അമ്മയുടെ വയറ്റിൽ കിടക്കുമ്പോൾ അവിടെ വളർച്ചയ്ക്ക് ആവശ്യമുള്ളത് കിട്ടീരുന്നത് പുക്കിൽ കൊടിയിലൂടെ ആയിരുന്നു. അതായത് പുക്കിളിൽ ധാരാളം നാഡികൾ വന്ന് ചേരുന്നു എന്നാണ് ആയുർവേദത്തിൽ പറയുന്നത്. അതുകൊണ്ട് പുക്കിലിൽ എപ്പോഴും നനവുണ്ടായിരിക്കാൻ എണ്ണകൾ മാറി മാറി ഉപയോഗിക്കണം എന്ന് പറയുന്നു. പുക്കിൽ ഉണങ്ങിയാൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും നാഡി ഉണങ്ങുകയും, ആ നാഡിയുമായി ബന്ധപ്പെട്ട ഓർഗൻസിൽ അസുഖം വരുകയും ചെയ്യും.
നാഭി നമ്മുടെ ശരീരത്തിലെ ഒരു പ്രധാന ചക്രമായി (നാഭി ചക്രം) പരിഗണിക്കപ്പെടുന്നു, ആയുർവേദ, യോഗ, ചൈനീസ് വൈദ്യം തുടങ്ങിയവയിൽ ഇതിന്റെ പ്രാധാന്യം വിശദീകരിക്കുന്നു. നാഭി ഒരു ജീവകേന്ദ്രം മാത്രമല്ല, ശരീരത്തിലെ നിരവധി അവയവങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന പ്രദേശമാണ്. "പെക്കോട്രിയൻ പ്ലക്സസ്" (Pecotrian Plexus) എന്നാണ് ഇത് ശാസ്ത്രീയമായി പറയുന്നത്, കുട്ടിയുടെ വളർച്ചയ്‌ക്കുള്ള അവശ്യ പോഷകങ്ങൾ അമ്മയുടെ പ്ലസെന്റ വഴി എത്തുന്നതും നാഭിയിലൂടെ ആണെന്ന് ഇതിന്‍റെ പ്രാധാന്യം കുറിക്കുന്നു.
അലോപതിയിലും ഗർഭാവസ്ഥയിൽ പുക്കിളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ആംബ്ലിക്കൽ വെയിനും രണ്ട് അംബ്ലികൾ ആർട്ടറീസിൻ്റെയും മഹത്ത്വം പറയുന്നു.
ആംബ്ലിക്കൽ വെയിൻ പ്ലസെന്റയിൽ നിന്നും ഭ്രൂണത്തിലേക്ക് ഓക്സിജനും പോഷകവസ്തുക്കളും അടങ്ങിയ രക്തം കൊണ്ടുപോകുന്നു.
അംബ്ലികൾ ധമനികൾ പ്ലസെന്റയിലേക്ക് ഭ്രൂണത്തിൽ നിന്നും ഓക്സിജൻ ഇല്ലാത്ത രക്തം, മാലിന്യങ്ങൾ എന്നിവയെ തിരിച്ചുകൊണ്ടുപോകുന്നു.
പുക്കിലിൻ്റെ പ്രധാന ഗുണങ്ങൾ-
ഊർജകേന്ദ്രം: നാഭി ചക്രം (മണിപൂർ ചക്രം) ശരീരത്തിലെ ഊർജാവഹ തന്ത്രങ്ങളിൽ ഒരു പ്രധാന കേന്ദ്രമായി കണക്കാക്കുന്നു. ഇത് ശാരീരികവും മാനസികവുമായ ഊർജസ്രോതസ്സിനെ നിയന്ത്രിക്കുന്നു. മനശാന്തിയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിന് ഇതിന്റെ ബലമാണ്.
ഊഷ്മാവിന്റെ നിയന്ത്രണം: നാഭിയിലൂടെ ശരീരത്തിലെ ഊഷ്മാവും ജലനഷ്ടവും മിതമായി നിയന്ത്രിക്കപ്പെടുന്നു. അതിനാൽ, തണുപ്പിലും ശരീരത്തിന്റെ ഊഷ്മാവിനെ നിലനിർത്താൻ സഹായിക്കുന്നു.
ആയുര്‍വേദിക ചികിത്സ: നാഭിയിലേക്ക് എണ്ണ ഒഴിച്ച് ചികിത്സകൾ നടത്തുമ്പോൾ, അവ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് പരക്കും. ദഹനസംബന്ധമായവ, ഫർട്ടിലിറ്റി, ഹോർമോൺസ് നിയന്ത്രണം, ചർമ്മപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ഗുണം ഉണ്ടാകും.
ആരോഗ്യപ്രശ്നങ്ങളിലേക്ക് മാർഗ്ഗം: നാഭിയുടെ സമതുലനം തെറ്റുമ്പോൾ വയറുവേദന, ദഹനപ്രശ്നങ്ങൾ, മുട്ടുവേദന, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
ചക്ര പ്രണാലി: പുക്കിൽ സോളാർ പ്ലക്സസിലെ മണിപൂര ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചക്രം വ്യക്തിത്വം, ആത്മവിശ്വാസം, ആമാശയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ചക്രത്തിന്റെ സംതുലിതാവസ്ഥ ഇച്ഛാശക്തി വർദ്ധിപ്പിക്കുകയും ശരീര ഊഷ്മാവ് സന്തുലനമാക്കുകയും ചെയ്യുന്നു.
നാഭിയിൽ 72000 നാഡികൾ (energy channels or pathways) ബന്ധിപ്പിക്കുന്ന ഒരു പ്രധാന കേന്ദ്രമെന്നാണ് ആയുര്‍വേദവും യോഗശാസ്ത്രവും വാദിക്കുന്നത്. ഈ നാഡികൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രാണശക്തിയെ (life force energy) എത്തിച്ച് ശരീരത്തിന്‍റെ ഉജ്ജ്വല പ്രവർത്തനത്തിന് സഹായിക്കുന്നു.
വെളിച്ചെണ്ണ, നല്ലെണ്ണ, കടുകെണ്ണ, വേപ്പെണ്ണ, ബദാം എണ്ണ തുടങ്ങിയ എണ്ണകളിൽ ഏതെങ്കിലും പുക്കിളിൽ 3-4 തുള്ളി ഒഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയാക്കാനും, ആമാശയം മെച്ചപ്പെടുത്താനും, മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടാണും സഹായിക്കുന്നു. ഓരോ എണ്ണക്കും ഓരോ ഗുണങ്ങൾ ആണ് ഉള്ളത്.
No comments:
Post a Comment