ഒരു നായ ശ്വാസം എടുക്കുന്നത് വളരെ വേഗത്തിൽ ആണ്. ഏതാണ്ട് 30 തവണ ഒരു മിനുട്ടിൽ.12 വർഷം ആണ് ആയുസ്സ്.
ഒരു ആമ ശ്വാസം എടുക്കുന്നത് മിനുട്ടിൽ 5 തവണ ആണ്.ആയുസ്സ് 300 വർഷം.
ഒരു മനുഷ്യൻ ശ്വാസം എടുക്കുന്നത് മിനുറ്റിൽ 15-18 വരെ,ആയുസ് 70-120 വർഷം വരെ.
സാധാരണയായി, ജീവജാലങ്ങളുടെ ആയുസ്സ് അവയുടെ ശ്വാസോച്ഛ്വാസ നിരക്കുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വേഗം ശ്വാസം എടുക്കുന്ന ജീവജാലങ്ങൾക്ക് സാധാരണയായി ചുരുങ്ങിയ ആയുസ്സ് ഉണ്ടാകുന്നു, എന്നാൽ ശ്വാസം കുറച്ച് എടുക്കുന്ന ജീവജാലങ്ങൾക്ക് നീണ്ട ആയുസ്സ് ഉണ്ടാകുന്നുണ്ട്.
ഒരാള്‍ സാധാരണയായി ഒരു നിമിഷത്തില്‍ 15 തവണയാണ് ശ്വാസോച്ഛാസം ചെയ്യുന്നത്. എന്നാല്‍ ക്രിയായോഗം പരിശീലിക്കുമ്പോള്‍ അത് ആദ്യം നാല് തവണയായും പിന്നീട് രണ്ട് തവണയായും കുറയുന്നു. വളരെ പുരോഗതി നേടിക്കഴിഞ്ഞാല്‍ അത് ഒരു തവണയായി മാറുന്നു. ദീര്‍ഘമായ ശ്വാസോച്ഛാസത്തിലൂടെ നേടുന്ന അമിതമായിട്ടുള്ള ഓക്‌സിജന്‍ മനുഷ്യരക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിനെ ഇല്ലാതാക്കാന്‍ ഉപയോഗപ്പെടുന്നു. അത്തരത്തില്‍ രക്തം അതീവ സമ്പുഷ്ടമായിത്തീരുകയും ചെയ്യുന്നു. ശ്വാസത്തിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന ഓക്‌സിജന്‍ ക്രിയായോഗപരിശീലനത്തിന്റെ ഫലമായി ആണവ ഊര്‍ജ്ജത്തിന്റെ അടിസ്ഥാനഘടകങ്ങളായി മാറുകയും പിന്നീട് സൂക്ഷ്മമായ പ്രാണനായി പരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ക്രിയായോഗത്തില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ശ്വസനരീതി നിരന്തരമായി പ്രാവര്‍ത്തികമാക്കുന്നതിലൂടെ കോശങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ മാലിന്യം പൂര്‍ണ്ണമായും ഇല്ലാതാകുന്നു.
ഈ അവസ്ഥ കൈവരിക്കാനായാല്‍ ശരീരത്തിലൂടെ ഇരുണ്ട, അശുദ്ധമായ, ദ്രോഹകരമായ രക്തം പ്രവഹിക്കുകയില്ല. അതുകൊണ്ടുതന്നെ ശുദ്ധീകരണത്തിനായി രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യേണ്ട ആവശ്യവും വരുന്നില്ല. ഈ പ്രക്രിയയുടെ പരിണിതഫലം മുകളിലേക്ക് സഞ്ചരിക്കുന്ന പ്രാണന്റേയും താഴേക്ക് സഞ്ചരിക്കുന്ന അപാനന്റേയും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിലയ്ക്കുക എന്നതാണ്. അതോടെ ശരീരത്തിന് ശ്വസനത്തിന്റെ ആവശ്യകത ഇല്ലാതായിത്തീരുന്നു. സാധാരണ നിലയില്‍ ശ്വാസത്തിന്റെ സഹായത്തോടെയാണ് പ്രാണന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടത്തുന്നത്. ശ്വസനം ഇല്ലാതാകുന്നതോടെ ശ്വാസത്തിന്റെ അടിമത്തത്തില്‍ നിന്നും മുക്തനാകുന്ന പ്രാണന്‍ ആത്മാവിന്റെ ദിശയിലേക്ക് തിരിയും. സാധകന്‍ ശരീരബോധത്തില്‍ നിന്ന് ആത്മബോധത്തിലേക്ക് ഉണരുന്നത് അങ്ങനെയാണ്.
രോഗമില്ലാത്ത ഒരു ശരീരത്തില്‍, പത്ത്‌ലക്ഷം വര്‍ഷത്തെ സ്വാഭാവികമായ ആത്മീയ വളര്‍ച്ചയിലൂടെ മാത്രമേ തലച്ചോറിന് ഈശ്വരീയബോധം കൈവരിക്കാന്‍ സാധിക്കൂ എന്നാണ് നമ്മുടെ യോഗീശ്വരന്മാരുടെ നിഗമനം. മനസ്സിനും ശരീരത്തിനും സൗരോര്‍ജ്ജത്തില്‍ നിന്നും മറ്റ് പല രാസപ്രക്രിയകള്‍ മുഖേനയും ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ നിന്നുമാണ് തുലോം തുച്ഛമായ ഈ പരിണാമം സാധ്യമാകുന്നത്. അങ്ങനെ അനവധി ജന്മങ്ങളിലൂടെയുള്ള പരിണാമത്തിലൂടെ ഒരാള്‍ ഉയര്‍ന്ന ബോധമണ്ഡലങ്ങളിലേക്ക് പ്രവേശിക്കുന്നു. എന്നാല്‍ ക്രിയായോഗപോലെയുള്ള ചില ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ ഈ പരിണാമം ത്വരിതപ്പെടുത്താനാവുമെന്നും അവര്‍ കണ്ടെത്തി. 30 സെക്കന്റുകൊണ്ട് പരിശീലിക്കുന്ന ഒരു ക്രിയാപ്രാണായാമത്തിലുടെ 1 വര്‍ഷത്തെ സ്വാഭാവിക വളര്‍ച്ച ഒരാള്‍ക്ക് കൈവരുന്നു. അതുകൊണ്ട് ആത്മാര്‍ത്ഥമായി പരിശീലിക്കുന്നവര്‍ക്ക് ഈ ജീവിതകാലഘട്ടത്തില്‍ തന്നെ ആത്മസാക്ഷാത്കാരം നേടാന്‍ സാധ്യമാക്കുന്ന മാര്‍ഗ്ഗമാണ് ക്രിയായോഗം.
മനസ്സിന്റെ അടിച്ചമര്‍ത്തലല്ല ഏകാഗ്രതയിലേക്കുള്ള വഴി. മനസ്സ് ഒന്നേയുള്ളു. ആ മനസ്സിനെ പ്രകോപിപ്പിച്ച് അതിനെ രണ്ടാക്കി മാറ്റരുത്. അങ്ങനെ ചെയ്താല്‍ നിയന്ത്രിക്കുന്ന ആളും നിയന്ത്രിക്കപ്പെടുന്ന ഇരയും എന്ന തരത്തില്‍ മനസ്സ് രണ്ടായി തിരിഞ്ഞ് അയാളില്‍ വിഭ്രാന്തി സൃഷ്ടിക്കും. നമ്മുടെ മതങ്ങളോ തത്വശാസ്ത്രങ്ങളോ ആചാരങ്ങളോ ഒന്നും തന്നെ മനസ്സിനോട് സ്‌നേഹപൂര്‍വ്വവും ലാളിത്യമാര്‍ന്നതുമായ സമീപനമല്ല പുലര്‍ത്തിയിട്ടുള്ളത്. മനസ്സ് എപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് നമ്മള്‍ കരുതാനിടയായത് അങ്ങിനെയാണ്. മനസ്സിനോടുള്ള നമ്മുടെ സമീപനരീതി മാറ്റേണ്ടതും ശാസ്ത്രീയമായ രീതിയില്‍ അതിനെ വിശകലനം ചെയ്യേണ്ടതും ആവശ്യമാണ്. മനസ്സ് എന്നത് കേവലം ഒരു മാനസിക സൃഷ്ടിയോ ചിന്താസരണിയോ അല്ല. മനസ്സ് എന്നത് ഒരു ഊര്‍ജ്ജമാണ്. ക്രിയായോഗത്തിലൂടെ ആ ഊര്‍ജ്ജത്തെ മെരുക്കിയെടുക്കാനാണ് നാം ശ്രമിക്കുന്നത്. ആ ഉദ്യമത്തില്‍ ഒരു കാരണവശാലും അതിനെ ബലമായി നിയന്ത്രിക്കാനുള്ള ശ്രമം നടത്തരുത്. ഒരു സ്‌ഫോടനമായിരിക്കും പിന്നീടുണ്ടാവുക. എത്ര അടിച്ചമര്‍ത്തപ്പെടുന്നുവോ അത്രയും ശക്തമായിരിക്കും ആ സ്‌ഫോടനവും.
സമാനതകളില്ലാത്ത പാത
നമ്മളില്‍ പലര്‍ക്കും തികച്ചും അശാന്തമായ മനസ്സാണുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും വസ്തുവിലോ വിഷയത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആത്മീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം മനസ്സാണ് എന്ന് നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ഇത് അങ്ങേയറ്റം അസംബന്ധവും അപായകരവുമായ ഒരു വിശ്വാസമാണ്. ‘ഇതില്‍’ നിന്ന് ‘അതിലേക്കുള്ള’ ഒരു പാലമാണ് മനസ്സ്. മനസ്സിന്റെ ചാഞ്ചല്യം പല കാരണങ്ങള്‍ കൊണ്ടാവാം. ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, ദഹനശക്തിയുടെ കുറവ്, നാഡീവ്യൂഹത്തിലൂടെയുള്ള ഊര്‍ജ്ജപ്രവാഹത്തിന്റെ കുറവ് അങ്ങനെ പല കാരണങ്ങളാലും മനസ്സ് അസ്വസ്ഥമാകാം. മനസ്സിനെ കുറ്റം പറയുകയല്ല ഇതിനുള്ള പരിഹാരം. ക്രിയായോഗ അചാര്യന്മാര്‍ പറയുന്നത് മനസ്സിനെ നിയന്ത്രിക്കേണ്ട ആവശ്യമേ ഇല്ലെന്നാണ്. ക്രിയായോഗം അച്ചടക്കത്തോടെ പരിശീലിക്കുക മാത്രമാണ് ഒരാള്‍ ചെയ്യേണ്ടതെന്ന് അവര്‍ പറയുന്നു. ക്രമേണ മനസ്സ് ഒരു തരത്തിലും ശല്യം ചെയ്യാത്ത അവസ്ഥ ആ സാധകന് കൈവരും. അതായത് ക്രിയായോഗം എന്ന സാധനാശാസ്ത്രം ഉണ്ടാക്കിയിട്ടുള്ളതുതന്നെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്തവര്‍ക്കും, ഏകാഗ്രത ഇല്ലാത്തവര്‍ക്കും, മനസ്സിന് സ്ഥിരതയില്ലാത്ത ആളുകള്‍ക്കും, ഒരു ആസനത്തില്‍ അധികം ഇരിക്കാന്‍ കഴിയാത്തവര്‍ക്കും കൂടി വേണ്ടിയാണ്
No comments:
Post a Comment