Twin flame/soulൻ്റെ ഉത്തമ ഉദാഹരണമാണ് രാധാകൃഷ്ണ ബന്ധം
സത്യത്തിൽ കൃഷ്ണൻ പോകുമ്പോൾ രാധ വിരഹദുഃഖത്താൽ നീറി എന്നത് നേര് തന്നെ. എന്നാൽ രാധ കരഞ്ഞില്ല. കൃഷ്ണൻ പോയാലും കരയില്ലന്നു രാധ കൃഷ്ണന് വാക്കു കൊടുത്തു.
പോകുന്നതിനു മുൻപ് ഉള്ള കൂടികാഴ്‌ചയിൽ കൃഷ്ണൻ രാധക്ക് തന്റെ പുല്ലാങ്കുഴൽ സമ്മാനിച്ചു.
രാധയില്ലാതെ ഇനി പുല്ലാങ്കുഴൽ വായിക്കില്ലന്നും പറഞ്ഞു. ആ പുല്ലാങ്കുഴൽ ആണ് വിരഹത്തീയിൽ രാധക്ക് സാന്ത്വനമായത്.
കൃഷ്ണൻ യാത്രയാകുന്ന വേളയിൽ ,, ഗോകുല വാസികൾ അങ്ങേയറ്റം വേദനിച്ചു. വിലപിച്ചു. വിലാപത്തോടെ ഭഗവാനേറിയ രഥത്തിനു പിന്നാലെ പോവുകയും, കൂട്ടികൊണ്ട് പോകാൻ വന്ന അക്രൂരനെ ആക്രമിക്കുകയും ചെയ്തു.
എന്നാൽ രാധ ഏറെ മാറി നിന്ന് ഭഗവാനെ നോക്കി വിരഹ വേദനയിൽ നീറി. രാധ ഭഗവാന് സമീപം പോയില്ല. കരഞ്ഞില്ല. ഒരുതരം നിശ്ചലാവസ്ഥയിൽ ആയ രാധ എല്ലാം മറന്നു നിന്നു.
ഭഗവാൻ പോയ ശേഷവും രാധ വള്ളികുടിനുള്ളിലും, വൃന്ദാവനത്തിലും, കാളിന്ദീ ഓരത്തും അലഞ്ഞു നടന്നു. സ്വർണകാന്തി ശോഭയുള്ള രാധയുടെ ശരീരം കാർവർണമായി. മുടിക്കെട്ടു അലങ്കരിക്കാതെ കെട്ടുപിണഞ്ഞു. താമരയിതൾ തോറ്റു പോയിരുന്ന ഭംഗിയാർന്ന നയനങ്ങളിൽ ജീവൻ കെട്ടു,, എപ്പോഴും കണ്ണുകളിൽ ദുഃഖം തളം കെട്ടി നിന്നു.
രാധയുടെ ഓരോ ദിനങ്ങളും യാന്ത്രികമായി കടന്നുപോയി.
ഭഗവാൻ ലോക പരിപാലകൻ ആണെന്നും,, കർത്തവ്യങ്ങൾ നിറവേറ്റേണ്ടതുണ്ടന്നും, ഭഗവാൻ എല്ലാവരുടെയും കൂടിയാണെന്നും രാധക്ക് ബോധ്യമായിരുന്നു. അതിനാൽ തന്നെ ആ വിരഹദുഃഖം രാധ സഹനത്തിലൂടെ മറികടന്നു.
ദിനങ്ങൾ പലതും കടന്നു പോയി. എങ്കിലും രാധക്ക് കൃഷ്ണനെയും കൃഷ്ണന് രാധയെയും കാണാൻ കഴിഞ്ഞില്ല. അവർ രണ്ടല്ല ഒന്നാണ്, ഇരുദേഹവും ഒരു ആത്മാവുമാണ്. എന്നിരുന്നാലും,, വിരഹത്തിന്റെ താപം വേദന പകർന്നു.
രാധയുടെ_അന്ത്യം
രുക്മിണീ,, സത്യഭാമ എന്നീ പത്നിമാർക്ക് പുറമെ,, 6 പേരും, ഭഗവാന്റെ പത്നിമാരായി. നരകാസുരനിൽ നിന്നു മോചിപ്പിച്ച 16100 പേരും. അങ്ങനെ ഇരിക്കെ,,, അവതാരോദ്ദേശം എല്ലാം പൂർത്തിയായ ആ സമയത്ത്, ഭഗവാൻ ദ്വാരകയിൽ വസിക്കുന്ന കാലം,, രാധക്ക് ഭഗവാനെ ദർശിക്കാൻ അതിയായ ആഗ്രഹം തോന്നി.
രാധ ദ്വാരകയിലേക്ക് വന്നു. ഭഗവാന്റെ പത്നിമാർ രാധയെ ആനയിച്ചിരുത്തി. ആതിഥ്യം അർപ്പിച്ചു. ഭോജനം നൽകി. എന്നാൽ ഭഗവാനെ അവിടെ എങ്ങും കാണാനായില്ല. രാധയുടെ കണ്ണുകൾ ഭഗവാനെ തിരഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോൾ ഭഗവാന്റെ പത്നിമാർ രാധക്ക് ചുറ്റിനും കൂടി ഇരുന്ന് ഭഗവാന്റെ ബാലലീലകളും, കുസൃതികളും ഒക്കെ രാധയിൽ നിന്നു കേട്ടറിഞ്ഞു. അത് കേൾക്കാൻ അവർക്ക് ഏറെ ആകാംഷയും പ്രിയവുമായിരുന്നു. അതിനാൽ തന്നെ രാധ വേഗം തിരികെ പോവാതെ ഇരിക്കാനും, അല്പം കൂടി അവിടെ തുടരാനുമായി രുക്മിണി ദേവി രാധക്ക് ചൂട് പാൽ ആണ് നൽകിയത്. അത് ഒരു ഭവ വ്യത്യാസവുമില്ലാതെ രാധ കുടിച്ചു തീർക്കുകയും ചെയ്തു. ശേഷം ഭഗവാനെ ദർശിക്കാൻ തിടുക്കപ്പെട്ട രാധയോട് വിശ്രമിക്കാൻ പറഞ്ഞു കൊണ്ട് പത്നിമാർ പോയി.
ഭഗവാനടുത്തെത്തിയ രുക്മിണി ദേവി കണ്ടത് ശരീരത്തിൽ പൊള്ളലുമായി ഇരിക്കുന്ന ഭഗവാനെ ആണ്. ഇതെന്താണ് എന്ന ചോദ്യത്തിന് ""രാധക്ക് ചൂടുപാൽ കൊടുത്തപ്പോൾ പൊള്ളിയത് എനിക്കാണ്"" എന്നാണ് ഭഗവാൻ പറഞ്ഞത്. അപ്പോഴാണ് രാധാകൃഷ്ണ പ്രണയമെന്തെന്നും,, രാധയും കൃഷ്ണനും രണ്ടല്ല, ഒന്നാണെന്നും പത്നിമാർക്ക് മനസിലാവുന്നത്. അവർ ഭഗവാനോട് മാപ്പ് പറഞ്ഞു.
ശേഷം,, ഭഗവാൻ രാധയുടെ അരികിലേക്ക് പോയി. എന്നാൽ രാധയെ കാണാനായില്ല. ഭഗവാൻ നോക്കുമ്പോൾ പുറത്തേക് ഇറങ്ങി പോകുന്ന രാധയെ ആണ് കണ്ടത്. രാധയെ വിളിച്ച ശേഷം ഭഗവാൻ രാധാക്കരികിലേക്ക് പോവുകയും ആനന്ദത്താൽ രാധയുടെ കണ്ണുകളിൽ അശ്രുക്കൾ അടരുകയും ചെയ്തു.
ആ സംഭവത്തിന് ശേഷം രാധയെ ആരും കണ്ടിട്ടില്ല. രാധ തിരികെ ഗോകുലത്തിലോ, ഗൃഹത്തിലോ, റാവലിലോ, ബ്രാജിലോ എങ്ങും എത്തിയിട്ടില്ല.
രാധ എന്നെന്നേക്കുമായി ഭഗവാനിൽ ലയിച്ചു ചേർന്നു എന്നാണ് വിശ്വാസം.
ഇത്തരത്തിൽ ആണ് രാധ ഭൂലോകത്തു നിന്നും പോയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
(ഒരുപാട് നാളുകൾക്കു ശേഷം ഭഗവാൻ വേണുവൂതിയെന്നും, ആ നാദം കേട്ട രാധ അവിടെ പ്രത്യക്ഷ ആയെന്നും എന്നെന്നേക്കുമായി ഭഗവാന്റെ വേണുവിലേക്ക് അലിഞ്ഞു ചേർന്നു എന്നും വിശ്വസിക്കപ്പെടുന്നു)
ഇത്തരത്തിൽ ആണ് രാധ ഭൂലോകത്തിൽ നിന്നും അപ്രത്യക്ഷയായത് എന്ന് വിശ്വസിക്കപ്പെടുന്നു.
എന്നിട്ടും എത്ര യുഗങ്ങൾ കഴിഞ്ഞാലും പ്രണയം എന്നത് രാധാകൃഷ്ണ പ്രണയം തന്നെ.. അന്നും ഇന്നും എന്നും ആ ദിവ്യപ്രേമം വാഴ്ത്തപ്പെട്ടു കൊണ്ടേയിരിക്കും.
No comments:
Post a Comment