കുട്ടികളെ ഉപദ്രവിക്കണമെന്നല്ല പറയുന്നത്. എന്നാൽ അച്ചടക്കവും ഉത്തരവാദിത്തവും പഠിപ്പിക്കേണ്ട സമയത്ത്, അധ്യാപകർക്ക് ആവശ്യമായ അധികാരവും നിയമപരമായ സംരക്ഷണവും ഇല്ലാത്ത അവസ്ഥ ഇന്ന് ഗൗരവമായ ആശങ്കയാണ്.
പല ആത്മാർഥ അധ്യാപകരും ഒരു വിദ്യാർത്ഥിയുടെ തെറ്റായ പെരുമാറ്റം തിരുത്താൻ പോലും മടിക്കുന്നു. കാരണം, പിന്നീട് അത് പരാതിയായോ നിയമപ്രശ്നമായോ മാറുമോ എന്ന ഭയം.
കുട്ടികളുടെ അവകാശങ്ങൾ തീർച്ചയായും സമൂഹത്തിലെ തെമ്മാടികളിൽ നിന്ന് സംരക്ഷിക്കപ്പെടണം. അതിനർത്ഥം വീട്ടിലും സ്കൂളിലും മുതിർന്നവർ എങ്ങിനെ കുട്ടികൊളോട് പെരുമാറണം എന്ന് നിയമങ്ങൽ ഉണ്ടാക്കി കുട്ടികളുടെ ജിവിതം തുലക്കുകയല്ല ചെയ്യേണ്ടത്. കുട്ടികളുടെ പ്രായത്തിനും മാനസിക വളർച്ചയ്ക്കും അനുയോജ്യമായ അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്താനുള്ള അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് ദുർബലമാകരുത്.
ബാല്യത്തിലും കൗമാരത്തിലും കുട്ടികൾ പല മാനസിക-വൈകാരിക മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആ ഘട്ടത്തിൽ വ്യക്തമായ അതിരുകൾ, കൃത്യമായ മാർഗനിർദ്ദേശം, ആവശ്യമായ ശാസനം, സ്നേഹത്തോടെയുള്ള തിരുത്തൽ, വേണ്ടി വന്നാൽ തക്കതായ ശിക്ഷ എന്നിവ അവരുടെ വ്യക്തിത്വ രൂപീകരണത്തിന് പ്രധാനമാണ്. ഭയമോ അക്രമമോ അല്ല, മറിച്ച് ഉത്തരവാദിത്തം പഠിപ്പിക്കുന്ന അച്ചടക്കമാണ് അവർക്ക് വേണ്ടത്.
അധ്യാപകരുടെ മാന്യതയും സുരക്ഷയും ഉറപ്പാക്കുകയും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സന്തുലിത സമീപനമാണ് സമൂഹത്തിന് ആവശ്യം. നല്ല വിദ്യാഭ്യാസം ഉണ്ടാകണമെങ്കിൽ വിദ്യാർത്ഥികളുടെ അവകാശങ്ങളും അധ്യാപകരുടെ ഉത്തരവാദിത്തം നിർവഹിക്കാനുള്ള സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടണം.
No comments:
Post a Comment