Thursday, 23 April 2026

ശുക്രതാൽ

കഴിഞ്ഞ ബ്ലോഗിൻ്റെ ബാക്കി ആണ് ഈ എഴുതുന്നത്. ഹസ്തിനപുരം കണ്ട് അമരോഹയിൽ പോയി മടങ്ങി വരുമ്പോൾ ശുക്രതാലിലെ ആശ്രമങ്ങളെ പറ്റി കേട്ടിട്ടുള്ളത്കൊണ്ട് അവിടെയും കൂടെ കാണാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിൽ സന്ന്യാസിമാരുടെ ആശ്രമങ്ങൾ കൂടുതൽ ഉള്ളത് ഹരിദ്വാറിൻ്റെ സമീപ ഭാഗങ്ങളിൽ ആണ്. ഹരിദ്വാർ, ഋഷികേശ്, ദക്ഷയാഗം നടന്ന കൻഖൽ, പിന്നെ ഹരിദ്വറിൻ്റെ അടുത്തുള്ള മുസഫർനഗർ ജില്ലയിൽ ഉള്ള ശുക്രതാൽ. ഇന്ത്യയിൽ ഏകദേശം 10000 ആശ്രമങ്ങൾ ഉണ്ട്. മഠങ്ങൾ, അഖാടകൾ, ധരംശാലകൾ ഉൾപ്പടെ ആണ് അത്. അതിനെ പറ്റി താഴെ വിശദമായി എഴുതിയിട്ടുണ്ട്.

അർജ്ജുനൻ്റെ മകൻ അഭിനന്യുവിൻ്റെ മകൻ പരീക്ഷിത്ത് തക്ഷകൻ്റെ കടി ഏറ്റ് മരിക്കുന്നതും ആയുള്ള കഥ നടന്നത് ഇവിടെ ആണ്. ശുകദേവ മഹർഷി മഹാഭാഗവതം ഏഴ് ദിവസങ്ങൾ കൊണ്ട് പരിക്ഷതിന് പറഞ്ഞ് കൊടുക്കുകയും അദ്ദേഹം വിഷമമില്ലാതെ വിധിയെ നേരിടുകയും ചെയ്തതിൻ്റെ ശേഷം ആണ് മഹാഭാഗവത സ്‌പ്താഹം തുടങ്ങിയത്. ശുക മഹർഷിയുടെ ആശ്രമവും, അദ്ദേഹം മഹാഭാഗവത പാരായണം ചെയ്തത് ഏത് വടവൃക്ഷത്തിൻ്റെ കീഴിൽ ഇരുന്നാണോ ചെയ്തത് ആ വൃക്ഷവും ഉണ്ട് അവിടെ. വൃക്ഷത്തിന്റെ വലിപ്പവും ഘടനയും കാരണം പല നിലകളായി കയറി ദർശനം ചെയ്യാൻ സാധിക്കും. ഞങ്ങൽ അഞ്ചാം നിലയിൽ ആണ് ദർശനം നടത്തിയത്.
വൃക്ഷത്തിൻ്റെ ഒരു ശാഖയിൽ ഒരു ഗണപതി രൂപം ഉണ്ടായിരിക്കുന്നതും കണ്ടു. വൃക്ഷത്തിൻ്റെ അഞ്ചാം നിലയിൽ തന്നെ പത്ത് ആളുകൾ വട്ടത്തിൽ നിന്നാൽ ഉള്ള അത്രം വണ്ണം ഉണ്ടായിരുന്നത് വെള്ള മുണ്ട് ഉടുത്ത് അണയിച്ചാണ് നിർത്തിയിരിക്കുന്നത്. 

കഥ ഇങ്ങനെ ആണ്. ഒരു ദിവസം പരീക്ഷിത്ത്  വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ ദാഹവും ക്ഷീണവും കാരണം ഒരു ആശ്രമത്തിൽ എത്തി. അവിടെ ധ്യാനത്തിലിറിക്കുന്ന ഋഷി രാജാവിനെ ശ്രദ്ധിച്ചില്ല. കോപം പിടിച്ച രാജാവ് ഒരു മരിച്ച പാമ്പിനെ മഹർഷിയുടെ കഴുത്തിൽ വച്ചു. ഇത് കണ്ട മഹർഷിയുടെ മകൻ ശപിച്ചു,
ഏഴ് ദിവസത്തിനകം തക്ഷക സർപ്പം നിന്നെ കടിക്കും.

ആ ശാപം ഏറ്റ ശേഷം, രാജാവ് പരീക്ഷിത് ആത്മവിചാരത്തിനായി ഗംഗാതീരത്ത് ഉപവാസം ആരംഭിച്ചു.
അപ്പോൾ ശുകദേവ മഹർഷി എത്തി, അദ്ദേഹം 7 ദിവസത്തിൽ ഭാഗവതം വിശദമായി പറഞ്ഞു.
ഇതാണ് “ഭാഗവത സപ്താഹം” എന്ന പാരായണപരമ്പരയുടെ തുടക്കം.

ഇവിടെ ഇരുന്ന് ഭാഗവതം കേൾക്കുക  മോക്ഷത്തിലേക്ക് നയിക്കുന്നതെന്ന് വിശ്വാസം. അതുകൊണ്ടാണ് ഇന്നും ശുക്രതാലിൽ സപ്താഹ പാരായണങ്ങൾ ഗംഗാനദി തീരത്ത് സന്യാസിമാരുടെ ആശ്രമങ്ങളിൽ സജീവമായി നടക്കുന്നത്.

ഭാരതീയ പുരാണങ്ങളിൽ അത്യന്തം ഗൗരവത്തോടെ പറയപ്പെടുന്ന ഒരു കഥയാണ് പരീക്ഷിത് രാജാവിന്റെ അവസാന ഏഴ് ദിവസങ്ങൾ. ഇത് ഒരു രാജാവിന്റെ മരണം മാത്രമല്ല… മരണത്തെ നേരിടുന്ന ഒരു മനുഷ്യന്റെ ആത്മീയ യാത്രയാണ്.

ആശ്രമങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഹരിദ്വാർ–ഋഷികേശ് ബെൽറ്റിൽ ആണ്. ഹരിദ്വാർ 300+ ഋഷികേശ് 150–200, കൻഖൽ 30–50 ശുക്രതാൽ 10–25 ആകെ 500 മുതൽ 600 വരെ ആശ്രമങ്ങൾ ഈ ബെൽറ്റിൽ ഉണ്ട്. പിന്നെ വാരണാസി 100 ആശ്രമങ്ങൾ വൃന്ദാവൻ 200, നാസിക്കും ഉജ്ജയിനും കൂടെ 100, ഹിമാലയ മേഖല ആയ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി ഭാഗത്ത് അനേകം ചെറിയ ആശ്രമങ്ങൾ തിരുവണ്ണാമലൈ, മൈസൂർ, കോയമ്പത്തൂർ, പുരി, പിന്നെ ദക്ഷിണ ഭാരതത്തിലെ കുറെ വലിയ മഠങ്ങൾ, ഹിമാലയം, വാരണാസി ഭാഗത്തെ കുറെ അഖാടകൾ എല്ലാം കൂടെ ഇന്ത്യയിൽ ഏകദേശം 10000 ആശ്രമങ്ങൾ ഉണ്ട്. പിന്നെ സാധാരണ സന്ന്യസികൾക്ക് പോലും കയറി ചെല്ലാൻ സാധിക്കാത്ത കുറെ ആശ്രമങ്ങൾ ഹിമലയത്തിലും ലഡാക്കിലും ഉണ്ട്. ഉദാഹരണത്തിന് ബദരിനാരായനിൽ ഉള്ള 1800 വർഷമായി ജീവിച്ചിരിക്കുന്ന മഹാവതാർ ബാബാജിയുടെ ആശ്രമം പോലുള്ളവയിൽ ചെല്ലണമെങ്കിൽ അതുപോലെ കഠിന തപസ്സ് ചെയ്യേണ്ടി വരും. ഇവ ഹിഡൻ അല്ലെങ്കിൽ കഠിന തപസ്യ ആധാരമായ ആശ്രമങ്ങൾ ആണ്. ലഡാക്കിൽ കൂടുതലും ബൗദ്ധ സന്യാസിമാരുടെ ആശ്രമങ്ങൾ ആണ്.

ആശ്രമങ്ങൾ പല സമ്പ്രദായങ്ങളായി ആയി ആണ് ഉള്ളത്. ദശനാമി സന്ന്യാസം, അദ്വൈത വേദാന്ത
സന്ന്യാസം, വൈഷ്ണവ സമ്പ്രദായം, ശൈവ സമ്പ്രദായം, സിദ്ധ/തമിഴ് സിദ്ധ സമ്പ്രദായം, ചില mission-based organizations, ISKCON പോലുള്ള global movement.

ദശനാമി സന്ന്യാസി (Adi Shankaracharya tradition). സ്ഥാപകൻ: ആദി ശങ്കരാചാര്യർ. പ്രധാന കേന്ദ്രങ്ങൾ: ഹരിദ്വാർ, ഋഷികേശ്, വാരണാസി, ഉജ്ജയിനി. പിന്നെ ആദി ശങ്കരാചാര്യരുടെ 4 പ്രധാന മഠങ്ങൾ: യജുർവേദം ബേസ്ഡ് ആയി ശൃംഗേരി ശാരദാ പീഠം (ദക്ഷിണം) അഹം ബ്രഹ്മാസ്മി ആണ് അവരുടെ മഹവാക്യം. സാമവേദം ബേസ്ഡ് ആയി ദ്വാരക ശാരദാ പീഠം (പശ്ചിമം) തത്വമസി ആണ് മഹാവാക്യം. അഥർവവേദം ബേസ്ഡ് ആയ ജ്യോതിര്‍മഠം (ഉത്തര) അയമാത്മ ബ്രഹ്മ ആണ് മഹാവാക്യം. ഋഗ്വേദം ബേസ്ഡ് ആയ ഗോവർധന മഠം (കിഴക്ക്) പ്രജ്ഞാനം ബ്രഹ്മ ആണ് വേദ വാക്യം.

अहं ब्रह्मास्मि → ഞാൻ തന്നെയാണ് ബ്രഹ്മം
तत्त्वमसि → നീ തന്നെയാണ് അത് (പരമ സത്യം)
अयमात्मा ब्रह्म → ഈ ആത്മാവാണ് ബ്രഹ്മം
प्रज्ञानं ब्रह्म → ബോധമാണ് ബ്രഹ്മം.

പിന്നെ ഉള്ളത് അഖാഡ സിസ്റ്റം (Naga sadhus ഉൾപ്പെടെ ഉള്ളവ) ഗോറഖ്പൂർ
ഹരിദ്വാർ ഹിമാലയ ഗുഹകളിൽ ഉള്ള ഗോരക്ഷനാഥ് നാഥ് സമ്പ്രദായം (Nath Yogis). ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നാഥ് സമ്പ്രദായം പിന്തുടരുന്ന ഗോരഖ്‌നാഥ് മഠത്തിന്റെ മഹന്ത് (head priest) ആണ്. ലോകമെമ്പാടും ഉള്ള 5000 അമ്പലങ്ങളുടെ നാഥനും കൂടെ ആണ്.
നാഥ് സമ്പ്രദായത്തിലെ മൽസ്യേന്ദ്ര നാഥ് മുതലായ 9 നാഥന്മാർ (നവനാഥർ), അവരുടെ ശക്തികൾ വളരെ interesting sabjuct ആണ്.

കൃഷ്ണ ഭക്തി, കീർത്തനം, ജപം എന്നിവ പിന്തുടരുന്ന വൈഷ്ണവ സമ്പ്രദായം (Bhakti tradition) ആണ് അടുത്തത്. രാമാനുജാചാര്യർ
മധ്വാചാര്യർ
ചൈതന്യ മഹാപ്രഭു (iscon) എന്നിവർ  ആണ് പ്രധാന ആചാര്യർ. പ്രധാന കേന്ദ്രങ്ങൾ വൃന്ദാവനം, മധുര, പുരി ഒക്കെ ആണ്.

അടുത്തത് തിരുവണ്ണാമലൈ
പലനി കേന്ദ്രങ്ങൾ ആയി ഉള്ള അഗസ്ത്യർ, ഭോഗർ എന്നിവരുടെ യോഗ, ഔഷധ ശാസ്ത്രം, കായകല്പം, ആന്തരിക പരിവർത്തനം ബേസ്ഡ് ആയ സിദ്ധ / തമിഴ് സിദ്ധ സമ്പ്രദായം.

പിന്നെ ഞാൻ ആരാകുന്നു എന്ന സെൽഫ് എൻക്വയറി നടത്തുന്ന
ജ്ഞാന മാർഗം ബേസ്ഡ് ആയ രമണ മഹർഷിയുടെ തിരുവണ്ണാമലൈയിലെ ആശ്രമം.

ഋഷികേശ്, കൊൽക്കത്ത, മുംബൈ ബേസ്ഡ് ആയി ചില ടെക്‌നിക്ക്കളും, ക്രിയ യോഗയും, ഹഠ യോഗയും പല വിധ ധ്യാനങ്ങളും, ഹോമങ്ങളും, കീർത്തനങ്ങളും ഒക്കെ വഴി ആത്മജ്ഞാനം ഉണ്ടാക്കുന്നവ. കുണ്ഡലിനി അവാകേണിങ്, പല വിധ ഹീലിംഗ് ഒക്കെ നടത്തുന്ന Modern Yoga & Mission Ashrams.

പിന്നെ ഉള്ളത് കുറച്ച് സ്വയം പ്രഖ്യാപിത ദൈവങ്ങളുടെ/അവതാരങ്ങളുടെ ബിസിനെസ്സ് കേന്ദ്രങ്ങൾ നടത്തുന്ന വലിയ ആശ്രമങ്ങൾ.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഭാരതത്തിലെ മുഖ്യ 13 അഖാഡകളെ കുറിച്ചും പറയണമല്ലോ. സന്ന്യാസിമാരുടെ സംഘടിത ഓർഡർ (monastic order) ആണ്. ഇന്ത്യയിലെ സന്ന്യാസി പരമ്പരയെ മനസ്സിലാക്കാൻ ഇത് വളരെ പ്രധാനമാണ്. ഇന്ത്യയിലെ എല്ലാ പ്രധാന അഖാഡകളും ചേര്‍ന്ന് പ്രവർത്തിക്കുന്നത് അഖിൽ ഭാരതീയ അഖാഡ പരിഷത്ത് ആണ്. ഇത് ഏകദേശം 13 പ്രധാന അഖാഡകളെ ഏകോപിപ്പിക്കുന്നു. സനാതന ധർമ്മത്തിൽ ഇവർക്ക് വലിയ ആത്മീയ സ്വാധീനം ഉണ്ട്. പല രഹസ്യ ശക്തികളും ഉള്ള ഇവർ അസാധാരണ മാനവർ തന്നെ ആണ്.

ഏറ്റവും ശക്തവും പഴയതുമായ 13 അഖാഡകൾ -
ജൂന അഖാഡ
നിരഞ്ജനി അഖാഡ
മഹാനിർവാണി അഖാഡ
ആനന്ദ അഖാഡ
അതൽ അഖാഡ
അവാഹൻ അഖാഡ
അഗ്നി അഖാഡ
ഇവയിൽ നാഗ സന്ന്യാസികൾ (Naga Sadhus) ഉൾപ്പെടുന്നു. ഈ പറഞ്ഞവ എല്ലാം ശൈവ അഖാഡകൾ ആണ്.

രാമ/കൃഷ്ണ ഭക്തി സമ്പ്രദായം പിന്തുടരുന്ന വൈഷ്ണവ അഖാഡകൾ -
നിർമോഹി അഖാഡ
ദിഗംബർ അഖാഡ
നിർവാണി അഖാഡ

സിഖ്, ഹിന്ദു സമ്പ്രദായ മിശ്രണം പിന്തുടരുന്ന ഉദാസീൻ / സിഖ് ബന്ധമുള്ള അഖാഡകൾ -
ബഡ ഉദാസീൻ അഖാഡ
നയ ഉദാസീൻ അഖാഡ
നിർമൽ അഖാഡ

ഇവർ എല്ലാവരും ഒത്ത് ചേരുന്നത് ഹരിദ്വാർ, പ്രയാഗരാജ്
ഉജ്ജയിൻ, നാസിക് കുംഭമേളകളിൽ ആണ്.

No comments:

Post a Comment