Sunday, 3 May 2026

പ്രേതം ഉണ്ടോ?

മനുഷ്യ സമൂഹത്തിൽ “പ്രേതം”, “ആത്മാവ്”, “അദൃശ്യ ശക്തികൾ” തുടങ്ങിയ ആശയങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കുന്നു. സത്യത്തിൽ, “പ്രേതം” എന്നത് വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. അതിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ, പലപ്പോഴും കൂടുതൽ ആശയക്കുഴപ്പം മാത്രം വർദ്ധിക്കുന്നു. ചിലർ അത് വിശ്വസിക്കുന്നു, ചിലർ അതിനെ തള്ളിക്കളയുന്നു. ദൈവം ഇല്ല, പക്ഷെ വിശ്വാസം ഉണ്ട് എന്ന് പറയുന്നത് പോലെ ആണ് പ്രേതം ഇല്ല പക്ഷെ പ്രേതാനുഭവം ഉണ്ട്.

ഒട്ടുമിക്ക ആളുകൾക്കും ഒരു അനുഭവമുണ്ടായിട്ടുണ്ടാകും:
ഉറങ്ങിക്കിടക്കുമ്പോൾ ശരീരം അനങ്ങാൻ കഴിയാത്ത അവസ്ഥ, എന്തോ ഒരാൾ ശരീരത്തിന്മേൽ ഇരിക്കുന്നതുപോലെ തോന്നൽ, ശ്വാസം മുട്ടുന്നതുപോലുള്ള അനുഭവം…
ഇതിനെ പലരും “പ്രേതാനുഭവം” എന്നു വിളിക്കും. പക്ഷേ ഇതിന് പിന്നിൽ ശാസ്ത്രീയമായ വിശദീകരണങ്ങൾ ഉണ്ടോ?

അതിന് ഉത്തരം 2025ൽ പ്രസിദ്ധീകരിച്ച മലയാളം ബുക്ക് അക്ഷൗഹിണിയിലെ ഒരദ്ധ്യായത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ഇപ്പോൽ പറയാൻ പോകുന്നത് വേറൊരു ശാസ്ത്രീയ വശം ആണ്.

Sleep Paralysis (ഉറക്കത്തിൽ ശരീരം അനങ്ങാതെ പോകുന്ന അവസ്ഥ)
ഈ അവസ്ഥയിൽ: തലച്ചോർ ഉണരുന്നു
ശരീരം ഇപ്പോഴും sleep mode-ൽ തന്നെ
hallucination പോലുള്ള അനുഭവങ്ങൾ ഉണ്ടാകും. ഇത് പലരും “പ്രേതം” എന്ന് തെറ്റിദ്ധരിക്കുന്നു.

ഉറക്കത്തില്‍നിന്ന് ഉണരുന്ന സമയത്ത് 'ദ്രുദനേത്രചലന അവസ്ഥ' (REM Sleep) എന്ന അവസ്ഥയിലായിരിക്കും ശരീരം ഉള്ളത്. ഈ സമയത്ത് തലച്ചോറ് പൂര്‍ണ്ണമായും മന്ദീഭവിച്ച് വിശ്രമാവസ്ഥയില്‍ ആയിരിക്കും. അതുകൊണ്ട് ബോധം തിരിച്ചുവരുമ്പോള്‍ പോലും ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം കുറച്ചുനേരത്തേക്കെങ്കിലും ഉണ്ടായേക്കാം. ഇത് വല്ലാത്ത ഭയവും ആശങ്കയും വ്യക്തിയില്‍ ഉണ്ടാക്കുന്നു. തനിക്ക് ചലനശേഷി നഷ്ടപ്പെട്ടോ, പക്ഷാഘാതം സംഭവിച്ചോ എന്ന ഒരു ഭീതി കടന്നുവന്നേക്കാം. ചിലപ്പോഴെങ്കിലും ഹ്രസ്വനേരം നീണ്ടുനില്‍ക്കുന്ന മിഥ്യാനുഭവങ്ങള്‍ അഥവാ Hallucination ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നെഞ്ചിനകത്ത് വലിയ സമ്മര്‍ദ്ദം അനുഭവപ്പെടുക, ഏതോ വ്യക്തി മുറിക്കുള്ളിലേക്ക് കടന്നുവരിക, അത് പ്രേതം ആണെന്ന് തെറ്റിദ്ധരിക്കുക, ശരീരം ബാലന്‍സ് തെറ്റി പോവുക ഇത്തരത്തിലുളള മിഥ്യാനുഭവങ്ങളും കുറച്ച് നേരത്തേക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഏതാനും സെക്കന്റുകള്‍ മുതല്‍ ഏതാനും മിനിട്ടുകള്‍ വരെ ഈ ബുദ്ധിമുട്ട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒരുതരത്തിലുളള ശാരീരിക ആരോഗ്യപ്രശ്‌നവും ഇത് ഉണ്ടാക്കാറില്ല. പക്ഷേ മോശം അനുഭവത്തിലൂടെ കടന്നുപോകുന്ന ആളുകള്‍ക്ക് അതൊരു പേടിപ്പെടുത്തുന്ന അനുഭവമായിരിക്കും.

പ്രധാനമായും ഉറക്കുറവാണ് ഇതിലേക്ക് നയിക്കുന്ന പ്രധാനഘടകം. 6 മണിക്കൂറെങ്കിലും സുഖനിദ്ര കിട്ടാതെ വരുന്ന വ്യക്തികളിലാണ് ഈ അവസ്ഥ വരാന്‍ സാധ്യത കൂടുതല്‍. രണ്ടാമതായി നിദ്രാചക്രം ക്രമം തെറ്റി പോവുക( ഓരോ ദിവസം ഓരോ സമയത്ത് ഉറങ്ങുക) ചിലര്‍ക്ക് ജോലിയുടെ ഭാഗമായി പല സമയങ്ങളിലാകും ഉറങ്ങേണ്ടിവരിക. ഷിഫ്റ്റുള്ള ജോലിക്രമങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളില്‍. ജോലിയുടെ ഭാഗമല്ലാതെ ഉറക്ക സമയം ശരിയാകാത്ത ആളുകളിലും ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാം.

അമിതമായ മാനസിക സമ്മര്‍ദ്ദം (ജോലി സമ്മര്‍ദ്ദം, കുടുംബ സംഘര്‍ഷം, വ്യക്തികള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍) ഉളളവര്‍, ഉത്കണ്ഠ അനുഭവിക്കുന്നവര്‍(ജീവിതത്തില്‍ വലിയ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇല്ലെങ്കില്‍ പോലും ചെറിയ കാര്യത്തിന് പോലും ഉത്കണ്ഠപ്പെടുകയും അസ്വസ്ഥതപ്പെടുകയോ ചെയ്യുന്നവര്‍). യുവാക്കളിലാണ് സ്ലീപ് പരാലിസിസ് കൂടുതലായും ഉണ്ടാകുന്നത്. ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെ ഭാഗമായും സ്ലീപ് പരാലിസിസ് ഉണ്ടാകാം.

'നാര്‍ക്കോലപ്‌സി' എന്ന രോഗത്തിന്റെ ഒരു ലക്ഷണമായും ഇത് ഉണ്ടാവാം.ചില ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വ്യക്തികളിലും സ്ലീപ് പരാലിസിസ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രേതബാധ ആരോപിച്ച് അടഞ്ഞുകിടക്കുന്ന വീടുകളിൽ ആരു കിടന്നാലും ബോധക്ഷയം മുതൽ മരണം വരെ സംഭവിക്കാം. കാർബണ്‍ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളുടെ സാന്ദ്രത ഇവിടെ കൂടുതലാകുന്നതാണു കാരണം. അടഞ്ഞു കിടക്കുന്ന വീടുകളിലെ ചുമരുകളിലും മറ്റും പടർന്നു പിടിക്കുന്ന പൂപ്പലുകൾ ശ്വസിക്കുമ്പോൾ അവയിലെ വിഷാംശം രക്തത്തിലെത്തുക വഴി ബോധക്ഷയം സംഭവിക്കാം.

പ്രേതമുണ്ടോ? ശാസ്ത്രം പറയുന്നത് എന്ത്?

ഈ ചോദ്യത്തിന് മറുപടി കണ്ടെത്താൻ, ആദ്യം നമ്മൾ മനുഷ്യ ശരീരത്തെ ഒരു ശാസ്ത്രീയ കാഴ്ചപ്പാടിൽ കാണണം. മനുഷ്യ ശരീരം — ഒരു energy-based ബയോ-കെമിക്കൽ സിസ്റ്റം ആണ്.

മരണത്തിനു ശേഷം, energy production നിൽക്കും, ശരീരം വിഘടിക്കും, gases പുറത്തേക്ക് പോകും.

ഈ energy നമുക്ക് ലഭിക്കുന്നത് ATP (Adenosine Triphosphate) എന്ന ഊർജ തന്മാത്രയിലൂടെ ആണ്. ATP നിർമ്മിക്കുന്നത് കോശങ്ങളിലെ mitochondria ആണ്. ഇത് cellular respiration എന്ന പ്രക്രിയയിലൂടെ നടക്കുന്നു. ATP ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും fuel ആണ്:
പേശികളുടെ ചലനം, ഹൃദയമിടിപ്പ്, തലച്ചോറിന്റെ ചിന്തകൾ ATP വഴി ആണ് നടക്കുന്നത്.

പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്: “ATP നേരിട്ട് electricity ആയി മാറുന്നു” എന്ന്.
ഇത് ശരിയല്ല. ATP ഉപയോഗിച്ച് കോശങ്ങളുടെ membrane-ൽ ion gradients ഉണ്ടാകുന്നു. ഇതിന്റെ ഫലമായി nerve cells-ൽ electrical signals (action potentials) രൂപപ്പെടുന്നു.
അതായത്, മനുഷ്യ ശരീരം ഒരു chemical + electrical system ആണ്.

മരണത്തോടെ എന്താണ് സംഭവിക്കുന്നത്? ATP നിർമ്മാണം പൂർണ്ണമായി നിൽക്കും കോശങ്ങൾക്ക് energy ലഭിക്കാതെ പ്രവർത്തനം നിർത്തും ശരീരം തണുക്കും.
ശരീരം തണുക്കുന്ന ഈ പ്രക്രിയയെ Algor mortis എന്ന് forensic science-ൽ പറയുന്നു.

ഇത് “energy പുറത്ത് പോകുന്നു” എന്നതല്ല — മറിച്ച് heat loss ആണ്. പ്രാണിക് ഹീലിംഗിൽ ഞങ്ങളെ പഠിപ്പിച്ചത് മരിക്കുമ്പോൾ പ്രാണൻ പോകുകയല്ല, ശരീരത്തിലേക്ക് നിരന്തരം വന്ന് കൊണ്ടിരുന്ന പ്രാണ ശക്തി വരുന്നത് നിന്നു എന്നത് പോലെ . ഇത് “energy പുറത്ത് പോകുന്നു” എന്നതല്ല, മറിച്ച് heat loss ആണ്.

മരണത്തിനു ശേഷം, കോശങ്ങൾ സ്വയം ദഹിക്കും. കോശങ്ങളിലെ Lysosome
പൊട്ടുകയും enzymes പുറത്തേക്ക് വരുകയും ചെയ്യും. ഈ self-digestion process നെ Autolysis എന്ന് പറയുന്നു

ബാക്ടീരിയയുടെ പ്രവർത്തനം മൂലം
ശരീരത്തിലെ bacteria tissues breakdown ചെയ്യും. ഇതിനെ putrefaction എന്ന് പറയുന്നു.

Energy എവിടെ പോകുന്നു? ശരീരത്തിലെ molecules breakdown ചെയ്യുമ്പോൾ: carbohydrates, lipids, proteins ഇവ gases ആയി മാറുന്നു: Ammonia, Carbon dioxide, Methane ഇവയാണ് പിന്നീട് അന്തരീക്ഷത്തിലേക്ക് പോകുന്നത്.

ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമം Law of Conservation of Energy അനുസരിച്ച് Energy ഒരിക്കലും നശിക്കില്ല, രൂപം മാത്രം മാറും. അതായത്: ശരീരത്തിലെ energy  heat + chemical gases ആണ്. ഇത് പരിസരത്തിലേക്ക് diffuse ചെയ്യും. 

“പ്രേതം” എന്ന അനുഭവം എന്തുകൊണ്ട്?
പലപ്പോഴും ആളുകൾക്ക് “പ്രേതം കണ്ടു” എന്ന തോന്നൽ ഉണ്ടാകാൻ കാരണം:
ഭയം (fear response), അന്ധവിശ്വാസങ്ങൾ, ഇരുട്ടിനോടുള്ള പേടിയും, അനിശ്ചിതത്വവും
brainന്റെ pattern recognition തെറ്റുകൾ മൂലവും ആണ്. ഈ ഘടകങ്ങൾ ചേർന്നാണ് മനസ്സ്  പ്രേതാത്മാവിൻ്റെ  presence  അനുഭവിപ്പിക്കുന്നത്.

മരിച്ചവരുടെ വീട്ടിൽ പോയി വന്ന ശേഷം കുളിക്കാൻ പറയുന്ന പതിവ് ചിലർ ആത്മാവിന്റെ സ്വാധീനം ഉള്ളത് പോകാൻ എന്ന് കരുതുന്നു. പക്ഷേ ശാസ്ത്രീയമായി നോക്കുമ്പോൾ: decomposition സമയത്ത് ഉണ്ടാകുന്ന gases, bacteria മുതലായവയിൽ നിന്ന് ശുദ്ധി പാലിക്കാനാണ് ഇത്.

പറഞ്ഞ് വന്നത്, മനുഷ്യ ശരീരം ഒരു energy-based biological system ആണ്.
മരണത്തിനു ശേഷം: energy production നിൽക്കും, ശരീരം വിഘടിക്കും
energy heat, gases ആയി മാറും.

ശാസ്ത്രം ഇതുവരെ “പ്രേതം” എന്നൊരു entity ഉള്ളതായി തെളിയിച്ചിട്ടില്ല. പക്ഷേ മനുഷ്യ മനസ്സ് — ഭയം, വിശ്വാസം, അനുഭവങ്ങൾ — ഇവ ചേർന്നാണ് “പ്രേതം” എന്ന അനുഭവം സൃഷ്ടിക്കുന്നത്.

No comments:

Post a Comment