ശരിക്ക് പറഞ്ഞാല് spirituality കൂടുതൽ ഉണ്ടാക്കാൻ നമ്മുടെ pineal gland ൽ melatonin ൻ്റെ ലെവൽ കൂട്ടാൻ അറിഞ്ഞിരിക്കണം. Pineal gland ൽ melatonin ലെവൽ ഉയർത്തുക മാത്രമല്ല, serotonin ൻ്റെ പരിവർത്തനവും (conversion) അനിവാര്യമാണ്. Melatonin വർദ്ധിപ്പിക്കുമ്പോൾ pineal gland സജീവമാകുന്നു, അതിലൂടെ higher consciousness പ്രാപിക്കാനാകും. Kundalini ഉണർത്തൽ വഴി pineal gland ന് നേരിട്ടുള്ള ഉണർവ്വ് ലഭിക്കുകയും അതിലൂടെ melatonin-ന്റെ secretion വർദ്ധിക്കുകയും ചെയ്യും. ഇതെല്ലാം കാരണം ഞാൻ spiritual faith എന്നതിനേക്കാൾ സ്പിരിച്വൽ സയൻസ് എന്ന് പറയാൻ ആണ് ഇഷ്ടപ്പെടുന്നത്.
പല അത്ഭുതങ്ങളുടെയും പിന്നിൽ ഉള്ള കാരണം അവർക്ക് melatonin ലെവൽ മറ്റ് ആളുകളെക്കാൾ കൂടുതൽ ഉണ്ട് എന്ന വിത്യാസമേ ഉള്ളൂ. അതിന് കുണ്ഡലിനി ഉണർത്തൽ അറിഞ്ഞിരുന്നാൽ ഒന്നും കൂടെ ഉയരങ്ങളിൽ എത്താം.
പ്രാണശക്തി, ഓറ അതായത്, വ്യക്തിയുടെ ചുറ്റുമുള്ള ഊർജ്ജ ഫീൽഡ്, വ്യക്തിയുടെ മാനസിക, ശാരീരിക, ആത്മീയ നിലകളെ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു. പോസിറ്റീവ് ചിന്തകളും ആത്മീയ അഭ്യാസങ്ങളും ഓറയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രാനശക്തി ആണ് ഒരു ശരീരത്തിൻ്റെ ഏറ്റവും വലിയ ഉർജ്ജം. നമ്മുടെ തലയിൽ നിന്ന് 1.5 മീറ്റർ ഉയരത്തിൽ നിന്ന് പ്രാണശക്തി നമ്മളിലേക്ക് നിരന്തരമായി ഒഴുകി എത്തി കൊണ്ടിരിക്കുന്നു. അത് നിലക്കുമ്പോൾ നമ്മൾ മരിക്കുന്നു. മരിക്കുമ്പോൾ പ്രാണൻ പോയി എന്ന് പറയുന്നത് തെറ്റാണ്, പ്രാണൻ വരുന്നത് നിൽക്കുമ്പോൾ ആണ് മരണം സംഭവിക്കുക. ആധ്യാത്മിക ശക്തി കുറഞ്ഞവരിലേക്ക് ഒരു മുടിയുടെ കനത്തിലും, ആത്മീയ ശക്തി കൂടുന്നത് അനുസരിച്ച് അതിൻ്റെ വിസ്തീർണ്ണം കൂടി കൂടി ചില മഹാത്മാക്കളുടെ ക്രൗൺ ചക്രയിലേക്ക് ഒഴുകി എത്തുന്ന പ്രാണശക്തിയുടെ വലുപ്പം ഒരു വലിയ തൂണിൻ്റെ അത്ര വരെ ഉണ്ട്. അത് പോലെ ചില മനുഷ്യരുടെ അടുപ്പം വീർപ്പ് മുട്ടിക്കുകയും അവരിൽ നിന്ന് എത്രയും വേഗം അകന്ന് പോകാൻ തോന്നിക്കുകയും ചിലരുടെ സാമിപ്പ്യത്തിൽ ഇരിക്കുമ്പോൾ അവിടുന്ന് എഴുന്നേൽക്കാൻ പോലും തോന്നാത്ത വിധം ആകർഷണം അനുഭവപ്പെടുന്നതും നല്ല ഓറയുടെ ഗുണം കൊണ്ടാണ്. നമ്മൾ എത്ര പോസിറ്റുവും ഈഗോലെസ്സും മനുഷ്വത്തവും ആത്മീയവും ഉള്ളതാണെന്ന വസ്തുതയെ അനുസരിച്ച് ഓറയിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ഒരു സാധരണ മനുഷ്യൻ്റെ ഓറ 1 feet മുതൽ 3 feet വരെ ആണെങ്കിൽ ഉത്തമനായ ഒരു സന്യാസിയുടെ ഓറ 3 km വരെ വ്യാപിച്ചിരിക്കും.
ഭാവ സമർപ്പണം (Emotional Surrender) വഴി ഭക്തിയും സമർപ്പണവും വ്രതവും pineal gland ഉണർത്തുന്നു. ബാഹ്യ പൂജകളെക്കാൽ മാനസിക പൂജ ആണ് ദൈവത്തെ അറിയാൻ കൂടുതൽ ഉപയോഗപ്രദം.
ചക്രസാധനയും മൂലബന്ധം, ഉദ്ദീയാനബന്ധം, ജലന്ധരബന്ധം എന്നിവയുടെ സംയോജനം pineal gland-നെ ഉണർത്താൻ ശക്തമായ ദിശയിലേക്ക് നയിക്കുന്നു. ഈ ബന്ധങ്ങൾ പ്രാപിച്ചാൽ prana energy മേലോട്ട് ഉയർന്ന് pineal gland-നേയും sahasrara chakra-യെയും സജീവമാക്കുന്നു.
ശ്വാസനിയന്ത്രണം (Pranayama) വഴി pineal gland-ൽ cosmic energy ആകർഷിച്ച്, melatonin secretion കൃത്യമായ രീതിയിൽ വർദ്ധിപ്പിക്കാനും circadian rhythm ശരിയായ നിലയിലേക്ക് കൊണ്ടുവരാനും കഴിയും.
ആത്മവിചാരം "ഞാൻ ആരാണ്?" എന്ന അന്വേഷണത്തിലൂടെ തന്ത്രസിദ്ധിയിലേക്ക് എത്തിക്കാൻ സഹായിക്കും. അതിന് ചക്രധ്യാനം മൂലം chakra awakening, especially ajna chakra (third eye), സാധിച്ചു pineal gland ൽ മൂലാധാരത്തിലെ ഊർജ്ജം sahasrara chakra-വരെ ഉയർത്തിയാൽ samadhi അവസ്ഥയിലേക്ക് കടക്കാനാകും. മരിച്ച് കഴിഞ്ഞ് ഉള്ളത് സമാധി അല്ല, സമാധി എന്നത് ജീവിച്ചിരിക്കുമ്പോൾ ധ്യാനത്തിലൂടെ നേടുന്ന ഒരു ഉയർന്ന അവസ്ഥ ആണ്.
ഗുരുമന്ത്രജപം pineal gland-നെ vibrational energy-ൽ സജീവമാക്കുന്ന ഏറ്റവും ഉന്നത മാർഗമാണ്. അന്ത്യത്തിൻ്റെ ആത്മജ്യോതി (inner light) pineal gland-ൽ പ്രകാശിക്കുമ്പോൾ cosmic realization സംഭവിക്കുന്നു.
ആനന്ദഭാവത്തോടെ ഇഷ്ടദേവതയോട് ഏകത്വം മനസ്സിൽ അദ്വൈതാനുഭവം ഉണ്ടാക്കും.
ശ്വാസനിയന്ത്രണം സജീവമാക്കുകയും ശരീരത്തിനകത്തുള്ള ആന്തരിക ജ്യോതി വെളിപ്പെടുത്തുകയും ചെയ്യും.
ഗുരുവിൽ നിന്നോ, ആന്തരിക ശബ്ദത്തിലോ പറ്റിയ മന്ത്രം ലഭിച്ചാൽ അതിന്റെ ജപം കാര്യക്ഷമമായി തുടരുക.
സമർപ്പണം (Surrender to Universal Energy) വളരെ അത്യാവശ്യമാണ്. അഹങ്കാരം ത്യജിച്ച് വിശ്വശക്തിയോട് ഏകത്വം അനുഭവിക്കുക.
സമൂഹത്തോട് ദയയും സ്നേഹവും സംവദിച്ചാൽ ആന്തരിക പുണ്യശക്തി വളരും. ഭൂതദയാ, സന്മനം, സഹനശീലത എന്നിവയും ആത്മീയ വളർച്ചയ്ക്കു സഹായകമാണ്. ഭയമില്ലാതെ, അനന്തതയോട് സംയുക്തമാകുക… അതിനാൽ തന്നെ ആത്മജ്യോതി തെളിയും. ആത്മീയ ബോധം ഉയരുമ്പോൾ അഹം ത്യാഗം സ്വാഭാവികമാകണം. അഹങ്കാരം ഇല്ലാതെ സർവ്വജ്ഞാനത്തെ സ്വീകരിക്കാൻ മനസ്സ് തയ്യാറാകണം.
ആന്തരിക ആത്മീയ ബോധത്തിന്റെയും (Spiritual Intelligence) ഗുണങ്ങൾ അനുഭവിക്കാൻ സ്ഥിരമായ അഭ്യാസവും സമർപ്പണവുമാണ് മുഖ്യമാണ്.
നിങ്ങളുടെ ചിന്തകൾ, പ്രവർത്തികൾ, വികാരങ്ങൾ എന്നിവ നിരീക്ഷിക്കാൻ പഠിക്കുക. ആത്മാവിന്റെ ശബ്ദം ശാന്തമായ മനസ്സിൽ മാത്രം സ്പഷ്ടമാകും. ധ്യാനം, ജപം എന്നിവയിലൂടെ ആ ശബ്ദം വ്യക്തത നേടും.
ഓംകാര അവരുടെ ധ്വനി അല്ലെങ്കിൽ ബീജമന്ത്രങ്ങളുടെ ജപം നിലനിര്‍ത്തുമ്പോൾ ശബ്ദതരംഗങ്ങൾ pineal gland ഉണർത്തുകയും ഊർജ്ജകേന്ദ്രങ്ങളിൽ അനുസന്ധാനം വരുത്തുകയും ചെയ്യും.
ഓം, ഹ്രിം, ശ്രീം, ക്ളീം, ഹും തുടങ്ങിയ മന്ത്രങ്ങൾ അജ്ഞാ ചക്രത്തിൽ ദൃഢത നൽകുന്നു. നാദബ്രഹ്മ ധ്യാനം പ്രകൃതിയുടെ അതിസൂക്ഷ്മതരംഗങ്ങളുമായി മനസ്സിനെ ലയിപ്പിക്കാം.
ദിവസവും കുറച്ച് സമയത്ത് മൗനം അനുഷ്ഠിക്കുക. ബാഹ്യ ശബ്ദം വിട്ടു ആന്തരിക ശബ്ദം കേൾക്കാൻ പഠിക്കുമ്പോൾ ആന്തരിക ജ്ഞാനത്തിന്റെയും ബോധത്തിന്റെയും വാതായനം തുറക്കും. “മൗനം പരമവാക്യം” എന്നത് മനസ്സിനെ ശുദ്ധിയിലേക്കും ബോധം ഉയര്‍ത്തുന്നതിലേക്കും നയിക്കുന്നു.
ത്രാടക ധ്യാനം കണ്ണുകൾക്ക് മുൻപിൽ ദീപം അല്ലെങ്കിൽ ബിന്ദു ദൃഷ്ടിയിലാക്കുമ്പോൾ pineal gland ഉണരുന്നു.
സൂര്യനമസ്കാരം, അഷ്ടാംഗ യോഗം, ഹഠയോഗം എന്നിവ pineal gland ഉണർത്താൻ സഹായിക്കുന്നു.
No comments:
Post a Comment