Monday, 3 March 2025

ബാഹുബലികൾ

അതിക്രൂരന്മാരുടെ കൂടെ ജീവിച്ചിട്ടുണ്ടോ? ഞാൻ ജീവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബാഹുബലികൾ ആയി അറിയപെടുന്നവരുടെ കൂടെ.

കൊലപാതകികളായ കുട്ടികളെ പരീക്ഷ എഴുതാൻ സമ്മതിച്ചതിനോട് വിരോധം കാണിക്കുന്ന പോസ്റ്റുകൾ കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് യൂപിയിലെ ബാഹുബലികളെ കുറിച്ച് ആയിരുന്നു.

ബഹുബലികൾ രണ്ട് വിധം ഉണ്ട്. ഒന്ന് സ്വന്തം പുരോഗതിക്ക് വേണ്ടി ജീവിക്കുന്നവർ രണ്ട് അനീതിക്കും ആക്രമണത്തിനും ചൂഷണത്തിനും എതിരായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിവിക്കുന്നവർ.

പണക്കാരുടെ സ്വത്തുക്കൾ പേടിപ്പിച്ച്, പേടിച്ചില്ലെങ്കിൽ കൊന്ന് അവരിൽ നിന്ന് കൈവശപ്പെടുത്തി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുക, അവരുടെ പെൺ മക്കളെ കെട്ടിച്ച് വിടാനും വീട് ഉണ്ടാക്കാനും ആശുപത്രി കാര്യങ്ങൾക്ക് സഹായം നൽകുക ഒക്കെ ആണ് അവരുടെ ഉദ്ദേശ്യം എങ്കിലും സാധാരണ ജനങ്ങൾക്ക് എന്നും അവരുടെ സാമിപ്യം പേടിപെടുത്തുന്നത് ആയിരുന്നു. തോക്ക് എപ്പോഴും കൂടെ തന്നെ കാണും. അതിൽ ഒരാൽ എൻ്റെ കൂട്ടുകാരൻ ആയിരുന്നു. Bundelkhand സംസ്ഥാനം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു ഇപ്പോഴും. സംസ്ഥാന രൂപീകരണത്തിൻ്റെ അവശ്യം ഉന്നയിക്കാൻ ഒരു പ്രസ് കോൺഫറൻസിൽ എന്നേയും പുള്ളി ഒരു തവണ പിടിച്ച് ഇരുത്തിയിട്ടുണ്ട്. ഞങ്ങൽ നാല് പേര് കസേരയിൽ ഇരിക്കുന്നു. പ്രസ്കാർ മുമ്പിൽ ഇരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നു. ഞങ്ങളുടെ പുറകിൽ പുള്ളിയുടെ ബോഡിഗാർഡ്സ് മെഷീൻ ഗന്നുകൾ പിടിച്ച് നിൽക്കുന്നു. പുള്ളി ഒരു നാഷണൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയത് കൊണ്ടും ശത്രുക്കൾ ധാരാളം ഉള്ളത് കൊണ്ടും പോലീസ്‌ക്കാരും ബോഡി ഗാർഡിൽ ഉണ്ട്. 

മറ്റുള്ളവർക്ക് ഭീകരന്മാർ എന്ന് തോന്നുന്ന ഇവരിലും മനുഷ്യത്വം ഉണ്ട്. അവർക്കും സങ്കടങ്ങൾ ഉണ്ട്. അവർക്കും സ്നേഹിക്കാൻ അറിയാം. അവരെ ബഹുബലികൾ ആക്കിയത് അവർ ജീവിച്ചു വളർന്ന സാഹചര്യങ്ങൾ ആണ്.

പറഞ്ഞ് വന്നത്, ഈ കുട്ടികൾ ഇങ്ങനെയായി തീർന്നതിന് പിന്നിൽ ഇപ്പോഴത്തെ ജിവിത സാഹചര്യങ്ങൾക്ക് നല്ല ഒരു പങ്കുണ്ട്. ഒന്നെങ്കിൽ അവരെ ഉടനെ കൊന്ന് കളയുക അല്ലെങ്കിൽ അവരെ നന്നാക്കി എടുത്ത് നല്ല മനുഷ്യർ ആയി ജീവിക്കാൻ അനുവദിക്കുക. ഉടനെ കൊന്ന് കളഞ്ഞില്ലെങ്കിൽ അവരുടെ എതിരെ ഉണ്ടാകുന്ന രോഷങ്ങൾ കണ്ട് അവർ ഒന്നും കൂടെ ക്രൂന്മാറായി മാറും. അവർക്ക് അവരെ തിരുത്താനും ജീവിക്കാനും അനുവദിച്ചാൽ പ്രായക്ഷിതം ചെയ്ത് ശിക്ഷ അനുഭവിച്ച് തിരിച്ച് വരുമ്പോൾ സമൂഹത്തിൽ നല്ലവരായി ജീവിക്കാൻ ഉളള സാഹചര്യം ഉറപ്പാക്കുക.

No comments:

Post a Comment