Wednesday, 26 February 2025

മുഖലക്ഷണം

ശിവൻ നന്ദികേശന് ഉപദേശിച്ചതാണ് ലക്ഷണശാസ്ത്രം. അത് മനുഷ്യശരീരത്തിൻ്റെ പ്രത്യേക ലക്ഷണങ്ങൾ, മുഖലക്ഷണങ്ങൾ, അവയുടെ ഫലപ്രദമായ പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.

ഈ ശാസ്ത്രത്തിൽ മുഖം വ്യക്തിയുടെ ഗുണധർമ്മങ്ങൾ, ഭാവി, ഭാഗ്യം എന്നിവ ദൃശ്യമാകുന്ന കണ്ണാടിയായി കണക്കാക്കുന്നു. മുഖം മനസ്സിൻ്റെ കണ്ണാടി എന്നാണ് ആപ്തവാക്യം. ശിരസ്സിൻ്റെ ആകൃതിയാണ് മുഖത്തിന് രുപം നൽകുന്നത്. മുഖലക്ഷണങ്ങളെ അടിസ്ഥാനമാക്കി വ്യക്തികളുടെ സ്വഭാവവും ഭാവിയും നിർണയിക്കാനാകുമെന്നു വിശ്വസിക്കുന്നു. ഇത് മുഖ്യമായും സമുദ്രശാസ്ത്രത്തിൻ്റെ ഭാഗമാണ്.

ലക്ഷണശാസ്ത്രത്തിൻ്റെ അടിസ്ഥാനങ്ങൾ

1. മുഖലക്ഷണം – മുഖത്തിന്റെ ആകൃതി, അവയവങ്ങളുടെ ആലേഖനം, നിറം, തിളക്കം എന്നിവകൊണ്ട് വ്യക്തിയുടെ ഭാവിയും സ്വഭാവവും നിർണയിക്കാനാകുമെന്നാണ് വിശ്വാസം.

2. ശരീരലക്ഷണം – ശരീരത്തിൻ്റെ ഭാവങ്ങൾ, നിലനില്പ്, ആകൃതി എന്നിവ ദൈവസന്നിധിയോ സമൃദ്ധിയോ സൂചിപ്പിക്കുമെന്നാണ് കരുതുന്നത്.

3. ശബ്ദലക്ഷണം – ശബ്ദത്തിൻ്റെ സ്വഭാവം (മൃദുവോ, കർക്കശമോ, ബലമുള്ളതോ) വ്യക്തിയുടെ അഭിരുചികൾ, മനോഭാവങ്ങൾ, ആകർഷണശക്തി തുടങ്ങിയവ വ്യക്തമാക്കുമെന്ന് പറയുന്നു.

4. ചലനലക്ഷണം – നടക്കലിന്റെയും ഇരിപ്പിന്റെയും ശൈലി വ്യക്തിയുടെ ധൈര്യവും ഭാവിയുമൊക്കെ വ്യക്തമാക്കുമെന്നാണ് പറയുന്നത്.

കണ്ണുകൾ – നീളമുള്ള, ശക്തിയേറിയ കണ്ണുകൾ നല്ലഭാഗ്യം സൂചിപ്പിക്കുന്നു. താമരയിതൾ പോലെ നീണ്ട് മനോഹരമായ കണ്ണുകൾ ഉള്ളവൻ മഹാഭാഗ്യവാനും സുഖിയും പണ്ഡിതനുമായിരിക്കും.

വലുതും തിളങ്ങുന്നതുമായ കണ്ണുകൾ – ആകർഷണശക്തിയുള്ളവനും ധന്യനും.

ചെറുതും അകത്തേക്ക് കുഴഞ്ഞ കണ്ണുകൾ – ചതിയുടെയും രഹസ്യവുമായ സ്വഭാവം.

ചുവപ്പൻ നിറമുള്ള കണ്ണുകൾ – ആവേശവും ഉഗ്രതയും സൂചിപ്പിക്കും.

മൂക്ക്
നീളവും ഉയരവുമുള്ള മൂക്ക് – ത്യാഗശീലനാകാം. 

അഗ്രം കുനിഞ്ഞ മൂക്ക് – ഉപദ്രവത്തിന്റെയും രഹസ്യ ചിന്തകളുടേയും അടയാളം.

ഉയർന്ന, സമചതുരമായ മൂക്ക് പ്രഭുത്വം, വാക്കിന്റെ ബലമുള്ളവൻ എന്നീ ലക്ഷണങ്ങൾ നൽകുന്നു. നീണ്ട ഉയർന്ന നാസികയുള്ളവൻ ദേശപുരാധിനാഥനും ആജ്ഞാശക്തിയുള്ളവനും പ്രാജ്ഞനും ധീരനുമായിരിക്കും

ചെവികൾ – വലുതും നീളമുള്ളതുമായ ചെവികൾ ധനസമൃദ്ധിയുടേത്.
തുങ്ങിക്കിടക്കുന്നതും അഴകുള്ള ചുഴിയോടുകൂടി വലുതായി നീണ്ടരോമം നിറഞ്ഞ ചെവികളുള്ളവൻ ഭാഗ്യവാനും ധനസമൃദ്ധിയുള്ളവനും വിനയാദിഗുണങ്ങളുള്ളവനുമായിരിക്കും

മുടിയും നെറ്റിയും 
ഉയർന്ന, വിശാലമായ നെറ്റി – ധീരതയും അറിവുമുള്ളയാളുടെ ലക്ഷണം. ഉയർന്ന നെറ്റിയുള്ളവൻ ചിന്തകനോ ശാസ്ത്രജ്ഞനോ ആയിരിക്കും.

ചെറുതും താഴ്ന്നതുമായ നെറ്റി – സംശയാത്മകതയും സ്വാർത്ഥതയും സൂചിപ്പിക്കും.

വളഞ്ഞ മുടികൊണ്ടുള്ള ഹെയർലൈൻ – ഉപകരണ നൈപുണ്യം, കലാ പ്രശസ്തി.

പുരികം
ചെറുതും കനിവുള്ള ഭ്രൂവങ്ങൾ – ദയയോടെ താല്പര്യം പ്രകടിപ്പിക്കുന്നവൻ.

വെട്ടിച്ചുവെട്ടിയ പോലെയുള്ളവ – തന്ത്രവാദിയും ധൃതഗതിയുള്ളവനുമാകാം.

മുക്കിൻ്റെ മേൽഭാഗത്തുള്ള അഗ്രം കുറഞ്ഞ് ഉള്ളിലോട്ട് ക്രമേണ വീതികൂടി പരന്ന് ലതകൾ വീശി നിൽക്കുന്ന പോലെയോ ചന്ദ്രക്കല പോലെയോ വളഞ്ഞോ തമ്മിൽ ചേരാതെയോ മൃദുരോമങ്ങളോടു കൂടിയോയുള്ള പുരികമുള്ളവൻ കൃഷിക്കാരനും ഗവേഷണതൽപരനും സുഖിമാനുമായിരിക്കും.

കവിളുകൾ – നിറഞ്ഞു തളിർക്കുന്നവൻ സ്നേഹപൂർവൻ, ചർച്ചയിലേക്ക് സന്നദ്ധൻ. മനോഹരമായ തുടുത്ത കവിളുകൾ ഉള്ളവൻ വിശാലഹൃദയനും വിനീതനും എല്ലാവർക്കും പ്രിയപ്പെട്ടവനും പരകാര്യതൽപരനുമായിരിക്കും.

അധരങ്ങൾ – മേല് താടിയും കീഴത്തടിയും തുല്യമായവർ വിശ്വാസയോഗ്യർ.

ചുണ്ടുകൾ ചുവപ്പായതും സുഖപ്രദമായതും – സമൃദ്ധിയും ആനന്ദവും സൂചിപ്പിക്കുന്നു.

ചെറുതും അകം ചുവന്നും സുഗന്ധമുള്ളതുമായ വായ് ശുഭമാണ്

പ്രതിരൂപം – സിംഹ, വ്യാഘ്ര, വൃഷഭ മുഖങ്ങൾക്കുള്ളവരുടെ ശക്തിയും ധൈര്യവുമാണ് പ്രതിനിധാനം ചെയ്യുന്നത്.

1.രാജമുഖം - സിംഹത്തിൻ്റെ മുഖത്തോടു കൂടിയവൻ വീരപരാക്രമിയായിരിക്കും.
2.വ്യാഘ്രമുഖം - വ്യാഘ്രമുഖമുള്ളവൻ ആരാലും തടുക്കാൻ കഴിയാത്തവനും ധീരനുമായിരിക്കും.
3.വൃഷഭമുഖം -കാളയുടെ മുഖമുള്ളവൻ ശത്രുക്കളെ ജയിക്കുന്നവനാണ്.
4.ഗോമുഖം - പശുവിൻ്റെ മുഖമുള്ളവൻ ശാന്തശീലനും മിതഭാഷിയുമാണ്.
5.ഗരുഡമുഖം -ഗരുഡമുഖമുള്ളവൻ പ്രസിദ്ധനും ശുരനും ധനവാനുമായിരിക്കും. മേൽ പറഞ്ഞ ലക്ഷണമുള്ളവർ രാജലക്ഷണമുള്ളവരാണ്.
6.മഹിഷമുഖം - പോത്തിൻ്റെ മുഖമുള്ളവൻ അർത്ഥസുഖം അനുഭവിക്കുന്നവനാണ്.
7.വരാഹമുഖം - പന്നിയുടെ മുഖമുള്ളവൻ ധനവാനും പണ്ഡിതനുമായിരിക്കും.
8.ഖരമുഖം - കഴുതയുടെയോ ഒട്ടകത്തിൻ്റെയോ മുഖമുള്ളവൻ നിർദ്ധനനും ദുഃഖിതനും വേദനകൾ ഉള്ളവനുമായിരിക്കും.

No comments:

Post a Comment