഈ യോഗത്തിന്റെ ലക്ഷ്യങ്ങൾ. ശാസ്ത്രീയ പഠനം, ചിന്ത, ധ്യാനം എന്നിവ ജ്ഞാന യോഗത്തിന്റെ ഭാഗമാണ്.
   
2. രാജയോഗം - മനസ്സിന്റെ നിയന്ത്രണത്തിനും ധ്യാനത്തിനും പ്രധാന്യം നൽകുന്ന ഒരു പ്രസ്ഥാനമാണ് രാജയോഗം. അത് ആത്മീയ ആത്മസംയമനം, പ്രാണായാമം, ധ്യാനം എന്നിവയിൽ കേന്ദ്രീകരിക്കുന്നു. പതഞ്ജലി രചിച്ച 'യോഗ സൂത്ര' രാജയോഗത്തിന്റെ അടിസ്ഥാനമാണ്.

3. കർമ്മയോഗം - പ്രവർത്തിയുടെ മാർഗ്ഗം എന്നർത്ഥം വരുന്ന കർമ്മയോഗം, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ, നിർവികാരമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. നിസ്വാർഥ സേവനം, സമർപ്പണം, ധർമ്മ അനുഷ്ഠാനം എന്നിവ കർമ്മയോഗത്തിന്റെ പ്രധാനത്വങ്ങൾ.

4. ഭക്തിയോഗം - ആരാധന, സമർപ്പണം, ഭക്തി എന്നിവയിലൂടെ ദൈവാനുഭവം നേടുക എന്നതാണ് ഭക്തിയോഗത്തിന്റെ ലക്ഷ്യം. സ്നേഹവും, സമർപ്പണവും, അനുസരണവും ഭക്തിയോഗത്തിന്റെ പ്രാഥമിക ധ്യാനങ്ങൾ.

ഈ നാലു യോഗങ്ങളും സ്വാമി വിവേകാനന്ദൻ പാശ്ചാത്യ ലോകത്തിൽ പ്രശസ്തമാക്കിയ ആത്മീയ വഴികളാണ്. ഓരോ യോഗവും ഒരു വ്യക്തിയുടെ ആത്മീയ വളർച്ചയ്ക്കും അറിവിനും ഉപകരിക്കാവുന്നതായാണ് കരുതപ്പെടുന്നത്.

ഭക്തിക്ക് പല വഴികളുണ്ടെങ്കിലും ലക്ഷ്യം ഒന്ന് തന്നെ ആണ്. സ്ത്രീകൾ പലപ്പോഴും കൃഷ്ണനെ  കാമുകനായി കാണുന്നതും പുരുഷന്മാർ ദേവിയെ അമ്മയായും, തൊഴി ആയും, ഭാര്യ ആയും, മകളായും, കാമുകി ആയും ഒക്കെ കണ്ട് ആരാധിക്കുന്നു.

ഭക്തി യോഗ, അല്ലെങ്കിൽ ഭക്തി മാർഗ്ഗം, ഭാരതീയ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിൽപ്പെട്ട ഒരു പ്രധാന യോഗ മാർഗ്ഗമാണ്. ഇത് ദൈവത്തോടുള്ള സമർപ്പണവും പ്രീതിയും അടിസ്ഥാനമാക്കിയുള്ളത്.

ഭക്തിയോഗത്തിൽ സാധാരണയായി ആറ് പ്രധാന തരത്തിലുള്ള ഭക്തികൾ ഉണ്ട്:

1. ശാന്ത ഭക്തി - ഈ ഭക്തി സമാധാനത്തിനും ശാന്തിക്കും, ആത്മനിര്‍ണയത്തിനും ഉദ്ദേശിച്ചാണ്.

2. ദാസ്യ ഭക്തി - ഭക്തൻ ദൈവത്തെ തന്റെ യജമാനനായി, സ്വയം ദാസനായി കാണുന്നു. രാമായണത്തിൽ ഹനുമാൻ ദാസനെ പോലെ രാമൻ്റെയും സീതയുടെയും കൂടെ ഉള്ളത് ദാസ്യ ഭക്തിയുടെ ഉദാഹരണമാണ്.

3. സഖ്യ ഭക്തി - ഭക്തൻ ദൈവത്തെ സുഹൃത്ത് (സഖി) ആയി കാണുന്നു. മഹാഭാരതത്തിൽ അർജുനനും ഭഗവാൻ കൃഷ്ണനും തമ്മിലുള്ള ബന്ധം സഖ്യ ഭക്തിയുടെ ഒരു ഉത്തമ ഉദാഹരണമാണ്.

4. വാത്സല്യ ഭക്തി - ദൈവത്തെ ഒരു കുഞ്ഞായി കണ്ട് മാതാപിതാക്കളെ പോലെ ഭഗവാനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. യശോദക്ക് കൃഷ്ണനോടുള്ള മാതൃസ്നേഹമാണ് ഇതിന്റെ ഉദാഹരണം.

5. മാധുര്യ ഭക്തി - ഇതിനെ കാമ്യം ഭക്തി എന്നും വിളിക്കുന്നു. ദൈവത്തോടുള്ള പ്രണയം. രാധയും ഗോപികമാരും കൃഷ്ണനോടുള്ള പ്രണയം ഉദാഹരണങ്ങളാണ്.

6. ആത്മനിവേദനം - ഭക്തൻ തന്റെ സർവവും ദൈവത്തിന് സമർപ്പിക്കുകയും, ദൈവത്തിൽ മുഴുവനായും ലയിക്കുകയും ചെയ്യുന്ന രീതിയാണ് ആത്മനിവേദനം. ഭക്തി മാർഗത്തിലെ അവസാന ഘട്ടമാണിത്, ഭഗവാനുമായി ഏകാത്മകത കൈവരിച്ച അവസ്ഥ. 

പ്രഹ്ലാദൻ തന്റെ ജീവിതകഥയിലൂടെ ഒമ്പത് തരം ഭക്തി സാധനകൽ പഠിപ്പിക്കുന്നു. ഇവ ഓരോന്നും ഭഗവാനുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനുള്ള വ്യത്യസ്ത മാർഗങ്ങൾ ആണ്.

(1) ശ്രവണം (ഭഗവാൻ്റെ കഥകൾ ശ്രവിക്കുക)
(2) കീർത്തനം (ഭജന പാടി സ്തുതിക്കുക)
(3) സ്മരണം (ഭഗവാനെ ഓർമ്മിക്കുക)
(4) പാദ-സേവനം (സേവനം ചെയ്യുക)
(5) അർച്ചന (ഒരു മൂർത്തിയെ ആരാധിക്കുക)
(6) വന്ദനം (ആദരാഞ്ജലി അർപ്പിക്കുക) (7) ദാസ്യം (ഭഗവാനെ താൻ ഒരു ദാസനായി സേവിക്കുക)
(8) സഖ്യം (ഭഗവാനെ കൂട്ടുകാരനായി കാണുക)
( 9) ആത്മ-നിവേദനം (സ്വയം സമ്പൂർണ്ണ കീഴടങ്ങൽ)

ഭക്തപ്രഹ്ലാദൻ തന്റെ ജീവിതത്തിൽ ഈ ഭക്തി മാർഗ്ഗങ്ങളിലൂടെയാണ് ഭഗവാന്റെ അനുഗ്രഹം നേടിയതെന്ന് വിശ്വസിക്കുന്നു. 

Sunday, 25 August 2024

വേദാന്തം

വേദാന്തം ഹിന്ദു തത്വചിന്തയിൽ ഒരു പ്രധാന ആശയധാരയാണ്. ഇത് വിവിധ മാർഗങ്ങൾ, ആശയങ്ങൾ, ഉപസംഹാരങ്ങൾ എന്നിവയിലൂടെ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെടുന്നു. വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ് വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പറയുന്നു. ഉപനിഷത്തുകൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങൾ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാർ ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തിൽ വേദാന്തത്തിൽ തന്നെ പല വിഭാഗങ്ങൾ ഉടലെടുത്തു. ശങ്കരചാര്യർ, ഭാസ്കരാചാര്യർ, രാമാനുജാചാര്യർ, മാധ്വാചാര്യർ, നിംബാർക്കൻ, ശ്രീകണ്ഠൻ, ശ്രീപതി, വല്ലഭൻ, വിജ്ഞാനഭിക്ഷു, ബലദേവൻ, ചൈതന്യ മഹാപ്രഭു എന്നിവർ ബ്രഹ്മസൂത്രത്തിന് അവരവരുടെ വ്യാഖ്യാനങ്ങളെഴുതിയപ്പോഴാണ് വിവിധ വിഭാഗങ്ങളുണ്ടായത്. അദ്വൈതം, ദ്വൈതം, വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയിൽ പ്രധാനം.

പതിനൊന്ന് വേദാന്ത വിഭാഗങ്ങളും ഉപഞ്ജാതാക്കളും -
  1. അദ്വൈതം - ശങ്കരാചാര്യർ
  2. ദ്വൈതം -മാധ്വാചാര്യർ
  3. വിശിഷ്ടാദ്വൈതം - രാമാനുജാചാര്യർ
  4. ദ്വൈതാദ്വൈതം - നിംബാർകാചാര്യർ
  5. ശുദ്ധാദ്വൈതം -വല്ലഭാചാര്യർ 
  6. ഭേദാഭേദം - ഭാസ്കരാചാര്യർ
  7. ശൈവവിശിഷ്ടാദ്വൈതം -ശ്രീകണ്ഠാചാര്യർ
  8. ഭേദാഭേദവിശിഷ്ടാദ്വൈതം -ശ്രീപത്യാചാര്യർ
  9. അവിഭാഗദ്വൈതം -വിജ്ഞാനഭിക്ഷു
  10. അചിന്ത്യഭേദാഭേദം -ബലദേവാചാര്യർ
  11. അചിന്ത്യഭേദാഭേദം - ചൈതന്യ മഹാപ്രഭു 
1. അദ്വൈത വേദാന്തം - ശങ്കരാചാര്യർ
(800-900AD)
അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മാവും ബ്രഹ്മവും ഒന്നാണ് എന്നതാണ്. ഒരൊറ്റ പരബ്രഹ്മമാണ് യഥാർത്ഥം, ലോകം മായയാണ്. എല്ലാ സൃഷ്ടിയും, ജീവനും, ജഡവും ബ്രഹ്മത്തിൽ ലയിക്കുന്നതായി അദ്വൈത വേദാന്തം വിശ്വസിക്കുന്നു . "അഹം ബ്രഹ്മാസ്മി" (ഞാനാണ് ബ്രഹ്മം) എന്നത് പ്രധാന വേദാന്ത വാക്യമാണ്. ആത്മാവ്, ബ്രഹ്മം ഒരേ സത്യമാണ് എന്ന് പറയുന്നു. ബ്രഹ്മമാണ് സത്യം, ജഗത്ത് മിഥ്യയാണ്, ജീവന്‍  ഭിന്നമല്ല എന്നു വാദിക്കുന്ന ഭാരതീയദര്‍ശനമാണ് അദ്വൈതം. അദ്വൈതം എന്ന ദര്‍ശനത്തില്‍, ജീവാത്മായ മനുഷ്യനും പരമാത്മാവായ ഭഗവാനും ഒന്നാണെന്ന സങ്കല്പം ഉണ്ട്.

2. ദ്വൈതം - മാധ്വാചാര്യർ (1300-1400 AD)
ദ്വൈതം ദ്വിത്വത്തിന്റെ സിദ്ധാന്തമാണ്, പരബ്രഹ്മവും ജീവാത്മാവും തമ്മിലുള്ള വ്യക്തമായ വ്യത്യാസം അവകാശപ്പെടുന്നു. ഭക്തി യുക്തമായ ധാർമ്മികതയെ പ്രാധാന്യമിടുന്നു. ദൈവവും, ആത്മാവും വ്യത്യസ്തമാണ് എന്ന് പറയുന്നു. ദൈവസേവനം ദ്വൈതത്തിൽ മുഖ്യമാണ്.

3. വിശിഷ്ടാദ്വൈതം - റാമാനുജാചാര്യർ (1100-1200AD)
മഹാവിഷ്ണു ബ്രഹ്മം ആകുന്നുവെന്നും സകല സൃഷ്ടികൾക്കും അടിസ്ഥാനമായ ദൈവം വിഷ്ണു ആണെന്നും റാമാനുജാചാര്യർ പറയുന്നു. വിശിഷ്ടാദ്വൈതം ഭക്തിയുടെ (ഭക്തി യോഗം) പ്രാധാന്യത്തെ ഊന്നി പറയുന്നു.

4. ദ്വൈതാദ്വൈതം - നിംബാർകാചാര്യർ (1300-1400AD)
ഇതു സൃഷ്ടിയും, ജീവനും, ഭഗവാനുമായുള്ള ദ്വിത്വം (ഭേദം) കൂടാതെ അദ്വിത്വം (അഭേദം) എന്ന ആശയങ്ങളെ ഉൾക്കൊള്ളുന്നു. ഭഗവദ്ഗീത, ഉപനിഷത്തുകൾ എന്നിവയുടെ ആശയങ്ങളാണ് അടിസ്ഥാനം.

5. ശുദ്ധാദ്വൈതം - വല്ലഭാചാര്യർ (1500-1600AD)
ശുദ്ധാദ്വൈതത്തിൽ പരമാത്മാവ് ഒരേയൊരു സത്യം മാത്രമാണ്. ഭഗവാൻ ശ്രീകൃഷ്ണനെ പരമാത്മാവായി കരുതുന്നു. ബ്രഹ്മം (പരമാത്മാവ്) വിശുദ്ധവും അനന്തവും പൂർണവുമാണ്.
കൃഷ്ണഭക്തി, മോക്ഷത്തിന്റെ ഏറ്റവും പ്രധാന മാർഗ്ഗമാണെന്ന് വിശ്വസിക്കുന്നു.

6. ഭേദാഭേദം - ഭാസ്കരാചാര്യർ (800-900AD)
സത്യത്തിന്റെയും ജിവന്റെയും ദൈവത്തിന്റെയും ബന്ധം ഏകത്വവും വൈശിഷ്ട്യവും ആണെന്നുള്ള വ്യാഖ്യാനം.

"ഭേദാഭേദം" എന്ന പദം "വിവേചനം" (ഭേദം) "സാദ്ധ്യത" (അഭേദം) എന്നിവയുടെ കൂട്ടായ്മയെ സൂചിപ്പിക്കുന്നു.

7. ശൈവവിശിഷ്ടാദ്വൈതം - ശ്രീകണ്ഠാചാര്യർ (1100-1200AD)
ശിവന്റെ കീഴിലുള്ള സൃഷ്ടി, സംരക്ഷണം, സംഹാരത്തെ അടിസ്ഥാനമാക്കി ദൈവം ഏറ്റവും ഉന്നതമായ ഒന്നാണ് എന്നും വാദിക്കുന്നു. ശിവനെ പരമാത്മയായി വിശേഷിപ്പിക്കുന്നതിനും ശിവ-ശിവശക്തി-ശിവാത്മാവ് എന്ന സിദ്ധാന്തം പ്രസക്തമാണ്.

8. ഭേദാഭേദവിശിഷ്ടാദ്വൈതം - ശ്രീപത്യാചാര്യർ (1400-1500AD)
ഭേദവും അഭേദവും തമ്മിലുള്ള ഒരു ബന്ധം വർത്തിക്കുന്ന മതവാദം. ഈ തത്വശാസ്ത്രത്തിൽ, യാഥാർത്ഥ്യത്തെ ഏകതയുള്ളതും അതുമായി ബന്ധപ്പെട്ട വ്യത്യാസം കൊണ്ടും കാണപ്പെടുന്നു. ആധ്യാത്മിക യാഥാർത്ഥ്യം അനാദ്ധ്വിതമാണെങ്കിലും, തത്ത്വജ്ഞാന ലോകം വസ്തുതപരമായ വ്യത്യാസങ്ങൾ നിലനിർത്തുന്നു.

9. അവിഭാഗദ്വൈതം - വിജ്ഞാനഭിക്ഷു (1600-1700AD)
സമസ്ത സൃഷ്ടിയും ദൈവത്തിൻറെ ഭാഗമാണെന്നും വ്യക്തിയും സൃഷ്ടിയുമായി ഒരു താത്വിക വ്യത്യാസം ഇല്ലെന്നും വാദിക്കുന്നു.

10. അചിന്ത്യഭേദാഭേദം - ബലദേവാചാര്യർ (1600-1700AD)
ദൈവവും ജിവവും സൃഷ്ടിയും തമ്മിലുള്ള ബന്ധം വ്യക്തിയില്ലാത്ത ഭേദാഭേദം എന്ന നിലയിൽ വ്യാഖ്യാനിക്കുന്നു. യാഥാർത്ഥ്യം ഒരേ സമയം ഭേദവും അപ്രതീക്ഷിതവും ആകുന്നു എന്നതാണ് ഈ തത്വശാസ്ത്രം.

11. അചിന്ത്യഭേദാഭേദം - ചൈതന്യ മഹാപ്രഭു (1500-1600AD)
ഈ ദാർശനികതത്വ പ്രകാരം എല്ലാം തികച്ചും ഒരു തത്ത്വത്തിൽ പെട്ടവയും, അതേസമയം വ്യത്യസ്തതകളെ അംഗീകരിക്കുകയും ചെയ്യുന്നു. ഈശ്വരനും ജിവനും, പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഈ ആശയം വഴി വിശദീകരിച്ചു. സൃഷ്ടിയും പരബ്രഹ്മവും തമ്മിൽ ഭേദം ഇല്ലാത്ത ഏകത്വം (അഭേദം) ഉണ്ടെന്ന് അവകാശപ്പെടുന്നു. ഭഗവാൻ ശ്രീവിഷ്ണുവിനെ ധ്യാനിക്കുവാനും ഭക്തിയിലാണ് മോക്ഷം എന്നും പറയുന്നു.

"സൂക്ഷ്മ വേദം" എന്നത് ഒരു പ്രത്യേക വേദാന്ത സിദ്ധാന്തം അല്ല, മറിച്ച്, ആഴത്തിലുള്ള, ആത്മീയ, ദാർശനിക അറിവുകൾക്ക് ലഭ്യമായ മാർഗ്ഗം എന്ന നിലയിൽ കാണപ്പെടുന്നു. ഇതൊരു ആചാര്യൻ സൃഷ്ടിച്ച പ്രത്യേക ഫിലോസഫി അല്ല.

Saturday, 24 August 2024

മഹാവതാർ ബാബജിയും ക്രിയ യോഗയും

1800 വർഷങ്ങളിലായി ഹിമാലയത്തിലെ ബദരീനാഥിന് അടുത്ത് ജീവിച്ചിരിക്കുന്ന, ഭൌതികരൂപത്തിൽ ദൃശ്യമാകാത്ത, എന്നാൽ ആത്മീയ ലോകത്തിൽ വളരെ പ്രശസ്തമായ മഹാവതാർ ബാബാജിയെ ഒരു അനശ്വര മഹായോഗി എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തെ "ആദിഗുരു" എന്നും വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കേരളത്തിലെ  നമ്പൂതിരി ബ്രാഹ്മണരായിരുന്നുവെന്ന് ചില ആത്മകഥകളും, വിശ്വാസങ്ങളും സൂചിപ്പിക്കുന്നു.

മഹാവതാർ ബാബാജി ക്രിയ യോഗയുടെ ആശയവും പ്രായോഗിക വിദ്യയും ശ്രീ ലഹിരി മഹാശയയിലൂടെ ശ്രീ യുക്തേശ്വർ ഗിരിക്ക് ഉപദേശിച്ച്  കൊടുത്തത്, അദ്ദേഹത്തിന്റെ ശിഷ്യനായ സ്വാമി ശ്രീ പരമഹംസ യോഗാനന്ദജീക്ക് കൈമാറി. ശ്രീ യുക്തേശ്വർ ഗിരിയുടെ "ഹോളി സയൻസ്" എന്ന ഗ്രന്ഥം രചിച്ചുകൊണ്ട് വെദാന്തത്തിന്റെ വൈജ്ഞാനികതയും ക്രിസ്തീയതയുമായുള്ള സാദൃശ്യം നിരൂപിച്ചു.

പരമഹംസ യോഗാനന്ദ 1920-ൽ അമേരിക്കയിലേക്ക് യാത്ര ചെയ്തു, "ക്രിയ യോഗ" പാശ്ചാത്യ ലോകത്തേക്കും പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ Autobiography of a Yogi ലോകമെമ്പാടുമുള്ള അനേകം ആളുകളെ പ്രചോദിപ്പിച്ചു.

ക്രിയ യോഗ വഴി ഒരു മനുഷ്യന് സ്വന്തം ശ്വാസം നിയന്ത്രിക്കാനും ആയുസ്സ് വർധിപ്പിക്കാനും കഴിയുന്നു. ശാരീരികവും മാനസികവുമായ ശാന്തി നേടാനും സഹായിക്കുന്നു.

സാധാരണയായി, ജീവജാലങ്ങളുടെ ആയുസ്സ് അവയുടെ ശ്വാസമേഖലയുടെ നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വേഗം ശ്വാസം എടുക്കുന്ന ജീവജാലങ്ങൾക്ക് സാധാരണയായി ചുരുങ്ങിയ ആയുസ്സ് ഉണ്ടാകുന്നു, എന്നാൽ ശ്വാസം കുറച്ച് എടുക്കുന്ന ജീവജാലങ്ങൾക്ക് നീണ്ട ആയുസ്സ് ഉണ്ടാകുന്നുണ്ട്.

കൃത്യമായ ശാസ്ത്രീയ അളവുകൾ അനുസരിച്ച്, ഒരു മനുഷ്യൻ ഒരു മിനുട്ടിൽ ഏകദേശം 12-20 ശ്വാസം (respiration rates) എടുക്കുന്നു. ഒരു നായ വളരെ വേഗം ശ്വാസം എടുക്കുന്നു, 12 വർഷങ്ങൾ ജീവിക്കുന്നു. ഒരു ആമ മിനുട്ടിൽ 5 ശ്വാസം എടുക്കുന്നു 300 വർഷം വരെ ജീവിച്ചിരിക്കുന്നു.

Tuesday, 20 August 2024

ഓണം എങ്ങനെ എപ്പോൾ എന്തിന്?

ത്രെഡിൽ 'പിള്ളേർ ഓണം' കഴിക്കുന്ന കുട്ടികളുടെ ഫോട്ടോ കണ്ടപ്പോൾ ആണ് കുറച്ച് ദിവസങ്ങൾ ഗുജറാത്തിലെ ഭരൂച്ച് എന്ന സ്ഥലത്ത് താമസിച്ചതും അവിടുത്തെ തദ്ദേശവാസികൾ ഇവിടെ ആണ് മഹാബലി യാഗം നടത്തിയത് എന്നും പറഞ്ഞ കാര്യം ഓർമ്മ വന്നത്.

മഹാബലിയുടെ വിശ്വജിത്ത് യാഗം നടന്നത് ഗുജറാത്തിൽ ആണെങ്കിൽ ഭരിച്ചതും അവിടെ ആയിരിക്കുമല്ലോ. അപ്പൊൾ കേരളത്തിൽ മാത്രം മഹാബലിയുടെ ഓർമ്മക്ക് ഓണം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന സംശയം തീർക്കാൻ ഉള്ള ശ്രമത്തിൽ മനസ്സിലായത് അത് വേ ഇത് വേ എന്നാണ്.

ഇന്ദ്രസേനൻ എന്ന മഹാബലി പിതാവായ വിരോചനനും മാതാവ്  ദേവാംബായുടേയും മുത്തച്ഛനായ പ്രഹ്ലാദൻ്റെയും ഗുരുവായ ശുക്രാചാര്യരുടെയും സംരക്ഷണത്തിൽ ഹിരണ്യകശിപു പുരിയിലായിരുന്നു വളർന്നത്.

മഹാബലി നടത്തിയ യാഗം ഗുജറാത്തിലെ ഭറുച് (Bharuch) ജില്ലയിലെ  നർമദാനദി തീരത്ത് സ്ഥിതിചെയ്യുന്ന തപോണിൽ ആണ്. ഭറുച് (പുരാതനകാലത്ത് ഭ്രഗുകച്ച) ഒരു പുരാതന പട്ടണവും വ്യാപാരകേന്ദ്രവുമായിരുന്നു. നർമദാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് ഇവിടെ  ഏറെ പൗരാണികവും ആധ്യാത്മികവുമായ പ്രാധാന്യമുണ്ട്.

അതുപോലെ മഹാബലിയെ പാതാലത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് ഒരു പുരാണത്തിലും ഇല്ല.  ഭഗവാൻ വിഷ്ണുവിൻെറ ആജ്ഞയനുസരിച്ച് അസുരപരിവാരങ്ങളോട് കൂടി മഹാബലി സ്വയം തന്നെ സുതലത്തിലേക്ക് യാത്ര ചെയ്‌തു എന്നാണ് പറയുന്നത്. അതായത് കൃത്യമായ അനുഗ്രഹാശിസ്സുകളോടെ മഹാബലിയെ ത്രിവിക്രമനായ ഭഗവാൻ വാമനൻ പാദദീക്ഷ (ഗുരുവിന്റെ പാദം ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശസ്ഥാനം) നൽകി ഭൂലോകത്തു നിന്നും സുതലം എന്ന ലോകത്തിലേക്ക് വിടുന്നു എന്നാണ് പുരാണങ്ങളിൽ പറഞ്ഞിരിക്കുന്നത്.

കേരളത്തിൽ മാത്രം ഓണം ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഇതാണ്.

കേരളത്തിലെ ചേര രാജാക്കൻമാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലിവംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാനമാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രമായ ദൈത്യരാജാവായ ബലിയും നാടോടി ആരാധനാ സമ്പ്രദായങ്ങൾക്ക് പാത്രമായ ബലിരാജ്യത്തിലെ ബലിയും ഒരേ വ്യക്തി തന്നെയാണൊ എന്നതും ഗവേഷണ വിധേയമാക്കിയിട്ടുള്ള വിഷയങ്ങൾ ആണ്‌.രണ്ടും രണ്ടാണെന്നാണ്‌ വിലയിരുത്തൽ. 

മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്.

മഹാബലിയുടെ പാരമ്പര്യം അവകാശപ്പെട്ടിരുന്ന ബാണർ എന്ന ആന്ധ്രയിലെ പ്രാചീനഗോത്രവംശജരായിരുന്ന നായകന്മാരായിരുന്നു ഒൻപതാം നൂറ്റാണ്ടിൽ ചോളഭരണ കാലത്ത് തമിഴ്നാട്ടിലെ പല നാടുകളും ഭരിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ തമിഴ്നാട്ടിലെ സാഹചര്യങ്ങൾ പ്രതികൂലമായപ്പോൾ അവരിൽ ചിലർ കേരളത്തിലേക്ക് വരികയുണ്ടായി. ഇവരുടെ ഇടയിൽനിന്ന് പ്രബലനും തൃപ്പൂണിത്തുറയും, തൃക്കാക്കരയും ഭരിച്ചിരുന്നതുമായ 'മാവേലി' എന്നു പേരായ ഒരു രാജാവ്, ഒറീസയിലും, കർണാടകയിലും മഹാബലിയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ആഘോഷത്തെ കേരളത്തിലെ കൊയ്ത്തുത്സവവുമായി ബന്ധപ്പെടുത്തി ഓണാഘോഷം രൂപപ്പെടുത്തി. എന്നാണ് ചരിത്രപണ്ഡിതനായിരുന്ന കെ.ബാലകൃഷ്ണ കുറുപ്പിന്റെ നിഗമനം.

കേരളത്തിലെ തികച്ചും ദ്രാവിഡരീതിയിലുള്ള ഓണാഘോഷം തന്നെ അതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാനമായിരുന്ന കരവൂർ - കരൂർക്കരയാണ് തൃക്കാക്കാക്കരയായതെന്നും കാൽക്കരൈ നാടാണ് തൃക്കാക്കരയായതെന്നും ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായം ഉണ്ട്.

പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌.

സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌

ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു.

Sunday, 18 August 2024

സാഹിത്യത്തിലെ പ്രണയം

സാഹിത്യത്തിൽ പ്രണയം എന്നത് ഒരുപാടു ആഴമുള്ള വിഷയമാണ്. പല ശാഖകളിലായി, വിവിധ കോണുകളിലായി, പ്രണയത്തെ സാഹിത്യ സൃഷ്ടികൾ വിശകലനം ചെയ്യുന്നു. 

സാഹിത്യത്തിൽ പ്രണയത്തിന്റെ ആഴവും ഭംഗിയും ദൈവീകവും ശുഭ്രവുമായ വികാരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ശുദ്ധവും നിഷ്കളങ്കവുമായ പ്രണയം, വ്യക്തികളുടെ ജീവിതത്തിൽ മറക്കാനാവാത്തൊരു അനുഭവമാണ്.

ദൈവത്തെ പ്രണയിക്കുന്നതിലൂടെ നേടുന്ന ആത്മീയ ഉന്നതിയും ഒരു പ്രധാന സാഹിത്യ പ്രമേയമാണ്.

പ്രണയം ഒരു മനുഷ്യനെ എങ്ങനെ സങ്കുചിതമാക്കുന്നു എന്നും, പ്രണയം ഒരു വിഡ്ഢിത്തമായി മാറുകയും, വ്യക്തിയെ ദുരന്തത്തിലേക്കോ, തകർച്ചയിലേക്കോ നയിക്കുന്നതായും ചിത്രീകരിക്കപ്പെടാറുണ്ട്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രണയം എങ്ങനെ വികൃതമാകാം എന്നും, അതിന്റെ ഫലമായി എങ്ങനെയാണ് ജീവിതം ഒരു ദുരന്തമായി മാറുന്നതെന്നും എന്നുള്ളതാണ് പല പുസ്തകങ്ങളുടെയും ഉള്ളടക്കം തന്നെ.

പ്രണയത്തിൽ ചതിക്കപ്പെടുന്നതും, ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നയിക്കുന്നതും ഒരു പ്രമേയമാണ്. 

ഇച്ചാശക്തിയിലൂടേയും
പിടിവാശിയിലൂടേയും പൈസയുടെ ബലത്തിലും, സ്വാർഥത കാരണവും ഒക്കെ പ്രണയം തോൽക്കപ്പെടുന്നതും, അതിനെ മറികടക്കുന്നതും, നശിപ്പിക്കുന്നതിനും ഇടയാക്കുന്ന സാമൂഹിക തലങ്ങൾ ചിത്രീകരിക്കപ്പെടാറുണ്ട്.

പല കൃതികളിലും പ്രണയത്തിൽ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, പ്രാദേശിക ഘടകങ്ങൾ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതും പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഈ സ്വാധീനം പലപ്പോഴും പ്രണയത്തെ വിധിക്ക് വിധേയമാക്കുകയും, വ്യക്തികളുടെ ജീവിതങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു.

സമൂഹത്തിൽ പ്രണയത്തിന്റെ ആവശ്യകതയും, അതിലെ പ്രാപഞ്ചികവും സങ്കീർണ്ണവുമായ മാനദണ്ഡങ്ങളും ചിത്രീകരിക്കുന്നു. പ്രണയത്തെ പല സാഹിത്യങ്ങളിലുമായി വ്യത്യസ്തയായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രണയം മനുഷ്യ ജീവിതത്തിന്റെ പ്രധാന ചലനശക്തിയെന്ന കാര്യത്തിൽ സാഹിത്യത്തിന്‌ ഒരു സംശയവുമില്ല. പ്രണയം, അത് എത്ര തരത്തിലുള്ളതായാലും, കാലങ്ങൾക്കപ്പുറം പോകുന്ന സാഹിത്യ സൃഷ്ടികളിൽ എന്നും നിലനിൽക്കുന്നു.

പ്രണയം സാഹിത്യത്തിൽ അക്ഷയമായൊരു പ്രമേയമാണ്, അതിന്റെ രൂപവും ഭാവവും നിരവധി സൃഷ്ടികളിൽ വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രണയത്തിന്റെ നിഷ്കളങ്കതയും കമനീയവും ശാന്തവും ദൈവീകവും അല്ലെങ്കിൽ അതിന്റെ ദുരന്തകരമായ സവിശേഷതകളും എല്ലാം സാഹിത്യത്തിൽ ഇഴകെട്ടുപോകുന്നു.

ഇങ്ങനെ, പ്രണയം സാഹിത്യത്തിൽ ഒരു കല്പനാരൂപമായി മാത്രം കാണുന്നതല്ല, അത് ജീവിതത്തിന്റെ ഒരു നിസ്സാര ഘടകമല്ല, മറിച്ച്, ഒരു മനുഷ്യന്റെ ഉള്ളിന്റെ ഉള്ളിലേക്കുള്ള യാത്രയാണെന്നു തന്നെ വ്യക്തമാക്കുന്നു. പ്രണയത്തെ അവതരിപ്പിക്കാനുള്ള നൂറ്റാണ്ടുകളോളം നീളുന്ന സാഹിത്യത്തിന്റെ ശ്രമം, അതിന്റെ അനന്തര ഫലങ്ങൾ, ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

Saturday, 17 August 2024

പ്രേതം ഉള്ളതോ കെട്ടുകഥയോ?

പ്രേതകഥകൾ ഇവിടെ കണ്ടത് കൊണ്ട് ഞാനും ഒരു അനുഭവം പറയാം. ഇയ്യിടെ എൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ എനിക്ക് ഒരാഴ്ച്ച താമസിക്കേണ്ടി വന്നു. അന്ന് രാത്രിയിൽ ഞാൻ ടീവി കണ്ടുകൊണ്ട് ഡ്രോയിംഗ് റൂമിൽ തന്നെ കിടന്നു. ലൈറ്റ് അണച്ച ശേഷം ഉറങ്ങാൻ ശ്രമിച്ചിട്ടും എന്തോ ഒരു ഡിസ്തർബൻസ് ഉള്ളതായി തോന്നി. ഞാൻ കൂടാതെ റൂമിൽ ആരോ ഒരാളും കൂടെ ഉണ്ടെന്ന് തോന്നി. ഉറക്കം വരാതെ കുറേ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറെ സമയത്തിന് ശേഷമാണ് ഉറങ്ങിയത്. കമന്ന് കിടന്നിരുന്ന എന്നെ ബലമായി തിരിച്ച് കിടത്താൻ ആരോ ശ്രമിക്കുന്നതായി എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ഉണർന്നു. സമയം നോക്കി, രാത്രി രണ്ട് മണി. മുറിയിൽ അപ്പോഴും ആരോ ഉള്ളതായി തോന്നി. പൂജകളും മന്ത്രങ്ങളും ഒക്കെ ആവശ്യത്തിന് അറിയാവുന്നത് കൊണ്ട് ഒരു മന്ത്രം ജപിച്ചിട്ട് പിന്നേയും ഞാൻ ഉറങ്ങി. അടുത്ത ദിവസം ഈ കാര്യം കൂട്ടുകാരനോട് പറഞ്ഞു. ഈ വീട് ഏകദേശം 4 വർഷങ്ങൾ അടഞ്ഞു കിടക്കുക ആയിരുന്നെന്നും,തുടർന്ന് താമസം തുടങ്ങിയ ശേഷം എല്ലാർക്കും ഓരോ അനുഭവങ്ങൾ ഉണ്ടാകാറുണ്ട് എന്നും ഒരു സ്ത്രീ എളിയിൽ ഒരു കുട്ടിയുമായി ഗേറ്റിൽ വന്നുനിന്നു കരയുന്നതും, പിന്നെ ഹാളിലെ കട്ടിലിൽ വന്നിരുന്ന് കരയുന്നതും, ആരെങ്കിലും ഹാളിലെ കട്ടിലിൽ കിടന്ന് ഉറങ്ങിയാൽ എൻ്റെ കുട്ടിയെ ഉറക്കത്തെ എന്ന് പറഞ്ഞ് കൊണ്ട് കട്ടിലിൽ കിടക്കുന്ന ആളിനെ എടുത്ത് താഴെ ഇടുന്നതും, ചില സമയത്ത് കോലിസിൻ്റെ ഒച്ച കേൾക്കുന്നതായും ഒക്കെ പറഞ്ഞു. ഒരു രാത്രിയിൽ പേടിച്ച് വീട് വിട്ട് ഓടി അയൽപക്കത്തെ വീട്ടിൽ ഉറങ്ങിയതായും പറഞ്ഞു. അടുത്ത ദിവസം ധൈര്യം സംഭരിച്ച് രാത്രിയിൽ ഇച്ചിരെ ഒച്ചക്ക് ആ അദൃശ്യ ശക്തിയോട് (ധൈര്യവർധന പാനീയം കുടിച്ചിട്ട്😀) പറഞ്ഞു അത്രേ ' ഞാൻ നിങ്ങളെ ശല്യം ചെയ്യാൻ വന്നതല്ല, നിങ്ങൾക്ക് ഇഷ്ടം പോലെ എത്ര നാളുകൾ വേണമെങ്കിലും ഇവിടെ കഴിയാം, എന്നേയും താമസിക്കാൻ അനുവദിക്കൂ ' എന്ന്. അത് കഴിഞ്ഞ് അവനെ ശല്യം ചെയ്യാറില്ലെങ്കിലും പുതിയ ആളുകൾ ആരെങ്കിലും വന്നാൽ അവരെ ശല്യം ചെയ്യുമെന്നും പറഞ്ഞു.

സത്യത്തിൽ എന്തായിരിക്കും എന്ന് അറിയാൻ ആഗ്രഹം ഉണ്ടായെങ്കിലും തുടർന്ന് ഉള്ള ദിവസങ്ങളിൽ എന്നെ ശല്യം ചെയ്തില്ലാത്തത് കൊണ്ട് ഞാനും അത് വിട്ടുകളഞ്ഞു.

ചില ശാസ്ത്രീയ വശങ്ങൾ പറയുന്നത് 
ഉറക്കത്തിന്റെയും ജാഗ്രതയുടെയും ഇടയിലുള്ള അവസ്ഥകളിൽ അവബോധം കാത്തു സൂക്ഷിക്കുന്ന അനുഭവങ്ങൾ (sleep paralysis) ചില ആളുകൾക്ക് 'പ്രേതം കാണുന്നത്' പോലെയുള്ള അനുഭവം ഉണ്ടാകാം എന്നാണ്.

സ്ലീപ് പാരാലിസിസ് (Sleep Paralysis) എന്നത് മനസ്സും ശരീരവും തമ്മിൽ സമന്വയിപ്പിക്കുന്നത് നഷ്ടപ്പെടുന്നതു കൊണ്ടുള്ള അവസ്ഥയാണ്. 

സ്ലീപ് പാരാലിസിസിനുള്ള കാരണം REM (Rapid Eye Movement) ഉറക്കത്തിന്റെ സമയത്ത് ശരീരം സാധാരണയായി ചലിക്കാതിരിക്കാനായി മസിലുകളെ അടക്കി നിർത്തുന്നു. ഇത് ഉറക്കത്തിന്റെ സംരക്ഷണമെന്ന നിലയ്ക്ക് പ്രവർത്തിക്കുന്ന ഒരു സിസ്റ്റമാണ്, സ്വപ്നം കാണുമ്പോൾ ശരീരം ചലിക്കാതിരിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. എന്നാൽ, ചിലപ്പോൾ മസ്തിഷ്കം 'ഉണരുകയും', 
ശരീരത്തിന്റെ ഈ അവസ്ഥ തുടരുകയും ചെയ്യുന്നുണ്ടാകും. ആ സമയത്ത് ബോധമുണ്ടെങ്കിലും ശരീരം അണക്കാണോ, കൈയ്യുകൾ ഉയർത്താണോ സാധിക്കാതെ വരും.

പലരും ഇവയെ പ്രേതവുമായി ബന്ധപ്പെടുത്തി തെറ്റിദ്ധരിക്കും. ഈ അവസ്ഥയിൽ ചിലപ്പോൾ ആളുകൾക്ക് ഭയമോ, ദേഷ്യമോ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതായോ അനുഭവപ്പെടാം. എന്തെങ്കിലും അപകടകരമായ കാര്യം സംഭവിക്കുന്നു എന്ന രീതിയിൽ പേടിപ്പിക്കുന്ന സ്വപ്നങ്ങളും കാണാം. 

ഈ ഭൂമിയിൽ പല ഗ്രഹങ്ങളിൽ നിന്നും വന്ന് പലതും നമ്മുടെ ഇടയിൽ തന്നെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധം താമസിക്കുന്നു. അവർക്ക് നമ്മൾക്കില്ലാത്ത പല കഴിവുകളും ഉണ്ട്. പോസിറ്റീവ് എനർജിയും, നെഗറ്റീവ് എനർജിയും ഒക്കെ ഉണ്ട് ഇവയിൽ. ചിലർ അവയെ ദൈവിക ശക്തി എന്നോ പൈശാചിക ശക്തിയെന്നോ ഒക്കെ വിളിക്കും. ഭഗവാനും, ദേവതകളും, രാക്ഷസന്മാരും, പിത്രുക്കളും, ചെകുത്താനും ഒക്കെ ഉണ്ട് എന്നുള്ളത് സത്യവും ആകാം മിഥ്യയുമാകാം. പക്ഷേ നമ്മുടെ മനസ്സ് തന്നെ ആണ് ഈ ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടേയും സംഭവങ്ങളുടേയും അടിസ്ഥാന കാരണക്കാരൻ.

Saturday, 10 August 2024

സോഷ്യൽ മീഡിയകളിൽ സ്ത്രീകൾക്ക് കൂടുതൽ ലൈക് ലഭിക്കുന്നതിനുള്ള കാരണങ്ങൾ


ഉള്ളടക്കം - സ്ത്രീകൾ കൂടുതൽ സെൽഫികളും, വ്യക്തിപരവും ജിവിത ശൈലിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും പങ്കിടാറുണ്ട്, ഇത് അവരുടെ പ്രേക്ഷകരുമായി കൂടുതൽ ആശയവിനിമയം നടത്തുന്നു.  അതേസമയം, ആൺകുട്ടികളുടെ ഉള്ളടക്കം ഹോബികൾ, അഭിപ്രായങ്ങൾ, അല്ലെങ്കിൽ നേട്ടങ്ങൾ (പലപ്പോഴും പോളിറ്റിക്കൽ, ടെക്നിക്കൽ, അല്ലെങ്കിൽ ഹോബീസ് സംബന്ധിച്ചവ) പോലുള്ള കാര്യങ്ങളിൽ കൂടുതൽ കേന്ദ്രീകരിച്ചിരിക്കാം, ഇത് ലൈക്കുകൾ കുറവായിരിക്കാനുള്ള സാധ്യത ഉണ്ടാക്കുന്നു.

ദൃശ്യ ആകർഷണം - സ്ത്രീകൾ സാധാരണയായി സെൽഫികൾ, ഫാഷൻ, ലൈഫ്‌സ്റ്റൈൽ ഫോട്ടോകൾ പോലെയുള്ള കൂടുതൽ ആകർഷകമായ ഉള്ളടക്കം പങ്കിടാറുണ്ട്, ഇത് കൂടുതൽ ലൈക്കുകൾ നേടാൻ സാധ്യതയുള്ളവയാണ്. ഇത്തരം പോസ്റ്റുകൾക്ക് സോഷ്യൽ മീഡിയ അല്ഗോരിതങ്ങൾ പ്രാധാന്യം നൽകുന്നത് കൊണ്ട്, അവക്ക് കൂടുതൽ ദൃശ്യതയും എൻഗേജ്മെന്റും ലഭിക്കാൻ സഹായിക്കുന്നു.

പ്രേക്ഷക പങ്കാളിത്തം - പെൺകുട്ടികൾക്ക് പൊതുവേ കൂടുതൽ സജീവവുമായ സോഷ്യൽ നെറ്റ്‌വർക്കുകളും ഫോളോവേഴ്‌സും ഉണ്ടാകാം, ഇത് അവരുടെ ഉള്ളടക്കവുമായി കൂടുതൽ എങ്കേജ് ചെയ്യാൻ ഇടയാക്കുന്നു, അതിനാൽ കൂടുതൽ ലൈക്കുകൾ ലഭിക്കാനും ഇടയാക്കുന്നു. സ്ത്രീ ഉപയോക്താക്കൾ പരസ്പരം പോസ്റ്റുകളുമായി കൂടുതൽ എങ്കേജ് ചെയ്യാറുണ്ട്, ഇത് കൂടുതൽ ദൃശ്യതയും ലൈക്കുകളും സൃഷ്ടിക്കുന്ന ഒരു സർക്കിൽ ഉണ്ടാക്കുന്നു. ഇവരുടെ പോസ്റ്റുകളിൽ സുഹൃത്തുക്കൾ, കുടുംബം തുടങ്ങിയവർ സജീവമായി ഏർപ്പെടുന്നു. സ്ത്രീകൾ എപ്പോഴും അവരുടെ വികാരങ്ങളും വ്യക്തിഗത അനുഭവങ്ങളും തുറന്നു എഴുതുന്നതും അവരുടെ പ്രേക്ഷകരുമായി ശക്തമായ ബന്ധം ഉണ്ടാക്കുന്നു. സമൂഹത്തിലെ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള നിയമങ്ങളും പ്രതീക്ഷകളും ഓൺലൈൻ ഇടപെടലുകളെ സ്വാധീനിക്കുന്നു, സ്ത്രീകൾക്ക് കൂടുതൽ ശ്രദ്ധയും ഇടപെടലുകളും ലഭിക്കുന്നു.

അല്ഗോരിതം - ആദ്യം ലൈക്കുകൾ ലഭിക്കുന്ന ഉള്ളടക്കത്തിന് മുൻ‌ഗണന നൽകാൻ സോഷ്യൽ മീഡിയ അല്ഗോരിതങ്ങൾ ശ്രമിക്കുന്നു. സ്ത്രീകളുടെ പോസ്റ്റുകൾ, പ്രത്യേകിച്ച് പ്രശസ്തമായ ട്രെൻഡുകൾ അല്ലെങ്കിൽ ആകർഷകമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയവക്ക് ലൈക്കുകൾ കൂടുതൽ ലഭിക്കാം, ഇത് അവയുടെ ദൃശ്യത വർധിപ്പിക്കാൻ ഇടയാക്കുന്നു. സ്ത്രീകളുടെ പോസ്റ്റുകൾക്ക് കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിച്ചാൽ, അവ കൂടുതൽ പ്രമോട്ടുചെയ്യപ്പെടാൻ സാധ്യതയുണ്ട്. ചില പ്ലാറ്റ്ഫോമുകൾ, പ്രത്യേകിച്ച് Instagram പോലുള്ളവ, സ്ത്രീകളുടെ പോസ്റ്റുകൾക്ക് കൂടുതൽ എംഗേജ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. ഇത് അല്ഗോരിതം ഉപയോഗിച്ചാണ് സാധാരണയായി ചെയ്യുന്നത്.

മറ്റുള്ളവരുടെ പങ്കാളിത്തം - സ്ത്രീകളുടെ പോസ്റ്റുകളെ സ്‌പ്പോർട്ട് ചെയ്യുക എന്ന സങ്കല്പം പലപ്പോഴും സാധാരണ കാണുന്ന ഒരു പ്രവണതയാണ്, ഇതും ലൈക് വർധിപ്പിക്കാനുള്ള ഒരു കാരണമായി കാണാം. പരിചയം ഇല്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് പരിചയം ഇല്ലാത്ത സ്ത്രീകൾ കൂടുതൽ  വിശ്വാസയോഗ്യരായി സോഷ്യൽ മീഡിയകളിൽ വിശ്വസിക്കുന്നു.

പ്രകൃതിദത്ത അകർഷണം - ചില മുദ്രകൾ, അവയുടെ പ്രമേയം, നിറങ്ങൾ എന്നിവയ്‌ക്ക് പ്രകൃതിദത്തമായി മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കഴിവുണ്ട്. ഇത്തരം പോസ്റ്റുകൾ, പ്രത്യേകിച്ചും സ്ത്രീകൾ പങ്കിടുന്നവ, കൂടുതൽ ലൈക് നേടാൻ സാധ്യതയുണ്ട്. ജനപ്രിയമായ ഹാഷ്ടാഗുകൾ ഉപയോഗിക്കുക, ഫോളോവേഴ്സുമായി ഇടപഴകുക, അല്ലെങ്കിൽ ഏറ്റവും നല്ല സമയത്ത് പോസ്റ്റുകൾ ഇട്ടുക, എന്നിവകൊണ്ട്  കൂടുതൽ ദൃശ്യമാകാനും കൂടുതൽ ലൈക്കുകൾ നേടാനും അവസരം ലഭിക്കുന്നു. സമൂഹത്തിന്റെ മാന്യമായ ചട്ടങ്ങൾ, സ്ത്രീകളുടെ രൂപവും സാമൂഹിക സാന്നിധ്യവും സ്ത്രീകളുടെ പോസ്റ്റുകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടാൻ ഉപകരിക്കുന്നു.

ഓർമ്മിക്കുക, ഇവ സാധാരണ ധാരകളാണ്, ഏതു ഘട്ടത്തിലും അങ്ങനെ ആകണമെന്നില്ല. പല പുരുഷന്മാർക്കും സോഷ്യൽ മീഡിയയിൽ ഉയർന്ന ഇടപെടലുകളും ലൈക്കുകളും ഉണ്ട്.

സ്ത്രീകൾ സോഷ്യൽ മീഡിയയിൽ 
പുരുഷന്മാരുടെ പോസ്റ്റുകൾക്ക് ലൈക്കുകൾ നൽകുന്നതിൽ മടിക്കുന്നതിന് കാരണങ്ങൾ :

ഉദ്ദേശ്യങ്ങൾ സംബന്ധിച്ച ആശങ്ക - സ്ത്രീകൾക്ക് അവരുടെ ലൈക്ക് എങ്ങനെ വ്യാഖ്യാനിക്കപ്പെടുമെനുള്ള ആശങ്ക,  ലളിതമായ ഒരു ലൈക്ക് പോലും പ്രണയ താൽപ്പര്യത്തിന്റെ അടയാളമായി കാണപ്പെടാനുള്ള സാധ്യത, അവരുടെ സോഷ്യൽ മീഡിയയിലെ പുരുഷന്മാരുമായുള്ള ഇടപെടലുകൾ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ അവരുടെ സോഷ്യൽ സർക്കിൾ എങ്ങനെ നിരീക്ഷിക്കുമെന്നുള്ള ചിന്ത, സോഷ്യൽ മീഡിയ ഇടപെടലിൽ മുൻപുണ്ടായ കയ്യപ്പ്പേരിയ അനുഭവങ്ങൾ എന്നിവ ഓൺലൈൻ ഇടപെടലുകളിൽ കൂടുതൽ കരുതൽ  ഉണ്ടാക്കുന്നത്  സ്വഭാവികമാണ്.

വ്യക്തിപരമായ മുൻ‌ഗണനകൾ - ചില സ്ത്രീകൾ അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ കൂടുതൽ സ്വകാര്യമായി ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവർ നന്നായി അറിയുന്ന ആളുകളുടേയും അവർക്ക് കൂടുതൽ താൽപ്പര്യമുള്ള ഉള്ളടക്കത്തിന്റെയും പോസ്റ്റുകൾക്ക് മാത്രമാണ് ലൈക്ക് നൽകുന്നത്.