Monday, 18 November 2024

placebo effects


അഹം ബ്രഹ്മാസ്മി 
ഞാൻ ഈ വിശ്വത്തിന്‍റെ ഒരു ഭാഗമാണ്, സത്യം, ജ്ഞാനം, ആനന്ദം – എല്ലാം എന്റെ ഉള്ളിലുണ്ട്.

നമ്മൾ പ്രാർത്ഥിക്കുന്നത് മാത്രമാണ് ആ പരംശക്തി കേൾക്കുന്നത് എന്നും അവ എല്ലാം നടപ്പാക്കി കിട്ടുമെന്നും പ്രത്യാശിക്കുന്നു. പക്ഷേ സംഭവിക്കുന്നത് വേറൊന്നും. നമ്മൾ, പേടിക്കുന്നതും, ചിന്തിക്കുന്നതും, പറയുന്നതും ഒക്കെ പിന്നെ യാഥാർത്ഥ്യമാകുന്നു. അപ്പൊൾ എന്താണ് പ്രാർത്ഥിച്ചത്. അതെ, നമ്മൾ ചുമ്മാ പറയുന്നതും ചിന്തിക്കുന്നതും പോലും പ്രാർത്ഥന ആകുന്നു.ത്രിസന്ധ്യക്ക് വേണ്ടാതീനം പറയാതെ ഇരിക്ക് സരസ്വതി എപ്പോഴാണ് നാവിൽ വരുന്നത് എന്നറിയില്ല
എന്ന് ഒക്കെ മുതിർന്നവർ പറയുന്നത് ഓർക്കുക. ത്രിസന്ധ്യക്ക് മാത്രമല്ല 24 മണിക്കൂറും ശ്രദ്ധിക്കുക, നല്ലത് മാത്രം പറയുക, ചിന്തിക്കുക.

ഇതിനെ ആണ് placebo effects എന്ന് പറയുന്നത്. ഞാൻ മുമ്പും 3-4 പോസ്റ്റുകളിലൂടെ പറഞ്ഞിട്ടുണ്ട്. നമ്മൾ തന്നെ ആണ് നമ്മുടെ ജിവിതം എങ്ങനെ ആയിരിക്കും എന്നതിൻ്റെ കാരണകാർ. 800 കോടി ജനങ്ങൾ ഓരോരുത്തരും എങ്ങനെ ജീവിക്കണം എന്നത് നിയന്ത്രിക്കുന്നതല്ല ദൈവത്തിൻ്റെ ജോലി. നമ്മുടെ ചിന്തകളും, സംസാരങ്ങളും, കർമ്മങ്ങളും, മനോഭാവങ്ങളും ആണ് നമ്മളുടെ ജിവിതം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത്.

അതുകൊണ്ട് ദൈവത്തെ വിളിച്ച് അത് വരല്ലേ, ഇത് ഉണ്ടാവല്ലേ, (പേടിയുള്ള കാര്യങ്ങൾ) എന്നത് ദിവസവും repeat ചെയ്യുമ്പോൾ സത്യത്തിൽ അവയെ നമ്മളുടെ ജീവിതത്തിലേക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് പ്രാർത്ഥിക്കുന്നത് അസുഖം ഉണ്ടാകരുതേ, കടം ഉണ്ടാകരുത്, സമാധാനകേട് ഉണ്ടാകരുതേ, അപമാനം ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകരുത് എന്ന ശബ്ദം ആല്ല എഫക്ടീവ് ആകുന്നത്, അസുഖം, കടം, സമാധാനകേട്, അപമാനം ഒക്കെ എഫക്ടിവ് ആകുന്നു. പകരം ഉപയോഗിക്കേണ്ട ശബ്ദങ്ങൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുക. അതായത് ആരോഗ്യം വേണം, പണവും ഐശ്വര്യവും വേണം, സമാധാനം വേണം, സമൂഹത്തിൽ ബഹുമാന്യൻ ആകണം.

No comments:

Post a Comment