ഇതിൽ ചിലത് പ്രായം കൂടുന്നത് അനുസരിച്ച് കുറഞ്ഞോണ്ടിരിക്കുന്നു, ചിലത് മെച്ചപെട്ടൊണ്ടിരിക്കുന്നു.
ഒരു വ്യക്തിക്ക് ആകർഷകമെന്ന് തോന്നുന്ന മറ്റൊരാൾക്ക് അത്ര പ്രധാനമല്ലാത്തത് ആകുന്നു. ചിലത് അളക്കാനാകുന്നവയാണെങ്കിൽ (മാദക, ശബ്ദ), ചിലത് അനുഭവത്തിലൂടെ മാത്രം അറിയാവുന്നവ ആണ് (ആത്മീയം, ബൗദ്ധികം).
1. മാദക സൗന്ദര്യം : കാഴ്ചയിൽ അത്ഭുതം തോന്നിപ്പിക്കുന്ന മുഖം, സുന്ദരമായ ശരീര ഘടന. പക്ഷേ പ്രായം കൂടുന്നത് അനുസരിച്ച് ആകർഷണം കുറഞ്ഞോണ്ടിരിക്കും
2. ശാലീന സൗന്ദര്യം : അടക്കവും ഒതുക്കവും ഉളള നാടകീയത ഒട്ടും ഇല്ലാത്ത സൗന്ദര്യം. ഇവരുടെ ഐശ്വര്യം പ്രായമായാലും നിലനിൽക്കും
3. ശബ്ദ സൗന്ദര്യം: മധുരമായ ശബ്ദം, സംഗീത നാദം, ശ്രുതിമധുരമായ സംസാരശൈലി. മിക്കവരുടെയും ശബ്ദം പ്രയമാകുന്നതിന് അനുസരിച്ച് മാറാറുണ്ട്.
4. ബൗദ്ധിക സൗന്ദര്യം : വിവേകവും ബുദ്ധിപൂർവ്വമായ സംഭാഷണങ്ങളും, ചിന്തച്ച് കുറുകിയ ആഴവുമുള്ള ആശയ വിനിമയവും ഉളളവർ. പ്രായമാകുമ്പോൾ പക്ഷേ ഞാൻ എന്ന ഭാവം ചിലരിൽ വരുന്നത് മൂലം ഒറ്റപ്പെടുന്നു.
5. ആത്മീയ സൗന്ദര്യം : ഭക്തിയുടെ ആഴവും, സംസ്കാരത്തിന്റെ നിറവും, അനുഭവങ്ങളുടെ ആഴവും പ്രതിഫലിപ്പിക്കുന്ന സൗന്ദര്യം. പ്രയമാകുന്നത്തിന് അനുസരിച്ച് കൂടുതൽ ആകർഷകമാകുന്നു.
6. സ്വാഭാവിക സൗന്ദര്യം: മൊത്തത്തിൽ നോക്കിയാൽ ഒരേടുപ്പ് ഇല്ലെങ്കിലും, കണ്ണുകൾ, മൂക്ക്, ചുണ്ടുകൾ, മുടി ഒക്കെ വളരെ ആകർഷകമായിരിക്കും.അടുത്ത് വരുമ്പോൾ ഒരുനാച്ചുറൽ ആയ ഒരു സുഗന്ധം ഉളളവർ. പ്രകൃതിയുടെ മനോഹാരിതയിൽ കാണപ്പെടുന്ന സൗന്ദര്യം.
7. Cultural സൗന്ദര്യം : ആചാരങ്ങളിലും വസ്ത്രധാരണത്തിലും, പാരമ്പര്യ രീതികൾ പാലിക്കുന്നവരോട് ഇഷ്ടമുള്ളവർക്ക് ഇങ്ങനെ ഉള്ളവരിൽ സൗന്ദര്യം കാണുന്നു.
സൗന്ദര്യത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തിയുടെ മനസ്സും അനുഭവവുമാണ് നിർണയിക്കുന്നത്.
No comments:
Post a Comment