ഇങ്ങനെ ഇരിക്കുമ്പോൾ ചില പൊട്ട ചോദ്യങ്ങൾ മനസ്സിൽ വരും. ചിലർക്ക് 25 വയസ്സ് വരെ വലിയ ലുക്ക് ഒന്നും കാണില്ല, പക്ഷെ പ്രായം കൂടുന്നത് അനുസരിച്ച് കൂടുതൽ സൗന്ദര്യം ഉള്ളതായി തോന്നാൻ തുടങ്ങുന്നത് എന്ത് കൊണ്ടാകാം എന്നതാണ് ഇന്ന് തലയിൽ കയറിയ ചോദ്യം. ചെരുപ്പത്തിൽ വളരെ അട്ട്രാക്ടീവ് ആയിരുന്ന ചിലർ ഒരു പ്രായം കഴിഞ്ഞാൽ മുഖശ്രീ നഷ്ടപ്പെട്ടതായും കാണുന്നു. ഉത്തരം പലത് ഉണ്ടെങ്കിലും ഒരു പ്രധാന കാരണം നമ്മുടെ മൂക്കിൻ്റെ വളർച്ച ആണ്. മൂക്കിൻ്റെ വളർച്ച മാത്രം തുടർന്നോണ്ടിരിക്കുന്നു. ചെറുപ്പത്തിൽ സൗന്ദര്യം കുറഞ്ഞിരുന്നവർക്ക് ഒരു പ്രായത്തിൽ മുഖത്തിന് ചേരുന്ന മൂക്ക് ആകുമ്പോൾ സൗന്ദര്യം കൂടിയതായും, ചെറുപ്പത്തിൽ അട്ട്രാക്ടീവായിരുന്ന മുഖം, മുക്കിൻ്റെ വളർച്ച കൂടുകയും മുഖം ചൊട്ടുകയും ചെയ്തപ്പോൾ facial symmetry മാറിയത് കൊണ്ട് മുഖത്തെ ആകർഷണം കുറയുകയും ചെയ്തു എന്നാണ് എനിക്ക് തോന്നിയത്.
facial ratio - മൂക്ക്-കണ്ണ് അകലം, നേറ്റി നീളം, കവിളിന്റെ പൊക്കം, താടിയുടെ സ്ട്രക്ചർ – എല്ലാം ഒന്നിച്ച് രൂപം നിശ്ചയിക്കുന്നു.
Facial symmetry: മുഖം കൃത്യമായ ആകൃതിയിൽ എത്തിയാലാണ് ഏറ്റവും ആകർഷകമായി തോന്നുന്നത്. ഇത് ചിലരിൽ 16-ൽ തന്നെ നടക്കും, ചിലർക്കത് 25 കഴിഞ്ഞാണ്.
Delayed facial development: ചിലരുടെ മൂക്ക്, കവിള്‍, താടി എന്നിവയുടെ final structure late twenties-ലാണ് settle ചെയ്യുന്നത്.
Collagen & Elastin കുറയുന്നു. ഇവ മുഖത്തിന്റെ string-like support system ആണെന്നു പറയാം. പ്രായം കൂടുമ്പോൾ ഇവയുടെ ഉത്പാദനം കുറയുന്നു. ചർമ്മം തളരുന്നു, lines കാണാം, തൊലി തുങ്ങുന്നു. Fat distribution മാറുന്നു. Elastin കുറയുന്നു, ചർമ്മം elasticity നഷ്ടപ്പെടുന്നു.
Fat redistribution മുഖത്തിൽ (ഉദാ: കവിള്‍ fat കുറഞ്ഞ് താടിയിലേക്ക് പോകുന്നു).
Glow-up: Late bloomers എന്ന് പറയുന്ന ഈ വിഭാഗം ആളുകൾക്ക് 25-നുശേഷം മുഖം symmetry, harmony എന്നിവ പിടിച്ചു തുടങ്ങിയപ്പോൾ attractiveness കൂടുന്നു.
അത് പോലെ വളർച്ച കൂടികൊണ്ടിരിക്കുന്ന വേറൊരു അവയവം ചെവി ആണ്.
വളർച്ച നിൽക്കുന്ന പ്രായം സാധാരണയായി 16–25 വയസ്സിനുള്ളിൽ ആണ്. കാരണം അസ്ഥിയുടെ ഗ്രോത്ത് പ്ലേറ്റ് (Epiphyseal plate) അടയുന്നു. മൂക്കിന്റെയും ചെവിയുടെയും ആകൃതിയിൽ പ്രധാന പങ്ക് വഹിക്കുന്ന കാർട്ടിലേജ് (cartilage) ജീവിതകാലം മുഴുവൻ അല്പം വളരുന്നുകൊണ്ടിരിക്കും.
ചിലപ്പോൾ excessive nasal/cartilage growth മുഖത്തിന് വലിച്ചിൽ തോന്നാം – അത് aging-ൽ ഒരു "asymmetry" ഉണ്ടാക്കുകയും ചെയ്യാം.
അത് പോലെ തെറ്റി ധാരണ ഉണ്ടാക്കുന്ന ചില കാര്യങ്ങൾ -
വലിയ നെറ്റി = ബുദ്ധിയും ആയി ബന്ധമില്ല, structure genetics നിശ്ചയിക്കുന്നു
വലിയ ചെവി = കൂടുതൽ brain power കേൾവി മെച്ചപ്പെട്ടേക്കാം, ബുദ്ധിയുമായി direct link ഇല്ല
ചെറു മൂക്ക് = വിധേയത്വം എന്നത് പൂർണ്ണമായും കെട്ടുകഥ
താടിയിൽ ഒരു കുഴി ഉള്ളവരെ പണകുഴി
കവിളിൽ നുണക്കുഴി - സൗന്ദര്യം Cultural preference മാത്രം, സൈന്ടിഫിക് base ഇല്ല
താടിയിലും മീശയിലും പൗരുഷം Mostly testosterone-ന്റെ levels based secondary sexual trait മാത്രമാണ്
വലിയ ശരീരം = വലിയ sex organs ശരിയായതല്ല. Organ size determined by DNA & hormones
കൂടുതൽ സ്വയം ഭോഗം - ലൈംഗിക കഴിവ് കുറയും എന്നത് തെറ്റാണ്. മിതമായി ചെയ്യുന്നത് ആരോഗ്യകരമാണ്, അമിതമായി ചെയ്‌താൽ ലൈംഗിക കഴിവ് (sexual performance) നേരിട്ട് കുറയില്ല, പക്ഷേ മനസിന്റെ ഭയം മൂലം secondarily കുറയാൻ സാധ്യത ഉണ്ട്.
Sex organs ന്റെ size – പൂർണമായും genetic code-നെയും, puberty-യിലെ hormone levels-നെയും ആശ്രയിച്ചിരിക്കുന്നു. ശരീര വലിപ്പമോ രൂപമോ അതിനെ നിർണ്ണയിക്കുന്നില്ല.
Puberty സമയത്ത് അതിന്റെ ഉയർന്ന നിലയാണ് penis, testes എന്നിവയുടെ വളർച്ചയ്ക്ക് കാരണമായത്.
കുട്ടിക്കാലത്ത് അല്ലെങ്കിൽ puberty സമയത്ത് testosterone കുറവായാൽ ചെറിയ genitalia ഉണ്ടാകാൻ സാധ്യത ഉണ്ട് (micropenis പോലുള്ള അവസ്ഥകൾ).
പെൺകുട്ടികളുടെ sex organs-ന്റെ വലിപ്പം പൂർണ്ണമായും Genetics + Hormones + Growth timing + Health ന്റെ function ആണ്.
ഇതിന് ശരീരവലിപ്പം, complexion, bust size, lifestyle തുടങ്ങിയവയ്ക്കൊന്നും direct link ഇല്ല.
വലിയ ലബിയ/ക്ലിറ്റോറിസ് = ലൈംഗികമായി കൂടുതൽ ആഗ്രഹം എന്നതും ശരിയായതല്ല. Desire-ന് brain ആണ് control center
കറുത്ത ജേനിറ്റല്സ് = ലൈംഗികമായി hyperactive തലച്ചോറും ഹോർമോണുകളും മാത്രമാണ് അതിനേത് നിർണ്ണയിക്കുന്നത്. വർണ്ണം genetics & friction മൂലമാണ്.
അമിത സ്വയംഭോഗം മൂലം ശരീരത്തെ തോൽപ്പിക്കാൻ അല്ല, മനസ്സിനെ ആണ് ബാധിക്കുന്നത്. ഇത് കാരണം പലരിലും "ഞാൻ ബലഹീനനാണ്", "കഴിവില്ല" എന്നൊരു ഭ്രാന്തു ആശങ്ക (sexual performance anxiety) വരുന്നു. അതാണ് യഥാർത്ഥ അപകടം. Erections, stamina, performance — ഇവയെ masturbation തനിയെ നശിപ്പിക്കില്ല. എനിക്ക് പങ്കാളിയെ തൃപ്തി പെടുത്താൻ കഴിയുമോ എന്ന ഭയം ഉത്തേജന ശക്തിയെയും ടൈമിംഗിനെയും കുറക്കും. Sex ചെയ്യുമ്പോൾ climax ഉടനേ സംഭവിക്കുന്നത് Overstimulated nervous system കാരണം ആണ്.
Sperms 1000 per second പുതിയത് ആയി ഉത്പാദിക്കപ്പെടുന്നത്. Zinc-പുഷ്ടിയായ ഭക്ഷണം – അണ്ഡങ്ങൾക്കും sperm ഹെൽത്തിനും നല്ലതാണ്. അത് കൊണ്ട് അമിത സ്വയം ഭോഗം മൂലമാണ് കുട്ടികൾ ഉണ്ടാക്കാൻ കഴിവ് നഷ്ടപ്പെട്ടത് എന്നതും തെറ്റിദ്ധാരണ ആണ്. ശാരീരിക വൈകല്യങ്ങൾ ആണ് അതിനു കാരണം.
സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ-
Collagen boosting: Bone broth, fish skin, chicken skin
Omega-3 fatty acids: Flaxseed, walnuts, fatty fish
Antioxidants: Blueberries, dark chocolate, spinach
Vitamin C: Amla, lemon, orange – collagen synthesis ന് ആവശ്യമാണ്.
Hydration: വെള്ളം, watery fruits
Aging is a combination of internal biological clock + external factors like sun, pollution, stress, food.
No comments:
Post a Comment