ഇന്ന് ഹരിയാലി തീസ് മുതൽ ഉത്സവകാലത്തിന് തുടക്കം. ഇനി ഇന്ത്യ ആഘോഷങ്ങളുടെ നാളുകളിലേക്ക്. ഉത്തരാഖണ്ഡിൽ ഹറേല (Harela) എന്ന് പറയുന്നു. പ്രകൃതിയെയും കൃഷിയെയും ആദരിക്കുന്ന ഈ ഉത്സവം നോർത്ത് ഇന്ത്യയിൽ മഴക്കാലത്തിന്റെ തുടക്കത്തെയും പുതിയ പ്രതീക്ഷകളെയും പ്രതിനിധീകരിക്കുന്നു. വിത്ത് വിതയ്ക്കൽ, തൈ നടീൽ, മരങ്ങൾ നട്ട് പരിപാലിക്കൽ എന്നിവയിലൂടെ പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്.
ബിഹാർ, ഝാർഖണ്ഡ് – ശ്രാവണി ആചാരങ്ങളും മഴക്കാല പൂജകളും, കേരളം – കർക്കിടക മാസം, രാമായണ മാസം, തമിഴ്നാട് – ആടി മാസം, ആന്ധ്രപ്രദേശ്, തെലങ്കാന – ആഷാഢ മാസാചരണങ്ങൾ
ഇങ്ങനെ പേരുകൾ വ്യത്യസ്തമായാലും അവയെല്ലാം പ്രകൃതിയെയും, മഴയെയും, കാർഷികജീവിതത്തെയും ആദരിക്കുന്ന പാരമ്പര്യങ്ങളാണ്.
ഇനി വരുന്ന പ്രധാന ഉത്സവങ്ങൾ:
ജൂലൈ 17 – കർക്കിടക മാസം / രാമായണ മാസം (കേരളം)
ജൂലൈ 19 – കാമിക ഏകാദശി
ജൂലൈ 21 – മാസ ശിവരാത്രി
ജൂലൈ 24 – നാഗപഞ്ചമി
ജൂലൈ 29 – ഗുരുപൗർണ്ണമി (വ്യാസപൂജ)
ഓഗസ്റ്റ് 5 – രക്ഷാബന്ധൻ
ഓഗസ്റ്റ് 7 – ശ്രീകൃഷ്ണ ജന്മാഷ്ടമി
ഓഗസ്റ്റ് മധ്യം – ഓണാഘോഷങ്ങളുടെ തുടക്കം (ആത്തം)
ഓഗസ്റ്റ് അവസാനം – ഗണേശ ചതുർത്ഥി
ഒക്ടോബർ – നവരാത്രി, വിജയദശമി
ഒക്ടോബർ/നവംബർ – ധൻതേരസ്, ദീപാവലി, ഗോവർധൻ പൂജ, ഭായ് ദൂജ്.
No comments:
Post a Comment