Saturday, 28 December 2024

മഹാകുംഭമേള

ജനുവരി 10 മുതൽ ഫെബ്രുവരി 27 വരെ 
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേള പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്നതാണ്. 'തീർത്ഥങ്ങളുടെ രാജൻ' എന്നറിയപ്പെടുന്ന ത്രിവേണീസംഗമം ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ്.

ഈ കുംഭമേള എന്നത് ,
ശരീരബോധം നഷ്ടപ്പെട്ടവരുടേയും 
ആ തലത്തിലെത്താൻ ആഗ്രഹിക്കുന്നവരുടേയും ഒത്തുകൂടലാണ്.

'അയ്യേ!' എന്ന് നമ്മൾ കരുതുന്ന അവയവങ്ങളെ,
കയ്യും കാലും കണ്ണും മൂക്കുംപോലെ
ഒരവയവമായിമാത്രം കരുതുന്ന ആണിനും പെണ്ണിനും ഇടയിൽ ചെന്നുനിന്ന്,
അവരുടെ കുളിയിടങ്ങളിലേയ്ക്ക് ഒളിഞ്ഞുനോക്കി 
'അയ്യയ്യേ!' എന്ന് പറയുന്നവരുടെ സംസ്ക്കാരത്തെയാണ് ആദ്യം സത്ക്കരിക്കേണ്ടത്.

ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലുമുണ്ട് എന്നാണ് ആചാര്യമതം. തിരിച്ചുമതെ. അതായത്, പുറത്തുള്ള ഈ വിശ്വപ്രകൃതിയിൽ ഉള്ളതിൻ്റെ നേർപതിപ്പ് നമ്മുടെ ശരീരത്തിൻ്റെ ഉള്ളിലെ പ്രകൃതിയിലും ഉണ്ടായിരിക്കും എന്ന് ശാസ്ത്രം.

ഇവിടെ, തണുത്തതും വെളുത്തതുമായ പുണ്യനദി ഗംഗ ഒരു ധാരയാണ്. അഥവാ ബ്രഹ്മാണ്ഡത്തിലെ ഒരു നാഡിയാണ് ഗംഗ. കറുത്തതും ചൂടുള്ളതുമായ യമുനാനദി മറ്റൊരു ധാര. അദൃശ്യസാന്നിദ്ധ്യമായി ഇതിൽ ചേരുന്ന ഗുപ്തസരസ്വതി മൂന്നാമത്തെ പ്രധാന ഊർജ്ജധാരയും.

യോഗികൾ, ബ്രഹ്മാണ്ഡത്തിലെ ഈ ഒഴുകലുകളെയും നദീസംഗമത്തെയും
നമ്മുടെ ശരീരത്തിലെ ഇഡ, പിംഗള നാഡികളോടും സുഷുമ്നാ നാഡിയോടും ബന്ധപ്പെടുത്തിയിരിക്കുന്നു. കുംഭമേളയുടെ യോഗീവ്യാഖ്യാനം മേൽ പറഞ്ഞ പ്രകാരമാണ്.

ഈ വർഷം അമ്പത് കോടിയോളം ജനങ്ങൾ ഒഴുകിയെത്തും എന്ന് പ്രതീക്ഷിക്കുന്ന പ്രയാഗ്‌രാജ് കുംഭമേളയെ ഹാർവാർഡിലെ ഗവേഷണ വിദ്യാർത്ഥികളും പ്രൊഫസർമാരും സർട്ടിഫൈ ചെയ്യുന്നു;
'ഇത് ലോകത്തെത്തന്നെ ഒരു മാനേജ്മെൻ്റ് വിസ്മയമാണ് ' എന്ന്.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാണ് ഇത്.
ഗൂഗിൾ ഇമേജറി സംവിധാനങ്ങൾ ഉപയോഗിച്ച്, കഴിഞ്ഞ കുംഭമേളയ്ക്ക് ഇരുപത് കോടിയിലേറെ ആൾക്കാർ എത്തിയതായി കണക്കാക്കുന്നു.
ഈ മേളയ്ക്ക് ആ എണ്ണം അമ്പത് കോടിയോളം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
അറുപത് കോടി ജനം വന്നാലും; അവരെയെല്ലാം സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്.

2000 കോടി രൂപ ചെലവാക്കുന്ന സർക്കാർ, രണ്ട് മാസം കൊണ്ട് 12000 കോടിയിലധികം തിരിച്ചെടുക്കുന്നു!

ശബരിമലയിൽ ഒരു വർഷം വരുന്നത് ഒരു കോടിയിൽ താഴെ ഭക്തരാണ്.
കുംഭമേളയിൽ ഈ ഒന്നര മാസത്തിൽ എത്തുന്നത് അമ്പത് കോടിയോളം ആൾക്കാരും.

ശങ്കരാചാര്യർ സ്ഥാപിച്ച ദശനാമി പരമ്പരയിൽപ്പെട്ടവരാണ് ഈ അഖാഡകൾ. കംഭമേളയിൽ പ്രാധാന്യവും ശൈവർക്കാണ്. ശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ ദശനാമി സമ്പ്രദായത്തിലെ
സരസ്വതി, തീർത്ഥ , ആരണ്യ, ഭാരതി, ആശ്രമ, ഗിരി, പർവ്വത , സാഗര ,വന, പുരി എന്നീ പേരുകളിലായിരിക്കും ഇതിലെ സന്ന്യാസിനാമങ്ങൾ അവസാനിക്കുക.

ജൂന അഖാഡയാണ് ഭാരതത്തിലെ പുരാതനവും വലുതുമായ അഖാഡ.
മഹാനിർവ്വാണി, നിരഞ്ജിനി എന്നീ അഖാഡകളും പ്രധാനപ്പെട്ടവയാണ്

ജൂന, മഹാനിർവ്വാണി, നിരഞ്ജിനി ,അഗ്നി, ആവാഹൻ ,ആനന്ദ്, അടൽ എന്നീ 7 ശൈവ അഖാഡകളും, ദിഗംബർ അനി,
നിർമ്മോഹി അനി, ശ്രീ നിർവ്വാണി അനി എന്നീ 3 വൈഷ്ണവ അഖാഡകളും സിഖ് ഗുരുവായ ഗുരു നാനാക് ദേവിനെക്കൂടി തങ്ങളുടെ ആചാര്യനായി ആദരിക്കുന്ന നയാ ഉദാസീൻ, ബഡാ ഉദാസീൻ എന്നീ 2 അഖാഡകളും,  നിർമ്മൽ അഖാഡ എന്ന ഒരു അഖാഡയും ചേർന്ന് 13 അഖാഡകൽ ആണ് പ്രധാന പങ്കാളികൾ.

വൈഷ്ണവ സന്ന്യാസികളെ പൊതുവേ 'വൈരാഗികൾ' എന്നാണ് വിളിക്കാറ്.
ഇവരുടെ പേര്, പൊതുവേ, 'ദാസ് ' എന്നായിരിക്കും അവസാനിക്കുന്നത്.

ശൈവ അഖാഡകളിലെ മുഴുവൻ സന്ന്യാസിമാരും നാഗബാബമാർ ആണ്.

നാഗബാബമാരും അഘോരികളും തമ്മിൽ ഒരു ബന്ധവുമില്ല.

'അഘോരി ' എന്നത് സന്ന്യാസമല്ല.
ഒരു സമ്പ്രദായമാണ്.

അമ്പലത്തിലിരുന്ന് ജപിക്കുന്ന ചിലരേപ്പോലെ, ശ്മശാനത്തിലിരുന്ന് ചിലർ ജപിക്കുന്നു. ഈ ശ്മശാന സമ്പ്രദായക്കാരാണ് അഘോരികൾ. ശ്മശാന സാധനയെ ഉത്തമസാധനയായി സന്ന്യാസി സമൂഹം കാണുന്നുമില്ല.

1. കുംഭമേള 4000 ഹെക്റ്റർ സ്ഥലത്ത് വ്യാപിക്കും.
2. മേളാ പ്രദേശം 25 സെക്ടറുകളിൽ വിഭജിക്കും.
3. സംഗമതീരത്ത് 12 കിലോമീറ്റർ നീളമുള്ള ഘാട്ടുകൾ ഉണ്ടാകും.
4. 1850 ഹെക്റ്റർ പ്രദേശത്ത് പാർക്കിംഗ് സൗകര്യം ലഭ്യമാക്കും.
5. 450 കിലോമീറ്റർ പാഞ്ച് പ്ലേറ്റ് സ്ഥാപിക്കും.
6. നദി മുറിച്ചു കടക്കുന്നതിനായി 30 താൽക്കാലിക പാലങ്ങൾ പണിയും.
7. 67,000 താത്ക്കാലിക ലൈറ്റുകൾ സ്ഥാപിക്കും.
8. മേളാ പ്രദേശത്ത് 1,50,000 ശൗചാലയങ്ങൾ ഉണ്ടാകും.
9. ഭക്തരുടെ താമസത്തിനായി 1,50,000 താൽക്കാലിക ടെന്റുകൾ പണിയും.

30 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയും എന്ന് കണക്കാക്കാം.
അതായത്, 30 ചതുശ്ര കിലോമീറ്റർ പരപ്പിൽ ഒരു ടെൻ്റ് സിറ്റി ഉണ്ടാക്കിയെടുക്കുകയാണ് ആറ് മാസം കൊണ്ട്. മൂന്ന് ലക്ഷത്തിൽപ്പരം ടെൻ്റുകൾ ആണ് ഈ പൂഴിപ്പരപ്പിൽ കുംഭമേളയ്ക്കായി ഉയരുന്നത്. അതായത്, കേരളത്തിലെ ഒരു ജില്ലയുടെ വിസ്തൃതിയിൽ, ഒരു കൃത്രിമ നഗരം താത്ക്കാലികമായി ഉണ്ടാക്കിയെടുക്കുന്നു.

ഇതിനായി മാത്രം ആയിരം കിലോമീറ്ററോളം ഇലക്ട്രിക് ലൈൻ വലിക്കുന്നു. അത്രതന്നെ വെള്ളത്തിനായുള്ള പൈപ്പ് ലൈനും ഇടുന്നു. ഏതാണ്ടത്രയും നീളത്തിൽ സീവേജ് ലൈനും. കുംഭമേളയ്ക്കായി മാത്രം 500 കിലോമീറ്റർ റോഡും നിർമ്മിക്കുന്നു.

രണ്ട് ലക്ഷത്തോളം വരുന്ന ഗവൺമെൻ്റ് ജീവനക്കാരുടെ, രാവും പകലുമില്ലാത്ത ആറ് മാസത്തെ കഠിനാദ്ധ്വാനമാണ് കുംഭമേളയുടെ വിജയത്തിന് പുറകിൽ.

ഇരുപതോളം എണ്ണം വലിയ പാണ്ഡൂൺ പാലങ്ങൾ താത്ക്കാലികമായി നഗരിയിൽ ഉയരുന്നു.

രണ്ട് ലക്ഷത്തിലധികം താത്ക്കാലിക ഇലക്ട്രിക് കണക്ഷനുകൾ നൽകുന്നു.

മേള നഗരിയെ 14 സെക്റ്റർ ആക്കിത്തിരിച്ച്, ഓരോ സെക്റ്ററിനും 
പ്രത്യേകം പോലീസ് സ്റ്റേഷനും 
പ്രത്യേകം ഫയർസ്റ്റേഷനും
പ്രത്യേകം പോസ്റ്റ് ഓഫീസും 
പ്രത്യേകം ആശുപത്രിയും നിർമ്മിക്കുന്നു!

ഓരോ സെക്റ്ററിനും പ്രത്യേകം മജിസ്ട്രേറ്റുമാർ !

രണ്ട് ലക്ഷത്തിലധികം താത്ക്കാലിക റേഷൻ കാർഡുകൾ മേളക്കാലത്ത് വിതരണം ചെയ്യുന്നു. 

എന്നും  രണ്ട് കോടിയിലധികം ആൾക്കാർ ഇവിടെ തമ്പടിക്കും.
കൂടാതെ, എന്നും കോടിക്കണക്കിന് ആൾക്കാർ വന്നും പോയുമിരിക്കും.
എന്നിട്ടും, മാലിന്യമെന്ന പ്രശ്നം മേളനഗരിയിലെങ്ങുമുണ്ടാവില്ല.
പരാതിക്കിടയില്ലാത്ത വിധം ,
'സ്വാസ്ഥ്യവിഭാഗം' എന്ന സർക്കാർ സംവിധാനം, രാപകൽ , ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു.

മുപ്പതിനായിരത്തോളം പോലീസുകാരെ കൂടാതെ, അർദ്ധസൈനിക വിഭാഗങ്ങളും നഗരിയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിലയുറപ്പിക്കുന്നു.

പതിനയ്യായിരത്തോളം സ്പെഷ്യൽ ട്രെയിനുകൾ കുംഭമേളയിലേയ്ക്ക് റെയിൽവേ ഒരുക്കുന്നു. കഴിഞ്ഞ തവണത്തെ കുംഭമേളയ്ക്ക് സ്പെഷൽ ബസ്സുകൾ ഓടിയത് ഗിന്നസ് റെക്കോഡായിരുന്നു. അതായത്, ആള് നിറഞ്ഞാൽ പോകുന്ന ബസ്സുകൾ തുടരെത്തുടരെ ഓടിയപ്പോൾ; അത് ലോകത്തിലെ ഏറ്റവും വലിയ കോൺവോയ് ബസ് സർവ്വീസായി  മാറി!

പ്രധാന സ്നാന ദിനങ്ങളിലൊഴികെ, മേളനഗരിയിൽ എവിടെ പോകാനും ബാറ്ററി വണ്ടികൾ യഥേഷ്ടം.

ഇത്രയും ഏരിയ പ്ലാസ്റ്റിക് ഫ്രീ സോണുമാണ്.

ഹോട്ടൽ, ട്രാവൽസ് മേഖലയിൽ ഏഴ് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് മേള സൃഷ്ടിക്കുന്നത്. ധാരാളം വിദേശികളും എത്തുന്നുണ്ട്.

വന്നുപോകുന്ന കോടിക്കണക്കിന് ജനങ്ങളുടെ പർച്ചേയ്സിലൂടെ 
ടാക്സ് ഇനത്തിൽ മാത്രം കോടികൾ സർക്കാരിന് ലഭിക്കുന്നു.

പാലാഴീമഥന കഥയിൽ,പാലാഴി കടഞ്ഞ് അമൃത് കിട്ടിയപ്പോൾ, അസുരൻമാർ അത് തട്ടിയെടുത്തു. മോഹിനീവേഷം കെട്ടിയ വിഷ്ണു, അസുരൻമാരെ കബളിപ്പിച്ച്, അമൃതകുംഭം തിരികെ വാങ്ങി.

തുടർന്ന് നടന്ന ദേവാസുരയുദ്ധക്കാലത്ത് ഗരുഡൻ അമൃതകുംഭവുമായി ആകാശത്ത് പറന്നുനടന്നു. 
വ്യാഴമാണ് ഗരുഡന് വഴികാട്ടിയായത്.
ദേവാസുരൻമാരുടെ ഒരു ദിവസം എന്നത് മനുഷ്യരുടെ ഒരു വർഷമാണ്.
അതായത്, നമ്മുടെ കണക്കിൽ പറഞ്ഞാൽ; ദേവാസുരയുദ്ധം നടന്നത് 12 വർഷമാണ്.

ഈ പന്ത്രണ്ട് ദിവസവും; അമൃതകുംഭം അസുരൻമാരുടെ കയ്യിൽ പെടാതിരിക്കാൻ, ഗരുഡൻ, അമൃതകുംഭവും വഹിച്ച്, ആകാശത്ത് പറന്നുനടന്നു. പറന്നു പറന്ന് ക്ഷീണിക്കുമ്പോൾ, ക്ഷീണം തീർക്കാൻ ഗരുഡൻ പല സമയങ്ങളിലായി ഈ അമൃതകുംഭം നാല് തീർത്ഥങ്ങളിൽ ഇറക്കിവെയ്ക്കുന്നുണ്ട്.
അന്ന്, അമൃതിൻ്റെ ആറ് തുള്ളികൾ ഈ നാലിടങ്ങളിലെ തീർത്ഥങ്ങളിൽ കലർന്നതായി വിശ്വാസം.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ;
അതായത്, ഒരു വ്യാഴവട്ടക്കാലമെത്തുമ്പോൾ, ഈ തീർത്ഥങ്ങളിൽ വീണ്ടും അമൃതിൻ്റെ സാന്നിദ്ധ്യം ഉണ്ടാവുന്നു.

ഈ സമയത്ത് ഇവിടെ സ്നാനംചെയ്യാൻ സമസ്തദേവതകളും എത്തുന്നു, 
യക്ഷ,ഗന്ധർവ്വ,കിന്നരരും സ്നാനത്തിനെത്തുന്നു. ശരീരരൂപികളല്ലാത്ത ഋഷീശ്വരൻമാരും എത്തും. 

ഇവർക്കൊപ്പം സ്നാനംചെയ്യാൻ ഭാരതത്തിലെ സന്ന്യാസികളും പുണ്യതീർത്ഥസ്ഥാനങ്ങളിലെത്തും.
ഈ സ്നാന ഉത്സവമാണ് കുംഭമേള.

മൂന്ന് ദിവസത്തിലൊരിയ്ക്കലാണ് ഗരുഡൻ കുംഭം ഇറക്കിവെച്ച് ക്ഷീണം മാറ്റിയത്. അതായത്, മൂന്ന് ദിവസത്തിലൊരിക്കൽ ഒരിടത്ത് എന്ന മട്ടിൽ, നാല് തീർത്ഥസ്ഥാനങ്ങളിലായാണ് അമൃതകുംഭം ഗരുഡൻ താഴെ വെയ്ക്കുന്നത്.

ഒന്ന്, ഹരിദ്വാറിലെ ഹർക്കീ പൗഡിയിൽ.
ഒന്ന്, ഉജ്ജയിനിയിലെ ക്ഷിപ്രാ നദിയിൽ.
ഒന്ന്, നാസിക്കിലെ ഗോദാവരിയിൽ.
പിന്നെ, പ്രയാഗിലെ പ്രയാഗ് രാജിലും.

അമൃത് ഇറക്കിവെച്ച ആ ഇടങ്ങളിലെല്ലാം അന്ന് അമൃതിൻ്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടാകുമല്ലോ.
ഏതാനും തുള്ളികൾ അതാത് നദികളിൽ കലർന്നിട്ടുമുണ്ടാകും.ആറ് തുള്ളികൾ അന്ന് അമൃതകുംഭത്തിൽനിന്നും ഈ തീർത്ഥങ്ങളിൽ വീണിട്ടുണ്ട് എന്നാണ് വിശ്വാസം. കാലപ്രവാഹത്തിൽ ആ  സമയം വീണ്ടും കറങ്ങി വരുമ്പോൾ;
അന്നത്തെ അതേ ഗ്രഹനില വീണ്ടും ആവർത്തിക്കുമ്പോൾ; അന്നത്തെ ആ പ്രകൃതിയുടെ പുനരാവർത്തനമാവുമ്പോൾ
ആണ് കുംഭമേള നടക്കുന്നത്.

ഗരുഡൻ, ദേവാസുരയുദ്ധം നടന്ന 12 ദിവസത്തിൽ നാല് തവണയായി കുംഭം ഇറക്കിവെച്ചു എന്നാണല്ലോ.
അപ്പോൾ, നമ്മളുടെ 12 കൊല്ലത്തിനെ നാലാക്കിയാൽ കിട്ടുന്ന മൂന്ന് വർഷത്തിലൊരിക്കൽ ഒരു തീർത്ഥത്തിൽ കുംഭം ഇറക്കിവെച്ചു എന്ന് സാരം.അതുകൊണ്ടുതന്നെ മൂന്ന് വർഷം കൂടുമ്പോൾ; മാറി മാറി, ഈ നാല് സ്ഥലങ്ങളിൽ കുംഭമേള നടക്കും.
പന്ത്രണ്ടാം വർഷം ഏറ്റവും പ്രധാന മേളയായ മഹാകുംഭമേളയും നടക്കുന്നു. ഇത്തവണ ഈ 12 -ാം വർഷത്തിലൊരിക്കൽ നടക്കുന്ന പൂർണ്ണകുംഭമേള , പ്രയാഗ് രാജിലാണ്.

അമൃതകുംഭം വഹിച്ചുള്ള ഈ പറക്കലിൽ ഗരുഡന് വഴികാണിച്ചത് വ്യാഴമാണ്. അതിനാൽ, ഒരു വ്യാഴവട്ടക്കാലം; അതായത്, പന്ത്രണ്ട് കൊല്ലം കൂടുമ്പോഴാണ് മഹാകുംഭമേള നടക്കുന്നത്.

അന്നത്തെ ആ അമൃതസാന്നിദ്ധ്യം പ്രകൃതിയിൽ ആവർത്തിക്കപ്പെടുന്നു എന്ന് വിശ്വസിക്കുന്ന ഈ സമയങ്ങളിൽ,
ഈ പുണ്യ സ്നാന ഘട്ടങ്ങളിൽ മുങ്ങിനിവരാനായി സകല ദേവതകളും 
യക്ഷ, ഗന്ധർവ , കിന്നരൻമാരും
ശരീരമില്ലാത്ത മഹർഷിവര്യരും എത്തുന്നു എന്നാണ് സങ്കൽപം.

ഇവരോടൊപ്പം സ്നാനം ചെയ്യാൻ ഭാരതത്തിലങ്ങോളമിങ്ങോളമുളള; 
ശരീരമുള്ള സന്യാസികളും എത്തുന്നു.

ഇവർക്കൊപ്പം സ്നാനം ചെയ്യാൻ അനേകകോടി ജനങ്ങളും എത്തുന്നു.

ഇതാണ്, ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ കുംഭമേളയുടെ ഐതിഹ്യം.

ഇനി, സന്യാസിമാരുടെ നഗ്നതയെപ്പറ്റി.

"സ്വന്തം നഗ്നത പ്രദർശിപ്പിക്കാനായി, എക്സിബിഷനിസമുള്ള ; കുറേ താടിയും മുടിയും നീട്ടിയവൻമാർ..... 'സന്ന്യാസി' എന്ന് പേരും !
റോട്ടിലിറങ്ങി പരസ്യമായി തുണിയില്ലാതെ നടക്കുകയും കടവിലിറങ്ങി പരസ്യമായി കുളിക്കുകയും ചെയ്യുന്ന പ്രാകൃത പ്രവൃത്തികൾ !
ഇതാണോ സനാതനം!?
ഇതാണോ ഈ കൊട്ടിഘോഷിക്കുന്ന ഭാരത സംസ്ക്കാരം!?"

ഒരു വിഭാഗം, ദീക്ഷ സ്വീകരിച്ചാൽ പുഴയിൽനിന്നും മുങ്ങിക്കയറുന്നത് വസ്ത്രമടക്കം ഉപേക്ഷിച്ചാണ്. 'ദിഗംബരർ' എന്നു പറയും.

ആരൊക്കെ പുച്ഛിച്ചിട്ടും പരിഹസിച്ചിട്ടും
നൂറ്റാണ്ടുകൾ കടന്നും ഈ സംസ്കാരവും ഈ കുംഭമേളയും കേടുപാടുകളില്ലാതെ തുടരുന്നതിന് കാരണം, അതിൻ്റെ പേരുതന്നെ. 'സനാതനം' എന്നാണ് എന്നതാണ്.

ഇത്തവണത്തെ കുംഭമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി, ജൂനാ അഖാഡയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ആവശ്യക്കാർക്ക് ബന്ധപ്പെടാനുള്ള നമ്പർ താഴെ കൊടുക്കുന്നു.

9745889996, 
9745889997

Wednesday, 25 December 2024

ശരിയായ പ്രാർത്ഥന രീതി

വീട്ടിൽ സ്വയം  പ്രാർത്ഥന, പൂജ ഒക്കെ ചെയ്യുമ്പോൾ ചില കാര്യങ്ങൽ കൂടി ഉൾപ്പെടുത്തിയാൽ കുറേയും കൂടെ ഗുണവത്താകും.

കുളിച്ചത് ആറിലോ കുളത്തിലോ ആണെങ്കിൽ സൈഡിൽ വെള്ളത്തിൽ നിന്നൊണ്ട് കരയിലെ ഭൂമിയിലേക്ക് ഒരു തവണ ജലാഞ്ജലി കൊടുക്കുക. മന്ത്രം -
അഗ്നിദഗ്ധാശ്ച യെ ജീവാ യോപ്യദഗ്ധാ: കുലേ മമ l
ഭോമൗ ദത്തേന തൊ യേന തൃപ്താ യാന്തു പരം  ഗതിം ll

വെള്ളത്തിന് വെളിയിൽ വന്ന് തലയിലെ ശിഖയെ വലത്തോട്ട് പിടിച്ച് പിഴിഞ്ഞോണ്ട് മന്ത്രം ചൊല്ലുക -

ലതാഗുൽമേഷു വൃക്ഷേഷു പീതരോ യേ വ്യവസ്തിതാ: l
തെ സർവ്വം തൃപ്തിമായാന്തു മയോത് സൃഷ്ത്യേ: ശിഖോദകൈ ll

അതിന് ശേഷം പൂണൂൽ ഉണ്ടെങ്കിൽ ഇടത് തോളിൽ നിന്ന് വലത് ഭാഗത്തേക്ക് പൂർവ്വ സ്ഥിതിയിൽ ആക്കിയ ശേഷം ഒരു തീർത്ഥം കുടിച്ചിട്ട് യക്ഷമാക്ക് ഒരു അഞ്ജലി കൊടുക്കുക. മന്ത്രം -

യന്മയാ ദൂഷിതം തോയം ശരീരം മല സംഭവം l
തസ്യ പാപസ്യ ശുദ്ധ്യർഥ്യം യക്ഷ്മാം തർപ്പ്യമ്യഹം ll

ആദ്യം തലയിലെ ശിഖ കെട്ടുക, അത് കഴിഞ്ഞ് ഇടത് കയ്യിൽ സ്വൽപ്പം ജലം എടുത്ത് വലത് കൈവിരലുകൾ കൂട്ടി പിടിച്ച് ജലത്തിൽ മുക്കിയ ശേഷം ശിഖയിൽ തൊട്ട് കൊണ്ട് മന്ത്രം ചൊല്ലുക.

ശിഖാ ധാരണ മന്ത്രം:
ഓം ചിദ്രൂപിണി! മഹാമായേ ദിവ്യതേജസ സമന്വിതേ।
തിസ്ഥ ദേവി! ശിഖാമദ്ധ്യേ തേജോവൃദ്ധി കുരുഷ്വ മെ ll

ഭസ്മ ധാരണ മന്ത്രം -
ഓം ത്രായുഷം ജമദാഗ്നേരിതി ലലാതെ l
ഓം കഷ്യപസ്യ ത്രായുഷമിതി ഗ്രിവായാം l
ഓം യദ്ദേവെഷു ത്രായുഷമിതി ഭുജായാം l
ഓം തന്നോ അസ്തു ത്രായുഷമിതി ഹൃദയെ ll

(നെറ്റിയിൽ, കഴുത്തിൽ, കൈകളിൽ, നെഞ്ചിൽ)

ചന്ദന ധാരണം മന്ത്രം -
ഓം ചന്ദനസ്യ മഹാപുണ്യം, പവിത്രം പാപനാശനം l
ആപദ ഹരതെ നിത്യം, ലക്ഷ്മി സ്തിസ്ഥതി സർവ്വദാ ll

പൂണൂൽ സ്പർശിച്ച് കൊണ്ട്. മന്ത്രം -
ഓം യജ്ഞോപവിതം പരമം പവിത്രം പ്രജാപ പതെർത്ഥത് സഹജം പുരസ്ഥാത് l
ആയുഷ്യമഗ്രയം പ്രതിമുഞ്ച് ശുഭം യജ്ഞോപവിതം ബലമസ്തു തേജ: l
ഓം യജ്ഞോപവിതമസി യഞ്ജസ്യ ത്വാ യജ്ഞോപവിതേനോപനഹഗമി ll

കയ്യിൽ കെട്ടുന്ന രക്ഷാ സൂത്രം ചരട് കെട്ടുമ്പോൾ ഉപയോഗിക്കുന്ന മന്ത്രം. Already ചരട് ഉണ്ടെങ്കിൽ സ്പർശിച്ചോണ്ട് ചൊല്ലുക -
ഓം വ്രതേന ദീക്ഷമാപ്‌നോതി, ദീക്ഷയാപ്‌നോതി ദക്ഷിണാം
ദക്ഷിണ ശ്രദ്ധമാപ്‌നോതി,  ശ്രദ്ധയാ സത്യമാപ്ത്യതെ ll

സ്വന്തം ശരീരം പുറവും അകവും ശുദ്ധമാക്കാൻ ഇടത് കയ്യിൽ ജലം എടുത്ത് വലത് കൈ കൊണ്ട് പൊത്തി പിടിച്ച് ഈ മന്ത്രം ചൊല്ലി തന്നത്താൻ തളിക്കുക.

ഓം അപവിത്രഃ പവിത്രോ വ
സർവ്വാവസ്ഥാം ഗതോऽപിവാ।
യഃ സ്മരേത്പുണ്ടരികാക്ഷം
സ ബാഹ്യാഭ്യന്തരഃ ശുചിഃ॥

നൈവേദ്യം സമർപ്പിക്കുമ്പോൾ ഉളള മന്ത്രം-
ഓം സർവ്വഭ്യോ ദേവേഭ്യോ നമഃ ആവാഹയാമി, സ്ഥാപയാമി, ധ്യായാമി
ഗന്ധാക്ഷതം, പുഷ്പാണി, ധൂപം, ദീപം നൈവേദ്യം സമർപ്പയാമി l

അത് കഴിഞ്ഞ് ഈറൻ ഉടുത്തൊണ്ട് ദേവ തർപ്പണം, ഋഷി തർപ്പണം, പിതൃ തർപ്പണം ചെയ്യുക.

ഓം കേശവായ നമഃ ഓം നാരായണായ നമഃ, ഓം മാധവായ നമഃ ചൊല്ലിക്കൊണ്ട് പെരുവിരലിൻ്റെ അറ്റം വച്ച് ചുണ്ട് രണ്ട് തവണ തൂക്കുക. അതിന് ശേഷം ഓം ഹൃഷികേഷായ നമഃ ചൊല്ലികൊണ്ട് കൈകൾ കഴുകി, പെരുവിരൽ കൊണ്ട് മൂക്ക്, കണ്ണുകൾ, ചെവികൾ തൊടുക.

ദേവ് തർപ്പണം ചെയ്യാൻ ആദ്യം കിഴക്കോട്ട് നോക്കി നിന്നോണ്ടോ ഇരുന്നോണ്ടോ തോർത്ത് ഇടത് തോളിൽ ഇട്ടുകൊണ്ട് ഓരോ സ്പൂൺ ജലം പാത്രത്തിലേക്ക് അർപ്പിക്കുക.

ദേവ തർപ്പണത്തിന് ഉളള മന്ത്രം -

ഓം ബ്രഹ്മാദയോ ദേവാ സ്തൃപ്യന്താം।
ഓം ഭുർദവ സ്തൃപ്യന്താം
ഓം ഭുവർദവ സ്തൃപ്യന്താം
ഓം സർവ്വ വാസ്തു സ്തൃപ്യന്താം
ഓം സൂര്യചന്ദ്രമസൗ സ്തൃപ്യന്താം
ഓം വൈശ്വാനരോ ദേവ സ്തൃപ്യന്താം
ഓം സർവ്വ വാസ്തു സ്തൃപ്യന്താം
ഓം ഭൂർഭവ: സർവ്വദേവാ സ്തൃപ്യന്താം ll 

 "തൃപ്യന്താം" എന്ന വാക്ക് ദേവതകളോട് ഉളള സംബോധനയാണ്, അവർ തൃപ്തരാകട്ടെ എന്നു അർത്ഥം.

ഋഷി തർപ്പണം വടക്കോട്ട് നോക്കിക്കൊണ്ട് പൂണൂൽ ഉണ്ടെങ്കിൽ കഴുത്തിൽ മാല പോലെ ധരിച്ചോണ്ട് അല്ലെങ്കിൽ തോർത്ത് കഴുത്തിൽ ഇട്ട് കൊണ്ട് സ്പൂൺ കൊണ്ട് രണ്ട് രണ്ട് ജല തർപ്പണം

ഓം സനകാദയോ മനുഷ്യ സ്തൃപ്യന്താം
ഓം ഭൂർഋഷ്യ സ്തൃപ്യന്താം
ഓം ഭുവർഋഷ്യ സ്തൃപ്യന്താം।
ഓം സർവ്വഋഷ്യ സ്തൃപ്യന്താം।
ഓം ഭൂർഭവ: സർവ്വഋഷ്യ സ്തൃപ്യന്താം ll

പിതൃ തർപ്പണം തെക്കോട്ട് നോക്കി ഇരുന്ന് തീർത്ഥത്തിൽ നിന്നും ഓരോ ലൈനും ചൊല്ലി 3-3 ജലാഞ്ജലി അർപ്പിച്ചു കൊണ്ട് പിതൃ തർപ്പണം ചെയ്യാവുന്നതാണ്. മന്ത്രം -

ഓം കവ്യവദനലാദ്യ പിതൃ സ്തൃപ്യന്താം
ഓം ചതുർദശയമാ സ്തൃപ്യന്താം
ഓം ഭൂ പിതൃ സ്തൃപ്യന്താം
ഓം ഭുവഃ പിതൃ സ്തൃപ്യന്താം
ഓം പിതൃ സ്തൃപ്യന്താം
ഓം ഭൂർഭുവഃ പിതൃ സ്തൃപ്യന്താം ll

വിധി പ്രകാരം വാവ്ബലി ഇടാൻ കഴിയാത്തവർ ഈ മന്ത്രങ്ങൾ കൊണ്ട് പിതൃ തർപ്പണം ചെയ്യാവുന്നതാണ്

ഈ മന്ത്രങ്ങൾ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവർ ചെയ്യരുത്.

ഓം അമൂക് ഗോത്ര അസ്മതിപ്ത് പിതാമഹാ സ്തൃപ്യന്താം
ഓം അമൂക് ഗോത്ര അസ്മൻ മാതൃപിതാമഹി പ്രപിതാമഹ സ്തൃപ്യന്താം 
ഓം അമൂക് ഗോത്ര അസ്മൻ മാതാ മഹപ്രമാതാ മഹവൃദ്ധ പ്രമാതാ മഹ: സപത്‌നികാ സ്തൃപ്യന്താം
ഓം ബ്രഹമാദി സ്തംബപര്യന്തം ജഗത് സ്തൃപ്യന്താം

(അമൂക് എന്ന് പറഞ്ഞിടത്ത് ഗോത്രം പറയുക, തൻ്റെ ഗോത്രം അറിയാൻ മേലാത്തവർ കശ്യപ് ഗോത്രം എന്ന് പറയുക)

ഇനി നിങ്ങളുടെ ഇഷ്ട ദൈവത്തെ പ്രാർഥിക്കാർ ഉളളത് പോലെ മന്ത്രം ഉപയോഗിച്ചോ, കീർത്തനം പാടിയോ പ്രാർത്ഥിക്കുക.

നീരാജ്ഞനം ദീപാരാധന മന്ത്രം -
ഓം യം ബ്രഹ്മ വേദാന്തവിദോ വദന്തി
പരം പ്രധാനം പുരുഷം തഥാന്യേ।
വിശ്വദൂതേ കാരണമീശ്വരം വാ
തസ്മൈ നമോ വിഘ്നവിനാശനായ॥

ഓം യം ബ്രഹ്മാ വരുണേന്ദ്രരുദ്രമരുത
സ്തുൻവന്തി ദിവ്യൈസ്തവൈർവേദൈഃ।
സാങ്ഗപദക്രമോപ്പനിഷദൈർ
ഗായന്ത്യം സമാഗാꣳധ്യാനം॥

ധ്യാനാവസ്ഥിതതദ്ഗതേന മനസാ
പശ്യന്തി യം യോഗിനഃ।
യസ്യാന്തം ന വിദുഃ സുരാസുരഗണാ
ദേവായ തസ്മൈ നമഃ॥

പുഷ്പാഞ്ജലി മന്ത്രം -
ഓം യജ്ഞേന യജ്ഞമയജന്ത ദേവാസ് താനി ധർമ്മാണി പ്രഥമാന്യാസൻ।
തേ ഹാ നാകം മഹിമാന സചന്ത യത്ര പൂർവേ സാധ്യാ സന്തി ദേവാഃ॥
ഓം മന്ത്രപുഷ്പാഞ്ജലി സമർപ്പയാമി ll

പ്രാർത്ഥന ശേഷം ആഹാരം കഴിക്കുമ്പോൾ ഉപയോഗിക്കുന്ന ഭോജന മന്ത്രം -

ഓം അന്നപതേ അന്നംസ്യം നോ ദേഹമണമിവസ്യം സുഷിമണം।
പ്ര പ്രം ദാതാരം താരിഷ് ഊർജാ നോ ദേഹി ദ്വിപദേ ചതുഷ്പദേ॥"

ഈ രീതിയിൽ പ്രാർത്ഥനയും പൂജയും ചെയ്യുന്നത് ആത്മീയമായി മാത്രംമല്ല, ശാരീരികവും മാനസികവുമായ ശുദ്ധിയും സമാധാനവും നൽകും.

Thursday, 19 December 2024

ഒരു മലയാളിയുടെ ഡയറ്റ് എങ്ങനെ ആയിരിക്കണം


മലയാളികൾക്ക് ആരോഗ്യകരമായ ഒരു diet ടേബിൾ-

Breakfast
ഇഡ്ലി/ദോശ കൂടെ സാംബാറോ ചമന്തിയോ(പുളിച്ച ആഹാരങ്ങൾ പ്രോബയോട്ടിക്കുകൾകൊണ്ട് സമ്പുഷ്ടവും എളുപ്പത്തിൽ ദഹിക്കുന്നതും ആണ്)

പുട്ടും കടലക്കറിയും(പുട്ടും കടലയും നാരുകളും പ്രോട്ടീനുകളും നിറയെ ഉണ്ട്)

ഓട്സ് അല്ലെങ്കിൽ റാഗി കഞ്ഞി (ഹൃദയത്തെ സംരക്ഷിക്കുന്ന ആധുനിക അന്തരീക്ഷത്തിന് പറ്റിയ ഭക്ഷണം)

Lunch-

ചുവന്ന അരി (മട്ട അരി) നാരുകളും ധാതുക്കളും സമൃദ്ധമായ അരി എളുപ്പം ദഹിക്കുന്നതും ഷുഗർ കൺട്രോൾ ചെയ്യുന്നതുമാണ്.

സാംബാർ അല്ലെങ്കിൽ പരിപ്പ്/പയർ കറികള്‍ പ്രോട്ടീനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്

തോരൻ പച്ചമുളകിട്ട് വേവിച്ച പച്ചക്കറികൾ കോവക്ക, കാരറ്റ്, ചേന എന്നിവ
മീൻ കറി- ഒമേഗ-3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ്. ഹൃദയത്തിനും ബുദ്ധിക്കും ഗുണം ചെയ്യും

മോരും തൈരും- പ്രോബയോട്ടിക്സും ദഹനത്തിനും നല്ലത്

Snacks-

വാഴപ്പഴം: നേന്ത്ര പഴം ഊർജ്ജവും പോഷകവും നിറഞ്ഞതാണ്

വറുത്ത കടല/കപ്പലണ്ടി: പ്രോട്ടീനുകളും ഫാറ്റും ഉള്ളതാണ്

അവൽ തേങ്ങയും ശർക്കരയും കൂട്ടി കുഴച്ചത്- ലോഹഗുണവും ഊർജ്ജവും നിറഞ്ഞതാണ്

Dinner-

ചപ്പാത്തി പച്ചക്കറി സ്റ്റൂവിനൊപ്പം- ഫൈബർ യുക്തമായ ഗോതമ്പും പോഷകസമ്പുഷ്ടമായ പച്ചക്കറികൾകളും 

ഇഡിയപ്പം പച്ചക്കറി കുറുമയുമൊത്ത്- ലഘുവായ ഭക്ഷണത്തിന്

സാമാന്യ നിർദേശങ്ങൾ-

വെളിച്ചെണ്ണ മിതമായി ഉപയോഗിക്കുക, ഇത് ആരോഗ്യകരമായ കൊഴുപ്പാണ്. മറ്റെണ്ണകൾ (എള്ള് ഓയിൽ, ഒലിവ് ഓയിൽ) ഉപയോഗിക്കുന്നതും നല്ലതാണ്

ഇലക്കറികൾ- ചീര ഇലകൾ, മുരിങ്ങയില തുടങ്ങിയ ഇലകൾ ഭക്ഷണത്തിൽ പരമാവധി ഉൾപ്പെടുത്തുക.

വറുത്ത ഭക്ഷണങ്ങൾ കുറയ്ക്കുക, ധാരാളം വെള്ളം, തേങ്ങ വെള്ളം, മോരു എന്നിവ കുടിക്കുക.

ഒരാൾക്ക് ഒരു ദിവസം ആവശ്യമായ കലോറി


ഭക്ഷണത്തിലെ പോഷകങ്ങളുടെ മാത്ര നിങ്ങളുടെ പ്രായം, ലിംഗം, ജീവിതശൈലി, ജോലി, വെയിറ്റ് ലോസ്/ഗെയിൻ/മേൻറനൻസ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

രാവിലത്തെ ആഹാരത്തിൽ വേണ്ട പോഷകങ്ങൾ

1. കാർബോഹൈഡ്രേറ്റുകൾ: 40–50%
(2 ചപ്പാത്തി/1 കപ്പ് ഓട്സ്/പഴങ്ങൾ)
2. പ്രോട്ടീൻ: 20–25%
(2 മുട്ട/1 കപ്പ് പയർ കറി/മിൽക്ക് ഷേക്ക്)
3. ഫാറ്റ്: 10–15%
(5-6 ബദാം/1 ടീസ്പൂൺ നെയ്യ്)
4. ഫൈബർ: 5-10 ഗ്രാം
(1 പഴം/പച്ചക്കറി സാലഡ്)

കലോറി - 300-400 കിലോക്കലോറി.

ഉച്ചഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട പോഷകങ്ങൾ

1. കാർബോഹൈഡ്രേറ്റുകൾ: 45–55%
(1-1.5 കപ്പ് ബ്രൗൺ റൈസ്/കുണ്മ/3 ചപ്പാത്തി)
2. പ്രോട്ടീൻ: 20–30%
(1-2 കപ്പ് പയർകറി/മീൻ/കോഴി)
3. ഫാറ്റ്: 10–20%
(പാചകത്തിൽ 1-2 ടീസ്പൂൺ വെളിച്ചെണ്ണ/മരംമുളക് എണ്ണ)
4. ഫൈബർ: 8-12 ഗ്രാം
(പച്ചക്കറി സാലഡ്, തോരൻ)

കലോറി - 400-500 കിലോക്കലോറി.

വൈകുന്നേരം (Snacks)
1. കാർബോഹൈഡ്രേറ്റുകൾ: 40%
(1 പഴം - [വാഴപഴം/ആപ്പിൾ]/1 കപ്പ് ചായ + 2 ബിസ്‌ക്കറ്റ്)
2. പ്രോട്ടീൻ: 20–30%
(1 കപ്പ് സുന്ദൽ/ക്യാഷ്‌വാൾട്ട്)
3. ഫാറ്റ്: 10–15%
(ഒരു ചെറിയ കഷണം ഡാർക് ചോക്ലേറ്റ്/വാൽനട്ട്)
4. ഫൈബർ: 3-5 ഗ്രാം
(1 പഴം/വേനൽക്കറി)

കലോറി - 150-200 കിലോ കലോറി

രാത്രി -
ലഘുവായ പ്രോട്ടീൻ റിച്ച് ഭക്ഷണം.

1. കാർബോഹൈഡ്രേറ്റുകൾ: 30–40%
(1-2 ചപ്പാത്തി/കിണ്ണം/റാഗി ദോശ)
2. പ്രോട്ടീൻ: 25–30%
(പയർ കറി/മീനിന്റെ ചെറിയ അളവ്/പനീർ)
3. ഫാറ്റ്: 10–15%
പാചകത്തിന് കുറച്ച് വെളിച്ചെണ്ണ.
4. ഫൈബർ: 6-10 ഗ്രാം
(പച്ചക്കറി സാലാഡ്, സൂപ്പ്)

കലോറി - 300-400 കിലോക്കലോറി.

ഒരു ദിവസത്തേക്ക് ആവശ്യമായ ഡയറ്റ് -

*കാർബോഹൈഡ്രേറ്റ്: 45-55% (150-200 ഗ്രാം)
*പ്രോട്ടീൻ: 20-30% (50-60 ഗ്രാം)
*ഫാറ്റ്: 15-20% (30-50 ഗ്രാം)
*ഫൈബർ: 25-30 ഗ്രാം.

കലോറി: 1800-2200 കിലോക്കലോറി (ശരാശരി വ്യക്തിക്ക്).


Wednesday, 18 December 2024

താലി


ദക്ഷിണേന്ത്യൻ ദ്രാവിഡരായിരുന്നു ആദ്യമായി താലി ധാരണം ആരംഭിച്ചത്. താലി സ്ത്രീയുടെ ദാമ്പത്യജീവിതത്തിന്റെ ദർശനീയമായ പ്രതീകമാണെന്ന് പല സംസ്‌കാരങ്ങളും കരുതുന്നു.
പുരുഷനും-സ്ത്രീയും ഒരുമിച്ച് ആത്മീയമായും ശാരീരികമായും ബന്ധിപ്പിക്കപ്പെടുന്നതിന്റെ ചിഹ്നമായാണ് താലി ഉപയോഗിക്കുന്നത്.
താലി സ്ത്രീയുടെ വിവാഹിതയായ സ്ഥിതി മറ്റുള്ളവർക്ക് അറിയിക്കാനും ഉപയോഗിക്കുന്നു.

ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില് ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും, താലിമൂലത്തില്
മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില് (കൊളുത്ത്) സര്വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള് പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും (ചരട്), ത്രിമൂര്ത്തികളും (താലി), മായാശക്തിയും (കെട്ട്) ഒന്നിച്ചു ചേരുമ്പോള് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള് ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിനു
തുല്യമാകയാല് സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന് പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില് നിക്ഷിപ്തമായിരിക്കുന്നത്.

താലി ആദ്യം സംസ്‌കൃതത്തിൽ "മംഗല്യ സൂത്രം" എന്നാണറിയപ്പെട്ടിരുന്നത്, അതായത് "മംഗളം കൊണ്ടുവരുന്ന ദാരുവസ്ത്രം" (auspicious thread). താലി മംഗല്യസൂത്രമാണ്. മംഗളത്തിൽ
നിന്നും മാംഗല്യം (വിവാഹം) എന്നർത്ഥമുണ്ടായി. സൂത്രമെന്നാൽ ചരട് എന്നർത്ഥം. പ്രാചീന ഭാരതീയ സംസ്കാരത്തിൽ താലി ഒരു സംരക്ഷണ ചിഹ്നം ആയിരുന്നു.

താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവൻ, താക്കോൽ എന്നീ അർത്ഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അർത്ഥവും സംസ്കൃത ഭാഷയിൽ കാണുന്നു.

പുരുഷനാൽ ഒരു സ്ത്രീയുടെ കഴുത്തില് ചരടു കെട്ടുമ്പോള്
ധാരണാബലമനുസരിച്ച് ചരടു കെട്ടിയ
ആളും കെട്ടപ്പെട്ടവരും പരസ്പരം ബന്ധിക്കപ്പെട്ടു എന്ന് അർഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്റെ ഒരറ്റത്ത് ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില് സ്വർണ്ണത്തിൽ നിർമ്മിച്ച ഒരു താലി ഉണ്ടായിരിക്കും. 

താലി ധരിച്ചിരിക്കുന്ന സ്ത്രീയെ തനിയ്ക്ക് മാത്രമായി പരിരക്ഷിക്കാനുള്ള ഉദ്ദേശവും ഭർത്താവിന്റെ പ്രതിബദ്ധതയും സൂചിപ്പിക്കുന്നു.

മംഗല്യ സൂത്രം ഒരു പ്രത്യേക ചുവന്ന നൂലിൽ കെട്ടിയായിരുന്നു ആദ്യം ഉപയോഗിച്ചിരുന്നത്. ചുവപ്പ് നിറം ശുദ്ധിയേയും അനുകൂലമായ ഊർജ്ജങ്ങളെയും സൂചിപ്പിക്കുന്നു.

 താലിയുടെ രൂപകൽപ്പനയും ആചാരങ്ങളും പ്രദേശികാനുസരണമായി വൈവിധ്യങ്ങൾ കാണിക്കുന്നു.

പ്രധാന തരം മംഗല്യ സൂത്രങ്ങൾ-

1. ഹിന്ദു പാരമ്പര്യ താലി:
പുഡ്‌താലി/തെയിത്താലി: തമിഴ് നാട്ടിലും കേരളത്തിലും കാണപ്പെടുന്ന സാംസ്കാരിക താലി.

കാസുതാലി: സ്വർണ്ണ നാണയങ്ങളിൽ രൂപപ്പെടുത്തിയ താലി.

എലേ താലി: ചെറുതും ലളിതവുമായ ഡിസൈനുകൾ.

മൂക്കുറി താലി: മൂന്ന് ചെറിയ അടയാളങ്ങളോട് കൂടിയ താലി.

2. ക്രിസ്ത്യൻ പാരമ്പര്യ താലി-
മിന്നു: കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ പെൺകുട്ടികൾക്ക് താലിയുടെ പകരമായി ധരിക്കുന്നു.

ഇതിന് ഇരട്ട പൈരകൾ അടങ്ങിയ സവിശേഷ രൂപകൽപ്പനയുണ്ട്.

3. ഇസ്ലാമിക സങ്കേതം:
താലി പരമ്പരാഗതമല്ലെങ്കിലും ചില മേഖലയിലെ മുസ്ലിം പരമ്പരാഗതങ്ങളിൽ സ്വർണവളകളോ മാലകളോ താലി പോലെ കാണപ്പെടുന്നു.

4. ദക്ഷിണേന്ത്യൻ പാരമ്പര്യ താലികൾ:
മാങ്ങമല താലി: മാങ്ങയുടെ രൂപത്തിലുള്ള താലി, കൃഷ്ണപൂരം, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളിൽ പ്രസിദ്ധമാണ്.

ചിറുതാലി: മീൻ, പൂവ്, കുറി തുടങ്ങിയ അടയാളങ്ങൾ ഉൾക്കൊള്ളുന്നു.

സർവപൂ താലി: കേരളത്തിലെ ചില വൈദ്യർ കുടുംബങ്ങളിലെ പ്രത്യേക രൂപകൽപ്പന.

5. പൗരാണിക-ആഭരണ താലി:
ചിലർ താലിയിൽ ദേവതാ ചിത്രങ്ങളോ ശ്ലോക ചിഹ്നങ്ങളോ ഉൾപ്പെടുത്താറുണ്ട്.

ഉദാഹരണം: ശിവ-ശക്തി താലി, ഉമാമഹേശ്വര താലി.

6. സാമുദായിക വൈവിധ്യം:
നാഗ താലി: ചില നാഗ വർഗ കുടുംബങ്ങളിൽ നാഗത്തിന്റെ രൂപത്തിലുള്ള താലി.

ബിദാരി താലി: കര്‍ണാടക സമുദായങ്ങളിൽ കാണപ്പെടുന്ന സവിശേഷത.

നോർത്ത് ഇന്ത്യയിലേ മംഗല്യസൂത്രം (മംഗ്ലസൂത്രം)-

നോർത്ത് ഇന്ത്യയിൽ ഇത് സാധാരണയായി ഒരു കിണുക്കുമാല ആയി കാണപ്പെടുന്നു.

ദക്ഷിണേന്ത്യയിൽ മംഗല്യസൂത്രം ധരിക്കുന്നത് സ്ത്രീയുടെ ദീർഘായുസ്സ്, സംരക്ഷണം എന്നിവയ്ക്കുള്ള പ്രതീകമായി കണക്കാക്കുന്നു.

എന്നാൽ നോർത്ത് ഇന്ത്യയിൽ ഇത് പ്രധാനമായും അളങ്കാര വസ്തു ആയിയാണ് കാണപ്പെടുന്നത് 

നോർത്ത് ഇന്ത്യയിലെ ചില സമൂഹങ്ങളിൽ മംഗ്ലസൂത്രം തന്നെ പതിവായില്ല. അതിന് പകരം സിംധൂർ (തലയിൽ ചുവപ്പ് പൊടി) അല്ലെങ്കിൽ ചൂഡാമണി (മാങ്ങളിക ചൂര) ആണ് വിവാഹത്തിന്റെ പ്രധാന ചിഹ്നം.

Sunday, 8 December 2024

ക്രിയായോഗം

ഒരു നായ ശ്വാസം എടുക്കുന്നത് വളരെ വേഗത്തിൽ ആണ്. ഏതാണ്ട് 30 തവണ ഒരു മിനുട്ടിൽ.12 വർഷം ആണ് ആയുസ്സ്.

ഒരു ആമ ശ്വാസം എടുക്കുന്നത് മിനുട്ടിൽ 5 തവണ ആണ്.ആയുസ്സ് 300 വർഷം.

ഒരു മനുഷ്യൻ ശ്വാസം എടുക്കുന്നത് മിനുറ്റിൽ 15-18 വരെ,ആയുസ് 70-120 വർഷം വരെ.

സാധാരണയായി, ജീവജാലങ്ങളുടെ ആയുസ്സ് അവയുടെ ശ്വാസോച്ഛ്വാസ നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വേഗം ശ്വാസം എടുക്കുന്ന ജീവജാലങ്ങൾക്ക് സാധാരണയായി ചുരുങ്ങിയ ആയുസ്സ് ഉണ്ടാകുന്നു, എന്നാൽ ശ്വാസം കുറച്ച് എടുക്കുന്ന ജീവജാലങ്ങൾക്ക് നീണ്ട ആയുസ്സ് ഉണ്ടാകുന്നുണ്ട്.

ഒരാള്‍ സാധാരണയായി ഒരു നിമിഷത്തില്‍ 15 തവണയാണ് ശ്വാസോച്ഛാസം ചെയ്യുന്നത്. എന്നാല്‍ ക്രിയായോഗം പരിശീലിക്കുമ്പോള്‍ അത് ആദ്യം നാല് തവണയായും പിന്നീട് രണ്ട് തവണയായും കുറയുന്നു. വളരെ പുരോഗതി നേടിക്കഴിഞ്ഞാല്‍ അത് ഒരു തവണയായി മാറുന്നു. ദീര്‍ഘമായ ശ്വാസോച്ഛാസത്തിലൂടെ നേടുന്ന അമിതമായിട്ടുള്ള ഓക്‌സിജന്‍ മനുഷ്യരക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുന്നു. അത്തരത്തില്‍ രക്തം അതീവ സമ്പുഷ്ടമായിത്തീരുകയും ചെയ്യുന്നു. ശ്വാസത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഓക്‌സിജന്‍ ക്രിയായോഗപരിശീലനത്തിന്റെ ഫലമായി ആണവ ഊര്‍ജ്ജത്തിന്റെ അടിസ്ഥാനഘടകങ്ങളായി മാറുകയും പിന്നീട് സൂക്ഷ്മമായ പ്രാണനായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ക്രിയായോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ശ്വസനരീതി നിരന്തരമായി പ്രാവര്‍ത്തികമാക്കുന്നതിലൂടെ കോശങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നു.

ഈ അവസ്ഥ കൈവരിക്കാനായാല്‍ ശരീരത്തിലൂടെ ഇരുണ്ട, അശുദ്ധമായ, ദ്രോഹകരമായ രക്തം പ്രവഹിക്കുകയില്ല. അതുകൊണ്ടുതന്നെ ശുദ്ധീകരണത്തിനായി രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. ഈ പ്രക്രിയയുടെ പരിണിതഫലം മുകളിലേക്ക് സഞ്ചരിക്കുന്ന പ്രാണന്റേയും താഴേക്ക് സഞ്ചരിക്കുന്ന അപാനന്റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുക എന്നതാണ്. അതോടെ ശരീരത്തിന് ശ്വസനത്തിന്റെ ആവശ്യകത ഇല്ലാതായിത്തീരുന്നു. സാധാരണ നിലയില്‍ ശ്വാസത്തിന്റെ സഹായത്തോടെയാണ് പ്രാണന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടത്തുന്നത്. ശ്വസനം ഇല്ലാതാകുന്നതോടെ ശ്വാസത്തിന്റെ അടിമത്തത്തില്‍ നിന്നും മുക്തനാകുന്ന പ്രാണന്‍ ആത്മാവിന്റെ ദിശയിലേക്ക് തിരിയും. സാധകന്‍ ശരീരബോധത്തില്‍ നിന്ന് ആത്മബോധത്തിലേക്ക് ഉണരുന്നത് അങ്ങനെയാണ്. 

രോഗമില്ലാത്ത ഒരു ശരീരത്തില്‍, പത്ത്‌ലക്ഷം വര്‍ഷത്തെ സ്വാഭാവികമായ ആത്മീയ വളര്‍ച്ചയിലൂടെ മാത്രമേ തലച്ചോറിന് ഈശ്വരീയബോധം കൈവരിക്കാന്‍ സാധിക്കൂ എന്നാണ് നമ്മുടെ യോഗീശ്വരന്മാരുടെ നിഗമനം. മനസ്സിനും ശരീരത്തിനും സൗരോര്‍ജ്ജത്തില്‍ നിന്നും മറ്റ് പല രാസപ്രക്രിയകള്‍ മുഖേനയും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുമാണ് തുലോം തുച്ഛമായ ഈ പരിണാമം സാധ്യമാകുന്നത്. അങ്ങനെ അനവധി ജന്മങ്ങളിലൂടെയുള്ള പരിണാമത്തിലൂടെ ഒരാള്‍ ഉയര്‍ന്ന ബോധമണ്ഡലങ്ങളിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ക്രിയായോഗപോലെയുള്ള ചില ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ ഈ പരിണാമം ത്വരിതപ്പെടുത്താനാവുമെന്നും അവര്‍ കണ്ടെത്തി. 30 സെക്കന്റുകൊണ്ട് പരിശീലിക്കുന്ന ഒരു ക്രിയാപ്രാണായാമത്തിലുടെ 1 വര്‍ഷത്തെ സ്വാഭാവിക വളര്‍ച്ച ഒരാള്‍ക്ക് കൈവരുന്നു. അതുകൊണ്ട് ആത്മാര്‍ത്ഥമായി പരിശീലിക്കുന്നവര്‍ക്ക് ഈ ജീവിതകാലഘട്ടത്തില്‍ തന്നെ ആത്മസാക്ഷാത്കാരം നേടാന്‍ സാധ്യമാക്കുന്ന മാര്‍ഗ്ഗമാണ് ക്രിയായോഗം.

മനസ്സിന്റെ അടിച്ചമര്‍ത്തലല്ല ഏകാഗ്രതയിലേക്കുള്ള വഴി. മനസ്സ് ഒന്നേയുള്ളു. ആ മനസ്സിനെ പ്രകോപിപ്പിച്ച് അതിനെ രണ്ടാക്കി മാറ്റരുത്. അങ്ങനെ ചെയ്താല്‍ നിയന്ത്രിക്കുന്ന ആളും നിയന്ത്രിക്കപ്പെടുന്ന ഇരയും എന്ന തരത്തില്‍ മനസ്സ് രണ്ടായി തിരിഞ്ഞ് അയാളില്‍ വിഭ്രാന്തി സൃഷ്ടിക്കും. നമ്മുടെ മതങ്ങളോ തത്വശാസ്ത്രങ്ങളോ ആചാരങ്ങളോ ഒന്നും തന്നെ മനസ്സിനോട് സ്‌നേഹപൂര്‍വ്വവും ലാളിത്യമാര്‍ന്നതുമായ സമീപനമല്ല പുലര്‍ത്തിയിട്ടുള്ളത്. മനസ്സ് എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് നമ്മള്‍ കരുതാനിടയായത് അങ്ങിനെയാണ്. മനസ്സിനോടുള്ള നമ്മുടെ സമീപനരീതി മാറ്റേണ്ടതും ശാസ്ത്രീയമായ രീതിയില്‍ അതിനെ വിശകലനം ചെയ്യേണ്ടതും ആവശ്യമാണ്. മനസ്സ് എന്നത് കേവലം ഒരു മാനസിക സൃഷ്ടിയോ ചിന്താസരണിയോ അല്ല. മനസ്സ് എന്നത് ഒരു ഊര്‍ജ്ജമാണ്. ക്രിയായോഗത്തിലൂടെ ആ ഊര്‍ജ്ജത്തെ മെരുക്കിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ആ ഉദ്യമത്തില്‍ ഒരു കാരണവശാലും അതിനെ ബലമായി നിയന്ത്രിക്കാനുള്ള ശ്രമം നടത്തരുത്. ഒരു സ്‌ഫോടനമായിരിക്കും പിന്നീടുണ്ടാവുക. എത്ര അടിച്ചമര്‍ത്തപ്പെടുന്നുവോ അത്രയും ശക്തമായിരിക്കും ആ സ്‌ഫോടനവും.

സമാനതകളില്ലാത്ത പാത
നമ്മളില്‍ പലര്‍ക്കും തികച്ചും അശാന്തമായ മനസ്സാണുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും വസ്തുവിലോ വിഷയത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം മനസ്സാണ് എന്ന് നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ഇത് അങ്ങേയറ്റം അസംബന്ധവും അപായകരവുമായ ഒരു വിശ്വാസമാണ്. ‘ഇതില്‍’ നിന്ന് ‘അതിലേക്കുള്ള’ ഒരു പാലമാണ് മനസ്സ്. മനസ്സിന്റെ ചാഞ്ചല്യം പല കാരണങ്ങള്‍ കൊണ്ടാവാം. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, ദഹനശക്തിയുടെ കുറവ്, നാഡീവ്യൂഹത്തിലൂടെയുള്ള ഊര്‍ജ്ജപ്രവാഹത്തിന്റെ കുറവ് അങ്ങനെ പല കാരണങ്ങളാലും മനസ്സ് അസ്വസ്ഥമാകാം. മനസ്സിനെ കുറ്റം പറയുകയല്ല ഇതിനുള്ള പരിഹാരം. ക്രിയായോഗ അചാര്യന്മാര്‍ പറയുന്നത് മനസ്സിനെ നിയന്ത്രിക്കേണ്ട ആവശ്യമേ ഇല്ലെന്നാണ്. ക്രിയായോഗം അച്ചടക്കത്തോടെ പരിശീലിക്കുക മാത്രമാണ് ഒരാള്‍ ചെയ്യേണ്ടതെന്ന് അവര്‍ പറയുന്നു. ക്രമേണ മനസ്സ് ഒരു തരത്തിലും ശല്യം ചെയ്യാത്ത അവസ്ഥ ആ സാധകന് കൈവരും. അതായത് ക്രിയായോഗം എന്ന സാധനാശാസ്ത്രം ഉണ്ടാക്കിയിട്ടുള്ളതുതന്നെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്കും, ഏകാഗ്രത ഇല്ലാത്തവര്‍ക്കും, മനസ്സിന് സ്ഥിരതയില്ലാത്ത ആളുകള്‍ക്കും, ഒരു ആസനത്തില്‍ അധികം ഇരിക്കാന്‍ കഴിയാത്തവര്‍ക്കും കൂടി വേണ്ടിയാണ്

Thursday, 5 December 2024

ദഹനശെഷിയും മല വിസർജ്ജനവും ആരോഗ്യവും

ആഹാരം ഉള്ളിലേക്ക് എടുക്കാനും, ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റ് പുറത്ത് കളയാനും ഒരു പ്രായമായി കഴിഞ്ഞാൽ ബുദ്ധിമുട്ടാകുന്നത് സാധാരണ ആണ്. 

ഇന്നത്തെ പോസ്റ്റ് അരോചകമായി ചിലർക്ക് തോന്നിയേക്കാം. 2-3 പേർക്ക് എങ്കിലും ഈ പോസ്റ്റ് ഗുണം ചെയ്താൽ അതിൽ ഞാൻ കൃതാർത്ഥനായികൊള്ളാം. ഒരു  കഥയിൽ നിന്ന് തുടങ്ങാം.

ഒരു ഗുസ്തികാരൻ അങ്ങേരുടെ ഗുരുവിൻ്റെ അടുത്ത് വന്ന് പറയുന്നു, നാളെ ഉച്ച കഴിഞ്ഞ് ഒരു ഗുസ്തി മത്സരം ഉണ്ട്. പ്രതിദ്വന്ധി എന്നെക്കാളും ശക്തനും, വലുപ്പം ഉള്ളവനും ആണ്. ഞാൻ തോൽക്കുമെന്ന് തോന്നുന്നു.
ഗുരു പറഞ്ഞു നാളെ രാവിലെ അവൻ മലവിസർജ്ജനം നടത്തുന്ന സ്ഥലത്ത് പോകുക. അവൻ വിസർജ്ജനം നടത്തിയ ശേഷം നോക്കിയിട്ട് വരുക എത്ര ആണ് വിസർജിച്ചത് എന്ന്. അന്നത്തെ കാലത്ത് വിസർജ്ജനം തുറന്ന സ്ഥലങ്ങളിൽ ആണ് എന്ന് പറയേണ്ടതില്ലല്ലോ. 

അടുത്ത ദിവസം ഗുരു പറഞ്ഞ പോലെ നോക്കി വന്ന് വളരെ അധികം മലം അവിടെ ഉണ്ടായിരുന്ന കാര്യം പറഞ്ഞു. ഗുരു പറഞ്ഞു അവൻ കഴിക്കുന്ന ആഹാരത്തിൽ നിന്ന് അധികം പോഷകങ്ങൾ ശരീരം എടുക്കുന്നില്ല, വെറും പൊണ്ണത്തടി മാത്രമാണ് അവന് ഉളളത്, നീ ധൈര്യം ആയി പോയി ഗുസ്തിയിൽ പങ്ക് ചേരൂ. ജയം നിനക്ക് ഉള്ളതാണ് എന്ന് പറഞ്ഞ് അനുഗ്രഹിച്ച് വിട്ടു. ജയിക്കുകയും ചെയ്തു.

ഒരു വ്യക്തി പ്രതിദിനം 100-250 ഗ്രാം മലം ഉത്പാദിപ്പിക്കും. 

ഒരു ദിവസം 800 മില്ലി - 2 ലിറ്റർ മൂത്രം ഉൽപാദിപ്പിക്കപ്പെടും.

കഴിക്കുന്ന ആഹാരത്തിന്റെ ഏകദേശം 25% - 30% മലം ആയി പുറന്തള്ളപ്പെടും. അതിൽ കൂടുതൽ മലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അവൻ്റെ ശരീരത്തിൽ പോഷക കുറവ് ഉണ്ട്, പല ഡെഫിഷ്യൻസികൽ ഉണ്ട്, മുമ്പോട്ട് പല അസുഖങ്ങളും ഉണ്ടാകാം.

അതുപോലെ വളരെ കുറഞ്ഞ അളവിൽ മലം ഉണ്ടാകുന്നതും, കോൺസ്ടിപേഷൻ ഉള്ളതും മലവും ഗ്യാസും വയറ്റിൽ കെട്ടി കിടന്ന് ഉണ്ടാകുന്ന അസുഖങ്ങൾ ധാരാളം ഉണ്ട്. അമിതവേദനകളും, ശ്വാസപ്രശ്നങ്ങളും, ദഹനകേടും, അമിത വണ്ണവും ഒക്കെ ഉണ്ടാകുന്നു.

ദഹനപ്രക്രിയ സ്വാഭാവികമാക്കാൻ:
@ മിതമായ ഭക്ഷണം കഴിക്കുക.
@ ഫൈബർ ഉള്ള ഭക്ഷണം കഴിക്കുക.
@ ധാരാളം വെള്ളം കുടിക്കുക.

ശരിയായ രീതിയിൽ ഇതെല്ലാം കൃത്യമായും മിതമായും നടക്കാൻ ശരീരത്തിന് പ്രാണശക്തി വേണം. ആവശ്യത്തിന് ഓക്സിജനും വെള്ളവും ആഹാരവും ആണ് പ്രാണശക്തി.

പ്രാണശക്തി ശരീരത്തിൽ പോഷകങ്ങളിൽ നിന്ന് എനർജി എടുക്കാനും, ടോക്ക്സിനുകൾ പുറത്താക്കാനുമുള്ള ശേഷി നൽകുന്നു.

ഒരു പ്രായപൂർത്തിയായ വ്യക്തി പ്രതിദിനം ശരാശരി 100 മുതൽ 250 ഗ്രാം വരെ മലം പുറന്തള്ളുന്നു. ഭക്ഷണത്തിന്റെ ഘടന (fiber content) അനുസരിച്ച് ഇത് വർധിക്കാം അല്ലെങ്കിൽ കുറയാം.

മലത്തിൽ 75 ശതമാനം വെള്ളവും 25 ശതമാനം സോളിഡും അടങ്ങിയിരിക്കുന്നു. ഇതിൽ ഏകദേശം 30 ശതമാനം ജീവനില്ലാത്ത ബാക്ടീരിയകളാണ്, 30 ശതമാനം ജീർണ്ണിക്കാനാവാത്ത ഭക്ഷണ ഭാഗങ്ങളാണ് (ഉദാഹരണത്തിന്, സെല്ലുലോസ്), 10-20 ശതമാനം കൊളസ്ട്രോൾ പോലുള്ള കൊഴുപ്പാണ്, 10-20 ശതമാനം അജൈവ ഘടകങ്ങളാണ് (ഉദാഹരണത്തിന്, കാൽസ്യം ഫോസ്ഫേറ്റ്, ഇരുമ്പ് ഫോസ്ഫേറ്റ്), 2-3 ശതമാനം പ്രോട്ടീനാണ്. കൂടാതെ, കോശഭാഗങ്ങളും മലംകൂടെ പുറത്താകുന്നു, അതുപോലെ ബൈൽ പിഗ്മെന്റുകൾ (ബിലിറുബിൻ)  പോലുള്ള ഘടകങ്ങളും ഡെഡ് വൈറ്റ് രക്തകണങ്ങളുമുണ്ട്. മലത്തിൻ്റെ തവിട്ടുനിറം ബാക്ടീരിയയുടെ ബിലിറുബിനിലുള്ള പ്രവർത്തനഫലമാണ്, ഇത് ഹീമോഗ്ലോബിന്റെ (ചുവന്ന രക്തകണങ്ങൾ) അവസാന ഘടകമാണ്. മലത്തിൻ്റെ ദുർഗന്ധം ബാക്ടീരിയ പ്രവർത്തനത്തിലൂടെ രൂപപ്പെടുന്ന ഇൻഡോൾ, സ്കാറ്റോൾ, ഹൈഡ്രജൻ സൾഫൈഡ്, മർകാപ്റ്റാൻസ് എന്നിവ മൂലമാണ്.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഏകദേശം 50% - 70% മൂത്രമായി പുറത്തുപോകും. അതായത് ഒരാൾ ഒരു ദിവസത്തിൽ 1 - 2.5 കിലോഗ്രാം വരെ (മലം + മൂത്രം ചേർത്ത്) ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സാധ്യതയുണ്ട്.

ഇത് ഭക്ഷണത്തിന്റെ അളവും, ദ്രവീഭവ (hydration level), ദഹനശേഷി, വ്യായാമം തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് മാറും.