ഹിന്ദു ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന എട്ട് തരം വിവാഹങ്ങൾ-
ബ്രഹ്മ കല്യാണം
ദൈവ കല്യാണം
ആർഷ കല്യാണം
പ്രജാപത്യ കല്യാണം
അസുര കല്യാണം
ഗന്ധർവ്വ കല്യാണം
രാക്ഷസ കല്യാണം
പൈശാച കല്യാണം
ഇവയിൽ ആദ്യത്തെ നാല് കല്യാണങ്ങൾ ധാർമികമായി അംഗീകരിക്കപ്പെടുന്നു, മറ്റുള്ളവ നാലെണ്ണം അനാചാരങ്ങളായി കണക്കാക്കപ്പെടുന്നു.
1.ബ്രഹ്മ കല്യാണം-പിതാവ് തന്റെ മകളെ നല്ല സ്വഭാവമുള്ള,വേദങ്ങളിൽ വിദഗ്ദ്ധനായ വിദ്യാസമ്പന്നനായ പുരുഷനു നൽകുന്നു
2.ദൈവ കല്യാണം-യജ്ഞത്തിൽ പങ്കെടുത്ത പുരോഹിതന് വധുവിനെ വിവാഹം ചെയ്ത് കൊടുക്കുന്നു.
പുരോഹിതൻ കന്യകയെ ദക്ഷിണയായി സ്വീകരിക്കുന്നു.
3.ആർഷ കല്യാണം-പെൺകുട്ടിയെ ഗായകനായ സന്യാസിയുമായുള്ള വിവാഹത്തിന് സമർപ്പിക്കുന്നു. വിവാഹത്തിനുള്ള പ്രതിഫലമായി നവദമ്പതികൾക്ക് പശുക്കളും മറ്റു സംഭാവനകളും നൽകുന്നു
4.പ്രജാപത്യ കല്യാണം-പിതാവ് സ്വന്തം ഇഷ്ടം മാത്രം നോക്കി മകളുടെയോ മകൻ്റെയൊ അഭിപ്രായം ചോദിക്കാതെ നടത്തി കൊടുക്കുന്ന വിവാഹം
5.അസുര കല്യാണം-സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ കുടുംബത്തിന് പണംകൊടുത്തു വാങ്ങുന്നത്
6.ഗന്ധർവ്വ കല്യാണം-പ്രണയത്തിലായ രണ്ട് പേരും സ്വന്തം ഇഷ്ടപ്രകാരം ദൈവം സാക്ഷിയായി നടത്തുന്ന കല്യാണം
7.രാക്ഷസ കല്യാണം-വധുവിന്റെ സമ്മതമില്ലാതെ ബലാൽക്കാരമായി തട്ടിക്കൊണ്ടു പോയി നടത്തുന്ന കല്യാണം
8.പൈശാച കല്യാണം-സ്ത്രീയുടെ സമ്മതമില്ലാതെ ബലാൽക്കാരം ചെയ്ത ശേഷം അവരെ ചതിച്ചു സ്വന്തമാക്കി തുടങ്ങിവക്കുന്ന കല്യാണം ജിവിതം
No comments:
Post a Comment