വിവിധ ഗായത്രി മന്ത്രങ്ങൾ
ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ് അത് ഏത് ഗായത്രിമന്ത്രം ആയാലും ശരി. 'ഗായത്രി' എന്ന വാക്കിനർത്ഥം ഗായന്തം ത്രായതേ അതായത് ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്നതാണ്.
മൃഗമുദ്ര (ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിക്കുക)
കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത് ഋഷി ഛന്ദസ്സ് ദേവത ന്യാസം) തുടര്‍ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക.
ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് ’’
അർഥം : ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ
വിവിധ ഗായത്രി മന്ത്രങ്ങൾ
ഉപഗായത്രി മന്ത്രങ്ങൾ ഓരോന്നും ഓരോ ദേവതകൾക്കു വേണ്ടിയുള്ളതാണ്. അതായത് ഈ മന്ത്രങ്ങൾ പല തരം ശക്തിയും ചൈതന്യവും ഒത്തുചേർന്നതാണ്. ഗായത്രി മന്ത്രങ്ങൾ മനപാഠമാക്കി അവ നിത്യവും ഭക്തിപൂർവ്വം ജപിച്ചാൽ പല പ്രശ്നങ്ങളും പരിഹാരമാണെന്ന് അനുഭവസ്തർ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ശക്തിക്കും വ്യത്യസ്തയുണ്ട്, ഓരോ മന്ത്രത്തിനും ഓരോ ലക്ഷ്യവുമുണ്ട് അവ താഴെ വിവരിക്കുന്നു.
ഗായത്രി മന്ത്രം-ശക്തിയുള്ള, ദൈവിക മന്ത്രം
ഗായത്രി ഛന്ദസ്സ്-ഈ മന്ത്രം എഴുതപ്പെട്ടിരിക്കുന്ന താളമാനം
ഗായത്രി ഒരു മന്ത്രം ആണ്, എന്നാൽ ഇത് ഗായത്രി ഛന്ദസ്സിൽ രചിക്കപ്പെട്ടിരിക്കുന്നു
ഗായത്രി ഛന്ദസ്സ് എന്ന് വിളിക്കുന്നതാണ് ഈ മന്ത്രത്തിന്റെ ശ്ലോകത്തിന്റെ താളം. 24 അക്ഷരങ്ങളുള്ള ഒരു മീറ്റർ ഗായത്രി ഛന്ദസ്സിൽ കാണപ്പെടുന്നു, ഇത് 3 പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു, ഓരോ പാദത്തിലും 8 അക്ഷരങ്ങൾ വീതം
അതിനാൽ, ഗായത്രി മന്ത്രം ഒരു മന്ത്രം ആണെങ്കിലും, അതിന്റെ ഘടന അല്ലെങ്കിൽ താളം ഗായത്രി ഛന്ദസ്സിലാണ്.
1. ഗണപതി മന്ത്രങ്ങൾ
ഓം ഏക ദന്തായ വിദ് മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി : പ്രാചോദയത്
(ഉദ്ദിഷ്ഠകാര്യ സിദ്ധിക്ക്)
2. ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത്
(വിഘ്‌നങ്ങൾ നീങ്ങാൻ )
ശിവ ഗായത്രികൾ
3. ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്
(ആയുർ വർധനയ്ക്ക് )
4. ഓം പഞ്ചവക്രതായ വിദ്മഹേ
മഹാദേവായ ധീമഹി
തന്വോരുദ്ര: പ്രചോദയാത്
(സകല ദുരിതങ്ങളും രോഗങ്ങളും മാറി കുടു:ബത്ത് സമാധാനവും സമ്പത്തും ഉണ്ടാകുന്നതിന്)
5. ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത്
(ദുരിത ശാന്തിക്ക്)
6. ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് !!
(ആപത്തുകള്‍ അകലുന്നു)
7. ദുർഗ്ഗാ മന്ത്രം
ഓം ഗിരിജായൈ വിദ്മഹേ
ശിവപ്രിയായൈ ധീമഹി
തന്വോ ദുർഗ്ഗാ പ്രചോദയാത്
(ശത്രുക്കളുടെ ദൃഷ്ട പ്രവർത്തികളിൽ നിന്നും മോചനം നേടുന്നതിനു)
8. ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ
കന്യാ കുമാര്യൈ ച ധീമഹി
തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !!
(മംഗല്യ ഭാഗ്യം സിദ്ധിക്കും)
9. മഹാകാളി ഗായത്രി
ഓം കാളികായൈ വിദ് മഹേ
ശ്മശാന വാസിന്യൈ ധീമഹി
തന്നോ ഘോരാ പ്രചോദയാത് !!
(സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം)
10. ഭദ്രകാളി ഗായത്രീ
ഓം രുദ്ര സുതായെ വിദ്മഹേ
ശൂല ഹസ്തയെ ധീമഹി
തന്വയ കാളി പ്രചോദയാത്
11. ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി
ഓം ഭഗവനൈ്യ വിദ്മഹേ
മഹേശ്വരൈ്യ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !!
(ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു)
12. ശ്രീ ബാലാഗായത്രി
ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത് !!
(കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു)
13. ശ്രീ സപ്ത മാതാ ഗായത്രി മന്ത്രങ്ങൾ
ഓം ബ്രഹ്മശക്തൈ്യ ച വിദ്മഹേ
പീത വര്‍ണ്ണ്യച ധീമഹി
തന്നോ ബ്രാഹ്മിഃ പ്രചോദയാത് !!
(ചര്‍മ്മരോഗം ദേഭമാകുന്നു)
14. ഓം ശ്വേത വര്‍ണ്യേ ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി
തന്നോ മാഹേശ്വരീ പ്രചോദയാത് !!
(സര്‍വ്വ മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു)
15. ഓം ശിഖി വാഹനായൈ വിദ്മഹേ
ശക്തി ഹസ്തായൈ ച ധീമഹി
തന്നോ കൗമാരിഃ പ്രചോദയാത് !!
(രക്തസംബന്ധിയായ രോഗങ്ങള്‍ അകലും)
16. ഓം ശ്യാമ പര്‍ണൈ്യ ച വിദ്മഹേ
ചക്ര ഹസ്തായൈ ച ധീമഹി
തന്നോ വൈഷ്ണവീ പ്രചോദയാത് !!
(വിഷ ജന്തുക്കളാലുളള അപകടങ്ങള്‍ അകലും)
17. ഓം ശ്യാമളായൈ ച വിദ്മഹേ
ഹല ഹസ്തായൈ ച ധീമഹി
തന്നോ വരാഹി പ്രചോദയാത് !!
ഓം മഹിഷധ്വജായൈ വിദ്മഹേ
ദണ്ഡ ഹസ്തായൈ ധീമഹി
തന്നോ വരാഹീ പ്രചോദയാത് !!
(ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും)
18. ഓം ശ്യാം വര്‍ണ്ണായൈ വിദ്മഹേ
വജ്‌റ ഹസ്തായൈ ധീമഹി
തന്നോ ഐന്ദ്രീ പ്രചോദയാത് !!
(ഇന്ദ്രാണിയെ ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും)
19. ഓം കൃഷ്ണ വര്‍ണ്ണായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്നോ ചാമുണഡാ പ്രചോദയാത് !!
(ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും)
20. സുബ്രമണ്യ ഗായത്രി
ഓം സനൽകുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്
(കുട്ടികളുടെ അഭിവൃദ്ധിക്ക് )
21. ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത് !!
(സര്‍വ്വ നന്മകളും വരും)
22. അയ്യപ്പ ഗായത്രീ മന്ത്രം
ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത്
(രോഗ മുക്തിക്ക്)
23. ഹനുമാൻ ഗായത്രി മന്ത്രം
ഓം ആഞ്ജനേയായ വിദ്മഹേ
മഹാബലായ ധീമഹീ
തന്വോ ഹനുമാൻ പ്രചോദയാത്
(തൊഴിൽ മേഖലയിലെ തടസ്സങ്ങൾ മാറി തൊഴിലിൽ അഭിവൃദ്ധിയുണ്ടാകുകയും സാമ്പത്തിക നേട്ടം ഉണ്ടാകാനും)
24. മഹാവിഷ്ണു ഗായത്രി മന്ത്രങ്ങൾ
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്
(കുടു:ബത്തിൽ സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതിന്)
25. ഓം ദേവകീനന്ദനായ വിദ്മഹേ
വാസുദേവായ ധീമഹി
തന്വോ കൃഷ്ണ പ്രേചോദയാത്
(പ്രവർത്തന പുരോഗതി, തൊഴിലിൽ അഭിവൃദ്ധിക്ക്)
26. ഓം വജ്ര നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
(ശത്രുഭയനാശത്തിന് ഈ മന്ത്രം ജപിക്കുക)
27. ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!
(സർവ വിജയത്തിനും ശത്രു നാശത്തിനും)
28. ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
(പിതൃക്കളുടെ അനുഗ്രഹത്തിന് ഈ മന്ത്രം ജപിക്കുക)
29. ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
( ഈ മന്ത്രം ജപിക്കുക)
പ്രശസ്തി ,സുരക്ഷിതത്വം ,അംഗീകാരം, ജ്ഞാനവർധന എന്നിവ ഉണ്ടാകാൻ)
30. ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
(സർവ ഐശ്വര്യത്തിന് ഈ മന്ത്രം ജപിക്കുക)
31. ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
(ആഗ്രഹ സാഫല്യത്തിന് ഈ മന്ത്രം ജപിക്കുക)
32. ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
(വിദ്യാ ഗുണത്തിന് ഈ മന്ത്രം ജപിക്കുക)
33. ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് !!
(സർവ ഭയനാശത്തിന് ഈ മന്ത്രം ജപിക്കുക)
34. ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
(അവിചാരിത അപകടങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് ഈ മന്ത്രം ജപിക്കുക)
35. ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ച ധീമഹി
തന്നോ വാമന പ്രചോദയാത് !!
(സന്താന ഭാഗ്യത്തിന് ഈ മന്ത്രം ജപിക്കുക)
36. ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് !!
(ആരോഗ്യലബ്ധി, രോഗശമനം എന്നിവയ്ക്ക് ഈ മന്ത്രം ജപിക്കുക)
37. ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് !!
(സർവ ഐശ്വര്യത്തിന് )
38. ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
(സർവ്വ നന്മകൾക്ക് ഈ മന്ത്രം ചൊല്ലു)
39. ഗരുഡഗായത്രി
ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!
(മരണഭയം അകലാൻ ഈ ഗായത്രിമന്ത്രം 9 തവണ ചൊല്ലുന്നത് ഉത്തമം)
40. ലക്ഷ്മി ഗായത്രി
ഓം മഹാലക്ഷ്മ്യൈ വിദ്മഹേ
വിഷ്ണു പ്രിയായ ധീമഹീ
തന്വോ ലക്ഷ്മി പ്രചോദയാത്
(കുടു:ബത്തിൽ സമാധാനം, ഐശ്വര്യം, സമ്പത്ത്, തൊഴിലിൽ അഭിവൃദ്ധി)
41. ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!
(ദാരിദ്ര്യം അകലുന്നു)
42. ബ്രഹ്മ ഗായത്രി മന്ത്രം
ഓം പരമേശ്വരായ വിദ്മഹേ
പരതത്വായ ധീമഹീ
തന്യോ ബ്രഹ്മപ്രചോദയാത്
(കൃഷിസംബന്ധിച്ചും വ്യവസായ സംബന്ധിച്ചും ഉള്ള ഉൽപാദനത്തിൻ്റെ വർദ്ധനവിന്)
43. സരസ്വതി ഗായത്രി മന്ത്രം
ഓം സരസ്വത്യൈ വിദ്മഹേ
ബ്രഹ്മപുത്ര്യ ധീമഹി
തന്വോ സരസ്വതി പ്രചോദയാത്
(വിദ്യാ ജയം, ഓർമ്മശക്തി,അറിവ് സൃഷ്ടിപരമായ കഴിവ് തുടങ്ങിയവ വർദ്ധിക്കാൻ)
44. ഓം വാക് ദേവൈ്യ ച വിദ്മഹേ
വിരിഞ്ച പത് നൈ്യ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് !!
(വിദ്യയും അറിവും വര്‍ദ്ധിക്കുന്നു)
45. ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി
ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത് !!
(വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു)
46. ഇന്ദ്ര ഗായത്രി മന്ത്രം
"ഓം സഹസ്രനേത്രായ വിദ്മഹേ
വജ്രാസ്ത്രായ ധീമഹീ
തന്വോ ഇന്ദ്ര: പ്രചോദയാത്
(അപകടങ്ങളിൽ നിന്നും സംരക്ഷണം)
47. വരുണ ഗായത്രീ മന്ത്രം
ഓം ജല ബിംബായ വിദ്മഹേ
നീല പുരുഷായ ധീമഹീ
തന്വോ വരുണ പ്രചോദയാത്
(കുടുംബത്തിത് സമാധാനവും ഐശ്വര്യവും നിലനില്ക്കാനായി)
48. അഗ്നി ഗായത്രി മന്ത്രം
ഓം മഹാജ്വലായൈ വിദ്മഹേ
അഗ്നിദേവായ ധീമഹി
തന്വോ അഗ്നി പ്രചോദയാത്
(മനുഷ്യ ശരീരത്തിൻ്റെ ഓജസിനും ശരീരത്തിൻ്റെ അവയവങ്ങൾക്ക് ശക്തിക്കും)
49. നാഗരാജ ഗായത്രി മന്ത്രം
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത് !!
(സര്‍പ്പദോഷങ്ങള്‍ അകലുന്നു)
നവഗ്രഹ ഗായത്രി മന്ത്രങ്ങൾ
50. സൂര്യൻ :-
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
(അധികാരം നേടും .ഹൃദയ/നേത്ര രോഗങ്ങൾ മാറും. ആരോഗ്യം വർദ്ധിക്കും)
51. സൂര്യൻ :-
ഓം ഭാസ്ക്കരായ വിദ്മഹേ
ദിവാകരായ ധീമഹീ
തന്വോ സൂര്യ പ്രചോദയാത്
(രോഗ സമനം ലഭിക്കുന്നതിന്)
52. ചന്ദ്രൻ :-
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
(മനസമാധാനം ലഭിക്കുന്നു . അറിവ് വർദ്ധിക്കുന്നു, നീർവീഴ്ച തുടങ്ങിയ ജലജന്യ രോഗങ്ങൾ മാറുന്നു)
53. ചന്ദ്രൻ :-
ഓം കൃഷ്ണപുത്രായ വിദ്മഹേ
മഹാകാലായ ധീമഹീ
തന്വോ യമ പ്രചോദയാത് (ഉൽകണ്ഠ,വിഷമങ്ങൾ, ആത്മവിശ്വാസക്കുറവ് എന്നിവ മാറുന്നതിന്)
54. കുജൻ :-
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
(ഉന്മേഷം ലഭിക്കുന്നു .ചൊവ്വാ ദോഷ പരിഹാരമാണ്. സാഹോദര സ്നേഹം വർദ്ധിക്കുന്നു)
55. ബുധൻ :-
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
(പഠന പുരോഗതിയും നല്ല ബുദ്ധിയും ഉണ്ടാവും)
56. വ്യാഴം :-
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
(ദൈവാധീനവും ഭാഗ്യവും വർധിക്കുന്നു. സന്താനഭാഗ്യവും സന്തതികൾക്ക് ഉന്നതിയും ഉണ്ടാകും)
57. ശുക്രൻ :-
ഓം അശ്വധ്വജായ വിദ്മഹേ
ധനുർഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
(നല്ല വിവാഹ ജീവിതത്തിനും ഞാനും വീടും വാഹനവും ഉണ്ടാകുന്നതിനും ഗുണകരം.)
58. ശനി :-
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
(ശനിദോഷവും, വാതരോഗങ്ങളും മാറുന്നു)
59. രാഹു:-
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
(സർപ്പദോഷങ്ങൾ അകലുന്നു. ത്വക്ക് രോഗങ്ങൾക്കും പരിഹാരം)
60. കേതു :-
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
(വിഘ്നങ്ങളൊഴിയും കാരണമില്ലാത്ത പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു)
61. യമഗായത്രി മന്ത്രം
ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത് !!
(മരണഭയം മാറാൻ യമ ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമം)
62. ശ്രീ കൂബേര ഗായത്രി
ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത് !!
(സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും)
63. ശ്രീ വീരഭദ്ര ഗായത്രി
ഓം ഭസ്മായുധായ വിദ്മഹേ
രക്ത നേത്രായ ധീമഹി
തന്നോ വീരഭദ്ര പ്രചോദയാത്
(ജോലിയില്‍ ഉയ്യര്‍ച്ച)
64. ശ്രീ കാര്‍ത്ത വീര്യാര്‍ജ്ജുന ഗായത്രി
കാര്‍ത്ത വീര്യായ വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന പ്രചോദയാത്
(കളവു പോയ വസ്തുതിരികെ കിട്ടും)
*ഈ ഗായത്രികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക
പ്രാർത്ഥന വിധി
ആദ്യം ആചമനം നടത്തുക
വലതു കയ്യില്‍ ജലമെടുത്ത് ഓം അച്യുതായ നമ: എന്നു ജപിച്ച് ജലം കഴിക്കുക. വീണ്ടും ജലമെടുത്ത്
ഓം അനന്തായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക വീണ്ടും ഓം ഗോവിന്ദായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക.
ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ് ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നു ഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ കേശവായ സ്വാഹാ, നാരായണായ സ്വാഹാ, മാധവായ സ്വാഹാ എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ
“ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന”
എന്നു ജപിച്ച് ആചമനം നടത്തുന്നു.
ആചമന ശേഷം ഭസ്മധാരണം നടത്തണം.
സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന് ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍ബന്ധമാണ്. പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യന്‍ ആചാര്യന്മാർ സംവിധാനം ചെയ്തിരിയ്ക്കുന്നു. ആയതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്
1, ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ
അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്ക്റ്ഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!
2 ,ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:
ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖ സമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും
3, ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:
ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.
എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക
പുണ്യാഹമന്ത്രങ്ങളാണ് ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത് ആപോഹിഷ്ഠാദി എന്നു പറയുന്നു.
അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക
ഓം അഗ്നിരിതി ഭസ്മ, വായൂരിതി ഭസ്മ, ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍വ്വം ഹവ ഇദം ഭസ്മ മന ഏതാനി ചക്ഷുംഷി ഭസ്മാനി
ഓം ത്ര്യയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വ്വാരുകമിവ ബന്ധനാത്
മൃതൃോര്‍മുക്ഷീയമാംമൃതാത്
ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്.നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ് ആചാര്യന്മാര്‍ രൂപകല്‍പ്പന ചെയ്തത്
ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തുപിടിച്ചുകൊണ്ട്
ഓം നമശ്ശിവായ:
എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട, ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടണം.
ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.
ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത് ഋഷി ഛന്ദസ്സ് ദേവത ന്യാസം)
തുടര്‍ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക
ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്
യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു
ശേഷം വീണ്ടും ഋഷി ഛന്ദസ്സ് ദേവത ന്യസിയ്ക്കുക.
ഇനി തര്‍പ്പണം ചെയ്യുക
രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ ഒഴിയ്ക്കുമ്പോകും ദേവാൻ തര്‍പ്പയാമി എന്നു ചൊല്ലണം. ഇനി ദേവഗണാന്‍ തര്‍പ്പയാമി എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം ഋഷീൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം ഋഷീഗണാൻ തര്‍പ്പയാമി എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനും പെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം പിതൃൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം പിതൃ ഗണാൻ തര്‍പ്പയാമി എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് ഓം ഭുര്‍ഭുവസ്വരോം എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.
ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക. ശേഷം ചെടികള്‍ മുതലായവയ്ക്ക് വെള്ളമൊഴിയ്ക്കുക. അതിനുശേഷം കുടുംബാംഗങ്ങളുമായി അല്‍പ്പനേരം കുശലപ്രശ്നങ്ങള്‍ നടത്തുക. പിന്നീട് അവരവരുടെ ജോലികള്‍ക്ക് പോകുക. ജോലിചെയ്യുമ്പോഴും ഈശ്വരസ്മരണയോടും അത്യധികം ശ്രദ്ധയോടും കൂടി ചെയ്യുക.
No comments:
Post a Comment