നിങ്ങളിൽ ഉളള ആത്മാവിൻ്റെ തന്നെ പകുതി ഭാഗം ലോകത്തിൻ്റെ വേറൊരു ഭാഗത്ത് എവിടെയോ ഉള്ളതിനെ ആണ് ട്വിൻ സൗൾ എന്ന് പറയുന്നത്.
എൻ്റെ പരിചയത്തിൽ അങ്ങനെ ഒരാൾ ഉണ്ട്.ആണാണ്.ന്യൂസിലാൻഡിൽ ഉള്ള ഒരു സ്ത്രീ ഏതൊക്കെയോ വഴിയിലൂടെ ഇന്ത്യയിൽ ഉള്ള ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യുകയും,ഈ കാര്യങ്ങൽ പറയുകയും ചെയ്തു.അവർ ഇദ്ദേഹത്തെ കാണാൻ ഇന്ത്യിലെക്ക് വരാൻ പ്ലാൻ ചെയ്യുന്നു.
രണ്ട് ശരീരം ഒരു ആത്മാവ് എന്ന് പറയാറുണ്ടെങ്കിലും ഇത് വാസ്തവത്തിൽ അങ്ങനെ ആണ്. നമ്മുടെ ജീവിതത്തിൽ എത്തുന്ന എല്ലാവരും, പ്രത്യേകിച്ച് നമ്മോടു വളരെ അടുപ്പമുള്ളവർ, കഴിഞ്ഞ ജന്മങ്ങളിലും നമ്മളോടു ബന്ധമുണ്ടായിരുന്നവരാണെന്നു പറയപ്പെടുന്നു. ഒരു ആത്മാവിന്റെ യാത്രയിൽ, പല ജന്മങ്ങളിലും അനുഭവിച്ച ബന്ധങ്ങൾ അടുത്ത ജന്മങ്ങളിൽ വീണ്ടും സംഭവിക്കുന്നു എന്നത് ദാർശനിക കാഴ്ചപ്പാടുകളിലും, ആത്മീയ ദർശനങ്ങളിലും പ്രചരിച്ചിട്ടുള്ളതാണ്.
ഈ പുതിയ കാലഘട്ടതിലെ FB, insta, thread പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന വെർച്വൽ ഫ്രണ്ട്ഷിപ്പ്കളും പ്രേമബന്ധങ്ങളും ഒക്കെ മുജ്ജന്മവും ആയിട്ട് വല്ല ബന്ധം ഉണ്ടോ ആവോ
No comments:
Post a Comment