പുറത്ത് ഒരു ശിവനുണ്ടെങ്കിൽ അകത്തും ഒരു ശിവനുണ്ട്. അഹം ബ്രഹ്മാസ്മി" (ഞാൻ ബ്രഹ്മം ആണ്) എന്ന ധാരണ പോലെ ശിവോഹം എന്നാൽ "ഞാൻ പരമശിവതത്ത്വം" ആണ്. അതുകൊണ്ട് എൻ്റെ പൂജ എൻ്റെ ഉള്ളിൽ ഉളള ശിവന് വേണ്ടി ആണ്. മാനസിക പൂജ ആണ് അതിന് ഉത്തമം. ഉച്ചക്ക് 12 മണി മുതൽ അടുത്ത ദിവസം രാവിലെ വരെ ശ്രീ ശിവായ നമസ്തുഭ്യം പറ്റുന്നത് പോലെ വലത് കയ്യിലെ പെരുവിരലിനെ ഇടത് കയ്യും കൊണ്ട് പിടിച്ചോണ്ട് ആണ് ചൊല്ലുക. ഉച്ചക്ക് 12 മുതൽ നാളെ രാവിലെ വരെ ഭക്ഷണം കഴിക്കാതെ മൗനം പാലിച്ചുകൊണ്ട് പറ്റുന്ന അത്ര ഏകാഗ്രതയോടെ ചൊല്ലും. വൈഫ് ചൊല്ലുന്നത് ശിവായ നമഃ എന്നും. അകത്ത് ബാക്കിയായ വിഷങ്ങൾ നശിച്ച്, അമൃത് സജീവമാകാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ആളല്ല ഇങ്ങനെ ചെയ്യാൻ പറയാൻ. അത് കൊണ്ട് ഞങ്ങൽ എങ്ങനെ ചെയ്യുന്നു എന്ന് എഴുതിയത്.
ഈ മന്ത്രം ശിവന്റെ പഞ്ചഭൂതരൂപത്തെ പ്രതിനിധീകരിക്കുന്നു. "നമശിവായ" എന്നത് "ഞാൻ ശിവനെ നമസ്കരിക്കുന്നു" എന്നർത്ഥം. ന ജലതത്വം മ പൃഥ്വീതത്വം ശി അഗ്നിതത്വം വ വായുതത്വം യ ആകാശതത്വം.
എല്ലാവരും അവരവരുടെ വിശ്വാസം അനുസരിച്ച് പൂജകൾ ചെയ്യുന്നു. "ശിവോഹം" ഞാൻ ശിവനാകുന്നു എന്ന വിശ്വാസം ആണ് എനിക്ക് ഇഷ്ടം. ശ്രീ ശിവായ നമസ്തുഭ്യം ആണ് കൂടുതലും ചൊല്ലുന്നത്. ഓം നമഃ ശിവായ ആണ് എല്ലാവരും ചൊല്ലുന്നത്, അത് ചൊല്ലുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ ചില സമയത്ത് ശരീരത്തിന് പ്രത്യേകിച്ച് സ്ത്രീകൾക്ക് വിപരീത ഫലം കിട്ടുന്നത് കൊണ്ട് വൈഫിനോട് ശിവായ നമഃ എന്ന് ചൊല്ലാൻ പറഞ്ഞു.
പഞ്ചാക്ഷരി മന്ത്രത്തിൻ്റെ ഫുൾ ഫോം
നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ ।
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ "ന" കാരായ നമഃ ശിവായ ॥
നാഗരാജനെ ഹാരമായി ധരിച്ചവനും, മൂന്ന് കണ്ണുള്ളവനും, ശരീരത്തിൽ വിഭവൂതി പൂശിയവനും, മഹേശ്വരനുമായ ദിഗംബരനുമായ ശിവനേ, "ന" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.
മന്ദാകിനീസലിലചന്ദനചർചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ ।
മന്ദാരപുഷ്പബഹുപുഷ്പസുപൂജിതായ
തസ്മൈ "മ" കാരായ നമഃ ശിവായ ॥
മന്ദാകിനി (ഗംഗാനദി) ജലത്താൽ അഭിഷിക്തനുമായും, ചന്ദനം ലേചിതനായും, നന്ദീശ്വരനും ഭൂതഗണങ്ങളുടെ അധിപനുമായ മഹേശ്വരനുമായ ശിവനേ, "മ" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.
ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വരനാശകായ ।
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ "ശി" കാരായ നമഃ ശിവായ ॥
പാർവതിയുടെ (ഗൗരിയുടെ) മുഖക്കമലം പോലെ മനോഹരനായവനും, സൂര്യനെപ്പോലെ പ്രഭയുള്ളവനും, ദക്ഷൻ്റെ യാഗത്തെ നശിപ്പിച്ചവനും, നീലകണ്ഠനുമായ ശിവനേ, "ശി" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.
വശിഷ്ഠകുമ്പോദ്ഭവഗൗതമാര്യ
മുനീന്ദ്രദേവാർചിതശേഖരായ ।
ചന്ദ്രാർകവൈശ്വാനരലോചനായ
തസ്മൈ "വ" കാരായ നമഃ ശിവായ ॥
വശിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ എന്നീ മഹർഷിമാരും ദേവന്മാരും പൂജിച്ച ശിഖാമണിയായവനും, ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നിവൻ്റെ കണ്ണുകളായ ശിവനേ, "വ" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.
യജ്ഞസ്വരൂപായ ജിതേന്ദ്രിയായ
ദത്തം വരായാമിതദിഗ്വരായ ।
വ്യാഘ്രാജിനാംബരായ വിശ്വനാഥായ
തസ്മൈ "യ" കാരായ നമഃ ശിവായ ॥
യാഗങ്ങളുടെ സ്വരൂപനായവനും, ഇന്ദ്രിയങ്ങളെ ജയം ചെയ്തവനും, വരദാനങ്ങൾ പ്രദാനം ചെയ്യുന്നവനും, ദിശകളെ പോലും അതിരുകളായി കണക്കാക്കിയവനും, വ്യാഘ്രചർമ്മം വസ്ത്രമായി ധരിച്ച വിശ്വനാഥനായ ശിവനേ, "യ" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.
ഫലശൃതി:
പഞ്ചാക്ഷരമിദം പുണ്യം
യഃ പഠേച്ഛിവസന്നിധൗ ।
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ ॥
ഈ പുണ്യമുള്ള പഞ്ചാക്ഷരസ്തോത്രം ശിവസന്നിധിയിൽ ഭക്തിപൂർവം ജപിക്കുന്നവൻ ശിവലോകം പ്രാപിക്കുകയും ശിവനോടൊപ്പം ആനന്ദം അനുഭവിക്കുകയും ചെയ്യും.
No comments:
Post a Comment