Tuesday, 15 October 2024

ഗംഗാ നദി

ഇന്ന് ഗംഗ നദി തീരത്ത്

ചിത്രകൂടിൽ നിന്ന് ഉത്ഭവിക്കുന്ന മന്ദാകിനി നദിയും സതോപന്തിൽ നിന്നുള്ള അലക്‌നന്ദ നദിയും രുദ്രപ്രയാഗിൽ ഒന്നാകുകയും,

ഗംഗോത്രിയിൽ നിന്ന് ഉത്ഭവിക്കുന്ന ഭാഗീരഥിയുമായി ദേവപ്രയാഗിൽ സംഗമിക്കുകയും ചെയ്‌ത് കഴിഞ്ഞ് ഗംഗ എന്ന പേരിൽ ഒഴുകി 

അലഹബാദിൽ, ഭൂമിക്ക് അടിയിലൂടെ വരുന്ന സരസ്വതിയും യമുനോത്രിയിൽ നിന്നുള്ള യമുനയും ആയി 
സംഗമിച്ച്, ആസാമിൽ നിന്നുള്ള ബ്രഹ്മപുത്ര നദി ബംഗാളിലെ ദീപ്‌ബാനി എന്ന സ്ഥലത്ത് ഗംഗയോട് സംഗമിക്കുന്നു. ഇതിനിടക്ക് 50 ഓളം വേറെ നദികളും ഗംഗയിൽ ലയിക്കുന്നുണ്ട്. ഗംഗ അവസാനം ബംഗാൾ ഉൾക്കടലിൽ വന്ന് ചേരുന്നു.

ഗംഗാ നദിയുടെ ആകെ നീളം ഏകദേശം 2,525 കിലോമീറ്ററാണ്. ചില ഭാഗങ്ങളിൽ 3 കിലോമീറ്റർ വരെ വീതിയുണ്ട്. ഗംഗ നദി ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങൾ കടന്നാണ് (ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, ബംഗാൾ) അടുത്ത രാജ്യം ബംഗ്ലാദേശിൽ ബംഗാൾ ഉൾക്കടലിൽ ആണ് ലയിക്കുന്നത്.

No comments:

Post a Comment