Saturday, 7 November 2026

ദീപാവലിക്ക് ലക്ഷ്മി പൂജ ചെയ്യുന്ന വിധം

ദീപാവലിക്ക് ലക്ഷ്മി പൂജ ചെയ്യുന്ന വിധം -

പൂജാമണ്ഡപത്തിൽ ചുവന്ന തുണി വിരിച്ച് അതിന്മേൽ ഗണപതി ഭഗവാനെയും അദ്ദേഹത്തിന്റെ വലതുവശത്ത് മഹാലക്ഷ്മി ദേവിയെയും പ്രതിഷ്ഠിക്കുക. ദീപം, ധൂപം, പൂക്കൾ, അക്ഷതം(അരി), രോളി (കുങ്കുമം), ജലം എന്നിവ സമീപത്ത് ഒരുക്കിവയ്ക്കുക.

ഞാൻ പുഷ്പം ഉപയോഗിക്കാറില്ലാത്തത് കൊണ്ട് അരിയും ജലവും ഉപയോഗിച്ച് ആണ് ചെയ്യാറ്, സാധാരണ ദിവസങ്ങളിൽ നൈവേദ്യത്തിന് ഇച്ചിരെ കൽക്കണ്ടവും ഉപയോഗിക്കുന്നു.

ആചമനം
വലതുകൈയിൽ ജലമെടുത്ത് മൂന്നു പ്രാവശ്യം ആചമനം ചെയ്യുക. ഓരോ പ്രാവശ്യവും താഴെ പറയുന്ന മന്ത്രങ്ങൾ ജപിച്ചു കൊണ്ട് വലത് കയ്യിലെ പെരുവിരൽ കൊണ്ട് ചുണ്ട് തുടക്കുക.

ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ

പെരുവിരൽ കൊണ്ട് തന്നെ മൂക്കിൻ്റെ രണ്ട് സൈഡുകൾ, കണ്ണുകൾ ചെവികളിൽ സ്പർശിച്ചുകൊണ്ട് 'ഓം ഹൃഷിക്കേഷായ നമഃ' ചൊല്ലുക.

വേറെ മന്ത്രങ്ങളും രീതികളും കൂടെ ഉള്ളത് ഇവിടെ ചേർക്കാതെ സിമ്പിൾ ആയി ചെയ്യാവുന്ന രീതിയിൽ ആണ് പറയുന്നത്.

പവിത്രീകരണ മന്ത്രം
ഇടത് കയ്യിൽ ജലം എടുത്ത് വലത് കയ്യും കൊണ്ട് മൂടി താഴെ പറയുന്ന മന്ത്രം ചൊല്ലി ദേഹത്തിലും ചുറ്റും ജലം തളിച്ച് ശുദ്ധിയാകുക

അപവിത്രഃ പവിത്രോ വാ സർവാവസ്ഥാം ഗതോഽപി വാ।
യഃ സ്മരേത് പുണ്ഡരീകാക്ഷം സ ബാഹ്യാഭ്യന്തരഃ ശുചിഃ॥
ഓം പുനാതു പുണ്ഡരീകാക്ഷം।
ഓം പുനാതു പുണ്ഡരീകാക്ഷം।
ഓം പുനാതു പുണ്ഡരീകാക്ഷം।

(अपवित्रः पवित्रो वा सर्वावस्थां गतोऽपि वा। यः स्मरेत्पुण्डरीकाक्षं स बाह्याभ्यन्तरः शुचिः॥)

അർത്ഥം: അശുദ്ധനായാലും ശുദ്ധനായാലും, ഏത് അവസ്ഥയിലായിരുന്നാലും പുണ്ഡരീകാക്ഷനായ (വിഷ്ണു) ഭഗവാനെ സ്മരിക്കുന്നവൻ ആന്തരികമായും ബാഹ്യമായും ശുദ്ധനാകുന്നു.

സങ്കൽപം
കൈയിൽ ജലം, അക്ഷതം, പുഷ്പം എന്നിവയെടുത്ത് ഓം വിഷ്ണുവേ നമഃ 3 തവണ ചൊല്ലി സ്വന്തം പേര്, ഗോത്രം, നാൾ, രാശി, താമസിക്കുന്ന സ്ഥലം എന്നിവ ഉച്ചരിച്ച് 'എനിക്ക് പൂജ വിധികൾ ശരിക്ക് അറിയില്ല, എൻ്റെ പൂജ സ്വീകരിച്ചാലും' എന്ന് പറഞ്ഞ് കൊണ്ട് കൈയിലെ ജലം താഴേക്ക് ഓം ഗണപതിയെ നമഃ എന്ന് 3 തവണ ചൊല്ലി കൊണ്ട് പൂജ സ്ഥലത്ത് ഒഴിച്ചിട്ട് വിരലുകൾ ആ ജലത്തിൽ സ്പർശിച്ച് നെറ്റിയിൽ സ്പർശിക്കുക.

ദീപം കത്തിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം -
ശുഭം കരോതി കല്യാണം
ആരോഗ്യം ധനസമ്പദാം।
ശത്രുബുദ്ധിവിനാശായ
ദീപജ്യോതിർ നമോസ്തുതേ॥

ദീപജ്യോതി പരബ്രഹ്മ
ദീപജ്യോതിർ ജനാർദ്ദനഃ।
ദീപോ ഹരതു മേ പാപം
ദീപജ്യോതിർ നമോസ്തുതേ॥

അർത്ഥം: ദീപം മംഗളവും ഐശ്വര്യവും ആരോഗ്യവും നൽകട്ടെ. അജ്ഞാനമാകുന്ന അന്ധകാരത്തെ അകറ്റി ജ്ഞാനത്തിന്റെ പ്രകാശം നൽകുന്ന ദീപജ്യോതിയെ ഞാൻ നമസ്കരിക്കുന്നു

ഗണപതി പൂജ
ഗണപതി ഭഗവാന് ദുർവപ്പുല്ലും പുഷ്പങ്ങളും സമർപ്പിച്ചുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിക്കുക.

ഓം ഗം ഗണപതയേ നമഃ।

മഹാലക്ഷ്മി ദേവിയുടെ ആവാഹനവും പൂജയും
കൈയിൽ പുഷ്പമെടുത്ത് താഴെ പറയുന്ന മന്ത്രം ജപിക്കുക.

ഓം മഹാലക്ഷ്മ്യൈ നമഃ। മഹാലക്ഷ്മീം ആവാഹയാമി।

തുടർന്ന് മഹാലക്ഷ്മി ദേവിക്ക് ഓരോന്നായി താഴെ പറയുന്നവ സമർപ്പിക്കുക:

* ആസനം
* സ്നാനം
* വസ്ത്രം
* ചന്ദനം
* പുഷ്പങ്ങൾ
* ധൂപം
* ദീപം
* നൈവേദ്യം

ഓരോന്നും സമർപ്പിക്കുമ്പോഴും 'സമർപ്പയാമി' എന്ന് ഉച്ചരിക്കുക.

അല്ലെങ്കിൽ
ഓം സർവേഭ്യോ ദേവേഭ്യോ നമഃ।
ആവാഹയാമി। സ്ഥാപയാമി। ധ്യായാമി।
ധൂപം ദീപം പുഷ്പാണി അക്ഷതാൻ നൈവേദ്യം സമർപ്പയാമി॥

എന്ന മന്ത്രം ചൊല്ലുക.

കുബേര പൂജ
ധനത്തിന്റെ അധിപനായ കുബേര ദേവനെ പൂജിച്ച് താഴെ പറയുന്ന മന്ത്രം ജപിക്കുക.

ഓം കുബേരായ നമഃ।

ആരതി (ദീപാരാധന)
ആദ്യം ഗണപതി ഭഗവാന്റെ ആരതി നടത്തുക. തുടർന്ന് മഹാലക്ഷ്മി ദേവിയുടെ ആരതി നടത്തുക.

ക്ഷമാപ്രാർത്ഥന

പൂജയുടെ അവസാനം പൂജാവിധികളിൽ സംഭവിച്ച പിഴവുകൾക്ക് ക്ഷമ ചോദിച്ചുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിക്കുക.

ക്ഷമാപ്രാർത്ഥനാ മന്ത്രം
ആവാഹനം ന ജാനാമി ന ജാനാമി വിസർജനം।
പൂജാം ചൈവ ന ജാനാമി ക്ഷമസ്വ പരമേശ്വരി॥

(आवाहनं न जानामि न जानामि विसर्जनम्। पूजां चैव न जानामि क्षमस्व परमेश्वरी॥)

അർത്ഥം: ദേവിയെ ആവാഹിക്കേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല. വിസർജനം ചെയ്യേണ്ടതെങ്ങനെയെന്നും അറിയില്ല. പൂജാവിധികളും എനിക്ക് പൂർണമായി അറിയില്ല. പരമേശ്വരിയായ ദേവിയേ, എന്റെ പിഴവുകൾ ക്ഷമിക്കണമേ.

അവസാനം ദക്ഷിണയും, ലഭ്യമല്ലാത്ത ഉപചാരങ്ങൾക്ക് പകരമായി അക്ഷതവും സമർപ്പിച്ച് താഴെ പറയുന്ന മന്ത്രം ചൊല്ലി ഭഗവാനെ നമസ്കരിക്കുക.

മന്ത്രം:
ഓം നമോഽസ്ത്വനന്തായ സഹസ്രമൂർത്തയേ।
സഹസ്രപാദാക്ഷശിരോരുബാഹവേ॥

• ലക്ഷ്മി പൂജ മുഹൂർത്തം: വൈകുന്നേരം 05:54 PM മുതൽ 07:50 PM വരെ
• പ്രദോഷ് കാൽ: വൈകുന്നേരം 05:31 PM മുതൽ 08:09 PM വരെ
• വൃഷഭ കാൽ: വൈകുന്നേരം 05:54 PM മുതൽ 07:50 PM വരെ
• മഹാനിഷിത കാൽ: രാത്രി 11:39 PM മുതൽ 12:31 AM വരെ (നവംബർ 9)

മഹാനിഷിത സമയത്ത് ചൊല്ലുന്ന മന്ത്രങ്ങൾ കൂടുതൽ വേഗത്തിൽ സിദ്ധി നേടുന്നു. സാധാരണ സമയങ്ങളിൽ മന്ത്രങ്ങൾ ചൊല്ലുന്നതിനേക്കാൾ വേഗത്തിൽ ഗുണം ചെയ്യുന്ന സമയങ്ങൾ ഉണ്ട്, ഉദാഹരണത്തിന് ബ്രഹ്മമുഹൂർത്തത്തിൽ 3.40 -3.44 ന് ഇടക്ക് ചൊല്ലുന്ന മന്ത്രതിന് പല മടങ്ങ് ശക്തി ഉണ്ട്.

ബ്രഹ്മമുഹൂർത്തം, മഹാനിശീഥകാലം, അമൃതകാലം, അഭിജിത് മുഹൂർത്തം, സന്ധ്യാസമയം, ഗ്രഹണ സമയങ്ങൾ, അമാവാസി/പൂർണ്ണിമ ദിവസങ്ങൾ
ഏകാദശി, മഹാശിവരാത്രി, നവരാത്രി ഒക്കെ മന്ത്ര ജപത്തിന് ഗുണം ഏറും.


No comments:

Post a Comment