എന്നാൽ പരസ്പര സാമീപ്യം, ബോധം, മനസ്സിന്റെ സമതുലിതത്വം എന്നിവയിലൂടെ മാത്രമേ ഈ ഊർജ്ജസമതുലിതത്വം രണ്ട് കൂട്ടർക്കും നിലനിർത്താൻ കഴിയൂ. അതില്ലെങ്കിൽ ഹോർമോൺ disbalance ആകുകയും വാർധക്യം വളരെ വേഗം ശരീരത്തെ ബാധിക്കുന്നു, അസുഖങ്ങൾ ഉണ്ടാകുന്നു, മനസ്സിൻ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു.
പുരുഷൻ സൂര്യതത്ത്വം (സൗരശക്തി) പ്രതിനിധീകരിക്കുന്നു — താപം, ചൈതന്യം, പ്രവർത്തനം.
സ്ത്രീ ചന്ദ്രതത്ത്വം (ശീതശക്തി) പ്രതിനിധീകരിക്കുന്നു — ശീതളത, കാവൽ, പോഷണം.
പലപ്പോഴും എനിക്ക് തോന്നിയ ഒരു ചോദ്യം ഗാന്ധിജി എന്ത് കൊണ്ടാണ് രണ്ട് സ്ത്രീകളെ ഇടവും വലവും ആയി നിർത്തിയിരുന്നത്. അവരിൽ നിന്നും ഗാന്ധിജി എനർജി സ്വീകരിക്കാനും അത് പോലെ അവരുടെ സാമിപ്യത്തിലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയുക എന്നത് ഒരു ചലഞ്ച് ആയി എടുത്തിരിക്കണം. അങ്ങനെ സ്വയം കൺട്രോൾ ചെയ്യുമ്പോൾ കിട്ടുന്ന പ്രചോദനങ്ങൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാം.
ഗാന്ധിജി ആ ജീവിത ശൈലി സ്വീകരിച്ചത് ബ്രഹ്മചാര്യസാധനയുടെ ഭാഗമായാണ്. ഇന്ദ്രിയജയത്തിനും ആത്മനിയന്ത്രണത്തിനുമുള്ള ഒരു പരമോന്നത പരീക്ഷണമായി അദ്ദേഹം അത് കണ്ടു. സ്ത്രീകളുടെ സാന്നിധ്യത്തിൽ സ്വയം നിയന്ത്രണം നഷ്ടപ്പെടാതിരിക്കുക എന്നത് അദ്ദേഹം ആത്മസാനിധ്യത്തിൻ്റെ ചലഞ്ചായി എടുത്തു.
ഗാന്ധിജിയുടെ വീക്ഷണത്തിൽ, ആ ശുദ്ധമായ സാന്നിധ്യത്താൽ മനസ്സിനെ കൂടുതൽ ശാന്തമാക്കുകയും, ആ വൈബ്രേഷൻസ് ഉണർത്തുകയും ചെയ്യാമെന്നു കരുതി. അദ്ദേഹം വിശ്വസിച്ചിരുന്ന തത്ത്വശാസ്ത്രം പ്രകാരം, പുരുഷ-സ്ത്രീ സമാഗമത്തെ അതി ഉന്നതമായ ആത്മീയ തലത്തിലേക്ക് ഉയർത്താനായിരുന്നു ശ്രമം. ഇതിനെ ആത്മവിജയത്തിനും പ്രഭാവ ശക്തി വർദ്ധിപ്പിക്കാനുമുള്ള മാർഗ്ഗമായി അദ്ദേഹം കണ്ടു. ഇന്ദ്രിയജയത്തിലൂടെ ആത്മശക്തി നേടാനായുള്ള ഉപാധിയായി സമീപിച്ചതുമാണ്.
ഒരാളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തിലും മനസ്സിലും അസ്ഥിരത സൃഷ്ടിക്കുന്നു. സ്ത്രീയുടെ സാമിപ്യം ഇല്ലാത്തപ്പോൾ പുരുഷൻ്റെ ഊർജ്ജം അകത്തേക്ക് അടങ്ങിയിരിക്കുമ്പോൾ സ്ഫോടനം പോലെയുള്ള അക്രമരൂപം എടുക്കാം.
പുരുഷൻ്റെ സാമിപ്യം ഇല്ലാത്ത സ്ത്രീക്ക് ഭാരം, സുരക്ഷ, പോഷകത്വം എന്നിവയുടെ അഭാവം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സാമീപ്യം ഇല്ലാതാകുമ്പോൾ, അഹങ്കാരവും ദുരഹവുമാണ് കൂടുന്നത്. ഇത് മാനസിക സംഘർഷങ്ങളും ശാരീരിക അസ്വസ്ഥതകളും സൃഷ്ടിക്കുന്നു.
ശിവപർവതി ക്ഷേത്രങ്ങളിൽ ലിംഗവും യോനിയും ഒരുമിച്ചു പ്രതിഷ്ഠിക്കപ്പെടുന്നത് ശിവൻ (പുരുഷത്വം) പാർവതി (സ്ത്രീത്വം) എന്ന അതിരുകളില്ലാത്ത ദ്വന്ദസിദ്ധാന്തത്തെ (divine union) പ്രതിനിധീകരിക്കുന്നതിനാണ്. ജലാഭിഷേകം ചെയ്യുന്നത് ഈ യൂണിയൻ സങ്കൽപ്പത്തെ ഊർജ്ജസ്വലമാക്കാൻ, ഊർജ്ജ പ്രഭാവം നിലനിർത്താൻ, അതുപോലെ സൃഷ്ടിയുടെ സാന്ദ്രതയും ജാഗ്രതയും പകർന്നുനൽകാനുമാണ്.
ശിവലിംഗത്തിൽ ജലം ഒഴിക്കുക എന്നത് പൂജയുടെ അവിഭാജ്യ ഘടകമാണെന്ന് കാണിക്കുമ്പോൾ, പ്രകൃതിയുടെ സ്ഥിരതയും സൃഷ്ടിയുടെ പുനർജന്മചക്രവും (creation and regeneration) സംരക്ഷിക്കുന്നതിനുള്ള പ്രബോധനവുമാണ്. അതിനാൽ പുരുഷതത്ത്വവും (Shiva) പ്രക്രിയയുടെ ദിശയായ ശക്തിയും (Shakti) ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ലോകം നിലനിൽക്കുന്നത് എന്ന സത്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.
താന്ത്രിക വ്യാഖ്യാനത്തിൽ, പുരുഷന്റെ ശക്തി (ശിവതത്ത്വം) ഉണർന്നാൽ മാത്രമേ സ്ത്രീയുടെ കാമേശ്വരി/കുന്ദലിനി ശക്തി പൂർണ്ണതയിലാകൂ. സമന്വയമില്ലെങ്കിൽ കുണ്ഡലിനി ഉണർവിന് തടസ്സമാകും. അതുകൊണ്ടാണ് ശിവ പാർവതി ക്ഷേത്രങ്ങളിൽ യോനിയിലൂടെ പ്രവേശിക്കപ്പെട്ട ലിംഗത്തിൽ ജലാഭിഷേകം ചെയ്യുന്നത് പ്രപഞ്ചത്തിൽ രണ്ട് പേരുടെയും തുല്യ പ്രാധാന്യം എടുത്ത് കാണിക്കുന്നതിനായിട്ടാണ്.
പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം പ്രാണിക ഊർജ്ജത്തിന്റെ പരസ്പര വിനിമയമാണ്. ശാരീരികമായി മാത്രമല്ല, മാനസികവും ആത്മീയവുമാണ് ഈ വിനിമയം. ഒരാളുടെ ഊർജ്ജം മറ്റൊരാളുടെ ചക്രകൾക്കും പ്രാണവാഹിനികൾക്കും സ്വാധീനമേൽക്കുന്നു.
സ്ത്രീയുടെ അഭാവത്തിൽ പുരുഷന്റെ ഊർജ്ജത്തിൽ ഉഗ്രതയും അസമത്വവും കൈവരിക്കാം. അധിക അഗ്നിതത്ത്വം കാരണം ക്ഷീണം അനുഭവപ്പെടുന്നു.
പുരുഷൻ്റെ അഭാവത്തിൽ സ്ത്രീയുടെ ഊർജ്ജത്തിൽ പോഷകശക്തിയും സമതുലിതമായ താപവും കുറയാം. അതിനാൽ മാനസിക തളർച്ചയും ഉന്മേഷകുറവും സംഭവിക്കും.
പുരുഷനും സ്ത്രീക്കും തമ്മിലുള്ള സാധാരണമായ ചേർച്ച ഹോർമോണുകളുടെ തുലനാവസ്ഥ നിലനിർത്തുന്നു.
പുരുഷനിൽ ടെസ്റ്റോസ്റ്ററോൺ ഉത്പാദനം സജീവമാകുന്നു.
സ്ത്രീയിൽ എസ്ട്രജൻ, ഓക്സിറ്റോസിൻ പോലുള്ള ഹോർമോണുകൾ ഭംഗിയായി പ്രവർത്തിക്കുന്നു.
സാമീപ്യം ഇല്ലാതാകുമ്പോൾ, ഹോർമോണൽ അസമത്വം മൂലം ദുർബലത, മനോവ്യഥ, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടുന്നു.
പുരുഷനും സ്ത്രീയും സമതുലിതമായ ബന്ധത്തിൽ ആയപ്പോൾ ആത്മീയവും ഭൗതികവും ഒരുമിച്ചു വളർച്ച നേടുന്നു. പുരുഷനും സ്ത്രീയും പരസ്പര പൂരകശക്തികളായി പ്രവർത്തിക്കുന്നത് പ്രകൃതിദത്തമായ സമതുലിതത്വമാണെന്നത് സത്യമാണ്.
No comments:
Post a Comment