ഒന്നൊരുങ്ങി ഒന്നുകൂടി അത് മിനുക്കി കണ്ണാടി മുന്നിൽ നിൽക്കുമ്പോൾ ഒരിത്തിരി കൂടി സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ…എന്നാശിക്കാത്തവർ കുറവാണ്. ഐശ്വര്യ റായിയേയും ദീപിക പദുക്കോണിനെയും പോലെ നാലാൾ അംഗീകരിക്കുന്ന സൗന്ദര്യ റാണിമാരാകുന്നത് സ്വപ്നം കാണാത്തവരുണ്ടോ? കാഴ്ചയിൽ നന്നായിരിക്കാനുള്ള പരിശ്രമങ്ങൾ ലോകമെമ്പാടുമുള്ള സ്ത്രീകൾ ചെയ്യുന്നു. ഇപ്പോൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സൗന്ദര്യ കാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. ഐശ്വര്യ റായിയുടെ മനം മയക്കുന്ന സൗന്ദര്യത്തെക്കുറിച്ച് പറയുന്നതുപോലെ തന്നെ ഹൃത്വിക് റോഷന്റെ സൗന്ദര്യത്തെക്കുറിച്ചും നാം ഇന്നു സംസാരിക്കുന്നു.
സംവേദനത്തിൽ, ആനന്ദം, പൊരുൾബോധം, സംതൃപ്തി എന്നീ അനുഭവങ്ങൾ പകർന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം.
Facial harmony + ആന്തരിക തേജസ് + ആത്മവിശ്വാസം ഒന്നിച്ച് ചേർന്നാലേ ആ മുഖം സുന്ദരമാകൂ.
ആത്മവിശ്വാസം + സ്നേഹം = ഏറ്റവും മനോഹരമായ മുഖം. പിന്നെ -
കണ്ണിന്റെ സ്ഥാനം
നുണകുഴികളുടെ ആഴം
ചുണ്ടിന്റെ ആകൃതി
താടിയുടെ ചന്തം
കവിളിൻ്റെ നിർമ്മിതി
ഇവയൊക്കെ ചേർന്നാണ് പ്രകൃതിദത്ത സൗന്ദര്യം നിർണ്ണയിക്കപ്പെടുന്നത്. ഫിൽട്ടറുകൾ കൊണ്ട് അത് താൽക്കാലികമായി നന്നാക്കി കാണിക്കും, എന്നാൽ സൗന്ദര്യത്തിന്റെ അടിസ്ഥാനഘടന മാറ്റാൻ കഴിയില്ല.
സ്നേഹത്തിനു പോലും പല സമയത്ത് പല സൗന്ദര്യം ആണ്. ഒരു പിഞ്ചുകുഞ്ഞിനെ കാണുമ്പോളുളള മാതാപിതാക്കളുടെ സ്നേഹം, സഹോദരങ്ങൾ തമ്മിലുളള സ്നേഹം, ഭാര്യയും ഭർത്താവും തമ്മിലുള്ളത്, പ്രണയിതാക്കൾ തമ്മിലുള്ളത്, അധ്യാപക വിദ്യാർത്ഥി ബന്ധം...ഇവിടെ എല്ലാം സ്നേഹത്തിന്റെ പല തരത്തിലുള്ള സൗന്ദര്യം ആണ് കാണുന്നത്.
ശരീരപരമായ ഏറ്റവും ആകർഷകമായ മുഖങ്ങൾ പോലും ഒരുനിമിഷം dull ആകാം — മനസ്സിൽ തീക്ഷ്ണത ഇല്ലെങ്കിൽ.
മുഖം സുന്ദരമായി തോന്നാൻ ആദ്യം വേണ്ടത് വെറുതെ ഫെയ്‌സിനുള്ള പരിചരണങ്ങൾ അല്ല, ഉൾക്കാഴ്ചയും ആകർഷകമായ auraഉം കൂടി ഒരുപോലെ പ്രാധാന്യമുള്ളതാണ്.
Expressions/ഭാവങ്ങൾ ഇല്ലാത്ത മുഖം എത്ര സുന്ദരമായിരുന്നാലും ആകർഷകമാകില്ല. സ്നേഹം നിറഞ്ഞ, ആത്മവിശ്വാസമുള്ള പുഞ്ചിരി, മനസ്സിൽ നിന്ന് വരുന്നത് കണ്ണുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നത്, ആകർഷകമായ ശരീര ഘടനയും ചലനങ്ങളും ആണ് മറ്റൊന്ന്. പിന്നെ മുഖത്തിനും ശരീരത്തിനും ചേരുന്ന വസ്ത്ര ധാരണയും വസ്ത്രത്തിൻ്റെ നിറം ധരിക്കുന്നതും.
ഉദാഹരണത്തിന്, ഒരാൾക്ക് കൃത്യമായ symmetry ഇല്ലാത്ത മുഖമായിരിക്കാം. പക്ഷേ അവന്റെ കണ്ണുകളിൽ കരുണയും, മുഖഭാവത്തിൽ ആത്മാർത്ഥതയും കാണുമ്പോൾ നമ്മൾ അവനെ “സുന്ദരൻ” എന്നു മനസ്സിൽ തന്നെ വിളിക്കും. അല്ലേ?
നിങ്ങൾക്ക് മുഖശാസ്ത്രത്തിൽ കൂടുതൽ ഇഷ്ടമുള്ള ഭാഗം ഏതാണ്? കപോലങ്ങളുടെ ആകൃതി?
കണ്ണിന്റെ സ്ഥാനം?
താടിയുടെ ഘടന? അല്ലെങ്കിൽ,
സംസാരിക്കുമ്പോൾ മുഖത്തിൽ ഉണ്ടാകുന്ന expressions?
"ആദർശസൗന്ദര്യം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയിൽ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂർണ്ണത ചേർന്ന സത്ത എന്നാണ്.
മിക്കവാറും ജീവജാതികളിൽ ഇണകളുടെ ആകർഷണീയത ശാരീരികഗുണങ്ങളെ ആകർഷിച്ചാണെങ്കിലും മനുഷ്യരിൽ ചിലർ തങ്ങളുടെ തെരഞ്ഞെടുപ്പിനുപിന്നിൽ ആന്തരികസൗന്ദര്യമാണെന്ന് അവകാശപ്പെടാറുണ്ട്. ദയ, സംവേദനക്ഷമത, സ്വഭാവമൃദുത്വം, കാരുണ്യം, സർഗ്ഗവാസന തുടങ്ങിയവയൊക്കെ ഇത്തരം ആകർഷണങ്ങളിൽ പെടുന്നതായി പൗരാണികകാലം മുതൽ കരുതപ്പെട്ടിരുന്നു.
സൗന്ദര്യത്തെപ്പോലെ വൈരൂപ്യവും ആന്തരികമാവാം. ഉദാഹരണമായി പുറമേ ആകർഷണീയത കാട്ടുന്ന ഒരു വ്യക്തിയുടെ സ്വഭാവം ഭാവനാരഹിതവും ക്രൂരവും ആകാം. അസുഖകരമായ മാനസികാവസ്ഥകൾ ചിലപ്പോൾ താൽക്കാലികമായ വൈരൂപ്യവും സൃഷ്ടിച്ചേക്കാം.
ദർശനം അസുഖകരമായ അനുഭവം ഉളവാക്കുമെന്നതിനാൽ പ്രതികൂലമായി വിലയിരുത്തപ്പെടുന്ന ഗുണമോ ഗുണസഞ്ചയമോ വൈരൂപ്യം ആയി കരുതപ്പെടുന്നു. വിരൂപത കാട്ടുകയെന്നാൽ, സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താതിരിക്കുക, അകൽച്ചയും വെറുപ്പും ഉളവാക്കുക എന്നൊക്കെയാണർത്ഥം. സൗന്ദര്യത്തെപ്പോലെ തന്നെ വൈരൂപ്യവും വ്യക്തിനിഷ്ടമാണെന്നതിനാൽ ഒരു പരിധിവരെയെങ്കിലും "ദ്രഷ്ടാവിന്റെ കണ്ണിലാണ്".
ഒരാൾക്ക് എത്ര പണം സമ്പാദിക്കാനാകുമെന്നതിന് സൗന്ദര്യവുമായി ബന്ധമുണ്ടെന്നും കുറഞ്ഞ ശാരീരിക ആകർഷണീയതയുള്ളവർക്ക് അല്ലാത്തവരേക്കാൾ 5-10 ശതമാനം കുറച്ച് വരുമാനമേ നേടാൻ കഴിയുന്നുള്ളുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
No comments:
Post a Comment