Thursday, 5 December 2024

ദഹനശെഷിയും മല വിസർജ്ജനവും ആരോഗ്യവും

ആഹാരം ഉള്ളിലേക്ക് എടുക്കാനും, ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റ് പുറത്ത് കളയാനും ഒരു പ്രായമായി കഴിഞ്ഞാൽ ബുദ്ധിമുട്ടാകുന്നത് സാധാരണ ആണ്. 

ഇന്നത്തെ പോസ്റ്റ് അരോചകമായി ചിലർക്ക് തോന്നിയേക്കാം. 2-3 പേർക്ക് എങ്കിലും ഈ പോസ്റ്റ് ഗുണം ചെയ്താൽ അതിൽ ഞാൻ കൃതാർത്ഥനായികൊള്ളാം. ഒരു  കഥയിൽ നിന്ന് തുടങ്ങാം.

ഒരു ഗുസ്തികാരൻ അങ്ങേരുടെ ഗുരുവിൻ്റെ അടുത്ത് വന്ന് പറയുന്നു, നാളെ ഉച്ച കഴിഞ്ഞ് ഒരു ഗുസ്തി മത്സരം ഉണ്ട്. പ്രതിദ്വന്ധി എന്നെക്കാളും ശക്തനും, വലുപ്പം ഉള്ളവനും ആണ്. ഞാൻ തോൽക്കുമെന്ന് തോന്നുന്നു.
ഗുരു പറഞ്ഞു നാളെ രാവിലെ അവൻ മലവിസർജ്ജനം നടത്തുന്ന സ്ഥലത്ത് പോകുക. അവൻ വിസർജ്ജനം നടത്തിയ ശേഷം നോക്കിയിട്ട് വരുക എത്ര ആണ് വിസർജിച്ചത് എന്ന്. അന്നത്തെ കാലത്ത് വിസർജ്ജനം തുറന്ന സ്ഥലങ്ങളിൽ ആണ് എന്ന് പറയേണ്ടതില്ലല്ലോ. 

അടുത്ത ദിവസം ഗുരു പറഞ്ഞ പോലെ നോക്കി വന്ന് വളരെ അധികം മലം അവിടെ ഉണ്ടായിരുന്ന കാര്യം പറഞ്ഞു. ഗുരു പറഞ്ഞു അവൻ കഴിക്കുന്ന ആഹാരത്തിൽ നിന്ന് അധികം പോഷകങ്ങൾ ശരീരം എടുക്കുന്നില്ല, വെറും പൊണ്ണത്തടി മാത്രമാണ് അവന് ഉളളത്, നീ ധൈര്യം ആയി പോയി ഗുസ്തിയിൽ പങ്ക് ചേരൂ. ജയം നിനക്ക് ഉള്ളതാണ് എന്ന് പറഞ്ഞ് അനുഗ്രഹിച്ച് വിട്ടു. ജയിക്കുകയും ചെയ്തു.

ഒരു വ്യക്തി പ്രതിദിനം 100-250 ഗ്രാം മലം ഉത്പാദിപ്പിക്കും. 

ഒരു ദിവസം 800 മില്ലി - 2 ലിറ്റർ മൂത്രം ഉൽപാദിപ്പിക്കപ്പെടും.

കഴിക്കുന്ന ആഹാരത്തിന്റെ ഏകദേശം 25% - 30% മലം ആയി പുറന്തള്ളപ്പെടും. അതിൽ കൂടുതൽ മലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിൽ അവൻ്റെ ശരീരത്തിൽ പോഷക കുറവ് ഉണ്ട്, പല ഡെഫിഷ്യൻസികൽ ഉണ്ട്, മുമ്പോട്ട് പല അസുഖങ്ങളും ഉണ്ടാകാം.

അതുപോലെ വളരെ കുറഞ്ഞ അളവിൽ മലം ഉണ്ടാകുന്നതും, കോൺസ്ടിപേഷൻ ഉള്ളതും മലവും ഗ്യാസും വയറ്റിൽ കെട്ടി കിടന്ന് ഉണ്ടാകുന്ന അസുഖങ്ങൾ ധാരാളം ഉണ്ട്. അമിതവേദനകളും, ശ്വാസപ്രശ്നങ്ങളും, ദഹനകേടും, അമിത വണ്ണവും ഒക്കെ ഉണ്ടാകുന്നു.

ദഹനപ്രക്രിയ സ്വാഭാവികമാക്കാൻ:
@ മിതമായ ഭക്ഷണം കഴിക്കുക.
@ ഫൈബർ ഉള്ള ഭക്ഷണം കഴിക്കുക.
@ ധാരാളം വെള്ളം കുടിക്കുക.

ശരിയായ രീതിയിൽ ഇതെല്ലാം കൃത്യമായും മിതമായും നടക്കാൻ ശരീരത്തിന് പ്രാണശക്തി വേണം. ആവശ്യത്തിന് ഓക്സിജനും വെള്ളവും ആഹാരവും ആണ് പ്രാണശക്തി.

പ്രാണശക്തി ശരീരത്തിൽ പോഷകങ്ങളിൽ നിന്ന് എനർജി എടുക്കാനും, ടോക്ക്സിനുകൾ പുറത്താക്കാനുമുള്ള ശേഷി നൽകുന്നു.

ഒരു പ്രായപൂർത്തിയായ വ്യക്തി പ്രതിദിനം ശരാശരി 100 മുതൽ 250 ഗ്രാം വരെ മലം പുറന്തള്ളുന്നു. ഭക്ഷണത്തിന്റെ ഘടന (fiber content) അനുസരിച്ച് ഇത് വർധിക്കാം അല്ലെങ്കിൽ കുറയാം.

മലത്തിൽ 75 ശതമാനം വെള്ളവും 25 ശതമാനം സോളിഡും അടങ്ങിയിരിക്കുന്നു. ഇതിൽ ഏകദേശം 30 ശതമാനം ജീവനില്ലാത്ത ബാക്ടീരിയകളാണ്, 30 ശതമാനം ജീർണ്ണിക്കാനാവാത്ത ഭക്ഷണ ഭാഗങ്ങളാണ് (ഉദാഹരണത്തിന്, സെല്ലുലോസ്), 10-20 ശതമാനം കൊളസ്ട്രോൾ പോലുള്ള കൊഴുപ്പാണ്, 10-20 ശതമാനം അജൈവ ഘടകങ്ങളാണ് (ഉദാഹരണത്തിന്, കാൽസ്യം ഫോസ്ഫേറ്റ്, ഇരുമ്പ് ഫോസ്ഫേറ്റ്), 2-3 ശതമാനം പ്രോട്ടീനാണ്. കൂടാതെ, കോശഭാഗങ്ങളും മലംകൂടെ പുറത്താകുന്നു, അതുപോലെ ബൈൽ പിഗ്മെന്റുകൾ (ബിലിറുബിൻ)  പോലുള്ള ഘടകങ്ങളും ഡെഡ് വൈറ്റ് രക്തകണങ്ങളുമുണ്ട്. മലത്തിൻ്റെ തവിട്ടുനിറം ബാക്ടീരിയയുടെ ബിലിറുബിനിലുള്ള പ്രവർത്തനഫലമാണ്, ഇത് ഹീമോഗ്ലോബിന്റെ (ചുവന്ന രക്തകണങ്ങൾ) അവസാന ഘടകമാണ്. മലത്തിൻ്റെ ദുർഗന്ധം ബാക്ടീരിയ പ്രവർത്തനത്തിലൂടെ രൂപപ്പെടുന്ന ഇൻഡോൾ, സ്കാറ്റോൾ, ഹൈഡ്രജൻ സൾഫൈഡ്, മർകാപ്റ്റാൻസ് എന്നിവ മൂലമാണ്.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഏകദേശം 50% - 70% മൂത്രമായി പുറത്തുപോകും. അതായത് ഒരാൾ ഒരു ദിവസത്തിൽ 1 - 2.5 കിലോഗ്രാം വരെ (മലം + മൂത്രം ചേർത്ത്) ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സാധ്യതയുണ്ട്.

ഇത് ഭക്ഷണത്തിന്റെ അളവും, ദ്രവീഭവ (hydration level), ദഹനശേഷി, വ്യായാമം തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് മാറും.

No comments:

Post a Comment