പാകിസ്ഥാന് കാരണങ്ങൾ പലതാണ് - 1947-48ിൽ യുദ്ധം നടത്ത് ഇന്ത്യയുടെ കാശ്മീർ ഭാഗികമായി നേടി എങ്കിലും പിന്നെ നടന്ന 3 യുദ്ധങ്ങളിൽ (1965, 71, 99) അവരെ തോല്പിച്ചത്, 2. ബംഗ്ലാദേശിന് സ്വാതന്ത്ര്യം മേടിച്ച് കൊടുക്കാൻ സഹായിച്ചത്, 3. ഇന്ത്യയിൽ എപ്പോഴും പ്രശ്ന്നങ്ങൾ ആണ് അതുകൊണ്ട് ബിസിനസ് ഇൻവെസ്റ്‌മെൻ്റിനു പറ്റിയ സ്ഥലമല്ല എന്ന് ബാക്കി ലോകത്തെ ബോധ്യപ്പെടുത്താൻ ആദ്യം അമേരിക്ക, ഇപ്പൊൾ ചൈന ഫണ്ട് കൊടുക്കുന്നത്, പിന്നെ കാശ്മീർ പ്രശ്ന്നവും.
ബംഗ്ലാദേശ് സൗഹൃദ രാഷ്ട്രം ആയിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് വേറെ രാജ്യങ്ങളും സംഘടനകളും ഫണ്ടും സപ്പോർട്ടും കൊടുത്തിട്ടുണ്ട് അവിടുത്തെ ഹിന്ദുക്കളെ അവിടുന്ന് ഓടിച്ചിട്ട് ആ വസ്തുക്കൾ മ്യാൻമാറിൽ നിന്ന് ഓടിച്ച് വിട്ട രോഹംഗ്യകൾക്ക് വിട്ട് കൊടുക്കാൻ വേണ്ടി. പിന്നെ അവിടുന്ന് ഓടി പൊന്ന എക്സ് പ്രധാനമന്ത്രിക്ക് ആശ്രയം കൊടുത്തതും ചൊടിപ്പിച്ചിട്ടുണ്ട്.
നേപ്പാളിലെ 20 ലക്ഷം ഇന്ത്യക്കാർ ആണ് അവിടുത്തെ ബിസിനെസ്സ് കൈകാര്യം ചെയ്യുന്നത് അവരെ മദ്ഹേസികൾ എന്നാണ് വിളിക്കുന്നത്. അവരോട് അവിടുത്തെ ലോക്കൽ ആൾക്കാർക്ക് വിരോധം ഉണ്ട്, കാരണം economically ഇന്ത്യക്കാർ ആണ് മുമ്പിൽ അതുകൊണ്ടുള്ള വിരോധം. ബാക്കി ചൈന നേപ്പാളിലെ അധികാരികളിൽ സമ്മർദ്ദം ചെലുത്താറുണ്ട് ബോർഡർ കാര്യങ്ങളിൽ.
ചൈനക്ക് മൂന്ന് കാരണങ്ങൾ ഉണ്ട്. Arunachal Pradesh boarder പ്രശ്ന്നം, (1962 ൽ ഇന്ത്യിൽ നിന്ന് ആക്സയിൻ ചീൻ എന്ന സ്ഥലം അവർ കയ്യേറി). ടിബറ്റിൽ നിന്ന് ഓടി വന്ന് ആശ്രയം നേടിയ Dalai Lama യെ support ചെയ്യുന്നത് കൊണ്ടും, economically and politically ലോകത്തിൽ ഒന്നാം സ്ഥാനത്ത് വരണമെങ്കിൽ ഭാരതത്തിന് ലോകത്തിൽ വില ഇല്ലാത്ത, അസ്ഥിരമായ രാജ്യം ആണെന്ന് കാണിക്കണം. അതിന് ഇന്ത്യക്ക് ചുറ്റും ഉള്ള രാജ്യങ്ങളെ ഉപയോഗിക്കുന്നു.
ചൈന ലോകത്തിൻ്റെ ഹാർഡ്‌വെയർ സെൻ്റർ ആണെങ്കിൽ ഇന്ത്യ ലോകത്തിൻ്റെ സോഫ്ട്‌വെയർ സെൻ്റർ ആണെന്നത് കൊണ്ടും ഇന്ത്യയുടെ മാനവ ശേഷി ഒട്ടു മിക്ക രാജ്യങ്ങൾക്കും (ഡോക്ടർ, engineer, scientists, officers, managers, foremans) ആവശ്യമുള്ളത് കൊണ്ടും, പല രാജ്യങ്ങളിലെയും മെയിൻ അധികാരികൾ, ചിലയിടങ്ങളിൽ പ്രധാനമന്ത്രിമാർ വരെ ഇന്ത്യക്കാർ ആയത് കൊണ്ടും നേരിട്ട് ഇന്ത്യയോട് നേരിടാൻ ഇപ്പൊൾ ഒരു രാജ്യത്തിനും ധൈര്യം ഇല്ല. കാരണം ഇന്ത്യയുടെ സോഫ്ട് നേച്ചർ കൊണ്ട് ഏതാണ്ട് പത്ത് രാഷ്ട്രങ്ങൾ മാത്രമേ അസൂയയിൽ കഴിയുന്നുള്ളൂ. അവരും സൗഹൃദം അഭിനയിക്കുനുണ്ടെങ്കിലും..... ബാക്കി എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ പക്ഷം ഉള്ളത് കൊണ്ട് ആർക്കും നേരിട്ട് യുദ്ധം ചെയ്യാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഒളിഞ്ഞും പാത്തും മാത്രമേ ശല്യം ചെയ്യുകയുള്ളൂ. അതുകൊണ്ട് കുട്ടൻ ഇന്ത്യയുടെ ഭാവിയിൽ അശങ്കപെടണ്ട.
No comments:
Post a Comment