പഞ്ചഭൂതങ്ങൾ :- വായു, അഗ്നി, ജലം പൃഥ്വി, ആകാശം
അഞ്ച് പ്രാണങ്ങൾ :- പ്രാണൻ (ഹൃദയ പ്രദേശം) ഉദനൻ (കഴുത്ത്), സമാനൻ (നാഭി പ്രദേശം) അപാനൻ (മലദ്വാരം, ജെനിറ്റൽ), വ്യാനൻ (ശരീരമൊട്ടാകെ) ഈ പഞ്ചപ്രാണങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ശരീരവും മനസും ആരോഗ്യവാനായി നിലനിൽക്കുന്നത്)
മൂന്ന് ദോഷങ്ങൾ :- വാതം, കഫം, പിത്തം.
മുഴുവൻ സൃഷ്ടിയും മുകളിൽ പറഞ്ഞ മൂലകങ്ങളാൽ നിർമ്മിതമാണെന്ന് ഋഷിമാർ കണ്ടെത്തി. മനുഷ്യൻ്റെ ഘടന പ്രപഞ്ചത്തിൻ്റെ ഒരു ചെറിയ രൂപമാണെന്നും അതിനാൽ അതേ അഞ്ച് ഘടകങ്ങൾ ചേർന്നതാണെന്നും അവർ അനുമാനിച്ചു. അതിനാൽ നല്ല ആരോഗ്യത്തിൻ്റെ രഹസ്യം ശരീരത്തിനുള്ളിലെ മൂലകങ്ങളുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നുവെന്നും ഈ അഞ്ച് ഘടകങ്ങളിലെ അസന്തുലിതാവസ്ഥ ശരീരത്തിൻ്റെയും മനസ്സിൻ്റെയും രോഗങ്ങൾക്ക് കാരണമാകുമെന്നും അവർ നിഗമനം ചെയ്തു.
മുദ്രകൾ യോഗയിലും തന്ത്രശാസ്ത്രത്തിലും ശരീര ഭാഗങ്ങൾകൊണ്ട് അനുഷ്ഠിക്കുന്ന ചിഹ്നത്തെ/ആംഗ്യത്തെ "മുദ്ര" എന്ന് പറയുന്നു. ഇവ ചെയ്യുന്നത് കൊണ്ട് ക്ഷീണവും ഉത്കണ്ഠയും ഇല്ലാതാകുന്നു.
മുദ്രകൾ മനുഷ്യരാശിക്ക് ഒരു അനുഗ്രഹമാണ്. മുദ്രകളുടെ പുരാതന ശാസ്ത്രം ഇന്ത്യ ലോകത്തിന് നൽകിയ ഏറ്റവും മികച്ച സമ്മാനങ്ങളിലൊന്നാണ്. യോഗയുടെ ഭാഗമായ മുദ്രകളുടെ ശാസ്ത്രം ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്
യോഗശാസ്ത്രത്തിൽ മുദ്രകൾ വളരെ പ്രധാനമാണ്. യോഗമുദ്ര എന്നാൽ സാധകൻ പരമാത്മാവുമായി അല്ലെങ്കിൽ ദിവ്യപ്രജ്ഞയുമായി സ്വയം ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന ആംഗ്യങ്ങൾ ആണ്. മനസ്സിലുള്ളത് ആംഗ്യവിക്ഷേപത്തിലൂടെ പുറത്തേക്ക് വിനിമയം നടത്തുന്നു. മുദ്രകൾ അനേകം ഉണ്ട്. അംഗവിക്ഷേപം മുതൽ ആസനങ്ങൾ, പ്രാണായാമം, ബന്ധങ്ങൾ, എന്നിവ സംഗമിച്ചുള്ള ക്രിയകൾ വരെ യോഗശാസ്ത്രത്തിലുണ്ട്.
കരമുദ്രകൾ (Hand Mudras), അഡ്ഹാര മുദ്രകൾ (Postural Mudras), ബന്ധ മുദ്രകൾ (Lock Mudras), ആധ്യാത്മിക മുദ്രകൾ (Spiritual Mudras), താന്ത്രിക മുദ്രകൾ (Tantric Mudras) എന്നിങ്ങനെ പല മുദ്രകൾ ഉണ്ട്.
ജ്ഞാനമുദ്ര, ചിൻമുദ്ര, നാസികാമുദ്ര, ശാംഭവി മുദ്ര, അശ്വിനി മുദ്ര, ഖേചരിമുദ്ര പ്രാണമുദ്ര, വജ്‌റാളിമുദ്ര, യോനിമുദ്ര, മഹാമുദ്ര, മഹാഭേദമുദ്ര, കാകിമുദ്ര, ഭുജാംഗനിമുദ്ര, ഭൂചരിമുദ്ര, ഉന്മനിമുദ്ര, തടാകിമുദ്ര എന്നിവയാകുന്നു പ്രധാന യോഗമുദ്രകൾ. നൂറുകണക്കിന് മുദ്രകൾ ഉള്ളതിൽ 108 മുദ്രകൾ ശ്രദ്ധേയമാണ്.
മുദ്രകളുടെ ഉപയോഗം-
*മുദ്രകൾ ആന്തരിക സമാധാനവും ശക്തിയും ഉണ്ടാക്കുന്നു
*ക്ഷീണവും ഉത്കണ്ഠയും ഇല്ലാതാക്കുന്നു
*ശാരീരികവും വൈകാരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.
*സമ്മർദ്ദം, വിഷാദം, കോപം എന്നിവ ശാന്തമാക്കുന്നു
*മനസ്സിനെ ശാന്തമാക്കുന്നു, ബുദ്ധിയെ കൂട്ടുന്നു, ഊർജ്ജപ്രവാഹം ശക്തമാക്കുന്നു, ആധ്യാത്മിക ശക്തി കൂടുന്നു
*സ്നേഹം, സന്തോഷം, സമൃദ്ധി, ദീർഘായുസ്സ് എന്നിവ നൽകുന്നു.
ജ്ഞാനമുദ്ര ധ്യാനത്തിലേക്ക് പ്രവേശിക്കുവാൻ ഏറ്റവും നല്ല മുദ്രയാണിത്. മനസ്സിനെ ഏകാഗ്രതയിലേക്ക് നയിക്കുന്നു.മൂന്നാം കണ്ണ് എന്ന് പറയപ്പെടുന്ന പീനൽ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു. നാഡി വ്യവസ്ഥയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചിന്മുദ്ര ശരീരത്തെയും മനസ്സിനെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നു. മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. മനസ്സിലെ സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നു. ശരീരത്തിലെ ജീവശക്തിയായ പ്രാണൻ്റെ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുകയും നാഡികളെ ഉത്തേജിപ്പിച്ച് നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ഉറക്കമില്ലായ്മ സുഖപ്പെടുത്തുന്നു.
നാസികാമുദ്ര മൂലാധാര ചക്രത്തെ ഊർജ്ജപ്പെടുത്തുന്നു. ഇന്ദ്രിയങ്ങളെ ഉള്ളിലേക്ക് തിരിച്ച് ആത്മീയ പുരോഗതി നേടുന്നതിന് ഏകാഗ്രത വർധിപ്പിക്കുന്നതിനും ഏറ്റവും ഉത്തമമായ ക്രിയയാണ് നാസികാമുദ്ര അഥവാ നാസികാഗ്ര ദൃഷ്ടി മുദ്ര. കണ്ണുകളുടെ പേശികൾക്ക് ബലം നൽകുന്നു.ബുദ്ധി വികാസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശാംഭവി മുദ്ര മൂന്നാം കണ്ണിനെ അതായത് ആജ്ഞാ ചക്രത്തെ ഊർജ്ജിതമാക്കുന്നു. ക്രിയ ചെയ്യുന്ന ആൾ പരമ പ്രജ്ഞയുമായി കൂട്ടിയിണക്കപ്പെടുന്നു. കണ്ണുകൾക്ക് ആരോഗ്യവും, ആകുലതകളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മോചനം ലഭിച്ച് മനസ്സ് സമാധാനപൂര്ണമാകുകയും ചെയ്യുന്നു.
ആസനങ്ങളിൽ ഇന്ദ്രിയങ്ങൾ പ്രാഥമികവും പ്രാണൻ ദ്വിതീയവുമാണ്. മുദ്രകളിൽ ഇന്ദ്രിയങ്ങൾ ദ്വിതീയവും പ്രാണൻ പ്രാഥമികവുമാണ്.
No comments:
Post a Comment