ഇന്ന് കുറച് പഞ്ചാര കാര്യം പറയാം. ത്രെഡിൽ നടന്ന് കൊണ്ടിരിക്കുന്ന പഞ്ചാര അടി അല്ല, റിയൽ പഞ്ചസാരയെ പറ്റി.
രണ്ട് ദിവസായി ഞാൻ മുസഫർനഗറിലെ ഖതൗലി എന്ന സ്ഥലത്താണ്. രാവിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മോണിംഗ് വാക്കിന് പോയപ്പോൾ നല്ല ശർക്കറയുടെ വാസന വന്നപ്പോൾ ആണ് ശ്രദ്ധിച്ചത് സ്റ്റേഷനിൻ്റെ ഒരു സൈഡിൽ ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര മിൽ; ഏഷ്യയിലെ ഏറ്റവും വലിയവയിൽ ഒന്ന്. ട്രിവേണി എഞ്ചിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (TEIL) 1932ൽ സ്ഥാപിതമായത്. പഞ്ചസാരയും എതനോൾ ഉത്പാദനവും ആണ് പ്രധാനം. ദിവസവും 63000 ടൺ പഞ്ചസാര ഉത്പാദിക്കുന്ന ഈ കമ്പനി ധ്രുവ് സ്വാവ്നെയുടെ ആണ്.
ഒഫീഷിയലി ഇപ്പോഴും ബ്രസീൽ ആണ് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകർ എങ്കിലും കഴിഞ്ഞ വർഷം തന്നെ ഇന്ത്യ ബ്രസീലിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പഞ്ചസാര ഉത്പാദിപ്പിക്കുന്ന 110 രാജ്യങ്ങൾ വേറെ ഉണ്ട് എങ്കിലും ഇന്ത്യയുടെ പങ്ക് ആഗോള ഉത്പാദനത്തിന്റെ 15% ആണ്.
കരിമ്പിൽ നിന്ന് 80%ഉം,
ബീറ്റ്റൂട്ടിൽ നിന്ന് 20%ഉം (യൂറോപ്പിൽ) ആണ് പഞ്ചസാര ഉണ്ടാക്കുന്നത്. മുസഫർനഗറിലെ ഗ്രാമങ്ങളിൽ കൂടി കരിമ്പ് സീസനിൽ സഞ്ചരിച്ചാൽ വീടുകയിൽ മുറ്റത്ത് ശുദ്ധമായ ശർക്കര ഉണ്ടാക്കുന്നത് കാണാം. ഇന്ത്യയിലെ ഏറ്റവും പണം ഉളള ഡിസ്രിട്രിക്‌ട്കളിൽ ഒന്ന് മുസഫർനഗർ ആണെങ്കിലും അവിടുത്തെ ജനങ്ങളെ കണ്ടാൽ സാധാരണ ഗ്രാമവാസികൾ പോലെ സിമ്പിൾ ജിവിതം നയിക്കുന്നവർ ആയിരിക്കും.
പിന്നീട് ഗംഗാ നദിയിൽ പോയി പൂജ ചെയ്തു തിരിച്ച് പോരുന്ന വഴി അവിടുത്തെ ഫേമസ് ഖസ്ത കഴിച്ചു. കഴിച്ചോണ്ടിരുന്നപ്പോൾ ആണ് ഓർത്തത് ഇന്ന് വെള്ളിയാഴ്ച്ച ആണല്ലോ, പുളി കൂട്ടരുതാത്ത ദിവസം ആണല്ലോ എന്ന്, വായിലുണ്ടായിരുന്നത് അപ്പോഴേ തുപ്പി, വാ കഴുകി വെള്ളവും കുടിച്ച് റൂമിലേക്ക് പോണൂ. ഗംഗാ നദിയുമായി എന്തോ ആധ്യാത്മിക ബന്ധം എനിക്ക് കുഞ്ഞിലെ തൊട്ട് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഗംഗാമാ എന്നാണ് വിളിക്കാറ്. ഗംഗാമാ ഒഴുകുന്ന തീരങ്ങളിൽ എല്ലാം ക്ഷേത്രങ്ങളും ആശ്രമങ്ങളും ആണെങ്കിൽ യമുന തീരങ്ങളിൽ രാജ കൊട്ടാരങ്ങൾ ആണ്, ബ്രഹ്മയുടെ മകൾ ഹിണ്ടൻ്റെ പേരിലുള്ള ഹിണ്ടൻ നദിയുടെ തീരത്തുള്ളവർ ഗുണ്ടകളും ആക്രമികളും ആണ് എന്നാണ് വിശ്വാസം. രാവണൻ ജനിച്ചതും തപസ്സ് ചെയ്തതും ഗ്രേറ്റർ നോയിഡയിലെ ബിസ്രഖ് എന്ന ഹിണ്ടൻ നദീ തീരത്തെ ഗ്രാത്തിൽ ആണ്. ഞാൻ പോയിട്ടുണ്ട് അവിടെ. നദികൾക്ക് പറയാൻ ഓറിയിരം കഥകളും സംസ്‌കാരങ്ങളും ഉണ്ട്.