R A M's
Friday, 15 November 2024
രഹസ്യങ്ങളുടെ ഹിമാലയം, നന്ദാദേവി രാജ് ജാത്ത് യാത്ര
ഹിമാലയം രഹസ്യങ്ങളുടെ കേന്ദ്രം ആണ്. നൂറ്റാണ്ടുകൾ ആയി തപസ്സ് ചെയ്യുന്ന, അമാനുഷിക ശക്തികൾ ഉളള സന്ന്യാസിമാർ, സാധാരണക്കാർക്ക് ചെല്ലാൻ അനുവാദമില്ലാത്ത ആശ്രമങ്ങൾ എല്ലാം ഉളള ആ പ്രദേശവും അവിടുത്തെ വിശേഷങ്ങളും നേരിട്ട് കണ്ട് അറിയണമെങ്കിൽ 20.8.2026 മുതൽ 11.9.2026 വരെ ഉള്ള ദിവസങ്ങളിൽ നടക്കുന്ന നന്ദാദേവി രാജ് ജാത്ത് യാത്രയിൽ പങ്ക് ചേരുക.
ഏഴ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു : ഇന്ത്യ , നേപ്പാൾ , ഭൂട്ടാൻ , ചൈന , പാകിസ്താൻ , അഫ്ഗാനിസ്താൻ , മ്യാൻമാർ എന്നിവയാണ് ഈ രാജ്യങ്ങൾ.
ലോകത്തിലെ പ്രധാനപ്പെട്ട നാല് നദീതടവ്യവസ്ഥകളുടെ ഉൽഭവസ്ഥാനവും ഇവിടെ ആണ്, സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദികളെ ആശ്രയിക്കുന്നു.
ഓരോ 12 വർഷത്തിലും നടത്തപ്പെടുന്ന ഈ ഘോഷയാത്ര ഹിമാലയൻ കുംഭമേള എന്നും അറിയപ്പെടുന്നു. പാർവതിയുടെ അവതാരമായ നന്ദാദേവി ഭർത്താവായ ശിവനെ കാണാൻ കൈലാസത്തിൽ പോകുന്ന ഈ ഘോഷയാത്ര ചമോളി ജില്ലയിലെ നോയറ്റിയിൽ നിന്ന് ആരംഭിച്ച് 280 കിലോമീറ്റർ ദൂരം താണ്ടി 19 ദിവസം കൊണ്ട് 4700 അടി ഉയരത്തിൽ ഉള്ള ഹോമകുണ്ടിൽ എത്തുന്നു. അതിന് മുകളിലേക്ക് പോകണമെങ്കിൽ ഓക്സിജൻ സിലിണ്ടർ വേണ്ടി വരും.
ഈ യാത്രയിൽ നാല് കോമ്പുള്ള ഒരാട് കൂടെ കാണും. നോയറ്റയിൽ നിന്ന് ഈ നാലു കൊമ്പുള്ള ആടാണ് ദേവിയുടെ പ്രതീകമായി മുന്നോട്ട് പോകുന്നത്. നാനാപ്രദേശങ്ങളിൽ നിന്ന് എത്തുന്ന ജനങ്ങൾ തനതായ വസ്ത്രധാരണവും ഭക്തിഗാനങ്ങളും ഉൾപ്പെട്ട ഈ യാത്ര, ഉത്തരാഖണ്ഡ് സംസ്ഥാനത്തിൻ്റെ പാരമ്പര്യ സാംസ്കാരിക മഹത്വവും പ്രകൃതിയുടെ സൗന്ദര്യവും പ്രദർശിപ്പിക്കുന്നു.
യാത്ര അവസാനിക്കുന്നിടത്ത് ആ ആടിനെ സ്വതന്ത്രമാക്കി മുകളിലേക്ക് പോകാൻ അനുവദിക്കുകയും നന്ദാദേവിയുടെ പ്രതിമയെ തടാകത്തിൽ നിർമ്മാർജ്ജനം ചെയ്യുകയും ചെയ്യുന്നു.
അത് പോലെ തന്നെ അദ്ഭുതം ഉണ്ടാക്കുന്നതാണ് അവിടെ കിടക്കുന്ന ഭീമാകാരങ്ങളായ മനുഷ്യ അസ്ഥികുടങ്ങൾ.
ഒരു കഥ അനുസരിച്ച്, നന്ദാദേവി നോയറ്റി ഗ്രാമത്തിൽ കുശന്റെ മകളായി ജനിച്ചു. ശിവൻ അവളെ കണ്ടപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ശിവൻ, നാല് കൊമ്പുള്ള ഒരു ആടിനെ വധുവിനെ ചോദിക്കാനായി അയച്ചു.
കുശൻ മകളെ ശിവന് നൽകിയെങ്കിലും യാത്രയുടെ ഒരുക്കത്തിന് കുറച്ച് സമയം വേണമെന്ന് പറഞ്ഞു. കുശൻ നന്ദാദേവിയുടെ പ്രതിമയെ ചങ്ങാടിൽ വെച്ച് ആടിനെ മുന്നിൽ നടത്തി യാത്ര ആരംഭിച്ചു.
ഹോമകുണ്ടിൽ, ആടിൻ്റെ യാത്ര അവസാനിച്ചു. ആടിൻ്റെ പിന്നിൽ നടന്നവർ ചങ്ങാടിലെ പഡത ഉയർത്തിയപ്പോൾ അത് ശൂന്യമായിരുന്നു. നന്ദാദേവി ശിവനിൽ ലയിച്ചിരിക്കുന്നു എന്ന് അവർ മനസ്സിലാക്കി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment