മനസ്സില്‍ "സന്തോഷത്തിനു ശേഷം ദുഃഖം ഉണ്ടാകുമെന്ന പേടി" മനസ്സിനെ വളരെ തീവ്രമായ തോതില്‍ സംഭവിക്കാവുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാക്കാനായി നമ്മളിൽ തന്നെ ഇങ്ങന്നെ ഒരു സ്വയം സംരക്ഷണ പ്രവണതയാക്കുന്നത് മുൻകാല അനുഭവങ്ങൾ കാരണമാകാമെങ്കിലും അത്തരത്തിലുള്ള ചിന്തകൾ കൂടുതൽ നെഗറ്റീവ് എനർജിയെ ആകർഷിക്കുകയാണ് ചെയ്യുന്നത്. ഇതിന് ചില പ്രധാന മനശ്ശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടാകാം.
മുൻകാല അനുഭവങ്ങളിൽ നിന്ന് ഉണ്ടാകുന്ന ഈ പേടിക്ക് സന്തോഷത്തിൻ്റെയും ദു:ഖത്തിന്റെയും ചക്രം (phobia of Pleasure-Pain Cycle) എന്ന് പറയാറ്. അത്തരം മുൻകാല അനുഭവങ്ങൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞ്, സന്തോഷം ദു:ഖത്തിലേക്കുള്ള വഴിയാണെന്ന തെറ്റായ ധാരണ ഉണ്ടാക്കാം.
1. ഹെഡോണോഫോബിയ (Hedonophobia): സന്തോഷത്തോടുള്ള ഭയം. ഈ ഭയം ഉള്ള ആളുകൾ സന്തോഷകരമായ കാര്യങ്ങൾ ഒഴിവാക്കാറുണ്ട്. കാരണം സന്തോഷത്തിന് ശേഷം വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും എന്ന പേടിയുള്ളവരാണ്. അവർ സന്തോഷത്തിന് അർഹതയില്ലാത്തവർ എന്ന് സ്വയം കരുതുന്നവരുമാകാം.
2. പ്രതീക്ഷാത്മക ആശങ്ക (Anticipatory Anxiety): ചില ആളുകൾ സന്തോഷം അനുഭവപ്പെട്ട ശേഷം ഭാവിയിലെ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുമെന്ന് ആശങ്കപ്പെടും. ഇതു കാരണം അവർ സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ താൽപര്യമില്ലാതാകുന്നു.
3. മാസോചിസ്തിക്ക് പ്രവണതകൾ (Masochistic Tendencies): ചില വ്യക്തികൾ സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് മനപൂർവ്വം ഒഴിവാകുന്നതിൽ തൃപ്തി ലഭിക്കുന്നവരാകാം. അങ്ങനെ ഉള്ളവർക്ക് വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതിൽ നിന്ന് തൃപ്തി ലഭിക്കുന്നതാണ്.
സന്തോഷിക്കാൻ, ചിരിക്കാൻ പേടിക്കേണ്ടതില്ല. മനുഷ്യനെ ജീവിതത്തിൽ പിന്തുടരുന്ന ദു:ഖങ്ങളും പരീക്ഷണങ്ങളും സ്വാഭാവികമാണ്, എന്നാൽ അതുകൊണ്ട് സന്തോഷത്തിന്‍റെ അവസരങ്ങൾ ഒഴിവാക്കുന്നത് നല്ല അനുഭവങ്ങൾ നഷ്ടപ്പെടുത്തും. ഈ സമയത്തെ ആനന്ദം നഷ്ടമാക്കാതെ ജീവിക്കുക, എപ്പോഴും ദുഃഖം ഉണ്ടാകും എന്ന പേടി വാസ്തവത്തിൽ ദുഃഖത്തെ ജീവിതത്തിലേക്ക് വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. ഒരിക്കലും ജീവിതത്തിൽ സന്തോഷത്തോട് അനാസക്തരാകരുത്. ഇന്ന് സന്തോഷിക്കാനുള്ളത് ഉണ്ടായാൽ സന്തോഷിക്കുക തന്നെ ചെയ്യുക.
No comments:
Post a Comment