Friday, 4 April 2025

ഭാവനക്ക്

അനിയത്തി കുട്ടി ഭാവനയ്ക്ക്,

അഭിനന്ദനങൾ ഭാവന, ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത്തിൻ്റെ അടയാളങ്ങൾ ആണ് ഇതൊക്കെ. 
ഉയർച്ചയുണ്ടാവുമ്പോൾ, അതിനൊപ്പം വിവിധ പ്രതികരണങ്ങളും ഉണ്ടാകും. ചിലർ പിന്തുണക്കും, ചിലർ തിരിഞ്ഞു നിൽക്കും, ചിലർ ചിതറിക്കളയാനും ശ്രമിക്കും. എന്നാൽ അതൊന്നും മനസ്സിൽ ഇട്ടു വേവിക്കാതെ, സ്വന്തം വഴിയിൽ ഉറച്ചുനില്ക്കുകയാണ് സത്യമായ വിജയത്തിന്റെ രഹസ്യം.

നമ്മൾ അറിയാത്തതും ചെയ്യാത്തതും ആയ കാര്യങ്ങൽ നമ്മൾ ചെയ്തു എന്ന് കാണിച്ച് ആരെങ്കിലും ന്യൂസ്/പരസ്യം/വീഡിയോ ഒക്കെ ഇറക്കിയെങ്കിൽ മനസ്സിലാക്കിക്കോ നമ്മൾ മറ്റുള്ളവർക്ക് അപ്രാപ്യവും അവർക്ക് ഒരിക്കലും എട്ടപെടാത്തിടത്തോളവും വളർന്നു എന്ന്.

നമ്മുടെ മുൻഗാമികൾ, whether they are celebrities, politicians, or spiritual leaders, എല്ലാരും ഇതേ അനുഭവങ്ങൾ കടന്നുപോയവരാണ്. അവർക്കെതിരെ നിരന്തരമായി വ്യാജവാർത്തകളും ഗോസിപ്പുകളും ഉണ്ടാക്കിയിട്ടും, അവർക്ക് അതൊന്നും ബാധിച്ചില്ല. കാരണം, അവരുടെ ദൃഷ്ടി ഉദ്ദേശിക്കേണ്ടിടത്തേക്കാണ്, ആ ഗോസിപ്പുകളിലേക്കല്ല.

ഫേമസ് ആയ എല്ലാ ആൾക്കാർക്കും നല്ലവരായ എത്ര ആൾക്കാരുടെ സപ്പോർട്ട് ഉണ്ടോ, അതിൻ്റെ പത്തിൽ ഒരംശം അസൂയാലുക്കൾ ഉണ്ടാക്കിയ കെട്ട കഥകളും കൂടെ കാണും.

നമ്മുടെ ശക്തിയും വളർച്ചയും മറ്റുള്ളവർക്ക് അപ്രാപ്യമായതാകുമ്പോൾ, ചിലർ അതിനെ അംഗീകരിക്കും, ചിലർ അതിനെ എതിർക്കും. പക്ഷേ, നമ്മുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രധാനം.

ഇത് എല്ലാവർക്കും ബാധകമാണ്. സെലിബ്രിറ്റികളും പൊളിറ്റീഷ്യൻസും സ്പിരിച്വൽ ഗുരുക്കളും ഒക്കെ ദിവസവും അവർ പോലും അറിയാത്ത അവരുമായി ബന്ധപ്പെട്ട എത്രയോ വാർത്തകളിൽ വരുന്നു. വാർത്തയിൽ എത്തികഴിഞ്ഞിട്ടും അവർ ആ കാര്യം അറിയുന്നത് തന്നെ മറ്റുള്ളവർ ശ്രദ്ധയിൽ പെടുത്തുമ്പോൾ ആണ്. കാരണം അവർ ഒക്കെ ആ വാർത്തകൾക്ക് പുല്ല് വില പോലും കൽപ്പിക്കറില്ല. അവരുടെ കൂടെ ഉളളവർ അവ വിശ്വസിച്ച് അവരിൽ നിന്ന് അകന്ന് പോകുകയും ഒക്കെ ചെയ്താലും അവർ അവരുടെ നിയോഗം പൂർത്തിയാക്കുക തന്നെ ചെയ്യും. ഭാവനയും തളരാതെ മുന്നോട്ട് തന്നെ നീങ്ങുക.

സ്‌നേഹപൂർവ്വം വല്യേട്ടൻ

No comments:

Post a Comment