Thursday, 3 October 2024

മന്ത്രസിദ്ധി കിട്ടുന്നത്തിൻ്റെ ശാസ്ത്രീയ വശം എന്ത്?

ഇത്ര ആയിരം അല്ലെങ്കിൽ ഇത്ര ലക്ഷം മന്ത്രം ജപിച്ചാൽ സിദ്ധി കിട്ടും എന്ന് പറയുന്നതിൻ്റെ കാരണം എന്തായിരിക്കാം?

നമ്മുടെ പൂർവ്വികർ ജപിച്ച് സിദ്ധി വരുത്തിയ മന്ത്രങ്ങൾ അന്തരീക്ഷത്തിൽ elements ആയി ഉണ്ട്. നമ്മുടെ മന്ത്രധ്വനി/ജപിക്കുന്ന മന്ത്രത്തിൻ്റെ വൈബ്രേഷൻ അന്തരീക്ഷത്തിൽ പോയി അങ്ങനെ ഏതെങ്കിലും സിദ്ധി പ്രാപിച്ച തത്വത്തിൽ മുട്ടുമ്പോൾ ഉണ്ടാകുന്ന ശക്തമായ തരംഗം മന്ത്രം ജപിക്കുന്ന വ്യക്തിയിൽ തിരിച്ച് എത്തുമ്പോൾ മന്ത്രസിദ്ധി നേടും.

അന്തരീക്ഷത്തിൽ മന്ത്രത്തിൻ്റെ മാത്രമല്ല നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ
ചിന്തകളും സംസാരങ്ങൾ പോലും തരംഗം ആയി കിടക്കുന്നു. നമ്മളിൽ നിന്ന് ഉണ്ടാകുന്ന നല്ലതും ചീത്തയുമായ എല്ലാ തരംഗങ്ങളും നമ്മളിലേക്ക് തന്നെ തിരിച്ച് വരുന്നു. അതാണ് നമ്മുടെ നെഗറ്റീവ് ചിന്തകൾ, പേടികൾ ഒക്കെ പിന്നീട് യാഥാർത്ഥ്യം ആയി മാറാൻ കാരണമാകുന്നത്.

അതിനാൽ,ശബ്ദ തരംഗങ്ങൾ പല തവണ ആവർത്തിക്കുമ്പോൾ,അത് പറയുന്ന വ്യക്തിയുടെ എനർജറ്റിക് ഫീൽഡിൽ തിരിച്ച് എത്തുന്നു. മുതിർന്നവർ പറയാറുള്ളത് ഓർക്കൂ അസമയത്ത് ആവശ്യമില്ലാത്ത ഒന്നും പറയാതെ,എപ്പോഴാ സരസ്വതി നാവിൽ വരുന്നത് എന്ന് അറിയില്ല എന്ന്. Always think n talk positive.

No comments:

Post a Comment