Saturday, 1 February 2025

നാട്യ ശാസ്ത്രം

ചിലർ കരയുന്ന ഭാവം അഭിനയിക്കാൻ വിഷമിക്കുന്നത് കണ്ടപ്പോൾ ഓർമ്മ വന്നത് എൻ്റെ ആക്ടിംഗ് ക്ലാസ്സ് ഓർമ്മകൾ ആണ്. ഡൽഹിയിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ക്യാമറ പഠിക്കാം എന്ന് കരുതി ഫീസ് കൊടുത്ത് കഴിഞ്ഞപ്പോൾ പറയുകയാണ് u matic ക്യാമറ വരാൻ സമയം എടുക്കും അതുകൊണ്ട് ആക്ടിംഗ് പഠിക്കാൻ ക്ലാസ്സിൽ ഇരുന്നോ എന്ന്.

റിട്ടയേർഡ് NSD/FTII ടീച്ചർമാർ ആണ് പഠിപ്പിക്കുന്നത്. ഭരത് മുനിയുടെ നാട്യ ശാസ്ത്രം ആധാരമാക്കി നവ രസങ്ങളുടെ ക്ലാസ്സിൽ ഞാനും ഇരുന്നു. ആദ്യത്തെ സാർ ഞാൻ മലയാളി ആണെന്ന് അറിഞ്ഞപ്പോൾ മധു സാറിനെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ബോളിവുഡിൽ ഗോവിന്ദയും സ്റ്റുഡൻ്റായിരുന്നു എന്നൊക്കെ കേട്ടപ്പോൾ ഞാനും ആരൊക്കെയോ ആവുമെന്ന് സ്വപ്പനം കണ്ടു.

സിനിമ ലോകത്തിൽ വലിയ വലിയ സ്വപ്നം കണ്ട് വരുന്നവരാണ് കൂടുതലും. ഒരു ലക്ഷം ആൾക്കാരിൽ ഒരാൾ ആണ് കുറച്ച് എങ്കിലും success ആവാറുള്ളു. നല്ല ഒരു നിലയിൽ ഏറ്റുന്നവർ 20 ലക്ഷത്തിൽ ഒരാളും. എങ്ങും എട്ടാതെ അവസാനം ആഹാരത്തിനും, അന്തി ഉറങ്ങാൻ ഒരിടത്തിനും, ചാൻസിനും വേണ്ടി എന്തിനും compramise ആകാൻ ഉളള മൂഡിൽ ആകും, ആണായാലും പെണ്ണായാലും. മുംബയിൽ ഒരു റൂമിൽ 5-6 എണ്ണം കഴിക്കാനും വാടക കൊടുക്കാനും, വണ്ടി കൂലിക്കും ഒക്കെ വിഷമിക്കുന്നത് കണ്ണും കൊണ്ട് കണ്ടതാണ്. വെളിയിൽ കുറെ ഒക്കെ അറിയപെടുന്ന നടന്മാർ ആയിരുന്നു അവരെങ്കിലും അകമേ കഷ്ടപ്പാടുകൾ നിറഞ്ഞ ജിവിതം.

നവരസങ്ങൾ (നവ + രസം = ഒൻപത് രസങ്ങൾ) എന്നത് നാട്യശാസ്ത്രത്തിൽ (ഭാരതമുനിയുടെ നാട്യശാസ്ത്രം) വ്യക്തമാക്കിയ ഒൻപത് അടിസ്ഥാന വികാരങ്ങളാണ്. ഒരു കഥാപാത്രത്തിന്റെ വികാരങ്ങളും അവയുടെ പ്രകടനവുമാണ് ഈ രസങ്ങൾ.

1. ശൃംഗാര രസം (സ്നേഹരസം) – (പ്രേമം, സൗന്ദര്യം, ആകർഷണം)
ദേവത - കാമദേവൻ, രതി
വർണ്ണം - ലോലിത്യം (സൗന്ദര്യവും മാധുര്യവും)
ഉദാഹരണം - പ്രിയപ്പെട്ടവനെ നോക്കി നാണവും സ്നേഹവും കൊഞ്ചലും ചേർന്ന രസം.

2. ഹാസ്യ രസം (നർമരസം) – (ചിരി, പരിഹാസം, സന്തോഷം)
ദേവത - ശിവന്റെ ഗണങ്ങൾ
വർണ്ണം -വെളുപ്പ്
ഉദാഹരണം - മിതമായ ചിരി മുതൽ ഉഗ്രമായ പൊട്ടിച്ചിരിയോളം.

3. കരുണാ രസം (വിഷാദരസം) – (വേദന, കരുണ, ദുഃഖം)
ദേവത - യമധർമ്മൻ
വർണ്ണം-മങ്ങിയ മഞ്ഞ
ഉദാഹരണം-മരണം, വിച്ഛേദം, നഷ്ടബോധം എന്നിവയിലൂടെ കണ്ണുനീർ പൊഴിയുക.

4. രൗദ്ര രസം (കോപരസം) – (ക്രോധം, തീക്ഷ്ണത)
 ദേവത: രുദ്രൻ (ശിവൻ)
വർണ്ണം-ചുവപ്പ്
ഉദാഹരണം-ശത്രുവിനെ നേരിടുമ്പോഴുള്ള ഉഗ്രകോപം.

5. വീര രസം (പൗരുഷരസം) – (ധൈര്യം, ധീരത, വീര്യം)
ദേവത-ഇന്ദ്രൻ
വർണ്ണം- മഞ്ഞ
ഉദാഹരണം-യുദ്ധഭൂമിയിൽ ശത്രുവിനെ നേരിടുന്ന യോദ്ധാവിന്റെ ധീരത.

6. ഭയാനക രസം (ഭീതിരസം) – (ഭയം, അജ്ഞാതഭീതി, സംശയം)
ദേവത-കാളി, യമൻ
വർണ്ണം- കറുപ്പ്
ഉദാഹരണം-ആത്മഹാനിക്കരമായ ഒരു സാഹചര്യം കാണുമ്പോൾ ഉള്ള ഭയം.

7. ബിഭത്സ രസം (ഘൃണാരസം) – (അറുക്ക്, വെറുപ്പ്, അസഹിഷ്ണുത
ദേവത- മഹാകാളൻ (ശിവൻ)
വർണ്ണം- നീലച്ചുവപ്പ് (ശ്യാമം)
ഉദാഹരണം- ഒരു ഉഗ്രമായ ദൃശ്യം കണ്ടോ, ദുർഗന്ധം അനുഭവിച്ചോ ഉള്ള വിരോധബോധം.

8. അദ്ഭുത രസം (വിസ്മയരസം) – (ആശ്ചര്യം, അത്ഭുതം)
ദേവത-ബ്രഹ്മാവ്
വർണ്ണം-നീല
ഉദാഹരണം- ഒരു അത്യന്തം മനോഹരമായ കാഴ്ച കണ്ടപ്പോൾ ഉള്ള വിസ്മയം.

9. ശാന്ത രസം – (ശാന്തി, സമാധാനം, അകത്തെ ധ്യാനം)
ദേവത: ബുദ്ധൻ, നാരായണൻ
വർണ്ണം- വെളുപ്പ്
ഉദാഹരണം- യോഗയിലൂടെ, ധ്യാനത്തിലൂടെ ആത്മാവിന്റെ ആഴത്തിലുള്ള ശാന്തി.

അഭിനയിക്കുമ്പോൾ കരച്ചിൽ എന്ന ഭാവം എളുപ്പത്തിൽ എത്തിക്കാൻ ചില മാർഗ്ഗങ്ങൾ

നിങ്ങളെ വളരെയധികം ബാധിച്ച അനുഭവങ്ങൾ ഓർത്തെടുക്കുക. പലവട്ടം ആഴത്തിൽ ആലോചിക്കുക: ഈ അനുഭവം വീണ്ടും സംഭവിച്ചാൽ എങ്ങനെയായിരിക്കും? സ്വയം സങ്കൽപ്പിക്കുക ഒരു പ്രിയപ്പെട്ട വ്യക്തിയെ നഷ്ടപ്പെട്ടത് പോലുള്ള സാഹചര്യം മനസ്സിൽ വരുത്തുക. നല്ലപോലെ പാദ ഹസ്താസനത്തിൽ നിൽക്കുക, ശ്വാസം ഹോൾഡ് ചെയ്യുക ഒരു മിനുട്ട്. മുഖം ചുമക്കും, ഇത് ദേഷ്യ ഭാവത്തിലും പരീക്ഷിക്കാം. ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കണ്ണ് നിറക്കുക. ചുണ്ടും, കവിളും, താടിയും വിറപ്പിച്ച് കൊണ്ട് ഡയലോഗ് പറയുക. ശബ്ദത്തിൻ്റെ ഏറ്റക്കുറച്ചിലുകൾ ആവശ്യമാണ്. സ്ക്രിപ്റ്റ് ആഴത്തിൽ മനസ്സിലാക്കി വേണം ആക്ടിംഗ് ചെയ്യാൻ.

ആക്ടിംഗ് എളുപ്പമല്ല എന്നത് ആദ്യം മനസ്സിലാക്കുക. കോപ്രായങ്ങൾ കാണിക്കുന്നതും, ആരെയെങ്കിലും അനുകരിക്കുന്നതും ആക്ടിംഗ് അല്ല.

No comments:

Post a Comment