കോപം ശാന്തമാക്കാനും പോസിറ്റീവ് ഊർജം സൃഷ്ടിക്കാനുമുള്ള ഒരു Visualization Technique
നിങ്ങൾക്ക് എപ്പോഴെങ്കിലും ദേഷ്യം തോന്നുമ്പോൾ കണ്ണുകൾ അടച്ച് ഭൂമിയെ ഒരു ചെറിയ പന്തിന്റെ (ഗോളത്തിന്റെ) രൂപത്തിൽ നിങ്ങളുടെ ഹൃദയത്തിന് മുന്നിൽ സങ്കൽപ്പിക്കുക.
ഹൃദയത്തിന് നേരെ സങ്കൽപ്പിക്കുന്ന ആ ചെറിയ ഭൂമിയുടെ നേർക്ക് രണ്ട് കൈകളും അനുഗ്രഹമുദ്രയിൽ (Blessing Mudra) പിടിക്കുക.
തുടർന്ന്, നിങ്ങളുടെ മനസ്സിലുള്ള എല്ലാ നെഗറ്റീവ് ചിന്തകളും ദേഷ്യവും അധികമായ ഊർജവും ഭൂമിയിലേക്ക് ഒഴുകിച്ചെന്ന് ഏകദേശം 20 അടി ആഴത്തിൽ ഇറങ്ങി ഭൂമിയിൽ ലയിക്കുന്നതായി സങ്കൽപ്പിക്കുക.
അതിനുശേഷം, അതേ അനുഗ്രഹമുദ്രയിൽ കൈകൾ നിലനിർത്തിക്കൊണ്ട് ഭൂമിയെ സ്നേഹത്തോടെയും സമാധാനത്തോടെയും അനുഗ്രഹിക്കുന്നതായി സങ്കൽപ്പിക്കുക.
തുടർന്ന് ലോകം മുഴുവനും എല്ലാ ജീവജാലങ്ങൾക്കും സമസ്ത മനുഷ്യരാശിക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പോസിറ്റീവ് ഊർജത്തിന്റെയും അനുഗ്രഹം നൽകുന്നതായി സങ്കൽപ്പിക്കുക.
കോപത്തെയും നെഗറ്റീവ് ചിന്തകളെയും വിട്ടയച്ച് മനസ്സിൽ സ്നേഹവും സമാധാനവും കരുണയും വളർത്തുക.
No comments:
Post a Comment