ഇപ്പോൽ മതങ്ങൾ ഒരു ആത്മീയ മാർഗം എന്നതിലുപരി ഒരു രാഷ്ട്രീയ പാർട്ടിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടി തങ്ങളുടെ ആശയങ്ങളും നയങ്ങളും ലോകമെമ്പാടും വ്യാപിപ്പിക്കുകയും, പുതിയ രാജ്യങ്ങളിൽ ഭരണം പിടിച്ചെടുക്കുകയും ചെയ്യുന്നത് പോലെ മതങ്ങൾ അന്ധവിശ്വാസവും അധികാരവും ചൂഷണവും നിറഞ്ഞ ഒരു സംവിധാനമായി പ്രവർത്തിക്കുന്നു. നേതാക്കൾ സ്ഥാനങ്ങളിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാക്കുകയും, ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്നത് പോലെ തന്നെ ആണ് മതാധികാരികളും പ്രവർത്തിക്കുന്നത്. തങ്ങളുടെ വിശ്വാസമാണ് ഏറ്റവും ശ്രേഷ്ഠമെന്നും അത് എല്ലാവരും സ്വീകരിക്കണമെന്നും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. അനുയായികളെ വിശ്വാസത്തിൻ്റെ ചങ്ങലയിൽ ഇട്ട് പേടിപ്പിക്കുന്നു. സ്വന്തമല്ലാത്ത പതാകകളെയും മുദ്രാവാക്യങ്ങളെയും ആശയങ്ങളെയും അംഗീകരിക്കാൻ അവർ പലപ്പോഴും തയ്യാറാകാറില്ല. രാജ്യമല്ല മതം ആണ് മുഖ്യം എന്ന് വിശ്വസിപ്പിക്കുന്നു. തങ്ങളുടെ സ്വാധീനം പുതിയ പ്രദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കും. അത്തരം സാഹചര്യങ്ങളിൽ, ഭക്തിയേക്കാൾ അധികാരത്തിനും സ്വാധീനത്തിനുമാണ് കൂടുതൽ പ്രാധാന്യം നൽക്കുന്നതെന്ന് കാണാം. ഭക്തിയെക്കാൾ ശക്തി ആണ് ഇപ്പോൽ കാണുന്നത്.
അതങ്ങനെ ആണല്ലോ, പ്രസ്ഥാനം വളരാൻ ശക്തിയും, കുതന്ത്രങ്ങളും ആണ് വേണ്ടത്. ഇന്ന് ചില ഇടങ്ങളിൽ ഭക്തിയേക്കാൾ ശക്തിക്കാണ് കൂടുതൽ പ്രാധാന്യം നൽകപ്പെടുന്നതെന്ന്. കാരണം, ഒരു പ്രസ്ഥാനം വളരാനും അതിന്റെ സ്വാധീനം വ്യാപിപ്പിക്കാനും ആത്മീയത മാത്രം മതിയാകില്ല; സംഘടനാശക്തിയും വിവിധ തന്ത്രങ്ങളും ഉപയോഗിക്കപ്പെടുന്നു. ചില സാഹചര്യങ്ങളിൽ രാഷ്ട്രീയ സ്വാധീനവും അധികാരലക്ഷ്യങ്ങളും അതിന്റെ ഭാഗമാകുകയും ചെയ്യുന്നു. അങ്ങനെ സംഭവിക്കുമ്പോൾ, ആത്മീയതയും ഭക്തിയും പിന്നിലാകുകയും ശക്തിയും സ്വാധീനവും മുൻനിരയിലാകുകയും ചെയ്യുന്നു.
എന്റെ വ്യക്തിപരമായ കാഴ്ചപ്പാടിൽ, ദൈവാരാധനയ്ക്ക് ഇത്തരത്തിലുള്ള കുതന്ത്രങ്ങളോ അധികാരമത്സരങ്ങളോ ആശ്രയിക്കുന്ന മതചട്ടക്കൂട് അനാവശ്യമാണ്. ആത്മീയതയും ദൈവഭക്തിയും മനുഷ്യനും ദൈവത്തിനുമിടയിലെ ഒരു ആന്തരിക അനുഭവമാണ്. അത് അധികാരപ്രകടനത്തിലൂടെയോ മറ്റുള്ളവരെ കീഴടക്കാനുള്ള ശ്രമങ്ങളിലൂടെയോ അല്ല, സ്നേഹത്തിലൂടെയും സത്യത്തിലൂടെയും കരുണയിലൂടെയുമാണ് വളരേണ്ടത്.
No comments:
Post a Comment